Wednesday, 14 July 2021

കഴുത്തിനഴക് - Beauty Tips for Neck

കഴുത്തിനഴക് 

മുഖസൗന്ദര്യത്തെപ്പോലെ തന്നെ ശ്രദ്ധ കൊടുക്കേണ്ടതാണ് കഴുത്തിനും. മുഖത്ത് ഉപയോഗിക്കുന്ന എല്ലാ കോസ്മെറ്റിക്കുകളും കഴുത്തിലും ഉപയോഗിക്കാവുന്നതാണ്. കഴുത്തിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. മുഖത്ത് മാത്രമുള്ള തിളക്കവും മിനുപ്പും കഴുത്തിലും കണ്ടില്ലെങ്കിൽ കാഴ്ചയ്ക്ക് അഭംഗിയാണ്. 

 പ്രായം നമ്മിലേല്പിക്കുന്ന ചുളിവുകളും ജനാനരകളും ആദ്യം പ്രത്യക്ഷപ്പെടുന്നത് തലയിലും കഴുത്തിലുമാണ്. അന്തരീക്ഷവുമായി കഴുത്തും തലയും എപ്പോഴും സമ്പർക്കത്തലാണ്. മാത്രമല്ല, സോപ്പ് വെള്ളം ഉപയോഗിച്ച് നാം കഴുത്ത് കഴുകാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് കഴുത്തിൽ എളുപ്പം ചുളിവ് വരാൻ സാദ്ധ്യതയേറെയാണ്. അതുകൊണ്ടാണ് മുഖചർമ്മത്തിന് നൽകുന്ന സംരക്ഷണം കഴുത്തിനും നൽകണമെന്ന് പറയുന്നത്.

സാധാരണ മോയ്ചറൈസർ കഴുത്തിലെ ചർമ്മ സംരക്ഷണത്തിന് മതിയാകും. മോയ്സ്ചറൈസർ ഉപയോഗിച്ച് കഴുത്തസാജ് ചെയ്യുകയാണെങ്കിൽ ചർമ്മ സംരക്ഷണം മാത്രമല്ല, കഴുത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാനും സാധിക്കും. കഴുത്തിന്റെ ആരോഗ്യത്തിന് പതിവായി, കഴുത്തിൽ താഴെ നിന്നുമുകളിലേക്ക് കൈകൾ കൊണ്ട് അമർത്തി സാവധാനം മസാജ് ചെയ്യുക. ദിവസവും ഏതെങ്കിലും നറീഷിംഗ് ക്രീം ഉപയോഗിച്ചോ, പാൽപ്പാട, മഞ്ഞൾപ്പൊടി, നാരങ്ങാനീര് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചോ മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം കഴുകി കളയുക. ചുളിവുകൾ വീഴാതിരിക്കാൻ ഇത് ഉപകരിക്കും. പുറത്ത് പോകുമ്പോൾ കഴുത്തിൽ സൂര്യ പ്രകാശം ഏല്ക്കാതിരിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. അൾട്രാവയലറ്റ് രശ്മികൾ കഴുത്തിലെ ചർമ്മത്തിന് ദോഷം ചെയ്യും. ഏതെങ്കിലും ക്രീമിൽ ഒരു വിറ്റാമിൻ ഇ' കാപ്സ്യളിനുള്ളിലെ വസ്തുക്കൾ ചേർത്ത സാജ് ചെയ്യുക. ചർമ്മത്തെ മിനുക്കാനും മൃദുലമാക്കാനും വിറ്റാമിൻ ഇയ്ക്ക് കഴിയും. കഴുത്തിന് ദിവസവും വ്യായാമം നൽകിയാൽ കഴുത്തിലെ പേശികളെ ബലപ്പെടുത്താം . 

വ്യായാമം കഴുത്തിനും 

 കഴുത്തിന് വണ്ണം കൂടാതിരിക്കാൻ അതിന്യായാമം നൽകുന്നത് അത്യാവശ്യമാണ്.  മുഖം മുകളിലേക്ക് ഉയർത്തുക. അത്ര തന്നെ താഴേക്കും കുനിക്കുക.  കമഴ്ന്ന് കിടന്നുകൊണ്ട് മുഖം ഉയർത്തി ഇടവും വലവും കഴുത്തിരിക്കുക. കഴുത്ത് വച്ച് എട്ട് എന്ന് വായുവിൽ എഴുതുക


കവിൾ തുടുക്കാൻ - Beauty Tips

കവിൾ തുടുക്കാൻ 

 മുഖസൗന്ദര്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്കവിളുകൾ. കവിളുകൾക്ക് സൗന്ദര്യം ഉണ്ടാകണമെങ്കിൽ ടെൻഷൻ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
1. ദിവസവും രാവിലെ എഴുന്നേറ്റയുടൻ കെകൾ കൊണ്ട് കവിളുകൾ മുകളിലേക്ക് തടവണം. ഇതുവഴി രണ്ട് പ്രയോജനമുണ്ട്. രക്തയോട്ടം വർദ്ധിക്കും. പേശികൾ ഊർജ്ജസ്വലമാകും. 
2. പച്ചവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയുള്ള ടൗവ്വൽ കൊണ്ട് മുഖം കൂടെ കൂടെ തുടയ്ക്കുന്നത് കവിളുകൾക്ക് നല്ലതാണ്. 
ഉറങ്ങുന്നതിനുമുമ്പ് ശുദ്ധമായ വെണ്ണ മുഖത്ത് പുരട്ടി രാവിലെ എഴുന്നേറ്റാലുടൻ ആദ്യം പച്ചവെള്ളത്തിലും പിന്നീട് ചൂട് വെള്ളത്തിലും കഴുകിയാൽ മുഖം മൃദുലവും മിനുസവും ആയിരിക്കും. കവിളൊട്ടിയാൽ
തൂങ്ങിയ കവിളുകളും കുഴിഞ്ഞ കവിളുകളും സൗന്ദര്യം കെടുത്തും. കുഴിഞ്ഞ കവിളിലേക്ക് കൊഴുപ്പ് കുത്തിവെച്ചും തൂങ്ങിയ കവിളിൽ നിന്നും കൊഴുപ്പ് വലിച്ചെടുത്തും മനോഹരവും യുവത്വമുള്ളതുമായ കവിളുകളുടെ ആകൃതി വരുത്താം .
മനോഹരം കാതുകൾ
വാവലിന്റെ ചിറക് പോലുള്ള ചെവിയാണ് ചിലരുടെ പ്രശ്നം. മുഖത്തിന്റെ ആകൃതിക്ക് ചേരാത്തത്ര വലിപ്പം ഉണ്ടാകും ഈ ചെവികൾക്ക്. ത്വക്ക് കീറിയശേഷം കാർട്ടിലേജ് ആവശ്യമായ ആകൃതിയിലേക്ക് ചെറുതാക്കിയെടുത്ത് ത്വക്ക് വീണ്ടും വയ്ക്കുന്നതോടെ ചെവി മനോഹരമാകുന്നു.

Straight Cut Pant is Back - Fashion Tips

Straight Cut Pant is Back

2021 ൽ സ്ട്രെയ്റ്റ് കട്ട് പാന്റിന്റെ പുറകെയാണ് സുന്ദരികൾ. ഏ തവസരത്തിലും അണിയാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
പെൺകുട്ടികൾക്കിടയിലെ പുതിയ താരം ഇവനാണ്. ചുഡിയും, പാട്യാലയും, നോർമലും ലെഗ്ഗിൻസും എല്ലാം വേണ്ടുവോളം പരീക്ഷിച്ച് സൽവാർ ബോട്ടം ഇപ്പോൾ പുതിയ ട്രെൻഡിലാണ്. ഇടുന്നയാൾക്ക് കൂടുതൽ പൊക്കം തോന്നിക്കും എന്നതാണ് പ്രധാന ഗുണം. ഒപ്പം ഒരു ഫോർമൽ വെസ്റ്റേൺ ലുക്കും കിട്ടും. ബാക്കെയ്ഡ്, എംബ്രോയ്ഡറി ട്രെയ്റ്റ് കട്ട് പാന്റിനൊപ്പം ഒഴുകി കിടക്കുന്ന പ്ലെയിൻ ട്യൂണിക്ക് ആണ് പെർഫെക്ട് മാച്ച്. പാന്റാണോ ടോപ്പാണോ കൂടുതൽ റ്റെലെന്നു തിരിച്ചറിയാൻ പറ്റില്ല. ട്രെയ്റ്റ് പാന്റിൽ, അതിലെ വർക്കും, കട്ട് ചെയ്യുന്ന രീതിയുമൊക്കെയാണ് ശ്രദ്ധേയം. അതുകൊണ്ട് ട്യൂണിക്ക് വളരെ സിംപിളായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ട്യൂണിക്കിന്റെ മെറ്റീരിയലിൽ മാത്രമായിരിക്കണം നോട്ടമെത്തേണ്ടത്. മറ്റ് അലങ്കാരങ്ങൾ ട്രെയ്റ്റ് പാന്റിന്റെ ഫാഷൻ മൊത്തം മുക്കികളയും. പ്ലയിൻ പാന്റാണെങ്കിൽ പ്രിന്റഡ് ടോപ്പാണ് നല്ലത്.
കാലിനു മുകളിൽ നില്ക്കുന്ന ട്രെയ് കട്ട് പാന്റ്സ് ടീനേജുകാർക്ക് നന്നായി ഇണങ്ങും. ഇതിനോടൊപ്പം ഹൈഹീൽഡ് ധരിക്കണമെന്ന് നിർബന്ധം. ഷോർട്ട് കുർത്തകളാണ് ഇത്തരം പാന്റിന്റെ കൂടെ അണിയേണ്ടത്.
ട്രെയ്റ്റ് കട്ട് പാന്റിനൊപ്പം ധരിക്കുന്ന കുർത്തകൾക്കും ട്യൂണിക്കുകൾക്കും ധാരാളം സ്ലിറ്റുകളുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഫ്രണ്ട് സ്ലിറ്റ് ഏറ്റവും യോജിക്കുന്നത് ടെയ്റ്റ് കട്ട് കുർത്തകൾക്കാണ്. സ്ലിറ്റ് ഇല്ലാത്ത ട്യൂണിക്ക് ആണ് ധരിക്കുന്നതെങ്കിൽ അത് മുട്ടിന് മുകളിൽ നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ മാത്രമേ പാന്റ്സിന്റെ ഭംഗി എടുത്തറിയൂ.

Tuesday, 13 July 2021

വൈറ്റമിൻ ഡി ഭാരം കുറയാൻ സഹായിക്കുന്നു - Health Tips

വൈറ്റമിൻ ഡി ഭാരം കുറയാൻ സഹായിക്കുന്നു

വൈറ്റമിൻ ഡി വേണ്ടതുപോലെ ശരീരത്തിന് ലഭിച്ചാൽ ശരീരത്തിന്റെ ഭാരം കുറയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നു. വൈറ്റമിൻ 'ഡി' ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ത്വരിതപ്പെടുത്തുകയും അതുവഴി ശരീരത്തിലെ
ജൈവപ്രവർത്തനങ്ങൾ വേഗതയിലാവുകയുംചെയ്യുന്നു. ഇതുമൂലം വണ്ണം കുറയുo
 വൈറ്റമിൻ ഡി വേണ്ടത്ര ലഭിക്കാത്തവരാണ് കൂടുതൽ വണ്ണമുള്ളവരായി മാറുന്നത്. വൈറ്റമിൻ ഡി വേണ്ടത്ര ലഭിച്ചാൽ, അമിതവണ്ണം, പ്രമേഹം തുടങ്ങിയ അസുഖങ്ങളും നിയന്ത്രിക്കപ്പെടുന്നു.
രാവിലെ ആറുമണിക്കുതന്നെ എഴുന്നേറ്റ് കുറെ സമയം നടക്കുക. സൂര്യവെളിച്ചത്തിൽ നടന്നാൽ കൂടുതൽ ഉത്തമം. ഇതുമൂലം ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കുന്നു.
കൂടാതെ ഭക്ഷണത്തിൽ മുട്ട, മത്സ്യം, പാൽ ഉൽപ്പന്നങ്ങൾ എന്നിവകൂടി ഉൾപ്പെടുത്തുക. കുമിൾ കഴിക്കുന്നതും പ്രയോജ നകരമാണ്.

ആരോഗ്യത്തോടെ ആഹാരം - Healthy Food

ആരോഗ്യത്തോടെ ആഹാരം

നാവിന് രുചി നൽകുന്നവ ആരോഗ്യത്തിന് അരുചിയാകുമെന്ന യാഥാർത്ഥ്യം മനസിൽ കുറിച്ചിടണം. പലപ്പോഴും എണ്ണയിലും മസാലയിലും കുതിർന്ന, മനസിനെ മോഹിപ്പിക്കുന്ന വിഭവങ്ങൾ കരൾ പോലെയുള്ള പ്രധാനപ്പെട്ട ശരീരാവയവങ്ങൾക്ക് ഭാരിച്ച ജോലിയാണ് നൽകുന്നത്.
  പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികൾ, പയർ വർഗങ്ങൾ എന്നിവ പതിവായി കഴിക്കണം. 
   ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, മുന്തിരി, പേരയ്ക്ക, തണ്ണിമത്തൻ തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. 
 പേസ്ട്രി, കേക്ക്, ചോക്കലേറ്റ്, കാൻഡി, ഫാസ്റ്റ് ഫുഡ്, മുട്ടയുടെ മഞ്ഞക്കരു, കരൾ, ഈന്തപ്പഴം, ഡാൽഡ, സോഫ്റ്റ് ഡ്രിംഗുകൾ, ചുവന്ന മാംസം തുടങ്ങിയവ പരമാവധി ഒഴിവാക്കണം . 
   ഫൂട്ട് ജ്യൂസ് കുടിക്കുന്നതിനേക്കാൾ  നല്ലത് പഴങ്ങളായി കഴിക്കുന്നതാണ്. ജ്യസാക്കി കഴിക്കുമ്പോൾ പഞ്ചസാര ഒഴിവാക്കാൻ ശ്രദ്ധിക്കുക. മദ്യം പൂർണമായും ഒഴിവാക്കുക. പ്രമേഹം പരിപൂർണമായി നിയന്ത്രിക്കണം.


കണ്ണിനടിയിലെ കറുപ്പിന് ഇനി ടെൻഷൻ വേണ്ട - Eye Care Tips

കണ്ണിനടിയിലെ കറുപ്പിന് ഇനി ടെൻഷൻ വേണ്ട

 കണ്ണിനടിയിലെ കറുപ്പുനിറം എപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒരു ഘടകമാണ്. വെള്ളരിക്ക നീര് കണ്ണിന് താഴെ പുരട്ടി പതിനഞ്ചു മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ഏറ്റവും നല്ല പ്രതിവിധിയാണ്. അതല്ലെങ്കിൽ വെള്ളരിക്ക നീരും ഉരുളക്കിഴങ്ങു നീരും നാരങ്ങാ നീരും തുല്യ അളവിൽ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടി ഇരുപതിനിട്ടിന് ശേഷം കഴുകി കളയുന്നതും കറുപ്പ് നിറം വേഗത്തിൽ മാറ്റും. അണ്ടർ ഐക്രീം പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പാറ്റും.
വേണ്ടത് കരുതൽ
കണ്ണുകൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടും. ഒരുപാട് സമയം മോണിറ്ററിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നവർകണ്ണിന് അല്പം കരുതൽ നൽകാൻ മറക്കരുത്. ഇടയ്ക്കിടയ്ക്ക് കണ്ണകൾ തണുത്ത വെള്ളത്തിൽ കഴുകുന്നതും കണ്ണടച്ച് അല്പസമയം ഇരിക്കുന്നതും ക്ഷീണമകറ്റാൻ നല്ലതാണ്.
ഉറങ്ങിക്കോളൂ സൗന്ദര്യം തേടിയെത്തും
കണ്ണുകളുടെ സൗന്ദര്യത്തിന് ഉറക്കം വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും നന്നായിട്ടുറങ്ങണം. ഉറക്കം തൂങ്ങിയ ക്ഷീണിച്ച കണ്ണുകൾ അഭംഗി വിളിച്ചോതും. സെസും കണ്ണുകളുടെ സൗന്ദര്യത്തെ കാര്യമായി ബാധിക്കും. രാത്രിയിൽ ഉറക്കമൊഴിച്ച് ടി.വി കാണുന്നതും വായിക്കുന്നതുമൊക്കെ ഇനി മുതൽ വേണ്ട. കണ്ണകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉറക്കവും വിശ്രമവും ആവശ്യമാണ്.

ചുളിവ് മാറാൻ - Beauty Care Tips

കൂട് എവിടെ serial 14 july 2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു click  ചെയ്യുക  
koodu evide serial actress beauty care tips
ചുളിവ് മാറാൻ
ആദ്യം ഓട്സ് തിളച്ചവെള്ളത്തിൽ കുതിർക്കുക. തണുത്തതിനുശേഷം മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുന്നത് ചർമ്മത്തിന് കൂടുതൽ എണ്ണമയം നൽകുകയും മിനുസമാക്കുകയും ചെയ്യും.
നന്നായി പഴുത്ത പപ്പായ ഉടച്ച് ഇരുപത് മിനിട്ട് മുഖത്തിടുക.
ആപ്പിൾ തൊലികളഞ്ഞു പാലുചേർത്ത് പോക്കി മുഖത്തിട്ട് നന്നായി ഉണങ്ങുമ്പോൾ കഴുകിക്കളയുക.
ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ച് പാലിൽ കുഴച്ചു മുഖത്തിടുന്നത് പാടുകളകറ്റി ചർമ്മം മൃദുവാക്കും.
ഒരു ചെറിയ സ്പ്പൂൺ ഒലിവ് ഓയിൽ, ഒരു സ്പ്പൂൺ ഓറഞ്ചുനീര്, അൽപ്പം ബാർലി പൊടിച്ചത് എന്നിവ യോജിപ്പിച്ച് മുഖത്തിടുന്നത് ചുളിവുകൾ അകറ്റും.
രണ്ട് സ്പ്പൂൺ ഒലിവ് ഓയിൽ, രണ്ട് സ്പ്പൂൺ ബദാം ഓയിൽ, അരസ്പ്പൂൺ തേൻ, അരസ്പൂൺ ബേബി ഓയിൽ എന്നിവ യോജിപ്പിച്ച് മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം പയറുപൊടിയോ കടലമാവോ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് ചർമ്മത്തിന്റെ വരൾച്ച അകറ്റി ചുളിവുകളെ തടയുന്നു.
രണ്ട് സ്പൂൺ പയറുപൊടി, അൽപ്പം തൈര്, നാരങ്ങാനീര്, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ പേസ്റ്റാക്കി മുഖത്തു പുരട്ടുന്നത് പാടുകളെ അകറ്റി നിർത്തും.
ഒരു സ്പൂൺ പച്ചരി പൊടിച്ചതിൽ അരസ്പൂൺ പച്ചരി പൊടിച്ചത് ചേർത്ത് മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ അകറ്റി ചർമ്മം മൃദുവാക്കും.
അരസ്പ്പൂൺ തൈര്, ഒരു സ്പൂൺ പാൽ, ഒരു സ്പൂൺ ഗോതമ്പു പൊടി ഇവ മിക്സ് ചെയ്തു സ്ട്രെച്ച് മാർക്കുകളുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് ഉപയോഗപ്രദമാണ്

കഥപറയും കണ്ണഴക് - Eye Beauty Tips

കഥപറയും കണ്ണഴക്

സൗന്ദര്യത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം ചെറുതല്ല. അത് പരമ്പരാഗത കാലത്താണങ്കിലും ഈ ന്യൂ ജനറേഷൻ കാലത്താണെങ്കിലും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. സുന്ദരിയാകണമെങ്കിൽ അവൾക്ക് നല്ല ഭംഗിയുള്ള കണ്ണകൾ ഉണ്ടാകണമെന്നാണ് പണ്ടുതൊട്ടേ പറയപ്പെടുന്നത്. പെൺകുട്ടികൾ എപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു പടി കൂടി ശ്രദ്ധ എപ്പോഴും കണ്ണകൾക്ക് നൽകും. ഇന്നും സൗന്ദര്യത്തിന്റെ അളവുകോലിൽ കണ്ണകൾ തന്നെയാണ് മുഖ്യസ്ഥാനം അലങ്കരിക്കുന്നത്. ഒരാളുടെ കണ്ണിൽ നോക്കിയാൽ അവരുടെ സ്വഭാവം വരെ മനസിലാക്കാൻ കഴിയും. മാത്രവുമല്ല, മനസിലുള്ള എല്ലാ വികാരങ്ങളും പെട്ടെന്ന് തെളിയുന്നതും ഇതേ കണ്ണകളിലാണ്. കഥ പറയുന്ന കണ്ണുകളും പ്രണയം വിളിച്ചോതുന്നതും ഒക്കെ ആദ്യം കണ്ണകളല്ലേ. അത്രത്തോളം പ്രാധാന്യം അർഹിക്കുന്ന കണ്ണുകളെ അല്പം കരുതലോടെ വേണം കാക്കേണ്ടത്.
കണ്ണകൾ മനോഹരമാക്കാനുള്ള പല വഴികളുമുണ്ട്. കണ്ണകൾ ഭംഗിയുള്ളതാക്കാൻ അല്പമൊന്നു മനസു വച്ചാൽ മതി. വലിയ കണ്ണകളെ മനോഹരമാക്കാനും ചെറിയ കണ്ണകൾക്ക് വലിപ്പം കൂട്ടാനുമൊക്കെ ഐ മേക്കപ്പിലൂടെ സാധിക്കും.
കൺമഷി 
 നല്ല കൺമഷി തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. കണ്ണിന്റെ ഭംഗി കൂട്ടുന്നതിൽ പ്രധാനപകൺമഷിക്കുണ്ട്. ഉപയോഗിക്കാൻ എളുപ്പത്തിൽ വിവിധതരം ഐലൈനറുകൾ ഭ്യമാണ്. അതിൽ ഇഷ്ടമുള്ളതിരഞ്ഞടുക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് വേണം കണ്ണഴുതേണ്ടത്. പാർട്ടിക്കു പോകുന്നതുപോലെയുള്ള മേക്കപ്പ് ഒരിക്കലും ഓഫീസിൽ പോകുമ്പോൾ ചെയ്യരുത്. അത് ഭംഗിയേക്കാൾ കൂടുതലായി അഭംഗിയാകും ഉണ്ടാക്കുക. ദിവസവുമുള്ള മേക്കപ്പിന്റെ കണ്ണുകളിൽ കട്ടിയ്ക്ക് ഐലെനർ വരയ്ക്കേണ്ടതില്ല. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കുറച്ച് കട്ടിയായി തന്നെ കണ്ണകൾ ഒരുക്കണം. മുകളിൽ വരയ്ക്കുന്നതു പോലെ തന്നെ കണ്ണിന് താഴെയും കൺ മഴി എഴുതാൻ മറക്കരുത്. 
ഐഷാഡോ 
 ചർമ്മത്തിന്റെ നിറത്തിന് ഇ ണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാൻ. ഓഫീസിൽ പോകുമ്പോൾ ഐഷാഡോ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചാൽ പോലും വളരെ നേർമ്മയിൽ ഇളം കളറുകൾ വേണം പുരട്ടേണ്ടത്. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കണ്ണുകളെ കൂടുതൽ ആകർഷകമാക്കാൻ ഐ ഷാഡോ നിർബന്ധമായും ഉപയോഗിക്കണം. ആദ്യം ഇളം നിറത്തിലുള്ള ഐഷാഡോ ഇടുക. പിന്നീട് ആവശ്യമെങ്കിൽ വിവിധ വർണങ്ങൾ നൽകാം. തിരഞെഞ്ഞെടുക്കുന്ന നിറങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മത്തിനിണങ്ങുന്ന നിറവും മുഖത്തിന് ചേരുന്ന മേക്കപ്പും വേണം തിരഞ്ഞെടുക്കേണ്ടത്. പാർട്ടിക്കുപോകുമ്പോഴാണെങ്കിൽ വസ്ത്രത്തിനിണങ്ങുന്ന നിറത്തിലുള്ള ഐഷാഡോ തന്നെ ഉപയോഗിക്കുക. 
മസ്കാര
കണ്ണകൾ ആകർഷകമാക്കുന്നതിന് കൺ പീലികൾക്ക്ളരെ ശ്രദ്ധ നൽകണം. അതിന് മസ്കാര വളരെയധികം സഹായിക്കും. കണ്ണകൾ കൂടുതൽ വലുതും തിളക്കമുള്ളതുമാക്കാൻ മസ്കാര എഴുതുന്നതിലൂടെ സാധിക്കും. മാത്രവുമല്ല, കണ്ണുകൾക്ക് കൂടുതൽ കറുപ്പും തോന്നിക്കും. കൺപീലിയുടെ അഴകിന് പ്രധാനമായും ഉപയോഗിക്കേണ്ടതാണ് മസ്കാര. കണ്ണിന് പ്രത്യേകമായ ഒരെടുപ്പ് നൽകാൻ മസ്കാരയ്ക്ക് കഴിയും. പുറത്തിറങ്ങുമ്പോഴെല്ലാം മസ്കാര ഉപയോഗിക്കാൻ മറക്കരുത്. ചെറിയ മേക്കപ്പ് ആണ് കണ്ണുകൾക്ക് നൽകുന്നതെങ്കിലും കണ്ണുകളെ മനോഹരമാക്കാൻ മസ്കാര ഉപയോഗിക്കാവുന്നതാണ്. മുപ്പതുകളിൽ തിളങ്ങാൻ ഇതാ സൗന്ദര്യക്കൂട്ടുകൾ - Beauty Tips

മുപ്പതുകളിൽ തിളങ്ങാൻ ഇതാ സൗന്ദര്യക്കൂട്ടുകൾ

മുപ്പതെങ്കിൽ  ബി സ്മാർട്ട്
ബി സ്മാർട്ട് എന്നതാണ് ന്യൂജനറേഷൻ സ്ത്രീകളുടെ മുദ്രാവാക്യം. ചുറുചുറുക്കോടെ ഓടി നടക്കുന്ന സ്മാർട്ടായ അമ്മ എന്ന് വീടുകളിലെ സങ്കൽപ്പം പോലും മാറിക്കഴിഞ്ഞു. മുപ്പതുകളിലെത്തുമ്പോൾ ചർമ്മത്തിൽ ചുളിവുകളും പാടുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങും. അതോടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫും കുത്തനെ ഇടിയുന്നു. പിന്നെ   ഓ നമ്മുടെ സമയമൊക്കെ കഴിഞ്ഞുപോയില്ലേ... എന്നു പറഞ്ഞു ഒരു ദീർഘനിശ്വാസത്തോടെ ഒതുങ്ങിക്കൂടാൻ തുടങ്ങും. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ മുപ്പതുകൾക്കു ശേഷവും നിങ്ങൾക്ക് സുന്ദരിയായിരിക്കാം.
 ചുളിവുകളുടെ കാരണം 
 ചർമ്മം ഒരു റബർബാൻഡ് പോലെയാണ് കൂടുതൽ വലിഞ്ഞാൽ ഇലാസ്തികതന ഷ്ടപ്പെടും. പ്രായമാകുമ്പോൾ സ്വാഭാവികമായും ചർമ്മത്തിൽ ചുളിവുകൾ വരാം. ഗർഭകാലത്തശാരീരികമാറ്റങ്ങൾ, അമിതവണ്ണം, പെട്ടെന്ന് കുറയുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും ചുളിവുകൾക്ക് കാരണങ്ങളാണ്. ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയാതെ സുക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തെ കൂടുതൽ തിളക്കവും മിനുസവും ഉള്ളതാക്കും.
മുപ്പതുവയസു കഴിയുന്നതോടെ പലരുടെയും ചർമ്മത്തിന്റെ ജലാംശം നഷ്ടപ്പെട്ട് ചുളിവുകളും പാടുകളും വീഴാൻ തുടങ്ങും. വീട്ടിൽ തന്നെ അൽപ്പം ശ്രദ്ധിച്ചാൽ അതിനെ ഒഴിച്ചു നിർത്താൻ കഴിയും.
  അടിവയർ, തുടകൾ, കൈയുടെ മുകൾ ഭാഗം തുടങ്ങി കൊഴുപ്പ് അടിഞ്ഞു കൂടുന്ന ഭാഗങ്ങളിലാണ് സ്ട്രെച്ച് മാർക്സ് അധികമായി വരാറുള്ളത്. ഗർഭകാലത്ത് ചർമ്മം കൂടുതലായി വലിയുന്നതു മൂലം പ്രസവശേഷം മിക്കവരിലും സ്ട്രെച്ച്  മാർക്സ് പ്രത്യക്ഷപ്പെടാറുണ്ട്. തുടക്കത്തിലാണെങ്കിൽ സ്ട്രെച്ച് മാർക്സ് ഒരുപരിധി വരെ മാറ്റാൻ കഴിയും. പാൽപ്പാട കൊണ്ട് ദിവസേന മസാജ് ചെയ്യുന്നത് പ്രയോജനപ്രദമാണ്. ഒപ്പം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. സോപ്പുകൾ കഴിവതും ഒഴിവാക്കുക. ഉപയോഗിച്ചാൽ മിൽക്ക് ക്രീം അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 
വണ്ണം കുറയ്ക്കുമ്പോൾ
അമിതവണ്ണം പെട്ടന്ന് കുറയുന്നത് സ്ട്രെച്ച് മാർക്സ് ഉണ്ടാക്കും. കൃത്യമായ വ്യായാമത്തിലൂടെയും ആഹാരക്രമത്തിലൂടെയും ആരോഗ്യകരമായ രീതിയിൽ വേണം വണ്ണം കുറയ്ക്കാൻ. ഒരു മാസം മൂന്നു മുതൽ അഞ്ചുകിലോ വരെ തൂക്കം കുറയ്ക്കാം . 
ചർമ്മസംരക്ഷണത്തിന് 
 മൂന്നു സ്പൂൺ മത്തങ്ങ അരച്ചെടുത്ത്, ഒരു മുട്ടയുടെ മഞ്ഞ, നാല് സ്പൂൺ പാൽ ഇവ ചേർത്തു മുഖത്തു പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയണം. 
മൂന്ന് സ്പൂൺ ഓറഞ്ച് നീരിൽ രണ്ട് സ്പൂൺ വെള്ളരിയുടെ തൊലി അരച്ചെടുത്തത്, രണ്ട് സ്പൂൺ നാരങ്ങാ നീര് ഇവ ചേർത്തു മിശ്രിതമാക്കി.  കറിവേപ്പില ഉണക്കിയതും രണ്ട് സ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്തു മുഖത്തു പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയാം 
അരക്കപ്പ് തേയിലവെള്ളത്തിൽ രണ്ട് സ്പൂൺ അരിപ്പൊടിയും ഒരു സ്പൂൺ തേനും ചേർത്തു മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക
മുഖത്തിന് ചേരുന്ന മുടി - Hair style Tips

മുഖത്തിന് ചേരുന്ന മുടി

 മുഖത്തിന്റെ ഷെയിപ്പ് അറിഞ്ഞിട്ടുവേണം ഹെയർകട്ട് തിരഞ്ഞെടുക്കാൻ. 
മുടി മുഴുവനായും പിന്നിലേക്ക് വലിച്ച് ഒരു ടൈറ്റ്  പോണി കെട്ടുക. അപ്പോൾ മുഖത്തിന്റെ ഷെയിപ്പ് കൃത്യമായി അറിയാനാവും. 
ഉരുണ്ട മുഖമാണെങ്കിൽ വൃത്താകൃതി സ്വൽപം
കുറയ്ക്കാൻ സഹായിക്കുന്ന ലെയർകട്ടാണ് നല്ലത്. ലെയറുകൾ മുഖത്തെ മറയ്ക്കും. ഇക്കൂട്ടർക്ക് ബണ്ട്കട്ട് തീരെ ചേരില്ല. 
മുഖം ഓവൽ ഷെയിപ്പിലാണെങ്കിൽ ഒരു വിധം എല്ലാതരം ഹെയർകട്ടുകളും ചേരും. ഇവർക്ക് മുടിച്ചുരുളുകൾ മുഖത്തേക്ക് വീഴുന്നത് ഒഴിവാക്കുന്നതാണ് ഭംഗി.

പാകം ചെയ്യാം പച്ചക്കറികൾ - Cookery Tips

പാകം ചെയ്യാം പച്ചക്കറികൾ

അടുക്കളയിൽ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളണ്ട്. അൽപ്പമൊന്നു കരുതിയാൽ സമയവും ആരോഗ്യവും കാത്തുസൂക്ഷിക്കാമെന്നതാണ് ഏറെ പ്രധാനം. വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട കറേ നുറുങ്ങുകളാണിത്.
വെണ്ടയ്ക്ക മുറിച്ച് അൽപ്പം എണ്ണ പുരട്ടി രണ്ടുമിനുറ്റ് മൈക്രോ വേവിൽ വച്ചാൽ പലരും വെണ്ടയ്ക്ക വെറുക്കുന്നതിന്റെ പ്രധാന കാരണമായ വഴുവഴുപ്പ് മാറി കിട്ടും. 
ഇരുമ്പ് പാത്രത്തിൽ തുരുമ്പ് പിടിച്ചിട്ടുണ്ടെങ്കിൽ പുളി പുരട്ടി അതിന്റെ മീതവും ചാരവും കരിപ്പൊടിയും തൂകി ചകിരി കൊണ്ട് തേച്ചു വൃത്തിയാക്കുക.
നാരങ്ങാവെള്ളം തയ്യാറാക്കമ്പോൾ പതിനഞ്ച് മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം നാരങ്ങാ പിഴിഞ്ഞാൽ കൂടുതൽ നീര് കിട്ടം. 
ചുവന്നുള്ളിയുടെ തൊലി എളുപ്പത്തിൽ കളയാൻ അൽപ്പ നേരം വെള്ളത്തിലിട്ട് വയ്ക്കുക. 
മുറിച്ചുവച്ച ആപ്പിൾ കഷണം ഉപ്പുനീരിൽ കഴുകിയെടുത്താൽ നിറം മാറാതെയിരിക്കും. 
ബിസ്കറ്റ് ടിന്നിൽ ഒരു ടേബിൾ സ്പ്പൂൺ പഞ്ചസാരയിട്ടാൽ ബിസ്കറ്റ് തണുത്തു പോകില്ല. 
മോരിന് ഏറെ പുളിയുണ്ടെങ്കിൽ ഒരു കഷണം തേങ്ങാപ്പൂൾ അതിലിടുക. അത് അൽപ്പസമയത്തിനകം തന്നെ പുളി വലിച്ചെടുത്തു കൊള്ളും. 
ഇരുമ്പ് പാത്രത്തിൽ തുരുമ്പ് പിടിച്ചിട്ടുണ്ടെങ്കിൽ പുളി പുരട്ടി അതിന്റെ മീതവും ചാരവും കരിപ്പൊടിയും തൂകി ചകിരി കൊണ്ട് തേച്ചു വൃത്തിയാക്കുക. 
കറിക്കത്തിയിലെ പാടുകൾ കളയാൻ ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കത്തിയിൽ ഉരസിയാൽ മതി 
കുപ്പികൾ തുറക്കാൻ കഴിയുന്നില്ലെങ്കിൽ അൽപ്പം ഒലിവ് ഓയിൽ പുരട്ടി ചൂടാക്കിയാൽ എളപ്പം കഴിയും.

Monday, 12 July 2021

പല്ലിന്റെ നല്ല ആരോഗ്യം - Teeth care Tips

പല്ലിന്റെ നല്ല ആരോഗ്യം

പല്ലിന്റെ ആരോഗ്യം നിലനിറുത്താൻ ടൂത്ത് ബ്രഷിന് വലിയ പങ്കുണ്ട്. അതിനാൽ യോജിച്ച ബ്രഷിരഞ്ഞെടുക്കുന്ന കാര്യത്തിൽ നന്നായി ശ്രദ്ധിക്കണം. സോഫ്റ്റ് അല്ലെങ്കിൽ മീഡിയം ബ്രിസിലുകൾ ഉള്ള ടൂത്ത്ബ്രഷ് ആണ് ഏറെ നല്ലത്. ബ്രിസിലുകൾ പല്ലിന്റെ മുകളിൽ വട്ടത്തിൽ ചലിപ്പിച്ചാണ് കുട്ടികൾ ബ്രഷ് ചെയ്യേണ്ടത്. സാധാരണ പല്ല് തേക്കേണ്ട സമയം രണ്ട്. മൂന്ന് മിനുറ്റ് വരെയാണ്. മുതിർന്നവർക്ക് ഏറൈഡ് കലർന്ന പേസുകൾ ഉപയോഗിക്കാം. പല്ലി ്കേടുകൾ ഉണ്ടാകുന്നത് ഏറൈഡ്ഗണ്യമായി കുറയ്ക്കുന്നു.
നല്ല പല്ലകൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ദിവസവും രണ്ടുനേരവും കാലത്തും രാത്രിയും പല്ലുതേക്കണം. പുകവലി. മുറുക്കൽ എന്നീ ദുശ്ശീലങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ഭാവിയിൽ വായയിലെ കാൻസറിന് സാദ്ധ്യതയുണ്ട്. പല്ല് എടുത്താൽ വിട്ടു മാറാത്ത തലവേദന ഉണ്ടാവുക, പല്ലവേദന, മോണവീക്കം, പുളിപ്പ് മറ്റു ദന്തരോഗങ്ങൾ എന്നിവയ്ക്ക് സ്വയം ചികിത്സ ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങളിൽ മികച്ച ഒരു ദന്തഡോക്ടറുടെ സേവനം തന്നെ ഉറപ്പുവരുത്തണം. 
 പല്ലുതേയ്മാനം പ്രധാനമായും രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. തെറ്റായ ബ്രഷിംഗ് കാരണം പല്ലിന്റെ മുൻവശത്ത് മോണയോട് ചേർന്നുള്ള തേയ്മാനവും, പ്രായ മാകുമ്പോൾ പല്ലിന്റെ മുകൾ വശത്ത് ഉണ്ടാകുന്ന തേയ്മാനവും എന്നിങ്ങനെയാണിത്. തെറ്റായ ബ്രഷിംഗ് മൂലമാണ് പല്ലിന്റെ തേയ്മാനം സംഭവിക്കുന്നതെങ്കിൽ ഇനാമൽ കോംപോസിറ്റ് ഫില്ലിംഗ് കൊണ്ടോ ഡെന്റൽ സിമന്റ് കൊണ്ടോ അടയ്ക്കാം. ഇനി ശക്തമായ വേദന അനുഭവപ്പെടുകയാണങ്കിൽ ദന്തരോഗ വിദഗ്ദ്ധന കണ്ടു വേരു വഴി റൂട്ട് കനാൽ ചികിത്സ ചെയ്യേണ്ടി വന്നേക്കാം. പ്രായമാകുമ്പോൾ ഉണ്ടാകുന്ന പല്ല തേയ്മാനത്തിനന്തൽ സിമെന്റുകൊണ്ട് പല്ല് അടയ്ക്കുകയോ പല്ലിന്റെ പുളിപ്പിനുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയോ ചെയ്യാം. പുളിപ്പിനുള്ള ടൂത്ത്പേസുകൾ തേയ്മാനം മൂലം ഉണ്ടാകുന്ന തുറസായ ഡെന്റൽ സുഷിരത്തെ താത്കാലികമായി അടയ്ക്കുന്നു.


താരനകറ്റാൻ - Hair and Face Beauty Tips

താരനകറ്റാൻ

താരനെ പടിക്കു പുറത്തു നിർത്താൻ നമുക്ക് വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില ശാശ്വത പരിഹാരങ്ങളിതാ..
ഇളംചൂടുള്ള എണ്ണ ശിരോചർമത്തിൽ പുരട്ടിയ ശേഷം ഒരു ടവ്വൽ ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞു തലയിൽ ചുറ്റുക. പത്ത് മിനിറ്റിനു ശേഷം ഒരു പാളയൻ കോടം പഴം ഉടച്ചത് ഒരു മുട്ടയുടെ വെള്ള ചേർത്ത് ശിരോചർമത്തിൽ . തേച്ചു പിടിപ്പിക്കണം. 15 മിനിറ്റ് കഴിഞ്ഞു ഷാംപൂ ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം 
മുഖകാന്തിക്ക് തൈര്
മുഖം വൃത്തിയാക്കാനുപയോഗിക്കാവുന്ന ക്ലെൻസറാണ് തൈര്. ഇതിനായി തെര് മുഖത്ത് പുരട്ടിയശേഷം അൽപം സമയം കഴിഞ്ഞ് കഴുകി കളയാം. മുഖം വൃത്തിയാകും.
തെരിൽ അൽപം മഞ്ഞപ്പൊടി ചേർത്ത് മുഖത്ത് പുരട്ടി അൽപ സമയം മസാജ് ചെയ്താൽ വെയിലേറ്റ് കരുവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും. മുഖത്തുണ്ടാവുന്ന ചുളിവുകൾ മാറും
-

സൗന്ദര്യ വർദ്ധനവിന് ആപ്പിൾ - Some Homely Beauty Tips

സൗന്ദര്യ വർദ്ധനവിന് ആപ്പിൾ

ആപ്പിളും തേനും റോസ് വാട്ടറും ചേർത്ത് സബ് ചെയ്യുന്നത് മുഖത്ത് തിളക്കം കൂട്ടും.
 ആപ്പിളും നാരങ്ങാനീരും തെരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മു ഖത്തിടുന്നത് എണ്ണമയം കുറയ് ക്കാൻ സഹായിക്കും. ആപ്പിളും തേനും പപ്പായയും ചേർ ത്ത് ഉപയോഗിക്കുന്നത് മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കും. 
• ആപ്പിൾ കഴിക്കുന്നത് പല്ലുകൾക്ക് തിളക്കം കൂട്ടും.
• ആപ്പിൾ കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്കും മുടി കൊഴിച്ചിൽ തടയാനും നല്ലതാണ്.
കരുവാളിപ്പ് തടയാൻ
*കടലമാവ്, പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ, എന്നിവ ചേർത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം കഴുകി ക്കളയുക. * മുട്ടയുടെ വെള്ളയും കടലമാവും ചർത്ത് പുരട്ടി അല്പസമയത്തിനുശേഷം കഴുകിക്കളയുക. 
*ആപ്പിൾ അരച്ച് മുഖത്തു പുരട്ടുന്നത് എണ്ണമയം കുറയാൻ സഹായിക്കും.
*കാരറ്റ് അല്പം വെള്ളത്തിലിട്ട് തിളപ്പിച്ച് അരച്ചതിനുശേഷം മുഖത്ത് പുരട്ടുക 


സാരികൾ പുതുമയോടെ സൂക്ഷിക്കാൻ - Dress care Tips

സാരികൾ പുതുമയോടെ സൂക്ഷിക്കാൻ

സാരി ആദ്യമായി കഴുകുമ്പോൾ സോപ്പുപയോഗിക്കേണ്ടതില്ല. തെളിഞ്ഞ തണുത്ത വെള്ളത്തിൽ വെറുതെ മുക്കിയെടുത്താൽ മതി. അലക്കിയ ശേഷം സാരി മുറുകെ പിഴിയരുത്. 
ഇരു കൈകൊണ്ടും അമർത്തി വെള്ളം കളഞ്ഞശേഷം ഉണക്കാനിടുക. 
സാരിയുടെ അരികു വശവും ഉൾഭാഗവും വേറെ വേറെ കഴുകുക.അരികിൽ അഴുക്കുള്ള ഭാഗം അൽപം അമർത്തി കഴുകാം.
സാരി കഴുകിയതിനുശേഷം ബക്കറ്റിൽ തന്നെ വയ്ക്കാതെ തണൽ ഉള്ള ഭാഗത്ത് ഉണങ്ങാനിടുക.
സാരി തേക്കുമ്പോൾ ആദ്യം അകവശം തേയ്ക്കണം. - സിൽക്ക് സാരികൾ തേയ്ക്കുമ്പോൾ സാരിയുടെ മുകളിൽ പേപ്പർ ഇട്ട് തേയ്ക്കുക.
സാരികൾ അലമാരിയിൽ ഹാങ്ങറിൽ തൂക്കിയിടുന്നതാണ് നല്ലത്.
പട്ടു സാരികൾ ഒരേ മടക്കിൽ വയ്ക്കുന്നത് സാരി പൊടിയാൻ ഇടയാകും. ഇടയ്ക്കിടെ സാരി നിവർത്തി തിരിച്ച് മടക്കി വയ്ക്കുക. 
സാരികൾ ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കു

കൊടും വേനലിലും സുന്ദരിയാവാൻ - Beauty care Tips

കൊടും വേനലിലും സുന്ദരിയാവാൻ

ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് ഒരു വെല്ലുവിളി യാണ്. കൂടിയ ചൂടും ഉയർന്ന ഈർപ്പവും ഇടയ്ക്കിടെയുള്ള മഴയും കേരളത്തിന്റെ പ്രത്യേകതകളാണ്. ഈ വേനലിൽ ചൂടിനെ നേരിടാൻ ചർമം പല മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്.
വേനലിലും സുന്ദരിയാവാൻ ചില എളുപ്പവഴികളിതാ.
-മുടിയുടെ കാര്യത്തിൽ വേനൽക്കാലത്തു പ്രത്യേക ശ്രദ്ധവേണം. വിയർപ്പും പൊടിയും അടിഞ്ഞ് മുടിയിൽ താരനും മുടികൊഴിച്ചിലും ഉണ്ടാവാൻ സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കൽ ഇളംചൂടുള്ള എണ്ണ തേച്ചശേഷം ഒരു ഹെയർ പായ്ക്ക് ഇടുന്നതു മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു.
ഒരു വലിയ സ്പൂൺ ഉലുവ അരച്ചതിൽ ഒരു കോഴിമുട്ട, അരക്കപ്പ് തൈര് എന്നിവ ചേർത്ത് മിശ്രിതമാക്കി തലയിലും മുടിയിലും പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് താളിയോ പയറുപൊടിയോ ഉപയോഗിച്ച് കഴു കിക്കളയാം. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യണം.

 

Sunday, 11 July 2021

മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനായി - Mental and Health Tips

മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനായി 10 കൽപ്പനകൾ

  ദിവസവും ഒരു മണിക്കൂർ നേരത്തേക്കെങ്കിലും നിങ്ങളുടെ ടി.വിയും സെൽഫോണും ഓഫ് ചെയ്തുവച്ച് ആ സമയം കുടുംബത്തോടൊപ്പം ചിലവിടുക. ബന്ധങ്ങൾ സുദൃഢമാകാൻ ഇത് സഹായകമാവും.  
   ദിവസവും രാവിലെ ടെറസിലോ വീട്ടിലെ തോട്ടത്തിലോ പത്തുമിനിറ്റുനേരം ഉലാത്തുക. പ്രകൃതിയുമായി അടുപ്പം കൂടുംതോറും ടെൻഷനും കുറയും. രാവിലത്തെ സൂര്യപ്രകാശം ശരീരത്തിന് അത്യുത്തമം. 
 ദിവസവും ഒരാളെയെങ്കിലും പ്രശംസിക്കുക. മറ്റുള്ളവരെ നാം അഭിനന്ദിച്ചാൽ മാത്രമേ അവർ നമ്മളേയും അഭിനന്ദിക്കുകയുള്ളു.
   സുഹൃത്തുക്കളെ മാസത്തിൽ ഒരു ദിവസമെങ്കിലും സന്ദർശിക്കുക. നിങ്ങളുടെ യൗവ്വനകാലത്തെ അത് ഓർമ്മപ്പെടുത്തും.
    കഴിയുന്നിടത്തോളം വീടിനടുത്തുള്ള മാർക്കറ്റിലേക്കോ ക്ഷേത്രത്തിലേക്കോ നടന്നുപോവുക. ഇത് ശരീരത്തിനും നല്ലതാണ്. 
 രാവിലെ എത്രമണിക്കാണോ എഴുന്നേൽക്കുന്നത് അതിനു പത്തുമിനിറ്റ് മുമ്പായി അലാറം വയ്ക്കുക. ആ പത്തുമിനിട്ടിൽ ആഴത്തിൽ ശ്വാസംവിട്ട് റിലാക്സ് ആയി എഴുന്നേൽക്കുക. 
 ഭക്ഷണത്തിനുമുമ്പായി അൽപ്പം പഴവർഗ്ഗങ്ങൾ കഴിക്കുക. അധികകലോറികൾ ഭക്ഷിക്കാതിരിക്കാൻ അത് സഹായകമാവും. 
 ദേഷ്യം വരുമ്പോൾ നല്ലവണ്ണം ശ്വാസം വലിച്ചുവിടുക. കോപമടങ്ങി മനസ്സ് ശാന്തമാവും. 
 എല്ലാവരോടും സൗഹൃദം പാലിക്കുക. ഒരാളോട് ദേഷ്യപ്പെട്ടതുകൊണ്ട് ഒരുനേട്ടവും ഉണ്ടാവാൻ പോകുന്നില്ല.
ആഴ്ചയിലൊരിക്കൽ നല്ല പാട്ടും സംഗീതവും കേൾക്കുക. നല്ല പുസ്തകങ്ങൾ വായിക്കുക. മനസ്സിനെ റിലാക്സായി വയ്ക്കുക.


 

ഭക്ഷണനിയന്ത്രണം; 40 കഴിഞ്ഞാൽ - Health Care Tips

ഭക്ഷണനിയന്ത്രണം; 40 കഴിഞ്ഞാൽ

നാൽപ്പത് വയസ്സ് കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏവരും ചില നിയന്ത്രണങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്. നാൽപ്പതുകാർ ഇരുപതുകാരെപ്പോലെ ഭക്ഷണം കഴിച്ചാൽ അമിതവണ്ണം നിശ്ചയം. സാധാരണ ഗതിയിൽ നാൽപ്പതാം വയസ്സുമുതലാണ് കാർഡിയോ വാലർ അസുഖങ്ങളും പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. പക്ഷേ, ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയാൽ നിരവധി അസുഖങ്ങളിൽനിന്ന് നമുക്ക് മോചനം നേടാൻ കഴിയുന്നു.
   നാൽപ്പതുകഴിഞ്ഞാൽ താഴെപ്പറയുന്ന ഭക്ഷണവ സ്തുക്കൾക്ക് പ്രാധാന്യം കൊടുക്കണം.
 ഓട്സ് 
 ഓട്സിൽ മോശപ്പെട്ട കൊളസ്റ്ററോളിനെ കുറയ്ക്കാൻ കഴിയുന്ന ബീറ്റാഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഓട്സ് ശീലമാക്കിയാൽ കൊളസ്റ്ററോൾ അഞ്ചുമുതൽ പത്തുശതമാനം വരെ കുറയുന്നു.
ചെറി
 ചെറിക്ക് വാതരോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നു. ആന്റീ ഓക്സിഡന്റായ അന്താസൈനീൻ ചെറിയിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ നാലുതവണ ഒരു ഡസൻ ചെറിപ്പഴങ്ങളോ, പഞ്ചസാര ചേർക്കാത്ത അതിന്റെ ജൂസ്സോ കഴിക്കുക.
 ബദാം 
    ഇത് കൊളസ്ട്രോൾ കുറയാൻ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലർത്താതെ കഴിക്കുന്നതാണ് ഉത്തമം.

സോയാബീൻസ് 
  ഇസോഫൽ വഗോസ് എന്ന പദാർത്ഥം സോയാബീൻസിൽ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്റ്ററോൾ കുറയ്ക്കാൻ സഹായിക്കുന്നു. ആർത്തവവിരാമമുണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വർദ്ധിപ്പിക്കാനും ഇതിന് ശേഷിയുണ്ട്. ഒരാഴ്ച നാലോ, അഞ്ചോ, തവണ സോയാ ബീൻസ് കഴിക്കുക.
 പാൽ
 അമ്പതുവയസ്സ് കഴിഞ്ഞാൽ മസിലുകൾ അയഞ്ഞ് തൂങ്ങുന്നത് തടയാൻ കഴിവ് പാലിനുണ്ട്. ചായയിലും കോഫിയിലും പാൽ ചേർത്ത് കഴിച്ചാലും മതിയാകും.
തക്കാളി 
   തക്കാളിയിൽ ലിക്കേപീൽ എന്ന ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. കാൻസർ സെല്ലുകളുടെ വ്യാപനവും ആർതറ്റീസും തടയാൻ ഇതിന് കഴിയുന്നു. ഏത് രീതിയിലായാലും വേവിച്ച് കഴിക്കുക.
ചിക്കൻ 
   പ്രോട്ടീനിന്റെ ശേഖരമാണ് ചിക്കൻ. ശരീരഭാരം നിയന്ത്രിക്കാനും പേശികൾ വികസിക്കാനും ഇത് സഹായിക്കുന്നു.

കുഞ്ഞിന്റെ ആഹാരരീതികൾ - Kids care Tips

കുഞ്ഞിന്റെ ആഹാരരീതികൾ

നവജാത ശിശുപരിചരണം ഏതൊരു അമ്മയ്ക്കും ഉൽക്കണ്ഠ ഉളവാക്കുന്ന ഒരു വിഷയമാണ്. കുഞ്ഞിന് എന്തു കൊടുക്കണം എന്തു കൊടുക്കണ്ട എന്നൊക്കെയുള്ള കാര്യങ്ങളിൽ സംശയവുമാണ്. അന്താരാഷ്ട്ര കുട്ടികളുടെ സംഘടനയായ UNICEF അംഗീകരിച്ച ഭക്ഷണക്രമീകരണങ്ങളാണ് മിക്ക ഡോക്ടർമാരും അംഗീകരിക്കുന്നത്. അതിപ്രകാരമാണ്.
ജനനം മുതൽ ആറുമാസംവരെ 
 കുട്ടി ജനിച്ച് ആറുമാസം വരെ അമ്മയുടെ മുപ്പാൽ മാത്രം മതി. വെള്ളം പോലും നൽകേണ്ട ആവശ്യം വരുന്നില്ല. കുട്ടിക്ക് പനിയോ മറ്റേതെങ്കിലും ശാരീരികാസ്വാസ്ഥ്യമോ ഉണ്ടെങ്കിലും അമ്മയുടെ പാ മാത്രമേ നൽകാവൂ.
ആറുമാസം മുതൽ ഒരു വയസ്സുവരെ 
   മുപ്പാലിനോടൊപ്പം പോഷകാംശം നിറഞ്ഞ ആഹാരം കൊടുത്തുതുടങ്ങാം. നെയ്യ്, നല്ലെണ്ണ, പരിപ്പ്, കൂവരക്, അരി കഞ്ഞി, ഉപ്പുമാവ്, ഇഡ്ഡലി, ഇടിയപ്പം, ചപ്പാത്തി, വേവിച്ച പച്ചക്കറികൾ (ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട്) എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണരീതിയാണ് നല്ലത്. ഏത്തപ്പഴം, മാമ്പഴം, പപ്പായ, സപ്പോട്ട എന്നീ പഴവർഗ്ഗങ്ങളും നല്ലതാണ്. മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് ഒരു ദിവസം മൂന്നുനേരം മറ്റ് ആഹാരം നൽകാം. അല്ലാത്ത കുട്ടികൾക്ക് അഞ്ചുനേരം കൊടുക്കാവുന്നതാണ്. 
 വളരെയേറെ ശ്രദ്ധിക്കേണ്ട ഒരുകാര്യം മാതാവ്കുഞ്ഞിനെ മടിയിലിരുത്തി, സ്വന്തം കൈകൊണ്ടുതന്നെ കുഞ്ഞിനെ ഊട്ടണം. അമ്മയും കുഞ്ഞും കൈകൾ വൃത്തിയായി കഴുകേണ്ടതുമാണ്. ഇവർ തമ്മിലുള്ള വൈകാരിക ബന്ധം ഊട്ടി ഉറപ്പിക്കാൻ ഇത്തരം ഭക്ഷണ രീതി ഏറെ സഹായകമാകുന്നു.
ഒന്നുമുതൽ രണ്ടുവയസ്സുവരെ 
 വീട്ടിൽ മുതിർന്നവർ കഴിക്കുന്ന ഭക്ഷണംതന്നെ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകാവുന്നതാണ്. കുട്ടി ആവശ്യപ്പെടുമ്പോൾ മുലപ്പാലും നൽകാം. ചെറിയ അളവുകളായി ഒരു ദിവസം അഞ്ചോ ആറോ തവണയായി വേണം കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത്.
ഈ പ്രായം മുതൽ കുട്ടികൾ സ്വയം കഴിക്കാൻ ശീലിക്കേണ്ടതാണ്. അമ്മമാർ അടുത്തിരുന്ന് കുട്ടിയെ സഹായിക്കാം എന്ന് മാത്രം.
 രണ്ടുവയസ്സിനുശേഷം 
 ഒരു ദിവസം മൂന്നുനേരമായി ഭക്ഷണം കൊടുത്തുതുടങ്ങാം. കുട്ടി ആഗ്രഹിച്ചാൽ മുലപ്പാൽ നൽകാവുന്നതാണ്. ഭക്ഷണങ്ങളുടെ ഇടവേളാ സമയങ്ങളിൽ പഴവർഗ്ഗങ്ങൾ, മുട്ട എന്നിവ നൽകാം. കുട്ടികൾ കഴിക്കുമ്പോൾ അമ്മമാർ അടുത്തിരിക്കേണ്ടതാണ്.
 മിഥ്യാധാരണകൾ 
   കുട്ടിയുടെ ജനനത്തോടൊപ്പംതന്നെ ധാരാളം മിഥ്യാ ധാരണകൾ ജനിക്കുന്നു. കുട്ടി ജനിക്കുമ്പോൾ തന്നെ ആദ്യമായി വരുന്ന മുലപ്പാലിനെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ട്. ഈ പാൽ കുടിച്ചാൽ ദഹനക്കേട്, ഛർദ്ദി, വയറിളക്കം എന്നിവയുണ്ടാകും എന്നതൊക്കെ തെറ്റായ വിചാരങ്ങളാണ്. പക്ഷേ, യഥാർത്ഥത്തിൽ അമ്മ ആദ്യമായി ചുരത്തുന്ന പാൽ അതിവിശിഷ്ടമാണ്. കുട്ടികളുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ഒന്നാണിത്.
അമ്മമാരുടെ ഭക്ഷണരീതികൾ എന്തുമായികൊള്ളട്ടെ, മുലപ്പാലിന്റെ ശ്രേഷ്ഠത കുറയുന്നില്ല. എളുപ്പം ദഹിക്കുന്നതും, എന്നാൽ അധികം പോഷകസമ്പത്തുനിറഞ്ഞതുമാണ് മുപ്പാൽ.  കുഷ്രോഗം, എന്നീ മാരക അവസ്ഥയിലുള്ള അമ്മമാരുടെ മുപ്പാൽപോലും കുട്ടികൾക്ക് നൽകാം എന്നതാണ് ഗവേഷണ റിപ്പോർട്ട്. അമ്മമാർക്ക് സ്വയം സംശയം തോന്നുകയാണെങ്കിൽ ഒരു വിദഗ്ധ ഡോക്ടറിന്റെ അഭിപ്രായം അനുസരിച്ചുവേണം മുപ്പാൽ നിർത്തേണ്ടത്.

 

വസ്ത്രങ്ങളുടെ പുതുമ നിലനിർത്താം - Fashion Tips

കൂട് എവിടെ serial 12 July 2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു click  ചെയ്യുക  
koodu evide serial actress Fashion Tips

വസ്ത്രങ്ങളുടെ പുതുമ നിലനിർത്താം

പട്ടുസാരികളിൽ സാധാരണ കറകൾ പുരണ്ടാൽ പശുവിൻപാൽ കറയ്ക്കുമീതെ പുരട്ടി കഴുകുന്നത് നല്ല ഫലം ചെയ്യും. ആഴത്തിലുള്ള കറയാണെങ്കിൽ അൽപ്പം പെട്രോളോ, മണ്ണെണ്ണയോ പുരട്ടി പിന്നീട് നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി. 
 പട്ടുവസ്ത്രങ്ങൾ നനയ്ക്കുന്ന വെള്ളത്തിൽ അൽപ്പം നാരങ്ങാനീര് കൂടി ചേർത്താൽ വസ്ത്രത്തിന്റെ തിളക്കം നഷ്ടപ്പെട്ട് പോവില്ല.
 കോട്ടൺ സാരികൾക്ക് കഞ്ഞി പിഴിയുമ്പോൾ അൽപ്പം ആലംകൂടി ചേർത്താൽ അവയ്ക്ക് നല്ല തിളക്കം കൈവരും.
 ഇലാസ്റ്റിക്ക് തുന്നിച്ചേർത്തിട്ടുള്ള വസ്ത്രങ്ങൾ അലക്കുകാരം ഉപയോഗിച്ചോ ചൂടുവെള്ളം ഉപയോഗിച്ചോ കഴുകിയെടുത്താൽ ഇലാസ്റ്റിക് പെട്ടെന്ന് അയഞ്ഞുപോകും .
 വെൽവെറ്റ് തുണികളും ചൂടുവെള്ളത്തിൽ കഴുകുന്നത് തുണി കേടുവരുവാൻ ഇടയാക്കും. വെൽവെറ്റ് തുണികൾ കഴുകിയെടുക്കുവാൻ തണുത്തവെള്ളം മാത്രമേ ഉപയോഗിക്കാവു. ഇത്തരം തുണികൾ കൂടുതൽ സമയം തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുകയുമരുത്.
  അടിപ്പാവാടയ്ക്ക് അലങ്കാരത്തിന് പിടിപ്പിക്കുന്ന ലേസിൽ കറപറ്റിയാൽ പുളിച്ച മോരിൽ മുക്കിവച്ച് സോപ്പ് ഉപയോഗിച്ച് കഴുകിയെടുത്താൽ മതി.
 വസ്ത്രങ്ങളിൽ മഷിക്കറപറ്റിയാൽ തൈര് പുരട്ടി അരമണിക്കൂറിനുശേഷം സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് മുക്കിയെടുത്താൽ മതി

കാത്സ്യത്തിന്റെ പ്രാധാന്യം - Health Tips

ഇരുപതിനും മുപ്പതിനുമിടയ്ക്ക് പ്രായമുള്ള യുവതികൾ കാത്സ്യം ടാബ്ലറ്റുകൾ കഴിച്ചാലേ പ്രായമാകുമ്പോൾ കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാൻ കഴിയുവെന്ന് പറയുന്നു. ഇതേപ്പറ്റി എന്താണ് പറയാനുള്ളത്. 

 ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുലവണമാണ് കാത്സ്യം. ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് കാത്സ്യം ആവശ്യമാണ്. മിക്കവരും ധരിച്ചിട്ടുള്ളത് അസ്ഥിബലത്തിന് മാത്രമാണ് കാത്സ്യം ആവശ്യമുള്ളതെന്നാണ്. ഈ ധാരണ തെറ്റാണ്. കാത്സ്യത്തിന് മറ്റ് നിരവധി ധർമ്മങ്ങൾ നിർവ്വഹിക്കാനുണ്ട്. അതേപ്പറ്റി മിക്കവരും അജ്ഞരുമാണ്. നാഡീവ്യൂഹത്തിന്റെ പ്രവർത്തനം, ധമനികളുടെ പ്രവർത്തനം, പേശികളുടെ പ്രവർത്തനം, ഹോർമോൺ ഉൽപ്പാദനം തുടങ്ങി പ്രധാനപ്പെട്ട നിരവധി ശാരീരിക പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ നടക്കണമെങ്കിൽ ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കണം. ശരീരത്തിനാവശ്യമായ കാത്സ്യത്തിൽ ഭൂരിഭാഗവും അസ്ഥിയിലും പല്ലുകളിലുമാണ് ശേഖരിച്ചുവച്ചിട്ടുള്ളത്. അസ്ഥിയിൽനിന്ന് കാത്സ്യം വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. വാർദ്ധക്യമെത്തുമ്പോൾ ഈ സംവിധാനത്തിന് സ്വാഭാവികമാറ്റങ്ങൾ സംഭവിക്കുന്നു. പ്രായമെത്തുമ്പോൾ അസ്ഥിശോഷണം സംഭവിക്കുന്നതിനാൽ അസ്ഥിക്ക് ബലം കുറയുന്നു.  ഒരു വ്യക്തിക്ക് യൗവ്വനകാലത്ത് കാത്സ്യത്തിന്റെ അളവ് കൂടുതലായി ലഭിക്കണം. ഗർകാലത്തും, ല കൊടുക്കുന്ന ഘട്ടത്തിലും കാത്സ്യം കൂടുതലായി വേണം. അതിനാൽ കാത്സ്യം കൂടുതലായി കലർന്നിട്ടുള്ള ഭക്ഷണവസ്തുക്കൾ കൂടുതലായി ഉപയോഗിക്കണം. പാൽ, തൈര്, വെണ്ണ തുടങ്ങിയവയിലും പച്ചിലകളിലും കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ചൈനീസ് കാബേജിലും കാത്സ്യം കൂടുതലുണ്ട്. കാത്സ്യം ടാബ്ലറ്റുകൾ കഴിക്കുന്നതിനേക്കാൾ കാത്സ്യം കലർന്ന പച്ചക്കറികളും മറ്റും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് കൂടുതൽ നല്ലത്. കുട്ടിക്കാലത്തും യൗവ്വനകാലത്തും ഈ ശീലം ഉണ്ടായാൽ വാർദ്ധക്യകാലത്ത് അത് കൂടുതൽ ഗുണം ചെയ്യുന്നതാണ്.

കൺതടങ്ങളിലെ കറുപ്പകറ്റാം - Eye Care Beauty Tips

കൺതടങ്ങളിലെ കറുപ്പകറ്റാം

 1. ഫെയ്സ് വാഷിട്ട് മുഖം നന്നായി കഴുകുക. 
 2. ശേഷം ക്ലെൻസിംഗ് മിൽക്ക് കൊണ്ട് മുഖവും കൺതടവും നന്നായി തുടയ്ക്കക. 
 3. അണ്ടർ ഐ ക്രീം ഇട്ട് നന്നായി 10 മിനിറ്റ് മസാജ് ചെയ്യുക. 
 4. തലേദിവസം നെല്ലിക്ക, പച്ചമഞ്ഞൾ, തുളസിയില ഇട്ടുവച്ച് വെള്ളം പഞ്ഞിയിൽ എടുത്ത് കണ്ണിന്റെ മുകളിൽ 10 മിനിറ്റ് വെച്ച ശേഷം പഞ്ഞി മാറ്റി പച്ചമരുന്നടങ്ങിയ പാക് ഇടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.  ഈ പാക് ദിവസേന 20 മിനിറ്റ് ഇടുകയാണെങ്കിൽ എത്ര പഴക്കം ചെന്ന കറുപ്പും ഒരു മാസംകൊണ്ട് മാറ്റാവുന്നതാണ്. 
കണ്ണുകൾ തിളങ്ങങ്ങാൻ
   നന്നായി ഉറങ്ങുക. 
   നിത്യവും എട്ടുമണി ക്കൂർ സമയമെങ്കിലും ഉറങ്ങുക. . 
   ടെലിവിഷൻ അമിതമായി കാണരുത്.
  നല്ല വെളിച്ചമില്ലാത്ത സ്ഥലത്തുവച്ച് വായിക്കരുത്.
 എന്നും രാവിലെയും വൈകിട്ടും ശുദ്ധ ജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക.
 ആവുന്നത് വിശ്രമിക്കുക. 
വൈകുന്നേരങ്ങളിൽ കുറെസമയം നടക്കുക.
 രാത്രിയിൽ ഫെയ്സ് മാക്കോ മോയിസ്ചറൈസറോ ഉപയോഗിക്കരുത്.

Saturday, 10 July 2021

മുടിക്ക് തിളക്കവും അഴകും നൽകാൻ കട്ടൻചായ

മുടിക്ക് തിളക്കവും അഴകും നൽകാൻ കട്ടൻചായ 

മുടിക്ക് തിളക്കവും അഴകും നൽകാൻ കട്ടൻചായയ്ക്കു കഴിയും. രണ്ട് കപ്പ് കട്ടൻചായ, തണുത്തശേഷം മുടി കഴുകാൻ ഉപയോഗിക്കുക. 
ദന്തക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ എന്ന ആന്റി ഓക്സിഡന്റുകൾക്ക് കഴിവുണ്ട്. മൗത്ത് ഫ്രഷർ ആയും കട്ടൻചായ ഉപയോഗിക്കാം. വെറുതെ കുലുക്കുഴിഞഞ്ഞാൽ മതിയാവും കാലുകളിൽ ദുർഗ്ഗന്ധമുണ്ടാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും കട്ടൻ ചായയ്ക്ക് കഴിവുണ്ട്. ഇളം ചൂടുള്ള കട്ടൻചായയിൽ കാലുകൾ കുറേനേരം മുക്കിവച്ചിരുന്നാൽ കാലുളിലെ ദുർഗന്ധം മാറിക്കിട്ടും. കൈനഖങ്ങൾ ജലാംശംകുറഞ്ഞ് വിണ്ടു തുടങ്ങുമ്പോൾ കട്ടൻചായയിൽ മുക്കിയ കോട്ടൺ കൊണ്ട് ഒപ്പുക.
സാധാരണ ചായയിലുമധികം ഔഷധങ്ങളുടെ കലവറയാണ് ഗ്രീൻ ടി എന്നുപറയാം. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഗ്രീൻ ടീ. ഇത് കാൻസർ, രക്തം കട്ടപിടിക്കൽ, ഹൃദയധമനികൾ ചുരുങ്ങുക തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഇതര ധാതുക്കളെ ഇല്ലാതാക്കും. ഹൃദയത്തെ കാക്കുന്നതിന് ദിവസം കുറഞ്ഞത് നാല് കപ്പ് ഗ്രീൻടീ എങ്കിലും കുടിക്കണമെന്നാണ് ജപ്പാനിൽ നടത്തിയ പഠനങ്ങൾ കണ്ടെത്തിയത്. ഹൃദയധമനികളിലെ തടസ്സങ്ങൾ നീക്കുന്നതിലാണ് ഗ്രീൻടിയുടെ പങ്ക്. ഹൃദയത്തിനും പ്രമേഹത്തിനും വഴിവയ്ക്കുന്ന പൊണ്ണത്തടിക്കും കൊളസ്ട്രോളിനും എതിരെയുള്ള ശക്തനായ പോരാളി കൂടിയാണ് ഗ്രീൻടി. എല്ലാംകൂടി നോക്കുമ്പോൾ ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻടി ശീലമാക്കുന്നത് നല്ലതാണ്. ഗ്രീൻടീ ഒരു രോഗനിവാരണിയോ മരുന്നോ അല്ല. മറ്റുഭക്ഷണങ്ങളുടെ പൂരകങ്ങളായി ഗ്രീൻ ടീ പ്രവർത്തിക്കും.
മായം കണ്ടുപിടിക്കാൻ 
 ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിലും മായമാണല്ലോ? ഇതിൽനിന്നും മലയാളിയുടെ നിത്യോപയോഗ വസ്തുവായ ചായപ്പൊടിക്ക് മോചനമില്ല. ചായപ്പൊടിയിലെ മായം കണ്ടെത്താൻ ഒന്നുരണ്ട് വഴികളുണ്ട്. അതിൽ ഒന്നാമത്തേത് കുപ്പിഗ്ലാസിൽ വെള്ളം നിറച്ചശേഷം അതിൽ ചായപ്പൊടി കുറച്ചിടുക. ചായപ്പൊടിയിൽ നിറം ചേർത്തിട്ടുണ്ടെങ്കിൽ നിറം വെള്ളത്തിനുമീതെ പടർന്നുകിടക്കും. മറ്റൊരു രീതി ഒരു വെള്ളപേപ്പറെടുത്ത് അതിൽ കുറച്ച് ചായപ്പൊടി വിതറുക. ഒരു പ്രയർ കൊണ്ട് വെള്ളം ചായപ്പൊടിയുടെ മീതേ പ്ര ചെയ്യുക. ചായപ്പൊടിയിൽ നിറം ചേർത്തിട്ടുണ്ടെങ്കിൽ അത്  പേപ്പറിൽ എളുപ്പം പരക്കും.Friday, 9 July 2021

കണ്ണുകൾ തിളങ്ങങ്ങാൻ - Eyes care Beauty Tips

കണ്ണുകൾ തിളങ്ങങ്ങാൻ

   നന്നായി ഉറങ്ങുക. 
   നിത്യവും എട്ടുമണി ക്കൂർ സമയമെങ്കിലും ഉറങ്ങുക. . 
   ടെലിവിഷൻ അമിതമായി കാണരുത്.
  നല്ല വെളിച്ചമില്ലാത്ത സ്ഥലത്തുവച്ച് വായിക്കരുത്.
 എന്നും രാവിലെയും വൈകിട്ടും ശുദ്ധ ജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക.
 ആവുന്നത് വിശ്രമിക്കുക. 
വൈകുന്നേരങ്ങളിൽ കുറെസമയം നടക്കുക.
 രാത്രിയിൽ ഫെയ്സ് മാക്കോ മോയിസ്ചറൈസറോ ഉപയോഗിക്കരുത്.

കൈപ്പത്തികൾ നോക്കി ആരോഗ്യം നിർണ്ണയിക്കാം - health Tips

കൈപ്പത്തികൾ നോക്കി ആരോഗ്യം നിർണ്ണയിക്കാം

ഔഷധങ്ങളുടെ പാർശ്വഫലവും വിറയലായിരിക്കും. മദ്യപാനിക ളുടെ കൈകളും വിറയ്ക്കാറുണ്ട്. വിറയൽ നിയന്ത്രണാതീതമാണങ്കിൽ ഡോക്ടറെ കാണുക തന്നെ വേണം പാർക്കിൻസൺസ് രോഗത്തിന്റെ ഒരു ലക്ഷണവും ഇതുതന്ന്. 
നഖത്തിന്റെ നിറം കിഡ്നി സംബന്ധമായ രോഗം
കൈവിരലുകളിലെ നഖങ്ങളുടെ അടിഭാഗത്ത് അമിതമായ വെള്ളനിറം കണ്ടാൽ കിഡ്നി സംബന്ധമായ അസുഖമായിരിക്കാൻ സാദ്ധ്യതയുണ്ട്. ഇതിന് "ലിൻസീസ് നെയിൽസ്' എന്നാണ് പറയുന്നത്. വിളർച്ചാ രോഗത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണവും ഇതുതന്നെ. നഖത്തിന്റെ പകുതിഭാഗത്ത് നിറ വ്യത്യാസം കണ്ടാൽ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുക. 
മുറുക്കിപ്പിടിക്കാനുള്ള കഴിവ് 
 കൈവിരലുകൾ ശക്തിയായി മുറുക്കിപ്പിടിക്കാൻ കഴിയുന്നുവെങ്കിൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഗ്രിപ്പ് കുറവാണെങ്കിൽ അത് ഹൃദയത്തിന്റെ ശക്തിക്കുറവിനെ ഓർമ്മപ്പെടുത്തുന്നു. വിയർക്കുന്ന കൈപ്പത്തി
ഹൈപ്പർ ഹൈഡാസിസ് - കൈപ്പത്തി അമിതമായി വിയർക്കുന്നുവെങ്കിൽ അത്
തൈറോയിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമാകാം. ശരീരത്തിലെ ത്വക്കിലെ സ്വേദ്രഗ്രന്ഥികൾ കൂടുതൽ പ്രവർത്തനക്ഷമത പുലർത്തുന്ന അവസ്ഥയാണിത്. ഈ അവസ്ഥയുള്ളവരുടെ
കൈപ്പത്തിയോ കാൽപ്പാദങ്ങളോ ആണ് അമിതമായി വിയർക്കുക.
ഫിംഗർ പ്രിന്റ്
ഹൈജഡ്പ്രഷർ - ഫിംഗർ പ്രിന്റിലെ രേഖകൾ വൃത്താകൃതിയിലാണെങ്കിൽ അക്കൂട്ടർക്ക് രക്തസമ്മർദ്ദം കൂടുതലുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഗർഭകാലത്ത് വിരൽത്തുമ്പിലെ രേഖകൾ വളയരൂപത്തിൽ കണ്ടാൽ ഗർഭസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന് 

ഹ്യദ്രോഗങ്ങളെ അകറ്റുന്ന ഇഞ്ചി-ബീറ്റ്റൂട്ട് ജ്യൂസ് - Healthy Food

ഹ്യദ്രോഗങ്ങളെ അകറ്റുന്ന ഇഞ്ചി-ബീറ്റ്റൂട്ട് ജ്യൂസ്

വേഗതയുടെ ലോകത്ത് ഇന്ന് വളരെ ചെറുപ്പത്തിൽതന്നെ ഹൃദയാഘാതം സംഭവിക്കുകയും ഹൃദ യസംബന്ധിത രോഗങ്ങൾക്ക് മരുന്നുകളുടേയും ചികിത്സയുടേയും ഭാഗമാകുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ നോക്കുന്നതല്ലേ? 
സ്വയം എടുക്കാവുന്ന ലളിതമായ മുൻകരുതലുകളിൽ ഒന്നാണ് ഇഞ്ചി-ബീറ്റ്റൂട്ട് ജ്യൂസ്.
ആവശ്യമുള്ള സാധനങ്ങൾ 
ബീറ്റ്റൂട്ട്- 2 എണ്ണം ഇഞ്ചി- ചെറിയ കഷ്ണം തേൻ- ആവശ്യത്തിന് വെള്ളം - 150 മി.ലിറ്റർ 
തയ്യാറാക്കുന്ന വിധം
ഇഞ്ചിയുടേയും ബീറ്റ്റൂട്ടിന്റെയും തൊലി ചീകികളയുക. രണ്ടും ചെറിയ ചെറിയ തുണ്ടുകളാക്കുക. കൂടെ വെള്ളമൊഴിച്ച്  നന്നായി അരയ്ക്കുക. അരിച്ചെടുത്ത് ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കാം .
ഫലങ്ങൾ
 ഹ്യദയത്തിലേയ്ക്ക് പോകുന്ന വാൽവുകളിൽ ഹോമോസിസിൻ അടിഞ്ഞുകൂടുന്നതാണ് ഹൃദയാഘാതത്തിന് വഴിയൊരുക്കുന്നത്. ബീറ്റ്റൂട്ടിൽ ഗെസെൻ ബീറ്റെയിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. അവ ഹോമോസിസ്റ്റിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഹൃദയസംബന്ധിത രോഗങ്ങളും പക്ഷാഘാതവും തടയാൻ ഇവയ്ക്ക് സാധിക്കും. ഇതുമാത്രമല്ല, ബീറ്റ്റൂട്ട് ധാരാളം വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. ചെറിയ തോതിൽ ഇഞ്ചിയും ശരീരത്തിലെ ചീത്ത ബാക്ടീരിയകൾ ഒഴിവാക്കാൻ കാരണമാകുന്നു. വയറ്റിൽ ഉണ്ടാകാവുന്ന പലവിധ പ്രശ്നങ്ങൾക്കും ഇഞ്ചി ഉത്തമ ഔഷധമാണ്. ശരീരത്തിന് ഹാനീകരമായവ അകറ്റാനും പുത്തനുണർവ് ലഭിക്കാനും ഈ ജ്യൂസ് ആഴ്ചയിൽ ഒരിക്കൽ കൂടിക്കാവുന്നതാണ്. കുട്ടികൾക്ക് ഇഞ്ചി കുറച്ച് ചേർത്താൽ മതിയാകും.


ബ്യൂട്ടി പാർലറിൽ പോകയേ വേണ്ട - Beauty Tips

ബ്യൂട്ടി പാർലറിൽ പോകയേ വേണ്ട

 കടലമാവിൽ പാൽപ്പാട മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും ഇട്ടതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു മുഖം കഴുകുക.
+ മുഖത്ത് ആവി കൊള്ളുക. ഇത് ഇടവിട്ട ദിവസങ്ങളിൽ ചെയ്യുക. 
വെള്ളരിക്ക മുറിച്ച് കണ്ണിന് മുകളിൽ വയ്ക്കുക. ദിവസവും ചെയ്യുക.   ഐസ് ക്യൂബ് കൊണ്ട് മുഖത്ത് മസാജ് ചെയ്യുക. 
വൈകുന്നേരങ്ങളിൽ മഞ്ഞളും ചന്ദനവും ചാലിച്ചെടുത്ത് മുഖത്തും കഴുത്തിലും തേച്ചതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകുക.
+ പല്ലുതേച്ചതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് പൊട്ടാസ്യം പെർമാംഗനേറ്റ് ചേർത്ത് വായ് കുലുക്കി തുപ്പുക.  നിത്യവും ഉറങ്ങുന്നതിനുമുമ്പ് കണ്ണിൽ ഓരോ തുള്ളി ശുദ്ധമായ പനിനീർ ഒഴിക്കുക.
+ രാത്രിയിൽ 10 തുള്ളി വെളിച്ചെണ്ണ ചെറുചൂടോടെ തലയിൽ തേച്ചുപിടിപ്പിച്ച് മുടി കെട്ടി വയ്ക്കുക. - ഇത്രയും സംതിഗകൾ മുടക്കംകൂടാതെ ശീലിച്ചുവന്നാൽ ബ്യൂട്ടിപാർലറിലേക്കുള്ള വഴി നിങ്ങൾക്ക് ചോദിക്കേണ്ടി വരില്ല.

സൗന്ദര്യത്തിന് - Beauty Tips

സൗന്ദര്യത്തിന്

അഴകും ആരോഗ്യവുമുള്ള ചർമ്മം എല്ലാവരുടെയും സ്വപ്നമാണ്. ആരോഗ്യമുണ്ടെങ്കിൽ ചർമ്മത്തിന് അഴകും താനേ വരുമെന്നാണ് ബ്യൂട്ടി എക്സ്പെർട്ടുകൾ പറയുന്നത്. സുന്ദരിയായിരിക്കുക എന്നു പറഞ്ഞാൽ ആരോഗ്യത്തോടെയിരിക്കുക എന്നു തന്നെയാണ് അർത്ഥം. പക്ഷേ ചർമ്മത്തിന്റെ അഴകിനും ആരോഗ്യത്തിനും ചിലതെല്ലാം ശ്രദ്ധിക്കണമെന്നു മാത്രം.
മറക്കാതെ സൂക്ഷിക്കാം 
 കെൻസർ, മോയിസ്പറൈസർ, സൺസ്ക്രീൻ. ഇവ മൂന്നും ഉണ്ടാ... എങ്കിൽ ചർമ്മസംരക്ഷണത്തിന്റെ മറ്റൊന്നും വേണ്ടതന്നെ.മോയിസ്ചറൈസർ ഉപയോഗിക്കുമ്പോൾ മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യാൻ ശ്രദ്ധിക്കണം. മുഖം കഴുകുമ്പോഴോ കെൻസർ ഉപയോഗിക്കുമ്പോഴോ ഇങ്ങനെ തന്നെ ചെയ്യാൻ മറക്കരുത്. ഇത് മുഖത്തെ രക്തയോട്ടം വർധിപ്പിച്ച് മുഖചർമ്മത്തിന് തിളക്കവും മൃദുത്വവും പ്രദാനം ചെയ്യും. 
ഡയറ്റ് ശീലിക്കാം 
 ആരോഗ്യകരമായ ചർമ്മത്തിന് ആരോഗ്യകരമായ ഒരു ഡയറ്റ് ശീലിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. മാത്രമല്ല അതിനർത്ഥം നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ ഉപേക്ഷിക്കണമെന്നുമല്ല. നിങ്ങളുടെ ഭക്ഷണക്രമത്തിൽ മൂന്നേമൂന്നാറ്റങ്ങൾ വരുത്തിയാൽ മതിയാകും, സുന്ദരമായ തിളങ്ങുന്ന ചർമ്മം അതോടെ സ്വന്തമാക്കാം.
1. മധുരം വേണ്ട
അമിതമായി മധുരം അകത്താക്കുന്നവരാണോ നിങ്ങൾ, എങ്കിൽ അത് ഇന്നത്തോടെ അവസാനിപ്പിക്കാം. മധുരം കഴിക്കുന്നത് ചർമ്മത്തിൽ പ്രായമാകുന്നത് മൂലമുണ്ടാകുന്ന അടയാളങ്ങൾ, മുഖക്കുരു എന്നിവ ഉണ്ടാക്കാൻ ഇടയാക്കും.
2. ചുവന്ന പഴങ്ങളും പച്ചക്കറികളും
കാരറ്റ്, ബീറ്റ്റൂട്ട് തക്കാളി, ചെറി, സ്ട്രോബെറി തുടങ്ങിയ ചുവന്ന നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിലുൾപ്പെടുത്താം. ഇവ ചർമ്മത്തിന് നിറവും മൃദുത്വവും സമ്മാനിക്കും. ആന്റി ഓക്സിഡന്റകളാൽ സമ്പന്നമായ ഇവ ചർമ്മത്തിന് ഏറ്റവും ഗുണകരമാണ്. ഒമേഗ ത്രീ സപ്ലിമെന്റ് അടങ്ങിയവയും ഭക്ഷണത്തിലുൾ പ്പെടുത്താം. ഇവയിൽ ചർമ്മത്തെ ഈർപ്പത്തോടെയിരിക്കാൻ സഹായിക്കുന്ന ഘടകങ്ങളും ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സാക്സിൽ ബദാമും ഉൾപ്പെടുത്താം. ഒമേഗ ത്രീ ഫാറ്റി ആസിഡും വിറ്റാമിൻ ഇയും അടങ്ങിയ ഇവ സുന്ദരമായ ആരോഗ്യകരമായ ചർമ്മം പ്രദാനം ചെയ്യും.
3. വ്യായാമം നല്ലത്
വ്യായാമം ശരീരത്തിലെ കലോറി കത്തിച്ചുകളയുക മാത്രമല്ല ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും ചർമ്മത്തിഭക്കാനും സഹായിക്കും. ആഴ്ചയിൽ നാലു ദിവസമെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജിമ്മിൽ തന്നെ പോകണമെന്നില്ല, ഡാൻസ് ക്ലാസോ, ടെന്നീസോ എന്തിന് ഒരു നടത്തം പോലും മതിയായ വ്യായാമം നൽകും.
ഓർക്കാൻ 
1. സൂസും ടെൻഷനും മൂലം ക്ഷീണിച്ചിരിക്കുന്ന അവസരങ്ങളിൽ ചൂടുവെള്ളത്തിൽ ഒരു കുളിയാകാം. ചൂടുവെള്ളം ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കും. 
2. മുഖചർമ്മം മാത്രമല്ല ചുണ്ടുകളുടെ സൗന്ദര്യവും ശ്രദ്ധിക്കണം. രണ്ടാഴ്ചയിലൊരിക്കൽ ചുണ്ടുകൾ സബ് ചെയ്യാൻ മറക്കരുത്. സ്കൂബിനുശേഷം ഏതെങ്കിലും ലിപ് ബാമും പുരട്ടണം. സ്ക്രബ് ചെയ്യാൻ മറ്റൊന്നും കിട്ടിയില്ലെങ്കിൽ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകളിൽ ഉരസിയാൽ മതി. 
3. മേക്കപ്പ് ഉപയോഗിക്കുന്നവർക്ക് ആഴ്ചയിലൊരിക്കൽ മേക്കപ്പ് ഉപേക്ഷിക്കാം. ഇത് ചർമ്മത്തിന് നന്നായി ശ്വസിക്കാൻ സഹായിക്കും.ശ്രദ്ധ വേണം പ്രമേഹത്തിന് - Health care Tips

 Mrs.ഹിറ്റ്ലർ serial 09 july 2021 EpisodeMris.hitler serial actress health care tips
ശ്രദ്ധ വേണം പ്രമേഹത്തിന്
പ്രമേഹമുണ്ടെങ്കിൽ നിസാര മുറിവുകളും വ്രണങ്ങളും ഉണങ്ങാൻ താമസം ഉണ്ടാകും. പലപ്പോഴും ഇത് ഡയബറ്റിക് അൾസറിലേക്ക് നയിക്കും. കാലുമുറിച്ച് മാറ്റാൻ ശസ്ത്രക്രിയകളിൽ 85 ശതമാനവും ഇങ്ങനെയുള്ളവയാണ്. ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ആശുപത്രിയിൽ കിടക്കേണ്ടിവരുന്നതും പാദത്തിലെ ഉണങ്ങാത്ത മുറിവുകൾ കാരണമാണ്. ഇത്തരക്കാരിൽ മുറിവുകൾ ഉണങ്ങാൻ വൈകുന്നതിന് പല കാരണങ്ങൾ ഉണ്ട്. ശരീരത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രോഗാണുക്കൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. ഇത് അണുബാധയിലേക്ക് നയിക്കുന്നു. 

ദീർഘകാലമായുള്ള പ്രമേഹം കാലുകളിലെ രക്തധമനികൾക്ക്ഡാമേജ് ഉണ്ടാക്കുകയും രക്തചംക്രമണത്തിന്റെ കാര്യക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. പുകവലി ഇതിന്റെ ആഘാതം വർദ്ധിപ്പിക്കും. നാഡികളെ ബാധിക്കുന്ന ഡയബറ്റിക്സന്യറോപ്പതി മൂലം പ്രമേഹരോഗികൾ തങ്ങളുടെ പാദങ്ങൾക്ക് ഏൽക്കുന്ന ചെറിയക്ഷതങ്ങൾ അറിയുന്നില്ല. അതിനാൽ മുറിവുകൾ അവഗണിക്കപ്പെടുന്നു. . അതിനാൽ പ്രമേഹ രോഗികൾ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് കൃത്യമായ പാദപരിചരണം. സിസ്റ്റമാറ്റിക് ആയി വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളും വൈദ്യ സഹായം തേടേണ്ട അവസരങ്ങളും അറിഞ്ഞിരിക്കണം.


Thursday, 8 July 2021

ചില സൗന്ദര്യവഴികൾ - Some Beauty Tips

കൂട് എവിടെ serial 09july 2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു click  ചെയ്യുക  
koodu evide serial actress some beauty tips
ചില സൗന്ദര്യവഴികൾ
ധാരാളം വെള്ളം
ഓരോ ഭക്ഷണത്തിനു മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മം മിനുസവും ഈർപ്പത്തോടെയുമിരിക്കാൻ സഹായിക്കും. ദിവസവും എട്ട് ഗ്ലാസ്  വെള്ളം എന്ന മന്ത്രം മറക്കാതെയിരിക്കുക. ഒരു ഗ്ലാസ് റെഡ് വൈൻ കഴിക്കുന്നതും ത്വക്കിനല്ലതാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഡ്വൈൻ ഫ്രീറാഡിക്കലിനെതിരെ പൊരുതി ചർമ്മത്തെ ആരോഗ്യമുള്ളതാക്കും. ഒരുഗ്ലാസ് വൈൻ എന്നത് അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ വൈനിനു പകരം ഒരു ഗ്ലാസ് ഗ്രീൻ ടീയോ, കരിക്കിൻ വെള്ളമോ കുടിക്കാം. ഗ്രീൻ ടീയിൽ പ്രായമാകുന്നതിനെ ചെറുക്കുന്നതിനുള്ള ഘടകങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. കരിക്കിൻവെള്ളത്തിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിനെന്നതുപോലെ വയറിനും ഉത്തമാണ് ഇവ രണ്ടും. 
ഉറക്കം 
 ഉറക്കം പോലെ മറ്റൊരു മികച്ചസൗന്ദര്യ ചികിത്സ ഇല്ല. പാടുകളും കുരുക്കളും ഒഴിവായി മുഖ ചർമ്മം സുന്ദരമാകാൻ എട്ട് മണിക്കൂർ ഉറങ്ങുക തന്നെവേണം. നേരത്തെ ഉറങ്ങി നേരത്ത എഴുന്നേൽക്കാൻ ശ്രദ്ധിക്കണം.  ഉറങ്ങാൻ നേരത്ത് ഏതെങ്കിലുമൊരു നെറ്റ്ക്രീം ഉപയോഗിക്കുന്നത് ഉണർന്നെണീക്കുമ്പോൾ റിഫ്രഷായിരിക്കാൻ സഹായിക്കും. 
ടെൻഷനകറ്റാം
ചർമ്മത്തിന്റെ പ്രധാന ശത്രുവാണ് ടെൻഷൻ  മറ്റ് പ്രശ്നങ്ങളും. ടെൻഷൻ ഉണ്ടാകുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കുക.
ആ സമയം ഒരു ബുക്ക് വായിക്കുകയോ, അടുത്ത സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുകയോ ചെയ്യാം. മനസന്തോഷത്തോടെ ഇരിക്കുമ്പോൾ ചർമ്മവും മനോഹരമായിരിക്കും.


യോഗ കൊണ്ടുള്ള ഗുണങ്ങൾ - Health care Tips

യോഗ കൊണ്ടുള്ള ഗുണങ്ങൾ

1, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നു.

2. ആയുസ്സ് വർദ്ധിപ്പിക്കുന്നു.

3. ശരീരത്തിലെ ഓക്സിജന്റെ അളവ് കൂട്ടുന്നു.

 4. പേശികൾക്ക് ബലം നൽകുന്നു.

 5, കഠിനമായ വേദനകൾ നിയന്ത്രിക്കുന്നു.

 6. പ്രമേഹത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.

  7. ഹൃദയത്തെ ബലപ്പെടുത്തുന്നു.

  8. രക്തക്കുഴലുകളുടെ തടസ്സം നീക്കുന്നു.

9. ഊർജ്ജസ്വലരായിരിക്കുവാൻ സഹായിക്കുന്നു. 10. ചലനങ്ങളെ ദുതപ്പെടുത്തുന്നു.

11. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു.

12. ശരീരത്തിലെ അവയവങ്ങൾ തമ്മിലുള്ള വിനിമയശേഷി വർദ്ധിപ്പിക്കുന്നു.

13. അസ്ഥികൾക്ക് ബലം നൽകുന്നു.

14, ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നു.

15. ശരീരം, വിഷമുക്തമാക്കുന്നു.

16. മാനസികസമ്മർദ്ദം കുറയ്ക്കുന്നു.

17. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

18. രക്തസമ്മർദ്ദം കുറയ്ക്കുന്നു.

19. നല്ല ഉറക്കം ലഭിക്കുന്നു.

20. അർബുദത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.

 


Tuesday, 6 July 2021

നൂഡിൽസിലെ ഗുണങ്ങളും ദോഷങ്ങളും - Healthy Food

നൂഡിൽസിലെ  ഗുണങ്ങളും ദോഷങ്ങളും

രിയാഹാരത്തോട് വിമുഖത കാണിക്കുന്ന കുട്ടികൾ ന്യൂഡിൽസിനോട് താൽപ്പര്യം കാണിക്കാറുണ്ട്. മധുരം, കയ്പ്, പുളി, ഉപ്പ്, മധുരവും ഉപ്പും ഒരുമിക്കുമ്പോഴുണ്ടാകുന്ന രുചി എന്നിങ്ങനെയുള്ള അഞ്ച് രുചികൾ ന്യൂഡിൽസിലുള്ളതാണ് കുട്ടികളെ ആകർഷിക്കുന്ന ഘടകങ്ങൾ. വിലക്കുറവും പാചകം ചെയ്യുന്നതിലുള്ള സമയ ലാഭവുമാണ് ന്യൂഡിൽസിന്റെ പ്രത്യേകത. പൊതുവെ നൂലുപോലുള്ള ഷേപ്പാണ് കുട്ടികളെ ന്യൂഡിൽസിൽ ആകർഷിക്കുന്നത്. 
ന്യൂഡിൽസിന്റെ ഗുണങ്ങളും ദോഷങ്ങളും ഇനി നോക്കാം. 
രാവിലെ വീട്ടുജോലികളെല്ലാം തീർത്ത്, കുട്ടികളെ അണിയിച്ചൊരുക്കി സ്കൂളിലയച്ച്, ഓഫീസിൽ കൃത്യസമയത്ത് എത്താനുള്ള നെട്ടോട്ടത്തിനിടയിൽ രണ്ട് മിനിറ്റ് കൊണ്ട് ഭക്ഷണമുണ്ടാക്കി ലഞ്ച് ബോക്സിലാക്കി പോകുന്ന ഉദ്യോഗസ്ഥകൾക്ക് ന്യൂഡിൽസ് ഏറെ അനുഗ്രഹമാണ്. നെട്ടോട്ടത്തിന് ഒരാശ്വാസവും. ഭക്ഷണം കഴിക്കാൻ മടി കാണിച്ചിരുന്ന കുട്ടികൾക്കു പോലും ന്യൂഡിൽസ് ഇഷ്ടമാണ്. ഉച്ചയ്ക്ക് കുട്ടികളുടെ ലഞ്ച്ബോക്സിൽ കൊടുത്തുവിടാനും വൈകുന്നേരം മടങ്ങിയെത്തുന്ന കുട്ടികളുടെ വിശപ്പകറ്റാനും ഇതിനേക്കാൾ എളുപ്പമായ മറ്റൊരു ഭക്ഷണ പദാർത്ഥമില്ലെന്നായിരിക്കുന്നു. ഇൻസ്റ്റന്റ് ഭക്ഷണങ്ങളുടെ ശണിയിൽ ന്യൂഡിൽസിന്റെ സ്ഥാനം ഒട്ടും പിന്നിലല്ലതാനും. എന്നാൽ പോഷക സമൃദ്ധമായ നാടൻ വിഭവങ്ങളോട് കിടപിടിക്കാൻ ന്യൂഡിൽസിന് കഴിയുന്നുമില്ല. പാചകം ചെയ്യുന്നതിലെ സമയലാഭമാണ് ന്യൂഡിൽസിന് ഇത്രയേറെ പ്രചാരം ലഭിക്കാൻ മുഖ്യകാരണമെന്ന് പറയാം.
ന്യൂഡിൽസ് പോലുള്ള ഇൻസ്റ്റന്റ് ഫുഡുകൾ ശീലിച്ചാൽ അതിനോട് അഡിക്ഷൻ ഉണ്ടാവുകയും സാധാരണ ഭക്ഷണങ്ങളോട് മടുപ്പ് തോന്നുകയും ചെയ്യുന്നത് സ്വാഭാവികമാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതു ലവണം എന്നിവയില്ലാത്ത ഭക്ഷണമാണിത്. ഇതിൽ പോഷകസാന്നിദ്ധ്യം ഉണ്ടാകുന്നത് പച്ചക്കറികൾ ചേർക്കുമ്പോഴാണ്. ന്യൂഡിൽസിൽ, കൊഴുപ്പും രുചിയും കൂട്ടാനായി രാസവസ്തുക്കൾ ചേർക്കുന്നു. ഇതിലുള്ള അപൂരിത കൊഴുപ്പുകൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. മോണോ സോണിയം, ഗ്ലൂട്ടാമേറ്റ്, ഈയം എന്നിവയാണ് ഇതിലെ വില്ലൻമാർ. ഇവ അമിതമായാൽ ശാരീരിക മാനസിക വളർച്ചയും നാഡീവ്യവസ്ഥയും തകരാറിലാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രിസർവേറ്റീവ്സുകളുടെ ഉയർന്ന അളവാണ് മറ്റൊരു പ്രത്യേകത. സോഡിയം ഉയർന്ന അളവിലുള്ളതിനാൽ തുടർച്ചയായി കഴിച്ചാൽ  ഹൈപ്പർ ടെൻഷൻ ഹൃദയ-വൃക്ക രോഗങ്ങൾക്കും സാദ്ധ്യതയേറുന്നു. ന്യൂഡിൽസിലെ അജിനോമോട്ടോ, എം.എസ്.ജി, ലെഡ് എന്നിവ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.


Some Fashion and Beauty Tips

ചോ: വള പൊക്കത്തിനനുസരിച്ചായിരിക്കണം തെരഞെഞ്ഞെടുക്കേണ്ടതെന്ന് ഞാൻ എവിടെയോ വായിച്ചിരുന്നു. ഇത് വ്യക്തിത്വത്തിന് ആകർഷകത്വം പകരുമത്രേ. എനിക്ക് ശരാശരി പൊക്കമുണ്ട്. ആരോഗ്യവതിയുമാണ്. ഞാൻ എന്തു തരം വളയാണ് ധരിക്കേണ്ടത്?

 ഉ: അമിതമായ കിലുക്കമുള്ള വള ധരിക്കുന്നത് ഒഴിവാക്കാം. ലൂസുള്ള വള പൊട്ടിപ്പോകാനുള്ള സാധ്യതയേറെയാണ്. നിങ്ങൾക്ക് വീതിയുള്ള ബ്രേസ്ലെറ്റ് ഇണങ്ങും. ഇത് എപ്പോഴും വലതു കയ്യിൽ തന്നെ ധരിക്കണം. സ്റ്റോൺ വർക്കുള്ള ബ്രേസ്ലെറ്റ് ഏറെ യോജിക്കും.

ചോ: കുറച്ചു നാൾ മുമ്പ് ബോഡി സ്പ്രേ  ഉപയോഗിച്ചപ്പോൾ തൊലിപ്പുറത്ത് ചുവന്നു തടിച്ച പാടുകളുണ്ടായി. കുറേ നാൾ കഴിഞ്ഞാണ് മാറിയത്. ഇത്തരം പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
 ഉ: സംവേദനക്ഷമതയേറിയ ചർമ്മത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സൗന്ദര്യവർധക വസ്തുക്കളിലെ ഹാനികരമായ രാസവസ്തുക്കളാണ് ഇതിനു കാരണം. അതിനാൽ ഇത്തരം അലർജികൾ ഉണ്ടാവാതിരിക്കാൻ നാച്ചുറൽ ബ്യൂട്ടി പ്രോഡക്റ്റ്സ് ഉപയോഗിക്കുക. കെമിക്കൽസ് ചേർന്ന ബ്യൂട്ടി പ്രോഡക്റ്റകൾ ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിൽ അത് പുരട്ടി നോക്കി ടെസ് ചെയ്യുക. സൈഡ് ഇഫക്റ്റ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ചർമ്മം ചുവക്കുകയോ തടിക്കുകയോ ചെയ്താൽ അതൊഴിവാക്കുക.

വെളുത്തുളളിക്കുണ്ട് അനേകം ഗുണങ്ങൾ - Healthy Food

വെളുത്തുളളിക്കുണ്ട് അനേകം ഗുണങ്ങൾ

കാഴ്ചയിൽ ചെറുതെന്ന് പറഞ്ഞ് വെളുത്തുള്ളിയെ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റുന്ന വെളുത്തുള്ളി ഔഷധഗുണം ഏറെ നിറഞ്ഞതാണെന്ന കാര്യം വിസ്മരിക്കാതിരിക്കുക. വെളുത്തുള്ളിയുടെ മഹിമകൾ എന്താണെന്ന് നോക്കാം. 
 1. വെളുത്തുള്ളി പശുവിൻപാലിൽ ചേർത്ത് കഴിക്കുന്നത് ക്ഷയ രോഗശമനത്തിന് ഫലപ്രദമാണ്. 
 2. കാൽവിരലുകളുടെ ഇടയിൽ ചൊറിച്ചിലും വേദനയും തൊലി പൊട്ടുകയും ചെയ്യുമ്പോൾ വെളുത്തുള്ളിയും സമം മഞ്ഞളും ചേർത്ത് പുരട്ടിയാൽ ഒരാഴ്ച്യ്ക്കകം രോഗശമനം ഉറപ്പ്.
 3. കായം നെയ്യിൽ വറുത്ത് കുറച്ച് വെളുത്തുള്ളി, കുറച്ച് ഉപ്പ്, പുളി, കറിവേപ്പില എന്നിവ ചേർത്ത് ചമ്മന്തിയുണ്ടാക്കിക്കഴിച്ചാൽ വായുകോപം ശമിക്കും.
4. അതുപോലെ നിത്യവും കഴിക്കുന്ന ആഹാരത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തിയാൽ ശോധന സുഗമമാകും.
5. രക്തസമ്മർദ്ദം ഉയരുമ്പോൾ അത് ഫലപ്രദമായി ക്രമപ്രകാരമാക്കാൻ വെളുത്തുള്ളിക്കുള്ള കഴിവ് ഒന്ന് വേറെതന്നെയാണ്. വെളുത്തുള്ളിയുടെ രണ്ടല്ലി ചതച്ചെടുത്ത് അതോടൊപ്പം കുറച്ച് മുരിങ്ങയിലയും ചേർത്ത് കിഴികെട്ടിയിട്ട് ഒരു കപ്പ് പാലിൽ കാച്ചിയെടുത്ത് രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് പതിവാക്കിയാൽ മതി.
6. വെളുത്തുള്ളി ചേർത്ത് കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് എല്ലാവിധത്തിലുള്ള വാതരോഗങ്ങളെയും ശമിപ്പിക്കും. 
7. ജലദോഷവും മറ്റ് സാംക്രമിക രോഗങ്ങളും പിടിപെടുമ്പോൾ വെളുത്തുള്ളി കഴിക്കുന്നതും വെളുത്തുള്ളി രണ്ടായി മുറിച്ച് കിടക്കയ്ക്കരികിൽ വെയ്ക്കുന്നതും രോഗ ശമനത്തിന് വഴിയൊരുക്കും.
8. വെളുത്തുള്ളി മൂപ്പിച്ചെടുത്ത വെളിച്ചെണ്ണ തണുത്തതിനുശേഷം വണങ്ങളിലും മുറിവുകളിലും പുരട്ടിയാൽ അവ വേഗത്തിൽ കരിയുന്നതിന് സഹായിക്കും. 
 9. അൽപ്പം വെളിച്ചെണ്ണ ചൂടാക്കി അതിൽ വെളുത്തുള്ളിയുടെ മൂന്ന് അല്ലി, ഉണങ്ങിയ കുരുമുളക് മൂന്നെണ്ണം എന്നിവയിട്ട് തണുത്തതിനു ശേഷം തലയിൽ തേയ്ക്കുന്നത് പതിവാക്കിയാൽ തലമുടി നരയ്ക്കാതിരിക്കും.
10. വിനാഗിരിയിൽ വേവിച്ചെടുത്ത വെളുത്തുള്ളി തേനും ചേർത്തരച്ച് ഉലുവക്കഷായത്തിൽ പതിവായി സേവിച്ചാൽ ഏറെ പഴക്കം ചെന്ന ആസ്ത്മയ്ക്കും ശമനം കൈവരുന്നതാണ്.സൗന്ദര്യ ആരോഗ്യ ടിപ്സ് - Health and Beauty Tips

സൗന്ദര്യ ആരോഗ്യ ടിപ്സ്

ട്രെച്ച് മാർക്ക് മായാൻ 

കറ്റാർവാഴയുടെ മാംസഭാഗമെടുത്ത് ട്രെച്ച് മാർക്കുള്ള സ്ഥലത്ത് തടവി രണ്ട് മണിക്കൂർ കഴിഞ്ഞ് കഴുകുക.

ചർമ്മത്തിന്റെ വരൾച്ച മാറാൻ 

ഗോതമ്പുമാവ് നാല് ടീസ്പൂൺ, അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ കടുകെണ്ണ ഇവയിൽ വെള്ളം ചേർത്ത് പശയാക്കി കൈകാലു കൾ, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ തടവി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

മുഖകാന്തിക്ക് 

 ഒരു കൈപ്പിടി പുതിനയില, വാഴപ്പഴത്തിന്റെ പകുതി ഇവ നന്നായി കുഴച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയുക.

മലബന്ധം അകലാൻ

 ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ആവശ്യത്തിന് ഉപ്പ് ചേർത്ത് വെറും വയറ്റിൽ കുടിക്കുക.  ഒരു ഗ്ലാസ് ഇളം ചൂടോടുകൂടിയ വെള്ളത്തിൽ അരടീസ്പൺ ജീരകപ്പൊടി കലക്കി രാത്രി കിടക്കുന്നതിനു മുമ്പായി കുടിക്കുക. 

ശരീരത്തിലെ കൊഴുപ്പ് കുറയാൻ 

 അരലിറ്റർ വെള്ളത്തിൽ രണ്ട് ടീസ്പൺ പെരുംജീരകം ചേർത്ത് പതിനഞ്ചുമിനിറ്റുനേരം തിളപ്പിക്കുക. ആറിയശേഷം വെള്ളം മാത്രം അരിച്ചെടുത്ത് ദിവസവും മൂന്ന് നേരം കുടിക്കുക.

മുട്ടുവേദനമാറാൻ 

 തോലുകളയാത്ത ഉരുളക്കിഴങ്ങ് സെസാക്കി മുറിച്ച് രാത്രി മുഴുവൻ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. ആ വെള്ളം അടുത്തദി വസം രാവിലെ വെറും വയറ്റിൽ കുടിക്കുക.

കക്ഷങ്ങളിലെ കറുപ്പുമാറാൻ 

ഒരു സ്പൂൺ വെള്ളരി ജ്യൂസ് ഒരു സ്പൺ ചെറുനാരങ്ങാനീര്, ഒരു സ്പൺ കസ്തൂരി മഞ്ഞൾ എന്നിവ മിശ്രിതമാക്കി കക്ഷത്തിൽ തേച്ചുപിടിപ്പിച്ച് പതിനഞ്ച് മിനിറ്റുകൾക്കുശേഷം കഴുകിക്കളയുക.

മ്യദുല പാദങ്ങൾക്ക് 

ഒരു സ്പൺ ഫ്രഷായ തൈര്, ഒരു നുള്ള് മഞ്ഞൾപൊടി, ഒരു സ്പ്പൂൺ പഞ്ചസാര, ഒരു സ്പൂൺ ചെറുനാരങ്ങനീര് ഇവ മിശ്രിതമാക്കി പാദത്തിലും കാലുകളിലും തേച്ച് പത്ത് മിനിറ്റുനേരം മസാജ് ചെയ്യുക. എന്നിട്ട് ഇരുപത് മിനിറ്റുകൾക്കുശേഷം ഇളം ചൂടുള്ള വെള്ളംകൊണ്ട് കഴുകുക.
മെഹന്തിയും 10 കാര്യങ്ങളും - Fashion and Beauty Tips

മെഹന്തിയും 10 കാര്യങ്ങളും

ആഘോഷവേളകളിൽ സ്ത്രീസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അതിലൊന്നാണ് മൈലാഞ്ചി ഇടുന്നത്. പുരാതന കാലം തൊട്ടുള്ള ഈ ശീലം "മെഹന്തി' എന്ന പേരിൽ ഇപ്പോൾ സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. മെഹന്തി എങ്ങനെ ഇടണം ഇട്ടുകഴിഞ്ഞാൽ എങ്ങനെ പരിചരിക്കണം എന്നതിനെക്കുറിച്ച് പത്തു കാര്യങ്ങൾ... 
ആഘോഷത്തിനോ ഫംഗ്ഷനോ രണ്ടുദിവസം മുമ്പ് മെഹന്തിയിടണം.
 മെഹന്തി ഇടുന്നതിന് ഒരുദി വസം മുമ്പുതന്നെ വാക്സിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുക. മെഹന്തി ഇട്ടശേഷം വാക്സിംഗ് ചെയ്താൽ മെഹന്തിയുടെ ശരിയായ ഭംഗി ലഭിക്കില്ല.
 മെഹന്തി ഇട്ടശേഷം വെള്ളവുമായി ബന്ധപ്പെടുന്ന ജോലി ചെയ്യരുത്. 
 മെഹന്തി ഇട്ട് അൽപ്പം ഉണങ്ങിയ ശേഷം ചെറുനാരങ്ങയിൽ പഞ്ചസാര ചേർത്ത് പഞ്ഞിയിൽ മുക്കി ഉണങ്ങിയ സ്ഥലത്തുവച്ചാൽ മെഹന്തി നന്നായി പിടിക്കുന്നതോടൊപ്പം അതിന്റെ നിറവും കൂടും.
  കയ്യിലോ, കാലിലോ മെഹന്തിയിട്ടാൽ കുറഞ്ഞത് ആറുമണിക്കൂർ നേരം അത് അവിടെ തന്നെ ഇരിക്കണം. 
  മെഹന്തി ഉണങ്ങുന്നതിനു മുമ്പ് കയ്യും മണിക്കെട്ടും വളയ്ക്കകയോ അനക്കുകയോ ചെയ്യരുത്. അത് മെഹന്തിയുടെ ഭംഗി ഇല്ലാതാക്കിയേക്കും.
 മെഹന്തിയിട്ട് ആറുമണിക്കറിനുശേഷം മൂർച്ചയില്ലാത്ത കത്തി കൊണ്ടോ അല്ലെങ്കിൽ അടർത്തിയോ എടുക്കുക. 
  കൈകളിൽ നീലഗിരിതെലം രണ്ടുതുള്ളി പുരട്ടുക. ഒരു വറചട്ടിയിൽ ഗ്രാമ്പു ഇട്ട് ചൂടാക്കി
കൈകൾക്ക് അതിന്റെ പുക കൊള്ളിക്കുക. അതുകൊണ്ട് മെഹന്തിയുടെ പൊൻനിറത്തിന് ചാരുത വർദ്ധിക്കും .
 
9) മെഹന്തി കൈകളിൽ നിന്നും എടുത്ത ശേഷം ഏറ്റവും കുറഞ്ഞത് പന്ത്രണ്ടുമണിക്കൂർ നേരത്തേക്ക്  കൈകൾ വെള്ളത്തിൽ അധികം നനയ്ക്കാതിരിക്കുക. 
10) ചെറുനാരങ്ങാനീരിന്റേയും പഞ്ചസാരയുടേയും മിശ്രിതം അളവിനു മാത്രം ഉപയോഗിക്കുക. അളവിലധികമായാൽ മെഹന്തി കടുംചുവപ്പായിമാറും എന്നോർക്കുക.


വെയിലേറ്റ് വാടല്ലേ - Beauty Tips

വെയിലേറ്റ് വാടല്ലേ

പൊള്ളു ന്ന വേനൽക്കാലം വരവായി. ഒപ്പം സൗന്ദര്യപ്രശ്നങ്ങളും. സുന്ദരികളുടെ ഉറക്കം കെടുത്തുന്ന സമയമാണ് വേനൽ. അമിതമായ വിയർപ്പും വെയിലുകൊണ്ട് ചർമ്മം കരുവാളിക്കുന്നതും നിർജ്ജലീകരണവുമൊക്കെ വേനൽക്കാലത്തെ സാധാരണ പ്രശ്നങ്ങളാണ്. സൗന്ദര്യസംരക്ഷണത്തിൽ ഒട്ടൊന്ന് ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ ഈ സൗന്ദര്യപ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാവുന്നതേയുള്ളൂ. വേനലിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സൗന്ദര്യക്കൂട്ടുകൾ ഉണ്ട് ഇത് നിങ്ങളുടെ ചർമ്മം എല്ലായ്പ്പോഴും സുന്ദരമായിരിക്കാൻ സഹായിക്കും. 
വെയിലേറ്റുള്ള കറുപ്പ്
വേനലിൽ എല്ലാവരെയും അലട്ടുന്ന ഒന്നാണ് വെയിലേറ്റ് ചർമ്മം കരുവാളിക്കുന്നത്. 4 ടേബിൾ സൂൺ പാൽ, 1 ടേബിൾ സൂൺ തേൻ, 2 ടേബിൾ സൂൺ നാരങ്ങാ നീര് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മൂന്നാഴ്ചയിലൊരിക്കൽ ഇത് ചെയ്യുന്നത്ചർമ്മത്തിലെ കരുവാളിപ്പ് മാറ്റി സ്വാഭാവിക നിറം നൽകാൻ സഹായിക്കും. ഇല്ലെങ്കിൽ തൈരും തേനും നാരങ്ങാ നീരും മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത് ചർമ്മത്തിന് നിറം നൽകും.
സ്വാഭാവിക ഭംഗിക്ക്
കടുത്ത വെയിലും ചുടു കാറ്റുമൊക്കെ കുടുതൽ സഹിക്കേണ്ടി വരുന്നത് മുഖചർമ്മം തന്നെ. ഇത് മുഖചർമ്മത്തിലെ പുറം പാളിയിൽ അഴുക്ക് അടിഞ്ഞു കൂടി ചർമ്മം വരണ്ടതാക്കാനും പാടുകൾ വീഴ്ത്താനും കാരണമാകും. പ്രകൃതിദത്തമായ എക്സ്ഫോളിയേഷനാണ് ഇതിനൊരു പ്രതിവിധി. ഒരു ടീസൂൺ ഓട്സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതുപയോഗിച്ച് രണ്ടോ മൂന്നോ മിനിട്ട് മുഖത്ത് ഉരസുക. ശേഷം ഉണങ്ങാൻ അനുവദിക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ നാരങ്ങാ നീര്, മൂന്ന് മല്ലിയില, തൈര് എന്നിവ നന്നായി മിക്സ് ചെയ്ത കൂട്ടും നല്ലൊരു എക്സ്ഫോളിയേറ്ററാണ്.

Monday, 5 July 2021

മുരിങ്ങയില മാഹാത്മ്യം - Healthy Food

മുരിങ്ങയില മാഹാത്മ്യം

മുമ്പ് പച്ചിലക്കറികൾ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. ഇന്നും ഉത്തരേന്ത്യക്കാർ സബ്ജി എന്ന പേരിൽ പച്ചിലക്കറികൾ ഭക്ഷണത്തിന്റെ പ്രധാനഭാഗമായി കണക്കാക്കുന്നു. കേരളീയർ മുരിങ്ങയിലയും മുരിങ്ങപ്പൂവുമെല്ലാം വലിയ താൽപ്പര്യത്തോടെ കഴിച്ചിരുന്നു. മുരിങ്ങയിലത്തോരനും, മുരിങ്ങപ്പൂത്തോരനും മുരിങ്ങയിലക്കറിയുമെല്ലാം ഓർക്കുക. എന്തുകൊണ്ടോ പുതിയ തലമുറയ്ക്ക് ഇലക്കറികളോട് പുച്ഛമാണ്. പക്ഷേ മുരിങ്ങയിലയിലും മറ്റും അടങ്ങിയിട്ടുള്ള പോഷകങ്ങളെപ്പറ്റി അവർ ബോധമുള്ളവരാണോ... എന്തായാലും മുരിങ്ങയില നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് നമ്മുടെ ആരോഗ്യത്തെ വലിയ തോതിൽ സഹായിക്കുകതന്നെ ചെയ്യും. എന്തുകൊണ്ട് മുരിങ്ങയില ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ചിന്തിക്കുക.
 ഇരുമ്പുസത്തും ഫോസ്ഫറസും ധാരാളമായി അടങ്ങിയിരിക്കുന്നു.
 വൈറ്റമിൻ സി, വൈറ്റമിൻ ഡി, ഇ എന്നിവ മുരിങ്ങയിലയിലുണ്ട്.
 പാലിലടങ്ങിയിട്ടുള്ളതിനേക്കാൾ രണ്ട് മടങ്ങ് കാത്സ്യവും ചീരയിലുള്ളതിനേക്കാൾ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയിലയിലുണ്ട്.
 ശോധനയ്ക്ക് സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനും മുരിങ്ങയില ഉത്തമം. 
 മുരിങ്ങക്കായും അതിന്റെ വിത്തും പോഷകസമൃദ്ധമാണ്.
 ധാരാളം പ്രോട്ടീൻ മുരിങ്ങയിലയിലുണ്ട്.
  മുരിങ്ങയില നീര് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
 മുരിങ്ങയില ഭക്ഷിക്കുന്നവർക്ക് ബുദ്ധിശക്തി  വർദ്ധിക്കുന്നു

Search This Blog