അധരങ്ങളുടെ മാന്ത്രികത - Lips care beauty Tips

അധരങ്ങളുടെ മാന്ത്രികത

ഒാരോരുത്തരുടേയും ചുണ്ടുകളുടെ ആകൃതി വ്യത്യസ്തമാണ്. മുഖത്തിന്റെ ആകർഷണകേന്ദ്രം ആകൃതിയൊത്ത ചുണ്ടുകളാണ്. ചുണ്ടുകളെപ്പറ്റി ചിന്തിച്ചപ്പോൾ പലരുടേയും മുഖങ്ങൾ മനസ്സിലേക്ക് കടന്നുവരുന്നു. സ്ത്രീകളുടെ സൗന്ദര്യം അളക്കുന്നത് അവരുടെ കണ്ണകളുടെ മനോഹാരിതയും ചുണ്ടുകളുടെ ആകൃതിയും നോക്കിയാണ്. ചുണ്ടുകളെ വർണിച്ചു കൊണ്ടുള്ള എന്തു മാത്രം കവിതകളാണ് എഴുതപ്പെട്ടിട്ടുള്ളത്.
എല്ലാ സ്ത്രീകളുടെയും അധരങ്ങൾ പ്രകൃത്യാ തന്നെ ആകർഷണീയമല്ല. എന്നാൽ ശരിയായ പരിചരണത്തിലൂടെയും സൗന്ദര്യവർദ്ധകവസ്തുക്കളുടെ ശരിയായ ഉപയോഗത്തിലൂടെയും സാധാരണ ചുണ്ടുകൾ പോലും ആകർഷണീയമാക്കാം.
അധരങ്ങളിലെ കറുപ്പ് ഇല്ലാതാക്കുന്നതിന് പാൽപാടയിൽ ചെറുനാരങ്ങാനീര് ചേർത്ത് പുരട്ടണം. അതുപോലെ തന്ന റോസയില ഞെരടി നീരെടുത്ത് പുരട്ടുന്നതും നല്ലതാണ്. തണുപ്പ് മയത്ത് ചുണ്ടുകൾ സംരക്ഷിക്കുന്നതിന് ഗ്ലിസറിൻ ചെറുനാരങ്ങാനീര്, പനിനീര് ഇവയുടെ മിശ്രിതം പുരട്ടണം. പാൽപ്പാട, നെയ്യ് ഇവ ചുണ്ടുകളിൽ പുരട്ടുന്നത് നന്നാണ്. ഇവ അധരങ്ങളെ കോമളമാക്കുകയും വിണ്ടുകീറുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പരന്നതല്ലാത്ത ചുണ്ടുകൾക്ക് ഏറ്റവും അനുയോജ്യം തേനും പാലുമാണ്.
വെണ്ണയും നല്ലത്. സ്ത്രീകൾ ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകൾ നന്നായി വൃത്തിയാക്കണം. പതിവായി ലിപ്സ്റ്റിക് ഉപയോഗിക്കുന്ന സ്ത്രീകളുടെ ചുണ്ടുകൾ ഇരുണ്ടുപോകാറുണ്ട്. അതിനാൽ അങ്ങനെയുള്ളവർ തങ്ങളുടെ ചുണ്ടുകൾ വളരെ ശ്രദ്ധിക്കണം.
വിലക്കുറവിൽ ആകർഷിക്കപ്പെട്ട താണതരം ലിപ്സ്റ്റിക് വാങ്ങരുത്. വില കുറഞ്ഞ ഇത്തരം ലിപ്സ്റ്റിക് അപകടകാരിയാണ്. പ്രശസ്തമായ കമ്പനിയുടെ നല്ല ലിപ്സ്റ്റിക് മാത്രമേ വാങ്ങി ഉപയോഗിക്കാവൂ. 
 അധരങ്ങളുടെ നിറം, രൂപം, കാലാവസ്ഥ അതുപോലെ സന്ദർഭം ഇവനോക്കിയേ ലിപ്റ്റസ്റ്റിക്സ് വാങ്ങാവൂ.  ലിപ്സ്റ്റിക് വാങ്ങുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്തുനോക്കണം. ലിപ്സ്റ്റിക് അലർജിയുള്ളവർ ഒരു കാരണവശാലും ഇത് ഉപയോഗിക്കാൻ പാടുള്ളതല്ല. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് മുമ്പ് ചുണ്ടുകൾ നന്നായി വൃത്തിയാക്കണം. അധരങ്ങൾക്ക് ആകൃതി ഒത്തുകിട്ടാൻ ലിപ്റ്റസ്റ്റിക് ബ്രഷ് ഉപയോഗിക്കണം.
ജോലിക്ക് പോകുമ്പോൾ നേരിയ നിറത്തിലുള്ള തന്റെ പ്രായം, ചർമ്മത്തിന്റെ നിറം ഇവയൊക്കെ കണക്കിലെടുത്ത് വേണം ലിപ്സ്റ്റിക് ഉപയോഗിക്കാൻ. കടുപ്പമുള്ള നിറങ്ങൾ രാത്രിയിൽ നന്നാണ്. അൽപ്പം ശ്രദ്ധയുണ്ടെങ്കിൽ സാധാരണ ചുണ്ടുകൾ പോലും വളരെ ആകർഷണീയമാക്കിത്തീർക്കാം. 

Post a Comment

0 Comments

Search This Blog