മുടിയിലുണ്ട് മോടി - Hair Care Beauty Tips

മുടിയിലുണ്ട് മോടി

മുടിയെക്കുറിച്ചുള്ള പരാതികൾ സുന്ദരിമാർക്ക് ഒരിക്കലും തീരില്ല. കാരണം അത്രയേറെ പ്രശ്നങ്ങളുണ്ട് മുടിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ. എന്നാൽ എത്ര മാത്രം ശ്രദ്ധമുടിക്ക് നൽകുന്നുണ്ടെന്ന് ചോദിച്ചാൽ പലർക്കും ഉത്തരമുണ്ടാകില്ല. അതുകൊണ്ട് നന്നായി മുടി സംരക്ഷിച്ചാൽ പരാതികളും തീരെ കുറഞ്ഞിരിക്കും. മുടി നന്നായി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളേറെയുണ്ട്. 
മസാജ് ചെയ്താൽ 
 എണ്ണ തേച്ച് തലയിൽ വിരൽത്തുമ്പു കൊണ്ട് നന്നായി മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ചസഹായിക്കും. രാത്രിയിൽ എണ്ണതേച്ച ശേഷം രാവിലെ കഴുകിക്കളയാം. മുടിയിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടാനിടയുള്ളതിനാൽ ദിവസവും മുടി കഴുകി വൃത്തിയാക്കണം. മുടികൊഴിയുന്നുണ്ടെന്നു കരുതി കഴുകാതിരിക്കരുത്. ഇടക്കിടെ മുടിയുടെ അറ്റം മുറിച്ചു കളയുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കും. മുടി പിടിച്ചുവലിച്ചുകെട്ടുകയോ ചുരുട്ടുകയോ ചെയ്യാതിരിക്കുക. ചീർപ്പും ബ്രഷും ഇടക്കിടെ കഴുകി വൃത്തിയാക്കണം. സോപ്പുവെള്ളത്തിൽ പത്തുമിനിട്ട് മുക്കിവെച്ചശേഷം ഒരു പഴയടൂത്ത്ബ്രഷുപ്യോഗിച്ച് വൃത്തിയാക്കാം. 
ഷാംപൂവിന് മുമ്പ്
ഷാംപൂ ഉപയോഗിച്ചാൽ മുടി നന്നായി കഴുകണം. രാസവസ്തുവായ ഷാംപൂവിന്റെ അംശം മുടിയിൽ തങ്ങിനിൽക്കുന്നത് മുടിയ്ക്ക് ദോഷം ചെയ്യും. ധാരാളം വെള്ളമൊഴിച്ചുകഴുകണം. മുടിക്കു യോജിച്ച ഷാംപു തിരഞ്ഞെടുക്കുക. ഷാംപൂകൊണ്ട് മുടി കഴുകിയശേഷം മുടിക്ക് യോജിച്ച കണ്ടീഷണർ പുരട്ടുകയും പത്തു മിനിട്ട് വെച്ചശേഷം നന്നായി കഴുകിക്കളയുകയും ചെയ്യാം. പൊടിയുള്ള അന്തരീക്ഷമാണെങ്കിൽ മുടി കൂടുതൽ പ്രാവശ്യം ഷാംപൂ കൊണ്ട് കഴുകേണ്ടിവരും. വേനൽക്കാലത്ത് വിയർപ്പുകൂടുന്നതിനാൽ രണ്ടു പ്രാവശ്യം മുടികഴുകാം. മുടിയിൽ അഴുക്ക് നിറയുകയോ ഒട്ടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കുക. മുടി തണുത്തവെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. അധികം ചൂടുള്ള വെള്ളം മുടിക്ക് ദോഷമുണ്ടാക്കും
മുടിചികുമ്പോൾ  
മുടി ഉണക്കാൻ തോർത്തോ ടവ്വലോ ഉപയോഗിക്കുക. കഴിയുന്നതും ഹെയർഡ്രയർ ഉപയോഗിക്കാതിരിക്കുക. മുടി കൂടുതൽ വരണ്ടതായിതീരും.
നനഞ്ഞ മുടി ചീകാതിരിക്കുക. നനഞഞ്ഞമുടി വേഗം പൊട്ടിപ്പോകും. വിരൽകൊണ്ട് ഉടക്കുകയും കെട്ടുകളും മാറ്റാം. അകന്ന പല്ലകളുള്ള ചീർപ്പാണ് നനവുള്ള മുടി ചീകാൻ ഉപയോഗിക്കേണ്ടത്. ഉണങ്ങിയ ശേഷം മാത്രം ബ്രഷുകൊണ്ട് ചീകാം. മൃദുവായതും ഉരുണ്ടതുമായ പല്ലകളുള്ളതും പല്ലകലമുള്ളതുമായ ചീർപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പരുപരുത്ത ചീർപ്പും മൂർച്ചയുള്ള ക്ലിപ്പും ഹെയർപിന്നുകളും ഉപയോഗിച്ചാൽ മുടിപൊട്ടാനിടയുണ്ട്. നനഞ്ഞ മുടി ഉണങ്ങിയശേഷം മാത്രം കെട്ടിവയ്ക്കുക. 
രാസവസ്തുക്കൾ വേണ്ട 
രാസവസ്തുക്കൾ കലർന്ന ഡെ, സ്പ്രേ, ജെൽ, ബ്ലീച്ച് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അവ അനാവശ്യമായികൂടെകൂടെ ഉപയോഗിക്ക്രുത്. പാക്കറ്റിലെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. 
അലർജിയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. മുടി കഴുകി വൃത്തിയാക്കാൻ ഒരിക്കലും സോപ്പുതേക്കരുത്. 
മാനസിക സമ്മർദ്ദം ഒഴിവാക്കുക. 
മുടി വളരാൻ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുന്പുസത്ത് എന്നിവ ആവശ്യമാണ്. അതുകൊണ്ട് ഇവയെല്ലാമടങ്ങിയ സന്തുലിതാഹാരം കഴിക്കുക. കൃത്യമായി വ്യായാമവും ചെയ്യണം. 
ഡെ, പ്രേ, ജെൽ, ഷാംപൂ തുടങ്ങിയവ വാങ്ങുമ്പോൾ അംഗീകൃത കമ്പനിയുടെ ഉത്പന്നങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. വിലകുറഞ്ഞതാണെന്നു കരുതി തരം താണ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് മുടിക്ക് ദോഷമായേക്കാം.
മുടിയുടെ ആരോഗ്യത്തിന് 
 മുടിയുടെ സംരക്ഷണത്തിന് ജീവിതരീതികളുമായി അടുത്ത ബന്ധമുണ്ട്. പോഷകഗുണമുള്ള ആഹാരം പ്രത്യേകിച്ചും വിറ്റാമിന് എ, ഇ എന്നിവയും കാത്സ്യവും ഉൾപ്പെടെയുള്ള ഭക്ഷണക്രമം കൊണ്ടുവരാൻ ശ്രദ്ധിക്കണം. ആപ്രിക്കോട്ട്, പപ്പായ, മാങ്ങ, ചെറുപയർ, ബദാം, നിലക്കടല, നെല്ലിക്ക, പാൽ, മധുരക്കിഴങ്ങ്, കാരറ്റ്, എന്നിവ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 
കറ്റാർ വാഴ കേമം 
 ഒരു വ്യക്തിയുടെ തലയിൽ നിന്ന് ദിവസം ഏകദേശം 10 മുതൽ 50 മുടി വരെകൊഴിഞ്ഞു പോകാം. മുടി പോകുന്നത് ഇതിലും കൂടിയ അളവിലായാൽ ശ്രദ്ധിക്കണം. വിറ്റമിനുകളുടെയും പ്രോട്ടീന്റെയും കുറവ് മുടി കൊഴിച്ചിൽ കൂട്ടും. മഴക്കാലത്ത് മറ്റകാലത്തേക്കാൾ മൂന്നിരട്ടി മുടി കൊഴിയും. കശുവണ്ടി, ബദാം, ഇലക്കറികൾ, പപ്പായ, ഗോതമ്പ്, സോയബീൻ തുടങ്ങി വിറ്റമിൻ ഇ അടങ്ങിയിട്ടുള്ള ഭക്ഷണം ദിവസവും കഴിക്കാൻ മറക്കരുത്.
Post a Comment

0 Comments

Search This Blog