രോഗങ്ങളും ഒറ്റമൂലിയും - good health tips

രോഗങ്ങളും ഒറ്റമൂലിയും

നിത്യജീവിതത്തിൽ പലരോഗങ്ങളും നമ്മ ആക്രമിക്കാറുണ്ട്. അവയുടെ ലക്ഷണം കാണുമ്പോൾത്തന്നെ നിങ്ങൾ ആശുപത്രിയിൽ അഭയം പ്രാപി ക്കുന്നു. ചെറിയ അസുഖങ്ങൾക്കുപോലും ഇങ്ങനെ ആശുപത്രിയിൽ പോകുന്നത് നല്ല കാര്യമല്ല. പല അസുഖങ്ങളും തടയാൻ നമ്മുടെ നാട്ടിൽ പല ഒറ്റമൂലികളും ഉണ്ടായിരുന്നു. പ്രകൃതിദത്തമായ ഔഷധങ്ങൾ തന്നെയാണിവ. അത്തരം ചില ഔഷധങ്ങൾവഴി രോഗങ്ങളെ എങ്ങനെ അകറ്റാമെന്ന് നമുക്ക് പരിശോധിക്കാം.
മുത്തങ്ങാ അരച്ച് സ്തനത്തിൽ പുരട്ടിയാൽ മുലപ്പാൽ വർദ്ധിക്കുന്നു. 
ചെറുനാരങ്ങാനീരും അൽപ്പം പഞ്ചസാരയും ചേർത്ത് ആഹാരത്തിന് മുമ്പ് കഴിച്ചാൽ ദഹനക്കുറവിൽ നിന്ന് മോചനം നേടാം. 
 പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖക്കുരുവിൽ പുരട്ടി രണ്ട് മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. മുഖക്കുരു മാറും.
ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ തേനും അൽപ്പം ചെറുനാരങ്ങാനീരും ചേർത്ത് കഴിക്കുക. ദുർമേദസ് മാറും.
പഴുത്ത മാവിലഇട്ട് വെന്ത വെള്ളത്തിൽ കുളിച്ചാൽ ദേഹ വേദന മാറിക്കിട്ടും. 
മാമ്പഴം ധാരാളം കഴിച്ചാൽ മലബന്ധം മാറും. 
ചുക്കും മല്ലിയിലയുമിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പനിമാറും.
ചെറുനാരങ്ങാ നീരിൽ തേൻ ചേർത്തു കഴിച്ചാൽ ജലദോഷം മാറും. അല്പം മഞ്ഞൾ ചേർത്ത വെള്ളത്തിന്റെ ആവികൊള്ളുകയും ചെയ്യണം.
തൊണ്ടവേദന മാറാൻ ഗ്രാമ്പൂ, ഏലത്തരി, എന്നിവയിൽ ഏതെങ്കിലും വായിലിട്ട് ചവച്ചുതുപ്പുക.
തേനും നെയ്യും കുരുമുളക്പൊടിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും. 
ആടലോടകം ശർക്കരയോ കുരുമുളകോ ചേർത്ത് കഷായം വെച്ച് കുടിക്കുക.
കടുകരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനമാറും. ചുവന്നുള്ളിയും കല്ലുപ്പും അരച്ച് നെറ്റിയിൽ പുരട്ടിയാലും തലവേദനയ്ക്ക് ആശ്വാസം ലഭിക്കും.
 മുരിങ്ങയില നിത്യവും കഴിക്കുന്നവർക്ക് രക്തസമ്മർദ്ദം ഉണ്ടാകില്ല.
 ശതാവരിക്കിഴങ്ങിന്റെ നീരു കുടിച്ചാൽ മൂത്രതടസ്സം ഉണ്ടാകില്ല.
  നിത്യവും ഓരോ ഗ്ലാസ്സ് വാഴപ്പിണ്ടിനീരുകഴിച്ചാൽ മൂത്രാശയത്തിൽ കല്ലുണ്ടാകില്ല. 
 പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിച്ചാൽ പ്രമേഹം അകന്നു നിൽക്കും.

ഓരോ ടീസ്പ്പൂൺ നാരങ്ങാനീരും തേനും ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക. കഫമിളകും.

Search This Blog