മുടിക്ക് തിളക്കവും അഴകും നൽകാൻ കട്ടൻചായ

മുടിക്ക് തിളക്കവും അഴകും നൽകാൻ കട്ടൻചായ 

മുടിക്ക് തിളക്കവും അഴകും നൽകാൻ കട്ടൻചായയ്ക്കു കഴിയും. രണ്ട് കപ്പ് കട്ടൻചായ, തണുത്തശേഷം മുടി കഴുകാൻ ഉപയോഗിക്കുക. 
ദന്തക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ എന്ന ആന്റി ഓക്സിഡന്റുകൾക്ക് കഴിവുണ്ട്. മൗത്ത് ഫ്രഷർ ആയും കട്ടൻചായ ഉപയോഗിക്കാം. വെറുതെ കുലുക്കുഴിഞഞ്ഞാൽ മതിയാവും കാലുകളിൽ ദുർഗ്ഗന്ധമുണ്ടാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും കട്ടൻ ചായയ്ക്ക് കഴിവുണ്ട്. ഇളം ചൂടുള്ള കട്ടൻചായയിൽ കാലുകൾ കുറേനേരം മുക്കിവച്ചിരുന്നാൽ കാലുളിലെ ദുർഗന്ധം മാറിക്കിട്ടും. കൈനഖങ്ങൾ ജലാംശംകുറഞ്ഞ് വിണ്ടു തുടങ്ങുമ്പോൾ കട്ടൻചായയിൽ മുക്കിയ കോട്ടൺ കൊണ്ട് ഒപ്പുക.
സാധാരണ ചായയിലുമധികം ഔഷധങ്ങളുടെ കലവറയാണ് ഗ്രീൻ ടി എന്നുപറയാം. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഗ്രീൻ ടീ. ഇത് കാൻസർ, രക്തം കട്ടപിടിക്കൽ, ഹൃദയധമനികൾ ചുരുങ്ങുക തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഇതര ധാതുക്കളെ ഇല്ലാതാക്കും. ഹൃദയത്തെ കാക്കുന്നതിന് ദിവസം കുറഞ്ഞത് നാല് കപ്പ് ഗ്രീൻടീ എങ്കിലും കുടിക്കണമെന്നാണ് ജപ്പാനിൽ നടത്തിയ പഠനങ്ങൾ കണ്ടെത്തിയത്. ഹൃദയധമനികളിലെ തടസ്സങ്ങൾ നീക്കുന്നതിലാണ് ഗ്രീൻടിയുടെ പങ്ക്. ഹൃദയത്തിനും പ്രമേഹത്തിനും വഴിവയ്ക്കുന്ന പൊണ്ണത്തടിക്കും കൊളസ്ട്രോളിനും എതിരെയുള്ള ശക്തനായ പോരാളി കൂടിയാണ് ഗ്രീൻടി. എല്ലാംകൂടി നോക്കുമ്പോൾ ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻടി ശീലമാക്കുന്നത് നല്ലതാണ്. ഗ്രീൻടീ ഒരു രോഗനിവാരണിയോ മരുന്നോ അല്ല. മറ്റുഭക്ഷണങ്ങളുടെ പൂരകങ്ങളായി ഗ്രീൻ ടീ പ്രവർത്തിക്കും.
മായം കണ്ടുപിടിക്കാൻ 
 ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിലും മായമാണല്ലോ? ഇതിൽനിന്നും മലയാളിയുടെ നിത്യോപയോഗ വസ്തുവായ ചായപ്പൊടിക്ക് മോചനമില്ല. ചായപ്പൊടിയിലെ മായം കണ്ടെത്താൻ ഒന്നുരണ്ട് വഴികളുണ്ട്. അതിൽ ഒന്നാമത്തേത് കുപ്പിഗ്ലാസിൽ വെള്ളം നിറച്ചശേഷം അതിൽ ചായപ്പൊടി കുറച്ചിടുക. ചായപ്പൊടിയിൽ നിറം ചേർത്തിട്ടുണ്ടെങ്കിൽ നിറം വെള്ളത്തിനുമീതെ പടർന്നുകിടക്കും. മറ്റൊരു രീതി ഒരു വെള്ളപേപ്പറെടുത്ത് അതിൽ കുറച്ച് ചായപ്പൊടി വിതറുക. ഒരു പ്രയർ കൊണ്ട് വെള്ളം ചായപ്പൊടിയുടെ മീതേ പ്ര ചെയ്യുക. ചായപ്പൊടിയിൽ നിറം ചേർത്തിട്ടുണ്ടെങ്കിൽ അത്  പേപ്പറിൽ എളുപ്പം പരക്കും.Post a Comment

0 Comments

Search This Blog