സ്വയം സുന്ദരിയാകാം - Beauty Tips

സ്വയം സുന്ദരിയാകാം

സുന്ദരിയായിരിക്കാൻ ആഗ്രഹിക്കാത്ത ഏത് സ്ത്രീയാണുണ്ടാവുക. സൗന്ദര്യസംരക്ഷണത്തിനായി എത പണം ചെലവാക്കാനും അവർ ഒരുക്കവുമാണ്. താരൻ, മുഖത്തെ കറുത്തപാടുകൾ, മുഖക്കുരു, മുടികൊഴിച്ചിൽ, നിറവും മൃദുത്വവുമില്ലാത്ത ചർമ്മം ഇങ്ങനെ പലതാണ് സ്ത്രീകൾ നേരിടേണ്ടിവരുന്ന സൗന്ദര്യപ്രശ്നങ്ങൾ.
ആരോഗ്യവും യൗവനവും ശരീര സൗന്ദര്യവും നിലനിർത്താൻ നിരവധി ചികിത്സാരീതികൾ നമ്മുടെ പുരാതന വൈദ്യശാസ്ത്രത്തിലുണ്ട്. ആധുനിക ശാസ്ത്രരേഖകളും സ്ത്രീസൗന്ദര്യത്തിന് നിരവധി ചികിത്സാരീതികളും സൗന്ദര്യവർദ്ധകവ സ്തുക്കളുമൊക്കെ കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, നാം നിസ്സാരമെന്ന് കരുതി ഉപയോഗപ്പെടുത്താത്ത ഒട്ടേറെ വസ്തുക്കൾ സൗന്ദര്യസംരക്ഷണത്തിന് അസൂയാർഹമാകുംവിധം ഫലം തരാൻ കഴിവുള്ളവയാണ് എന്നകാ ര്യം കൂടി നാം ഓർക്കണം. മഞ്ഞൾ, രക്തചന്ദനം, ആര്യവേപ്പില, തുളസിയില, കറ്റാർവാഴ, ചെറുനാരങ്ങ, പപ്പായ, നാൽപ്പാമര ഇങ്ങനെ പലതും ആ ശ്രേണിയിലുള്ളവയാണ്.  നമുക്ക് വീട്ടിലിരുന്ന് എളുപ്പത്തിൽ സ്വയം ചെയ്യാവുന്ന ചില സൗന്ദര്യസംരക്ഷണ രീതികൾ ഒന്ന് പരിചയപ്പെടൂ. മുഖസൗന്ദര്യത്തിന് | പപ്പായയുടെ പൾപ്പ് നന്നായി ഉടച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് അതിലെ ജലാംശം മുഴുവനായി വലിഞ്ഞ് കഴിഞ്ഞു എന്ന് തോന്നു മ്പോൾ മുഖം കഴുകി വൃത്തിയാക്കുക.
 കുറച്ച് ജമന്തിപ്പൂക്കൾ ഇതളുകൾ അടർത്തിയെടുത്ത് വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്ത് തേച്ചുപിടിപ്പിച്ച് അതിലെ ജലാംശം മുഴുവനായി വലിഞ്ഞുകഴിഞ്ഞു എന്ന് തോന്നുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക.  കറ്റാർവാഴയുടെ നീരും മുട്ടയുടെ വെള്ളയും സമം എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടി ജലാംശം മുഴുവനായി വലിഞ്ഞുക ഴിഞ്ഞു എന്ന് തോന്നുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക.
 മഞ്ഞളും രക്തചന്ദനവും തുല്യ അളവിലെടുത്ത് കരിക്കിൻ വെള്ളം ചേർത്ത് അരച്ചെടുക്കുക. അതിലേക്ക് ഒരു പിടി തുളസിയില കൂടി ചേർത്തരച്ച് മുഖത്ത് തേച്ച് ജലാംശം വലിഞ്ഞുതുടങ്ങുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക.
ഓറഞ്ചുനീര് മുഖത്ത് പുരട്ടി ജലാംശം വലിഞ്ഞുകഴിഞ്ഞാൽ മുഖം കഴുകി വൃത്തിയാക്കുക. മുഖത്തിന് നല്ല നിറമുണ്ടാകും.Post a Comment

0 Comments

Search This Blog