സൗന്ദര്യകുട്ടിന് കറ്റാർവാഴ - Beauty Tips

സൗന്ദര്യകുട്ടിന് കറ്റാർവാഴ

സൗന്ദര്യം കൂട്ടാൻ കറ്റാർ വാഴയോ? സംശയിക്കേണ്ട. കറ്റാർവാഴ പ്പോളയുടെ നീര് ചർമ്മത്തിൽ പുരട്ടുന്നതും ശരീരത്തിനുള്ളിലേക്ക് കഴിക്കുന്നതും സൗന്ദര്യം നിലനിർത്താൻ സഹായകരമത്. സൗന്ദര്യവർദ്ധക വിപണിയിൽ അലോവോര ഉൽപ്പന്നം ഇപ്പോൾ ആഘോഷം നടത്തുകയാണ്. ചർമ്മ സൗന്ദര്യത്തിന്, മുടിയഴകിന്, എന്തിന് ബാഹ്യസൗന്ദര്യം വർദ്ധിപ്പിക്കാൻ ടോണിക്കായി കിട്ടുന്ന ഔഷധങ്ങളിൽപോലും അലോവോര എന്ന കറ്റാർവാഴപ്പോള നിറഞ്ഞുകവിയുകയാണ്. മലയാളിയുടെ സൗന്ദര്യക്കൂട്ടിലും  കറ്റാർവാഴപ്പോള ഒരു പ്രധാനഘടകമായിരുന്നെന്ന് പലരും തിരിച്ചറിഞ്ഞതു കൂടി ഇപ്പോഴാണ്. ആഗോളകമ്പനികൾ വിപണിയിൽ എത്തിച്ച് ക്രീമുകളും, ലോഷനുകളും കണ്ടതോടെ കറ്റാർവാഴ പ്പോളയോടുള്ള താൽപ്പര്യം പൊടിതൂത്തെടുക്കുകയാണ് മലയാളി പെൺകുട്ടികൾ. വീട്ടു വളപ്പിൽ കറ്റാർവാഴ വളർത്തു മ്പോൾ , നഗരങ്ങളിൽ ഫ്ളാറ്റിലെ ഇത്തിരിയിടങ്ങളിൽ പോലും ചട്ടിയിൽ വളർത്തി വീട്ടിൽ തന്നെ സൗന്ദര്യകൂട്ട് തയ്യാറാക്കിയെടുക്കുകയാണ്. മുഖത്തെ കരുവാളിപ്പ് അകറ്റാൻ, പ്രായാധിക്യം തടയാൻ, തലമുടി തഴച്ചു വളരാനൊക്കെ കറ്റാർവാഴപ്പോള ഉപയോഗിച്ചുള്ള കൂട്ടുകൾ ഉണ്ട്.  തലമുടി വളരാൻ വെളിച്ചെണ്ണയിൽ കറ്റാർവാഴപ്പോള അരച്ചത് ചേർത്തു കാച്ചി ദിവസവും തലയിൽ തേച്ച് കുളിക്കാം. ശരീരത്തിന് കുളിർമ്മ പകരുമെന്നുമാത്രമല്ല തലമുടി വളരാനും താരൻ അകറ്റാനും സഹായകമാണ് ഈ കാച്ചിയ വെളിച്ചെണ്ണ. മുഖസൗന്ദര്യത്തിന് കറ്റാർവാഴപ്പോളയുടെ തണ്ട് ഒടിച്ച് മുഖത്ത് നന്നായി ഉരസി തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. മുഖത്തെ അഴുക്ക് നീക്കാനും മുദൃത്വം നൽകാനും ഇത് ഉപകരിക്കും.  താരൻ അകറ്റാൻ തലകഴുകുന്നതിന് 15 മിനിറ്റിന് മുമ്പ് കാറ്റാർവാഴപ്പോള നീർ നന്നായി തലയിൽ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെചെയ്യണം. മാർക്കറ്റിൽ ലഭിക്കുന്ന താരൻ നിവാരിണിയേക്കാൾ ഫലപ്രദമാണ് ഇതിന്റെ ഉപയോഗം. - പ്രായാധിക്യം തടയാനും കറ്റാർ വാഴ ഉത്തമമാണ്. കറ്റാർ വാഴപ്പോള നീര്, തേൻ എന്നിവ തുല്യ അളവിൽ എടുത്ത് ചർമ്മത്തിൽ പുരട്ടി 10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകണം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുകയാണ് വേണ്ടത്.  പൊള്ളലിനു തുല്യയളവിൽ ഇല അരച്ചെടുത്തതും വെളിച്ചെണ്ണയും മഞ്ഞളും ചേർത്ത് കുഴച്ച് പൊള്ളലിന് പുറത്തുപുരട്ടാം. നാലുമണിക്കൂർ ഇട്ടു വയ്ക്കണം. അണുബാധ തടയാനും മുറിവ് വേഗം ഉണങ്ങാനും സഹായകമാണ്. ചർമ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാക്കാൻ കാറ്റാർവാഴപ്പോള നീരും നാരാങ്ങാനീരും തുല്യ അളവിൽ എടുത്ത് ചർമ്മത്തിൽ പുരട്ടി 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഫലം ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും ഇത് തുടരണം. പലവിധ ചർമ്മ രോഗങ്ങൾ അകറ്റാനും കറ്റാർവാഴ ഏറെ സഹായകമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാറ്റിനും കറ്റാർവാഴപ്പോള ഉപകാരപ്രദമായതുകൊണ്ടാണ് ഇത്രയും ജനകീയത നേടിയെടുക്കാൻ കാരണമായത്. 

Post a Comment

0 Comments

Search This Blog