കഴുത്തിനഴക്
പ്രായം നമ്മിലേല്പിക്കുന്ന ചുളിവുകളും ജനാനരകളും ആദ്യം പ്രത്യക്ഷപ്പെടുന്നത് തലയിലും കഴുത്തിലുമാണ്. അന്തരീക്ഷവുമായി കഴുത്തും തലയും എപ്പോഴും സമ്പർക്കത്തലാണ്. മാത്രമല്ല, സോപ്പ് വെള്ളം ഉപയോഗിച്ച് നാം കഴുത്ത് കഴുകാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് കഴുത്തിൽ എളുപ്പം ചുളിവ് വരാൻ സാദ്ധ്യതയേറെയാണ്. അതുകൊണ്ടാണ് മുഖചർമ്മത്തിന് നൽകുന്ന സംരക്ഷണം കഴുത്തിനും നൽകണമെന്ന് പറയുന്നത്.
സാധാരണ മോയ്ചറൈസർ കഴുത്തിലെ ചർമ്മ സംരക്ഷണത്തിന് മതിയാകും. മോയ്സ്ചറൈസർ ഉപയോഗിച്ച് കഴുത്തസാജ് ചെയ്യുകയാണെങ്കിൽ ചർമ്മ സംരക്ഷണം മാത്രമല്ല, കഴുത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാനും സാധിക്കും. കഴുത്തിന്റെ ആരോഗ്യത്തിന് പതിവായി, കഴുത്തിൽ താഴെ നിന്നുമുകളിലേക്ക് കൈകൾ കൊണ്ട് അമർത്തി സാവധാനം മസാജ് ചെയ്യുക. ദിവസവും ഏതെങ്കിലും നറീഷിംഗ് ക്രീം ഉപയോഗിച്ചോ, പാൽപ്പാട, മഞ്ഞൾപ്പൊടി, നാരങ്ങാനീര് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചോ മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം കഴുകി കളയുക. ചുളിവുകൾ വീഴാതിരിക്കാൻ ഇത് ഉപകരിക്കും. പുറത്ത് പോകുമ്പോൾ കഴുത്തിൽ സൂര്യ പ്രകാശം ഏല്ക്കാതിരിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. അൾട്രാവയലറ്റ് രശ്മികൾ കഴുത്തിലെ ചർമ്മത്തിന് ദോഷം ചെയ്യും. ഏതെങ്കിലും ക്രീമിൽ ഒരു വിറ്റാമിൻ ഇ' കാപ്സ്യളിനുള്ളിലെ വസ്തുക്കൾ ചേർത്ത സാജ് ചെയ്യുക. ചർമ്മത്തെ മിനുക്കാനും മൃദുലമാക്കാനും വിറ്റാമിൻ ഇയ്ക്ക് കഴിയും. കഴുത്തിന് ദിവസവും വ്യായാമം നൽകിയാൽ കഴുത്തിലെ പേശികളെ ബലപ്പെടുത്താം .
വ്യായാമം കഴുത്തിനും
കഴുത്തിന് വണ്ണം കൂടാതിരിക്കാൻ അതിന്യായാമം നൽകുന്നത് അത്യാവശ്യമാണ്. മുഖം മുകളിലേക്ക് ഉയർത്തുക. അത്ര തന്നെ താഴേക്കും കുനിക്കുക. കമഴ്ന്ന് കിടന്നുകൊണ്ട് മുഖം ഉയർത്തി ഇടവും വലവും കഴുത്തിരിക്കുക. കഴുത്ത് വച്ച് എട്ട് എന്ന് വായുവിൽ എഴുതുക