Wednesday, 14 July 2021

കഴുത്തിനഴക് - Beauty Tips for Neck

കഴുത്തിനഴക് 

മുഖസൗന്ദര്യത്തെപ്പോലെ തന്നെ ശ്രദ്ധ കൊടുക്കേണ്ടതാണ് കഴുത്തിനും. മുഖത്ത് ഉപയോഗിക്കുന്ന എല്ലാ കോസ്മെറ്റിക്കുകളും കഴുത്തിലും ഉപയോഗിക്കാവുന്നതാണ്. കഴുത്തിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. മുഖത്ത് മാത്രമുള്ള തിളക്കവും മിനുപ്പും കഴുത്തിലും കണ്ടില്ലെങ്കിൽ കാഴ്ചയ്ക്ക് അഭംഗിയാണ്. 

 പ്രായം നമ്മിലേല്പിക്കുന്ന ചുളിവുകളും ജനാനരകളും ആദ്യം പ്രത്യക്ഷപ്പെടുന്നത് തലയിലും കഴുത്തിലുമാണ്. അന്തരീക്ഷവുമായി കഴുത്തും തലയും എപ്പോഴും സമ്പർക്കത്തലാണ്. മാത്രമല്ല, സോപ്പ് വെള്ളം ഉപയോഗിച്ച് നാം കഴുത്ത് കഴുകാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് കഴുത്തിൽ എളുപ്പം ചുളിവ് വരാൻ സാദ്ധ്യതയേറെയാണ്. അതുകൊണ്ടാണ് മുഖചർമ്മത്തിന് നൽകുന്ന സംരക്ഷണം കഴുത്തിനും നൽകണമെന്ന് പറയുന്നത്.

സാധാരണ മോയ്ചറൈസർ കഴുത്തിലെ ചർമ്മ സംരക്ഷണത്തിന് മതിയാകും. മോയ്സ്ചറൈസർ ഉപയോഗിച്ച് കഴുത്തസാജ് ചെയ്യുകയാണെങ്കിൽ ചർമ്മ സംരക്ഷണം മാത്രമല്ല, കഴുത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാനും സാധിക്കും. കഴുത്തിന്റെ ആരോഗ്യത്തിന് പതിവായി, കഴുത്തിൽ താഴെ നിന്നുമുകളിലേക്ക് കൈകൾ കൊണ്ട് അമർത്തി സാവധാനം മസാജ് ചെയ്യുക. ദിവസവും ഏതെങ്കിലും നറീഷിംഗ് ക്രീം ഉപയോഗിച്ചോ, പാൽപ്പാട, മഞ്ഞൾപ്പൊടി, നാരങ്ങാനീര് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചോ മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം കഴുകി കളയുക. ചുളിവുകൾ വീഴാതിരിക്കാൻ ഇത് ഉപകരിക്കും. പുറത്ത് പോകുമ്പോൾ കഴുത്തിൽ സൂര്യ പ്രകാശം ഏല്ക്കാതിരിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. അൾട്രാവയലറ്റ് രശ്മികൾ കഴുത്തിലെ ചർമ്മത്തിന് ദോഷം ചെയ്യും. ഏതെങ്കിലും ക്രീമിൽ ഒരു വിറ്റാമിൻ ഇ' കാപ്സ്യളിനുള്ളിലെ വസ്തുക്കൾ ചേർത്ത സാജ് ചെയ്യുക. ചർമ്മത്തെ മിനുക്കാനും മൃദുലമാക്കാനും വിറ്റാമിൻ ഇയ്ക്ക് കഴിയും. കഴുത്തിന് ദിവസവും വ്യായാമം നൽകിയാൽ കഴുത്തിലെ പേശികളെ ബലപ്പെടുത്താം . 

വ്യായാമം കഴുത്തിനും 

 കഴുത്തിന് വണ്ണം കൂടാതിരിക്കാൻ അതിന്യായാമം നൽകുന്നത് അത്യാവശ്യമാണ്.  മുഖം മുകളിലേക്ക് ഉയർത്തുക. അത്ര തന്നെ താഴേക്കും കുനിക്കുക.  കമഴ്ന്ന് കിടന്നുകൊണ്ട് മുഖം ഉയർത്തി ഇടവും വലവും കഴുത്തിരിക്കുക. കഴുത്ത് വച്ച് എട്ട് എന്ന് വായുവിൽ എഴുതുക


Straight Cut Pant is Back - Fashion Tips

Straight Cut Pant is Back

2021 ൽ സ്ട്രെയ്റ്റ് കട്ട് പാന്റിന്റെ പുറകെയാണ് സുന്ദരികൾ. ഏ തവസരത്തിലും അണിയാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
പെൺകുട്ടികൾക്കിടയിലെ പുതിയ താരം ഇവനാണ്. ചുഡിയും, പാട്യാലയും, നോർമലും ലെഗ്ഗിൻസും എല്ലാം വേണ്ടുവോളം പരീക്ഷിച്ച് സൽവാർ ബോട്ടം ഇപ്പോൾ പുതിയ ട്രെൻഡിലാണ്. ഇടുന്നയാൾക്ക് കൂടുതൽ പൊക്കം തോന്നിക്കും എന്നതാണ് പ്രധാന ഗുണം. ഒപ്പം ഒരു ഫോർമൽ വെസ്റ്റേൺ ലുക്കും കിട്ടും. ബാക്കെയ്ഡ്, എംബ്രോയ്ഡറി ട്രെയ്റ്റ് കട്ട് പാന്റിനൊപ്പം ഒഴുകി കിടക്കുന്ന പ്ലെയിൻ ട്യൂണിക്ക് ആണ് പെർഫെക്ട് മാച്ച്. പാന്റാണോ ടോപ്പാണോ കൂടുതൽ റ്റെലെന്നു തിരിച്ചറിയാൻ പറ്റില്ല. ട്രെയ്റ്റ് പാന്റിൽ, അതിലെ വർക്കും, കട്ട് ചെയ്യുന്ന രീതിയുമൊക്കെയാണ് ശ്രദ്ധേയം. അതുകൊണ്ട് ട്യൂണിക്ക് വളരെ സിംപിളായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ട്യൂണിക്കിന്റെ മെറ്റീരിയലിൽ മാത്രമായിരിക്കണം നോട്ടമെത്തേണ്ടത്. മറ്റ് അലങ്കാരങ്ങൾ ട്രെയ്റ്റ് പാന്റിന്റെ ഫാഷൻ മൊത്തം മുക്കികളയും. പ്ലയിൻ പാന്റാണെങ്കിൽ പ്രിന്റഡ് ടോപ്പാണ് നല്ലത്.
കാലിനു മുകളിൽ നില്ക്കുന്ന ട്രെയ് കട്ട് പാന്റ്സ് ടീനേജുകാർക്ക് നന്നായി ഇണങ്ങും. ഇതിനോടൊപ്പം ഹൈഹീൽഡ് ധരിക്കണമെന്ന് നിർബന്ധം. ഷോർട്ട് കുർത്തകളാണ് ഇത്തരം പാന്റിന്റെ കൂടെ അണിയേണ്ടത്.
ട്രെയ്റ്റ് കട്ട് പാന്റിനൊപ്പം ധരിക്കുന്ന കുർത്തകൾക്കും ട്യൂണിക്കുകൾക്കും ധാരാളം സ്ലിറ്റുകളുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഫ്രണ്ട് സ്ലിറ്റ് ഏറ്റവും യോജിക്കുന്നത് ടെയ്റ്റ് കട്ട് കുർത്തകൾക്കാണ്. സ്ലിറ്റ് ഇല്ലാത്ത ട്യൂണിക്ക് ആണ് ധരിക്കുന്നതെങ്കിൽ അത് മുട്ടിന് മുകളിൽ നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ മാത്രമേ പാന്റ്സിന്റെ ഭംഗി എടുത്തറിയൂ.

Tuesday, 13 July 2021

കണ്ണിനടിയിലെ കറുപ്പിന് ഇനി ടെൻഷൻ വേണ്ട - Eye Care Tips

കണ്ണിനടിയിലെ കറുപ്പിന് ഇനി ടെൻഷൻ വേണ്ട

 കണ്ണിനടിയിലെ കറുപ്പുനിറം എപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒരു ഘടകമാണ്. വെള്ളരിക്ക നീര് കണ്ണിന് താഴെ പുരട്ടി പതിനഞ്ചു മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ഏറ്റവും നല്ല പ്രതിവിധിയാണ്. അതല്ലെങ്കിൽ വെള്ളരിക്ക നീരും ഉരുളക്കിഴങ്ങു നീരും നാരങ്ങാ നീരും തുല്യ അളവിൽ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടി ഇരുപതിനിട്ടിന് ശേഷം കഴുകി കളയുന്നതും കറുപ്പ് നിറം വേഗത്തിൽ മാറ്റും. അണ്ടർ ഐക്രീം പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പാറ്റും.
വേണ്ടത് കരുതൽ
കണ്ണുകൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടും. ഒരുപാട് സമയം മോണിറ്ററിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നവർകണ്ണിന് അല്പം കരുതൽ നൽകാൻ മറക്കരുത്. ഇടയ്ക്കിടയ്ക്ക് കണ്ണകൾ തണുത്ത വെള്ളത്തിൽ കഴുകുന്നതും കണ്ണടച്ച് അല്പസമയം ഇരിക്കുന്നതും ക്ഷീണമകറ്റാൻ നല്ലതാണ്.
ഉറങ്ങിക്കോളൂ സൗന്ദര്യം തേടിയെത്തും
കണ്ണുകളുടെ സൗന്ദര്യത്തിന് ഉറക്കം വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും നന്നായിട്ടുറങ്ങണം. ഉറക്കം തൂങ്ങിയ ക്ഷീണിച്ച കണ്ണുകൾ അഭംഗി വിളിച്ചോതും. സെസും കണ്ണുകളുടെ സൗന്ദര്യത്തെ കാര്യമായി ബാധിക്കും. രാത്രിയിൽ ഉറക്കമൊഴിച്ച് ടി.വി കാണുന്നതും വായിക്കുന്നതുമൊക്കെ ഇനി മുതൽ വേണ്ട. കണ്ണകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉറക്കവും വിശ്രമവും ആവശ്യമാണ്.

കഥപറയും കണ്ണഴക് - Eye Beauty Tips

കഥപറയും കണ്ണഴക്

സൗന്ദര്യത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം ചെറുതല്ല. അത് പരമ്പരാഗത കാലത്താണങ്കിലും ഈ ന്യൂ ജനറേഷൻ കാലത്താണെങ്കിലും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. സുന്ദരിയാകണമെങ്കിൽ അവൾക്ക് നല്ല ഭംഗിയുള്ള കണ്ണകൾ ഉണ്ടാകണമെന്നാണ് പണ്ടുതൊട്ടേ പറയപ്പെടുന്നത്. പെൺകുട്ടികൾ എപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു പടി കൂടി ശ്രദ്ധ എപ്പോഴും കണ്ണകൾക്ക് നൽകും. ഇന്നും സൗന്ദര്യത്തിന്റെ അളവുകോലിൽ കണ്ണകൾ തന്നെയാണ് മുഖ്യസ്ഥാനം അലങ്കരിക്കുന്നത്. ഒരാളുടെ കണ്ണിൽ നോക്കിയാൽ അവരുടെ സ്വഭാവം വരെ മനസിലാക്കാൻ കഴിയും. മാത്രവുമല്ല, മനസിലുള്ള എല്ലാ വികാരങ്ങളും പെട്ടെന്ന് തെളിയുന്നതും ഇതേ കണ്ണകളിലാണ്. കഥ പറയുന്ന കണ്ണുകളും പ്രണയം വിളിച്ചോതുന്നതും ഒക്കെ ആദ്യം കണ്ണകളല്ലേ. അത്രത്തോളം പ്രാധാന്യം അർഹിക്കുന്ന കണ്ണുകളെ അല്പം കരുതലോടെ വേണം കാക്കേണ്ടത്.
കണ്ണകൾ മനോഹരമാക്കാനുള്ള പല വഴികളുമുണ്ട്. കണ്ണകൾ ഭംഗിയുള്ളതാക്കാൻ അല്പമൊന്നു മനസു വച്ചാൽ മതി. വലിയ കണ്ണകളെ മനോഹരമാക്കാനും ചെറിയ കണ്ണകൾക്ക് വലിപ്പം കൂട്ടാനുമൊക്കെ ഐ മേക്കപ്പിലൂടെ സാധിക്കും.
കൺമഷി 
 നല്ല കൺമഷി തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. കണ്ണിന്റെ ഭംഗി കൂട്ടുന്നതിൽ പ്രധാനപകൺമഷിക്കുണ്ട്. ഉപയോഗിക്കാൻ എളുപ്പത്തിൽ വിവിധതരം ഐലൈനറുകൾ ഭ്യമാണ്. അതിൽ ഇഷ്ടമുള്ളതിരഞ്ഞടുക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് വേണം കണ്ണഴുതേണ്ടത്. പാർട്ടിക്കു പോകുന്നതുപോലെയുള്ള മേക്കപ്പ് ഒരിക്കലും ഓഫീസിൽ പോകുമ്പോൾ ചെയ്യരുത്. അത് ഭംഗിയേക്കാൾ കൂടുതലായി അഭംഗിയാകും ഉണ്ടാക്കുക. ദിവസവുമുള്ള മേക്കപ്പിന്റെ കണ്ണുകളിൽ കട്ടിയ്ക്ക് ഐലെനർ വരയ്ക്കേണ്ടതില്ല. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കുറച്ച് കട്ടിയായി തന്നെ കണ്ണകൾ ഒരുക്കണം. മുകളിൽ വരയ്ക്കുന്നതു പോലെ തന്നെ കണ്ണിന് താഴെയും കൺ മഴി എഴുതാൻ മറക്കരുത്. 
ഐഷാഡോ 
 ചർമ്മത്തിന്റെ നിറത്തിന് ഇ ണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാൻ. ഓഫീസിൽ പോകുമ്പോൾ ഐഷാഡോ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചാൽ പോലും വളരെ നേർമ്മയിൽ ഇളം കളറുകൾ വേണം പുരട്ടേണ്ടത്. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കണ്ണുകളെ കൂടുതൽ ആകർഷകമാക്കാൻ ഐ ഷാഡോ നിർബന്ധമായും ഉപയോഗിക്കണം. ആദ്യം ഇളം നിറത്തിലുള്ള ഐഷാഡോ ഇടുക. പിന്നീട് ആവശ്യമെങ്കിൽ വിവിധ വർണങ്ങൾ നൽകാം. തിരഞെഞ്ഞെടുക്കുന്ന നിറങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മത്തിനിണങ്ങുന്ന നിറവും മുഖത്തിന് ചേരുന്ന മേക്കപ്പും വേണം തിരഞ്ഞെടുക്കേണ്ടത്. പാർട്ടിക്കുപോകുമ്പോഴാണെങ്കിൽ വസ്ത്രത്തിനിണങ്ങുന്ന നിറത്തിലുള്ള ഐഷാഡോ തന്നെ ഉപയോഗിക്കുക. 
മസ്കാര
കണ്ണകൾ ആകർഷകമാക്കുന്നതിന് കൺ പീലികൾക്ക്ളരെ ശ്രദ്ധ നൽകണം. അതിന് മസ്കാര വളരെയധികം സഹായിക്കും. കണ്ണകൾ കൂടുതൽ വലുതും തിളക്കമുള്ളതുമാക്കാൻ മസ്കാര എഴുതുന്നതിലൂടെ സാധിക്കും. മാത്രവുമല്ല, കണ്ണുകൾക്ക് കൂടുതൽ കറുപ്പും തോന്നിക്കും. കൺപീലിയുടെ അഴകിന് പ്രധാനമായും ഉപയോഗിക്കേണ്ടതാണ് മസ്കാര. കണ്ണിന് പ്രത്യേകമായ ഒരെടുപ്പ് നൽകാൻ മസ്കാരയ്ക്ക് കഴിയും. പുറത്തിറങ്ങുമ്പോഴെല്ലാം മസ്കാര ഉപയോഗിക്കാൻ മറക്കരുത്. ചെറിയ മേക്കപ്പ് ആണ് കണ്ണുകൾക്ക് നൽകുന്നതെങ്കിലും കണ്ണുകളെ മനോഹരമാക്കാൻ മസ്കാര ഉപയോഗിക്കാവുന്നതാണ്. Monday, 12 July 2021

പല്ലിന്റെ നല്ല ആരോഗ്യം - Teeth care Tips

പല്ലിന്റെ നല്ല ആരോഗ്യം

പല്ലിന്റെ ആരോഗ്യം നിലനിറുത്താൻ ടൂത്ത് ബ്രഷിന് വലിയ പങ്കുണ്ട്. അതിനാൽ യോജിച്ച ബ്രഷിരഞ്ഞെടുക്കുന്ന കാര്യത്തിൽ നന്നായി ശ്രദ്ധിക്കണം. സോഫ്റ്റ് അല്ലെങ്കിൽ മീഡിയം ബ്രിസിലുകൾ ഉള്ള ടൂത്ത്ബ്രഷ് ആണ് ഏറെ നല്ലത്. ബ്രിസിലുകൾ പല്ലിന്റെ മുകളിൽ വട്ടത്തിൽ ചലിപ്പിച്ചാണ് കുട്ടികൾ ബ്രഷ് ചെയ്യേണ്ടത്. സാധാരണ പല്ല് തേക്കേണ്ട സമയം രണ്ട്. മൂന്ന് മിനുറ്റ് വരെയാണ്. മുതിർന്നവർക്ക് ഏറൈഡ് കലർന്ന പേസുകൾ ഉപയോഗിക്കാം. പല്ലി ്കേടുകൾ ഉണ്ടാകുന്നത് ഏറൈഡ്ഗണ്യമായി കുറയ്ക്കുന്നു.
നല്ല പല്ലകൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ദിവസവും രണ്ടുനേരവും കാലത്തും രാത്രിയും പല്ലുതേക്കണം. പുകവലി. മുറുക്കൽ എന്നീ ദുശ്ശീലങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ഭാവിയിൽ വായയിലെ കാൻസറിന് സാദ്ധ്യതയുണ്ട്. പല്ല് എടുത്താൽ വിട്ടു മാറാത്ത തലവേദന ഉണ്ടാവുക, പല്ലവേദന, മോണവീക്കം, പുളിപ്പ് മറ്റു ദന്തരോഗങ്ങൾ എന്നിവയ്ക്ക് സ്വയം ചികിത്സ ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങളിൽ മികച്ച ഒരു ദന്തഡോക്ടറുടെ സേവനം തന്നെ ഉറപ്പുവരുത്തണം. 
 പല്ലുതേയ്മാനം പ്രധാനമായും രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. തെറ്റായ ബ്രഷിംഗ് കാരണം പല്ലിന്റെ മുൻവശത്ത് മോണയോട് ചേർന്നുള്ള തേയ്മാനവും, പ്രായ മാകുമ്പോൾ പല്ലിന്റെ മുകൾ വശത്ത് ഉണ്ടാകുന്ന തേയ്മാനവും എന്നിങ്ങനെയാണിത്. തെറ്റായ ബ്രഷിംഗ് മൂലമാണ് പല്ലിന്റെ തേയ്മാനം സംഭവിക്കുന്നതെങ്കിൽ ഇനാമൽ കോംപോസിറ്റ് ഫില്ലിംഗ് കൊണ്ടോ ഡെന്റൽ സിമന്റ് കൊണ്ടോ അടയ്ക്കാം. ഇനി ശക്തമായ വേദന അനുഭവപ്പെടുകയാണങ്കിൽ ദന്തരോഗ വിദഗ്ദ്ധന കണ്ടു വേരു വഴി റൂട്ട് കനാൽ ചികിത്സ ചെയ്യേണ്ടി വന്നേക്കാം. പ്രായമാകുമ്പോൾ ഉണ്ടാകുന്ന പല്ല തേയ്മാനത്തിനന്തൽ സിമെന്റുകൊണ്ട് പല്ല് അടയ്ക്കുകയോ പല്ലിന്റെ പുളിപ്പിനുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയോ ചെയ്യാം. പുളിപ്പിനുള്ള ടൂത്ത്പേസുകൾ തേയ്മാനം മൂലം ഉണ്ടാകുന്ന തുറസായ ഡെന്റൽ സുഷിരത്തെ താത്കാലികമായി അടയ്ക്കുന്നു.


Sunday, 11 July 2021

കൺതടങ്ങളിലെ കറുപ്പകറ്റാം - Eye Care Beauty Tips

കൺതടങ്ങളിലെ കറുപ്പകറ്റാം

 1. ഫെയ്സ് വാഷിട്ട് മുഖം നന്നായി കഴുകുക. 
 2. ശേഷം ക്ലെൻസിംഗ് മിൽക്ക് കൊണ്ട് മുഖവും കൺതടവും നന്നായി തുടയ്ക്കക. 
 3. അണ്ടർ ഐ ക്രീം ഇട്ട് നന്നായി 10 മിനിറ്റ് മസാജ് ചെയ്യുക. 
 4. തലേദിവസം നെല്ലിക്ക, പച്ചമഞ്ഞൾ, തുളസിയില ഇട്ടുവച്ച് വെള്ളം പഞ്ഞിയിൽ എടുത്ത് കണ്ണിന്റെ മുകളിൽ 10 മിനിറ്റ് വെച്ച ശേഷം പഞ്ഞി മാറ്റി പച്ചമരുന്നടങ്ങിയ പാക് ഇടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.  ഈ പാക് ദിവസേന 20 മിനിറ്റ് ഇടുകയാണെങ്കിൽ എത്ര പഴക്കം ചെന്ന കറുപ്പും ഒരു മാസംകൊണ്ട് മാറ്റാവുന്നതാണ്. 
കണ്ണുകൾ തിളങ്ങങ്ങാൻ
   നന്നായി ഉറങ്ങുക. 
   നിത്യവും എട്ടുമണി ക്കൂർ സമയമെങ്കിലും ഉറങ്ങുക. . 
   ടെലിവിഷൻ അമിതമായി കാണരുത്.
  നല്ല വെളിച്ചമില്ലാത്ത സ്ഥലത്തുവച്ച് വായിക്കരുത്.
 എന്നും രാവിലെയും വൈകിട്ടും ശുദ്ധ ജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക.
 ആവുന്നത് വിശ്രമിക്കുക. 
വൈകുന്നേരങ്ങളിൽ കുറെസമയം നടക്കുക.
 രാത്രിയിൽ ഫെയ്സ് മാക്കോ മോയിസ്ചറൈസറോ ഉപയോഗിക്കരുത്.

Saturday, 10 July 2021

മുടിക്ക് തിളക്കവും അഴകും നൽകാൻ കട്ടൻചായ

മുടിക്ക് തിളക്കവും അഴകും നൽകാൻ കട്ടൻചായ 

മുടിക്ക് തിളക്കവും അഴകും നൽകാൻ കട്ടൻചായയ്ക്കു കഴിയും. രണ്ട് കപ്പ് കട്ടൻചായ, തണുത്തശേഷം മുടി കഴുകാൻ ഉപയോഗിക്കുക. 
ദന്തക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ എന്ന ആന്റി ഓക്സിഡന്റുകൾക്ക് കഴിവുണ്ട്. മൗത്ത് ഫ്രഷർ ആയും കട്ടൻചായ ഉപയോഗിക്കാം. വെറുതെ കുലുക്കുഴിഞഞ്ഞാൽ മതിയാവും കാലുകളിൽ ദുർഗ്ഗന്ധമുണ്ടാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും കട്ടൻ ചായയ്ക്ക് കഴിവുണ്ട്. ഇളം ചൂടുള്ള കട്ടൻചായയിൽ കാലുകൾ കുറേനേരം മുക്കിവച്ചിരുന്നാൽ കാലുളിലെ ദുർഗന്ധം മാറിക്കിട്ടും. കൈനഖങ്ങൾ ജലാംശംകുറഞ്ഞ് വിണ്ടു തുടങ്ങുമ്പോൾ കട്ടൻചായയിൽ മുക്കിയ കോട്ടൺ കൊണ്ട് ഒപ്പുക.
സാധാരണ ചായയിലുമധികം ഔഷധങ്ങളുടെ കലവറയാണ് ഗ്രീൻ ടി എന്നുപറയാം. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഗ്രീൻ ടീ. ഇത് കാൻസർ, രക്തം കട്ടപിടിക്കൽ, ഹൃദയധമനികൾ ചുരുങ്ങുക തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഇതര ധാതുക്കളെ ഇല്ലാതാക്കും. ഹൃദയത്തെ കാക്കുന്നതിന് ദിവസം കുറഞ്ഞത് നാല് കപ്പ് ഗ്രീൻടീ എങ്കിലും കുടിക്കണമെന്നാണ് ജപ്പാനിൽ നടത്തിയ പഠനങ്ങൾ കണ്ടെത്തിയത്. ഹൃദയധമനികളിലെ തടസ്സങ്ങൾ നീക്കുന്നതിലാണ് ഗ്രീൻടിയുടെ പങ്ക്. ഹൃദയത്തിനും പ്രമേഹത്തിനും വഴിവയ്ക്കുന്ന പൊണ്ണത്തടിക്കും കൊളസ്ട്രോളിനും എതിരെയുള്ള ശക്തനായ പോരാളി കൂടിയാണ് ഗ്രീൻടി. എല്ലാംകൂടി നോക്കുമ്പോൾ ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻടി ശീലമാക്കുന്നത് നല്ലതാണ്. ഗ്രീൻടീ ഒരു രോഗനിവാരണിയോ മരുന്നോ അല്ല. മറ്റുഭക്ഷണങ്ങളുടെ പൂരകങ്ങളായി ഗ്രീൻ ടീ പ്രവർത്തിക്കും.
മായം കണ്ടുപിടിക്കാൻ 
 ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിലും മായമാണല്ലോ? ഇതിൽനിന്നും മലയാളിയുടെ നിത്യോപയോഗ വസ്തുവായ ചായപ്പൊടിക്ക് മോചനമില്ല. ചായപ്പൊടിയിലെ മായം കണ്ടെത്താൻ ഒന്നുരണ്ട് വഴികളുണ്ട്. അതിൽ ഒന്നാമത്തേത് കുപ്പിഗ്ലാസിൽ വെള്ളം നിറച്ചശേഷം അതിൽ ചായപ്പൊടി കുറച്ചിടുക. ചായപ്പൊടിയിൽ നിറം ചേർത്തിട്ടുണ്ടെങ്കിൽ നിറം വെള്ളത്തിനുമീതെ പടർന്നുകിടക്കും. മറ്റൊരു രീതി ഒരു വെള്ളപേപ്പറെടുത്ത് അതിൽ കുറച്ച് ചായപ്പൊടി വിതറുക. ഒരു പ്രയർ കൊണ്ട് വെള്ളം ചായപ്പൊടിയുടെ മീതേ പ്ര ചെയ്യുക. ചായപ്പൊടിയിൽ നിറം ചേർത്തിട്ടുണ്ടെങ്കിൽ അത്  പേപ്പറിൽ എളുപ്പം പരക്കും.Tuesday, 6 July 2021

മെഹന്തിയും 10 കാര്യങ്ങളും - Fashion and Beauty Tips

മെഹന്തിയും 10 കാര്യങ്ങളും

ആഘോഷവേളകളിൽ സ്ത്രീസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അതിലൊന്നാണ് മൈലാഞ്ചി ഇടുന്നത്. പുരാതന കാലം തൊട്ടുള്ള ഈ ശീലം "മെഹന്തി' എന്ന പേരിൽ ഇപ്പോൾ സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. മെഹന്തി എങ്ങനെ ഇടണം ഇട്ടുകഴിഞ്ഞാൽ എങ്ങനെ പരിചരിക്കണം എന്നതിനെക്കുറിച്ച് പത്തു കാര്യങ്ങൾ... 
ആഘോഷത്തിനോ ഫംഗ്ഷനോ രണ്ടുദിവസം മുമ്പ് മെഹന്തിയിടണം.
 മെഹന്തി ഇടുന്നതിന് ഒരുദി വസം മുമ്പുതന്നെ വാക്സിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുക. മെഹന്തി ഇട്ടശേഷം വാക്സിംഗ് ചെയ്താൽ മെഹന്തിയുടെ ശരിയായ ഭംഗി ലഭിക്കില്ല.
 മെഹന്തി ഇട്ടശേഷം വെള്ളവുമായി ബന്ധപ്പെടുന്ന ജോലി ചെയ്യരുത്. 
 മെഹന്തി ഇട്ട് അൽപ്പം ഉണങ്ങിയ ശേഷം ചെറുനാരങ്ങയിൽ പഞ്ചസാര ചേർത്ത് പഞ്ഞിയിൽ മുക്കി ഉണങ്ങിയ സ്ഥലത്തുവച്ചാൽ മെഹന്തി നന്നായി പിടിക്കുന്നതോടൊപ്പം അതിന്റെ നിറവും കൂടും.
  കയ്യിലോ, കാലിലോ മെഹന്തിയിട്ടാൽ കുറഞ്ഞത് ആറുമണിക്കൂർ നേരം അത് അവിടെ തന്നെ ഇരിക്കണം. 
  മെഹന്തി ഉണങ്ങുന്നതിനു മുമ്പ് കയ്യും മണിക്കെട്ടും വളയ്ക്കകയോ അനക്കുകയോ ചെയ്യരുത്. അത് മെഹന്തിയുടെ ഭംഗി ഇല്ലാതാക്കിയേക്കും.
 മെഹന്തിയിട്ട് ആറുമണിക്കറിനുശേഷം മൂർച്ചയില്ലാത്ത കത്തി കൊണ്ടോ അല്ലെങ്കിൽ അടർത്തിയോ എടുക്കുക. 
  കൈകളിൽ നീലഗിരിതെലം രണ്ടുതുള്ളി പുരട്ടുക. ഒരു വറചട്ടിയിൽ ഗ്രാമ്പു ഇട്ട് ചൂടാക്കി
കൈകൾക്ക് അതിന്റെ പുക കൊള്ളിക്കുക. അതുകൊണ്ട് മെഹന്തിയുടെ പൊൻനിറത്തിന് ചാരുത വർദ്ധിക്കും .
 
9) മെഹന്തി കൈകളിൽ നിന്നും എടുത്ത ശേഷം ഏറ്റവും കുറഞ്ഞത് പന്ത്രണ്ടുമണിക്കൂർ നേരത്തേക്ക്  കൈകൾ വെള്ളത്തിൽ അധികം നനയ്ക്കാതിരിക്കുക. 
10) ചെറുനാരങ്ങാനീരിന്റേയും പഞ്ചസാരയുടേയും മിശ്രിതം അളവിനു മാത്രം ഉപയോഗിക്കുക. അളവിലധികമായാൽ മെഹന്തി കടുംചുവപ്പായിമാറും എന്നോർക്കുക.


Monday, 5 July 2021

അധരങ്ങളുടെ മാന്ത്രികത - Lips care beauty Tips

അധരങ്ങളുടെ മാന്ത്രികത

ഒാരോരുത്തരുടേയും ചുണ്ടുകളുടെ ആകൃതി വ്യത്യസ്തമാണ്. മുഖത്തിന്റെ ആകർഷണകേന്ദ്രം ആകൃതിയൊത്ത ചുണ്ടുകളാണ്. ചുണ്ടുകളെപ്പറ്റി ചിന്തിച്ചപ്പോൾ പലരുടേയും മുഖങ്ങൾ മനസ്സിലേക്ക് കടന്നുവരുന്നു. സ്ത്രീകളുടെ സൗന്ദര്യം അളക്കുന്നത് അവരുടെ കണ്ണകളുടെ മനോഹാരിതയും ചുണ്ടുകളുടെ ആകൃതിയും നോക്കിയാണ്. ചുണ്ടുകളെ വർണിച്ചു കൊണ്ടുള്ള എന്തു മാത്രം കവിതകളാണ് എഴുതപ്പെട്ടിട്ടുള്ളത്.
എല്ലാ സ്ത്രീകളുടെയും അധരങ്ങൾ പ്രകൃത്യാ തന്നെ ആകർഷണീയമല്ല. എന്നാൽ ശരിയായ പരിചരണത്തിലൂടെയും സൗന്ദര്യവർദ്ധകവസ്തുക്കളുടെ ശരിയായ ഉപയോഗത്തിലൂടെയും സാധാരണ ചുണ്ടുകൾ പോലും ആകർഷണീയമാക്കാം.
അധരങ്ങളിലെ കറുപ്പ് ഇല്ലാതാക്കുന്നതിന് പാൽപാടയിൽ ചെറുനാരങ്ങാനീര് ചേർത്ത് പുരട്ടണം. അതുപോലെ തന്ന റോസയില ഞെരടി നീരെടുത്ത് പുരട്ടുന്നതും നല്ലതാണ്. തണുപ്പ് മയത്ത് ചുണ്ടുകൾ സംരക്ഷിക്കുന്നതിന് ഗ്ലിസറിൻ ചെറുനാരങ്ങാനീര്, പനിനീര് ഇവയുടെ മിശ്രിതം പുരട്ടണം. പാൽപ്പാട, നെയ്യ് ഇവ ചുണ്ടുകളിൽ പുരട്ടുന്നത് നന്നാണ്. ഇവ അധരങ്ങളെ കോമളമാക്കുകയും വിണ്ടുകീറുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പരന്നതല്ലാത്ത ചുണ്ടുകൾക്ക് ഏറ്റവും അനുയോജ്യം തേനും പാലുമാണ്.
വെണ്ണയും നല്ലത്. സ്ത്രീകൾ ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകൾ നന്നായി വൃത്തിയാക്കണം. പതിവായി ലിപ്സ്റ്റിക് ഉപയോഗിക്കുന്ന സ്ത്രീകളുടെ ചുണ്ടുകൾ ഇരുണ്ടുപോകാറുണ്ട്. അതിനാൽ അങ്ങനെയുള്ളവർ തങ്ങളുടെ ചുണ്ടുകൾ വളരെ ശ്രദ്ധിക്കണം.
വിലക്കുറവിൽ ആകർഷിക്കപ്പെട്ട താണതരം ലിപ്സ്റ്റിക് വാങ്ങരുത്. വില കുറഞ്ഞ ഇത്തരം ലിപ്സ്റ്റിക് അപകടകാരിയാണ്. പ്രശസ്തമായ കമ്പനിയുടെ നല്ല ലിപ്സ്റ്റിക് മാത്രമേ വാങ്ങി ഉപയോഗിക്കാവൂ. 
 അധരങ്ങളുടെ നിറം, രൂപം, കാലാവസ്ഥ അതുപോലെ സന്ദർഭം ഇവനോക്കിയേ ലിപ്റ്റസ്റ്റിക്സ് വാങ്ങാവൂ.  ലിപ്സ്റ്റിക് വാങ്ങുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്തുനോക്കണം. ലിപ്സ്റ്റിക് അലർജിയുള്ളവർ ഒരു കാരണവശാലും ഇത് ഉപയോഗിക്കാൻ പാടുള്ളതല്ല. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് മുമ്പ് ചുണ്ടുകൾ നന്നായി വൃത്തിയാക്കണം. അധരങ്ങൾക്ക് ആകൃതി ഒത്തുകിട്ടാൻ ലിപ്റ്റസ്റ്റിക് ബ്രഷ് ഉപയോഗിക്കണം.
ജോലിക്ക് പോകുമ്പോൾ നേരിയ നിറത്തിലുള്ള തന്റെ പ്രായം, ചർമ്മത്തിന്റെ നിറം ഇവയൊക്കെ കണക്കിലെടുത്ത് വേണം ലിപ്സ്റ്റിക് ഉപയോഗിക്കാൻ. കടുപ്പമുള്ള നിറങ്ങൾ രാത്രിയിൽ നന്നാണ്. അൽപ്പം ശ്രദ്ധയുണ്ടെങ്കിൽ സാധാരണ ചുണ്ടുകൾ പോലും വളരെ ആകർഷണീയമാക്കിത്തീർക്കാം. 

ബാല്യം മുതൽ മുടി പരിചരിക്കണം - Hair Care Tips

ബാല്യം മുതൽ മുടി പരിചരിക്കണം

കുട്ടി ജനിച്ചതുമുതൽ തലമുടിയെ ആരോഗ്യകരമായി പരിചരിച്ചുപോന്നാൽ പ്രായമായാലും മുടി ബലമുള്ളതും ഭംഗിയാർന്നതുമായിരിക്കും. പണ്ടാക്കെ കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കുവേണ്ടി പാരമ്പര്യരീതിയിൽ കുട്ടികളെ എണ്ണതേച്ച് കുളിപ്പിക്കുമായിരുന്നു. എണ്ണ തേച്ചാൽ ചർമ്മത്തിന് മൃദുലതയും തിളക്കവും വർദ്ധിച്ച് ശരീരത്തിന് നവോന്മേഷം കിട്ടും എന്നതാണ് വാസ്തവം. ചർമ്മവും മുടിയും വരണ്ടു പോകാതിരിക്കാൻ എണ്ണ പ്രയോജനപ്പെടുന്നു. 
  ജനിച്ച് 45 ദിവസം തികഞ്ഞ കുഞ്ഞിന് ദിവസവും രാവിലെ ഉച്ചിയിൽ ഒരു തുള്ളി വിളക്കെണ്ണ വെയ്ക്കുന്നത് പതിവാക്കണം. അതുകൊണ്ട് മുടിയുടെ വളർച്ചയെ തടസ്സപ്പെടുന്ന പൊറ്റകൾ വരാതെ സംരക്ഷിക്കപ്പെടുന്നതോടൊപ്പം മുടിയും ഇടതൂർന്ന് സമൃദ്ധമായി വളരാൻ തുടങ്ങും. 
  കുട്ടികൾക്കായി പ്രത്യേകം വിൽക്കപ്പെടുന്ന ചീപ്പുകൾ വാങ്ങിക്കുക. ജനിച്ച് 60 ദിവസം കഴിഞ്ഞ് കുട്ടിയുടെ തലയിൽ വെളിച്ചെണ്ണ പുരട്ടിയശേഷം തല ചീകുന്ന ശീലം പതിവാക്കുക. അതുകൊണ്ട് തലയ്ക്ക് നല്ല രക്തയോട്ടം കിട്ടുകയും മുടി സമൃദ്ധമായി വളരുകയും ചെയ്യും.
   പെൺകുട്ടികൾക്ക് മുടി നീളത്തിൽ വളരുമ്പോൾ വകിട് രണ്ടായി പിരിച്ച് ഇരട്ടപ്പിന്നലിട്ടാൽ മുടിയുടെ നീളവും കട്ടിയും കൂടും. 
   ആറുമാസം മുതൽ ഒരു വയസ്സ് തികയുംവരെ ആഴ്ചയിൽ രണ്ടുദിവസം എണ്ണ തേച്ച് കുളിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
   കുട്ടിക്ക് ഒരു വയസ്സ് കഴിഞ്ഞാൽ റബ്ബർബാന്റുകൊണ്ട് മുടി ഇറുക്കി കെട്ടുന്നതും, മുടി മുകളിലോട്ട് ചീകുന്നതും നല്ലതല്ല. അങ്ങനെ ചെയ്താൽ നെറ്റിയുടെ ഭാഗത്തെ മുടിയുടെ വളർച്ചയ്ക്ക് തടസ്സം ഉണ്ടാകും.
  രണ്ടുവയസ്സുമുതൽ ഓടികളിക്കുന്ന കുട്ടികൾക്ക് തലയിൽ വിയർപ്പ് മൂലം വിയർപ്പുകുരു ഉണ്ടാവുകയും മുടിയുടെ വളർച്ച മുരടിക്കുകയും ചെയ്യും എന്നതുകൊണ്ട് കുട്ടിയുടെ തല എപ്പോഴും വൃത്തിയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മൊഞ്ചുള്ള ചുണ്ടുകൾക്കായി - Lips Care Tips

മൊഞ്ചുള്ള ചുണ്ടുകൾക്കായി

ചുവന്ന്, രൂപഭംഗിയാർന്ന ചുണ്ടുകൾ യുവത്വത്തിൽ ഊർജ്ജസ്വലതയുടെയും വ്യക്തിപ്രഭാവത്തിന്റെയും പ്രതിഫലനമാണ്. മുഖലാവണ്യത്തിന് ചുണ്ടുകളുടെ ആകർഷണീയത ഒരു പ്രധാനഘടകം തന്നെയാണ്.

യൗവ്വനകാലത്ത് തുടുത്ത്, തൊണ്ടിപ്പഴം പോലെ ചുവന്നിരിക്കുന്ന ചുണ്ടുകൾ പ്രായമേറുമ്പോൾ കട്ടികുറഞ്ഞ്, അയഞ്ഞ്, നീളംകൂടി കീഴ്പോട്ടേയ്ക്ക് ഇറങ്ങുകയും ചെയ്യുന്നു. ഇത് പുഞ്ചിരിയുടെ വശ്യതയ്ക്ക് ഭംഗം വരുത്തുകയും, പല്ലുകളെ മറയ്ക്കുകയും ചെയ്യുന്നു. ചുണ്ടുകളെ വശ്യമനോഹരമാക്കാൻ പല പുതു സൗന്ദര്യ ചികിത്സാമാർഗ്ഗങ്ങളും ഇപ്പോൾ നിലവിലുണ്ട്.  ചുണ്ടുകളെ ബാധിക്കുന്ന പ്രധാന സൗന്ദര്യപ്രശ്നങ്ങൾ ഇവയൊക്കെയാണ്. 

1. ചുണ്ടിന്റെ കറുപ്പ് ബാധ

നിരന്തരം വെയിൽ ഏൽക്കുന്നത്, മദ്യം, കാപ്പി ഇവയുടെ ഉപയോഗം, പുകവലി, ചിലതരം ലിസ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ അലർജി ഇവയൊക്കെ ചുണ്ടുകളിൽ കരുവാളിപ്പ് ഉണ്ടാക്കുന്നു. മേൽപ്പറഞ്ഞ കാരണഹേതുക്കൾ നിവാരണം ചെയ്തും , പതിവായി ചുണ്ടുകളിൽ "വാസിലിൻ' ക്രീം ഉപയോഗിച്ച് മസ്സാജ് ചെയ്തും കറുപ്പ് ബാധ അകറ്റാനാകും. വളരെ കറുത്ത ചുണ്ടുകൾക്ക് ചിലതരം വെളുപ്പിക്കൽ ക്രീമുകൾ (Lightening Cream) ഉപയോഗിച്ചും നിറം വീണ്ടെടുക്കാവുന്നതാണ്.

2. ചുളിവുവീണ ചുണ്ടുകൾ 

 പ്രായാധിക്യത്താൽ ശോഷിച്ചതും, ചുളുങ്ങിയതുമായ ചുണ്ടുകൾ, ചില കുത്തിവയ്പ്പുകൾകൊണ്ട് തുടുപ്പിച്ചെടുക്കാനാവും. നിരുപദ്രവകാരിയായ ഫില്ലർ കുത്തിവയ്ക്കപ്പുകൾ ചുണ്ടിനുള്ളിലേക്ക് നിർവ്വഹിക്കുന്നതുവഴി ചുണ്ടുകളെ വീണ്ടും പരിപോഷിപ്പിച്ച്, മാംസളമാക്കാൻ കഴിയും. ഇത്തരം കുത്തിവയ്പ്പുകളുടെ ഫലം ഏകദേശം രണ്ടു വർഷത്തോളം നിലനിൽക്കുന്നതാണ്.

ഒരു കാലത്ത് യുവതികൾക്ക് നേർത്ത ചുണ്ടുകളായിരുന്നു അഭികാമ്യമെങ്കിൽ ഇപ്പോൾ നിലവിലുള്ള ഫാഷൻ സങ്കൽപ്പങ്ങളിൽ തടിച്ച ചുണ്ടുകളോടാണ് യുവതികൾക്ക് പ്രതിപത്തിയുള്ളത്. വെള്ളിത്തിരയിൽ മിന്നിതിളങ്ങുന്ന പല യുവനായികമാരുടെയും ലേശം തടിച്ച ആകർഷകമായ ചുണ്ടുകൾക്കുപിന്നിൽ പ്രവർത്തിക്കുന്നത് ഇത്തരം "ഫില്ലർ' കുത്തിവയ്പ്പുകൾ തന്നെയാണ്. കുത്തിവച്ചുകഴിഞ്ഞാൽ ഉടൻതന്നെ രൂപമാറ്റം പ്രകടമായി കാണാൻ കഴിയുന്നതാണ്. 

3. ലിപ്പ് ലിഫ്റ്റ്

മദ്ധ്യവയസ്കരിൽ അപചയം സംഭവിച്ച് താഴേയ്ക്ക് ഇറങ്ങിയ ചുണ്ടുകളെ ശസ്ത്രക്രിയവഴി പുനരുദ്ധരിച്ച് മുകളിലേക്ക് ഉയർത്തി, മാംസളമാക്കുന്ന ചികിത്സാപ്രക്രിയയാണ് "ലിപ്പലിഫ്റ്റ്'. ഈ ശസ്ത്രക്രിയ മൂക്കിനടിയിലൂടെയാണ് നിർവ്വഹിക്കുന്നത്, ഇതുമൂലം ഉണ്ടാകുന്ന പാടിനെ മൂക്കിന്റെ അടിഭാഗത്തും പാർശ്വഭാഗത്തും ഒളിപ്പിച്ച് അദശ്യമാക്കാൻ സാധിക്കുന്നതാണ്.

4. വലിപ്പം കുറയ്ക്കാൻ

തടിച്ച് അധികവലിപ്പമുള്ള ചുണ്ടുകളെ ശസ്ത്രക്രിയ വഴി നേർത്തതാക്കി മാറ്റാൻ കഴിയും. വായ്ക്കുള്ളിലൂടെയാണ് ഇത്തരം ശസ്ത്രക്രിയകൾ നിർവ്വഹിക്കുന്നത്. ഇതുമൂലം പ്രകടമായ പാടുകൾ ഒന്നുംതന്നെ ഉണ്ടാകുന്നില്ല. 

5. വികൃതമായ ചുണ്ടുകൾ 

 മുച്ചുണ്ട്, അപകടങ്ങൾ, അർബുദബാധ, വെള്ളപാണ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ മൂലം വികൃതമായ ചുണ്ടുകളെ പ്ലാസ്റ്റിക്ക് സർജറി വഴി പുനർനിർമ്മിച്ച് രൂപഭംഗി വീണ്ടെടുക്കാനാവും. ചിലപ്പോൾ ഒന്നിലധികം തവണ, ഘട്ടങ്ങളിലൂടെ നിർവ്വഹിക്കുന്ന ശസ്ത്രക്രിയകൾ വഴിയാണ് ഇവയ്ക്കുള്ള പ്രശ്നപരിഹാരം സാദ്ധ്യമാവുന്നത്.  വെള്ളപാണ്ഡ് (vitiligo) ബാധിച്ച ചുണ്ടിന്റെ ഭാഗങ്ങളിലുള്ള ചർമ്മത്തെ നീക്കം ചെയ്തശേഷം അവിടെ പുതു ചർമ്മം വച്ചുപിടിപ്പിക്കുന്ന ചികിത്സാരീതിയും ഫലവത്തായി ചെയ്തുവരുന്നുണ്ട്.

6. കോടിയ ചുണ്ടുകൾ

പേശികളുടെ ബലക്ഷയവും, ഞരമ്പുകളുടെ ക്ഷതങ്ങളും മൂലം കോടലുണ്ടായ ചുണ്ടുകളെ ശസ്ത്രക്രിയകൾ വഴി പ്രവർത്തനക്ഷമമാക്കാനും സാദ്ധ്യമാണ്.

പോഷകമൂല്യമുള്ള ആഹാരങ്ങൾ കഴിച്ചും ദുശ്ശീലങ്ങൾ വെടിഞ്ഞും ശരിയായ പരിപാലനം വഴിയും, ലഘുവായ സൗന്ദര്യചികിത്സകൾ വഴിയും ചുണ്ടുകളുടെ ആകർഷണീയത നിലനിർത്താനാകും എന്ന കാര്യവും അറിയുക.


ചർമ്മകാന്തിക്ക് ചില ടിപ്പണികൾ - Skin Care Beauty Tips

ചർമ്മകാന്തിക്ക് ചില ടിപ്പണികൾ 

 ഒരു കഷ്ണം ആപ്പിൾ സ്മാഷ് ചെയ്ത് അതിൽ അൽപ്പം തേനും ചേർത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളഞ്ഞാൽ മുഖകാന്തി വർദ്ധി ക്കും 
ഒരു ടേ.സ്പൺ പയറുപൊടിയിൽ നാരങ്ങാനീര് ചേർത്ത് മിശ്രിതമാക്കി സൂര്യപ്രകാശം പതിക്കുന്ന ശരീരഭാഗത്ത് തേച്ചുപിടിപ്പിച്ച് ഉണങ്ങുമ്പോൾ കഴുകി ക്കളഞ്ഞാൽ ചർമ്മം തിളങ്ങും.
പുളിച്ച തൈര് പഞ്ഞിയിൽ മുക്കി മുഖത്ത് തേച്ച് പിടിപ്പിച്ചശേഷം മുഖം കഴുകിയാൽ ഒരു ഒന്നാന്തരം ബ്ലീച്ച് ചെയ്ത അനുഭവം ലഭിക്കും.
ഉണങ്ങിയ നെല്ലിക്കയും പച്ചപ്പയറും നന്നായരച്ച് ശരീരത്ത് തേച്ച് കുളിച്ചാൽ ചർമ്മത്തിന് പ്രതിരോധ ശക്തി ലഭിക്കും. 
പാൽ ഫ്രീസറിൽ വച്ച് തണുപ്പിച്ചശേഷം പാലിൽ പഞ്ഞിമുക്കി മുഖത്ത് തടവിയശേഷം കഴുകിക്കളഞ്ഞാൽ മുഖശോഭയേറും.
പാലാടയിൽ രണ്ട് തുള്ളി നാരങ്ങാനീര് ചേർത്ത് പേസ്റ്റുപോലാക്കി മുഖത്തും കഴുത്തിലും തേച്ചാൽ ചർമ്മത്തിന്റെ വരൾച്ച മാറിക്കിട്ടും.
ഒരു സ്പൺ തേനും ഒരു പഴവും മുട്ടയുടെ വെള്ളക്കരുവും നന്നായി പേസ്റ്റാക്കി മുഖത്തും കയ്യിലും കഴുത്തിലും തേച്ച് അൽപ്പസമയം കഴിഞ്ഞ് കഴുകി ക്കളഞ്ഞാൽ ചർമ്മത്തിലെ എണ്ണമയം മാറി ചർമ്മം മൃദുവാകും.
പിഞ്ചുവെള്ളരി-1, തേൻ- അരസ്പൂൺ, കടല മാവ്-2 സ്പൂൺ ഇവ ഇത്രയും പേസ്റ്റാക്കി മുഖത്തും കഴുത്തിലും തേച്ച് 15 മിനിറ്റിനുശേഷം കഴുകിയാൽ ചുളിവുകൾ മാറിക്കിട്ടും.
രണ്ട് സ്പൺ തേനിൽ അര നാരങ്ങാ പിഴിഞെഞ്ഞാഴിച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിനുശേഷം കടലമാവ് കൊണ്ട് തേച്ചുകഴുകിയാൽ മുഖം ഫ്രഷാകും . 
കഞ്ഞിവെള്ളം ചെറുചൂടോടെ മുഖത്തും
കൈകാലുകളിലും തേച്ച് ഉണങ്ങിവരുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകിയാൽ ഉന്മേഷവും ചർമ്മത്തിന് തിളക്കവും ലഭിക്കും.

മുടിയിലുണ്ട് മോടി - Hair Care Beauty Tips

മുടിയിലുണ്ട് മോടി

മുടിയെക്കുറിച്ചുള്ള പരാതികൾ സുന്ദരിമാർക്ക് ഒരിക്കലും തീരില്ല. കാരണം അത്രയേറെ പ്രശ്നങ്ങളുണ്ട് മുടിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ. എന്നാൽ എത്ര മാത്രം ശ്രദ്ധമുടിക്ക് നൽകുന്നുണ്ടെന്ന് ചോദിച്ചാൽ പലർക്കും ഉത്തരമുണ്ടാകില്ല. അതുകൊണ്ട് നന്നായി മുടി സംരക്ഷിച്ചാൽ പരാതികളും തീരെ കുറഞ്ഞിരിക്കും. മുടി നന്നായി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളേറെയുണ്ട്. 
മസാജ് ചെയ്താൽ 
 എണ്ണ തേച്ച് തലയിൽ വിരൽത്തുമ്പു കൊണ്ട് നന്നായി മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ചസഹായിക്കും. രാത്രിയിൽ എണ്ണതേച്ച ശേഷം രാവിലെ കഴുകിക്കളയാം. മുടിയിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടാനിടയുള്ളതിനാൽ ദിവസവും മുടി കഴുകി വൃത്തിയാക്കണം. മുടികൊഴിയുന്നുണ്ടെന്നു കരുതി കഴുകാതിരിക്കരുത്. ഇടക്കിടെ മുടിയുടെ അറ്റം മുറിച്ചു കളയുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കും. മുടി പിടിച്ചുവലിച്ചുകെട്ടുകയോ ചുരുട്ടുകയോ ചെയ്യാതിരിക്കുക. ചീർപ്പും ബ്രഷും ഇടക്കിടെ കഴുകി വൃത്തിയാക്കണം. സോപ്പുവെള്ളത്തിൽ പത്തുമിനിട്ട് മുക്കിവെച്ചശേഷം ഒരു പഴയടൂത്ത്ബ്രഷുപ്യോഗിച്ച് വൃത്തിയാക്കാം. 
ഷാംപൂവിന് മുമ്പ്
ഷാംപൂ ഉപയോഗിച്ചാൽ മുടി നന്നായി കഴുകണം. രാസവസ്തുവായ ഷാംപൂവിന്റെ അംശം മുടിയിൽ തങ്ങിനിൽക്കുന്നത് മുടിയ്ക്ക് ദോഷം ചെയ്യും. ധാരാളം വെള്ളമൊഴിച്ചുകഴുകണം. മുടിക്കു യോജിച്ച ഷാംപു തിരഞ്ഞെടുക്കുക. ഷാംപൂകൊണ്ട് മുടി കഴുകിയശേഷം മുടിക്ക് യോജിച്ച കണ്ടീഷണർ പുരട്ടുകയും പത്തു മിനിട്ട് വെച്ചശേഷം നന്നായി കഴുകിക്കളയുകയും ചെയ്യാം. പൊടിയുള്ള അന്തരീക്ഷമാണെങ്കിൽ മുടി കൂടുതൽ പ്രാവശ്യം ഷാംപൂ കൊണ്ട് കഴുകേണ്ടിവരും. വേനൽക്കാലത്ത് വിയർപ്പുകൂടുന്നതിനാൽ രണ്ടു പ്രാവശ്യം മുടികഴുകാം. മുടിയിൽ അഴുക്ക് നിറയുകയോ ഒട്ടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കുക. മുടി തണുത്തവെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. അധികം ചൂടുള്ള വെള്ളം മുടിക്ക് ദോഷമുണ്ടാക്കും
മുടിചികുമ്പോൾ  
മുടി ഉണക്കാൻ തോർത്തോ ടവ്വലോ ഉപയോഗിക്കുക. കഴിയുന്നതും ഹെയർഡ്രയർ ഉപയോഗിക്കാതിരിക്കുക. മുടി കൂടുതൽ വരണ്ടതായിതീരും.
നനഞ്ഞ മുടി ചീകാതിരിക്കുക. നനഞഞ്ഞമുടി വേഗം പൊട്ടിപ്പോകും. വിരൽകൊണ്ട് ഉടക്കുകയും കെട്ടുകളും മാറ്റാം. അകന്ന പല്ലകളുള്ള ചീർപ്പാണ് നനവുള്ള മുടി ചീകാൻ ഉപയോഗിക്കേണ്ടത്. ഉണങ്ങിയ ശേഷം മാത്രം ബ്രഷുകൊണ്ട് ചീകാം. മൃദുവായതും ഉരുണ്ടതുമായ പല്ലകളുള്ളതും പല്ലകലമുള്ളതുമായ ചീർപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പരുപരുത്ത ചീർപ്പും മൂർച്ചയുള്ള ക്ലിപ്പും ഹെയർപിന്നുകളും ഉപയോഗിച്ചാൽ മുടിപൊട്ടാനിടയുണ്ട്. നനഞ്ഞ മുടി ഉണങ്ങിയശേഷം മാത്രം കെട്ടിവയ്ക്കുക. 
രാസവസ്തുക്കൾ വേണ്ട 
രാസവസ്തുക്കൾ കലർന്ന ഡെ, സ്പ്രേ, ജെൽ, ബ്ലീച്ച് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അവ അനാവശ്യമായികൂടെകൂടെ ഉപയോഗിക്ക്രുത്. പാക്കറ്റിലെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. 
അലർജിയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. മുടി കഴുകി വൃത്തിയാക്കാൻ ഒരിക്കലും സോപ്പുതേക്കരുത്. 
മാനസിക സമ്മർദ്ദം ഒഴിവാക്കുക. 
മുടി വളരാൻ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുന്പുസത്ത് എന്നിവ ആവശ്യമാണ്. അതുകൊണ്ട് ഇവയെല്ലാമടങ്ങിയ സന്തുലിതാഹാരം കഴിക്കുക. കൃത്യമായി വ്യായാമവും ചെയ്യണം. 
ഡെ, പ്രേ, ജെൽ, ഷാംപൂ തുടങ്ങിയവ വാങ്ങുമ്പോൾ അംഗീകൃത കമ്പനിയുടെ ഉത്പന്നങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. വിലകുറഞ്ഞതാണെന്നു കരുതി തരം താണ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് മുടിക്ക് ദോഷമായേക്കാം.
മുടിയുടെ ആരോഗ്യത്തിന് 
 മുടിയുടെ സംരക്ഷണത്തിന് ജീവിതരീതികളുമായി അടുത്ത ബന്ധമുണ്ട്. പോഷകഗുണമുള്ള ആഹാരം പ്രത്യേകിച്ചും വിറ്റാമിന് എ, ഇ എന്നിവയും കാത്സ്യവും ഉൾപ്പെടെയുള്ള ഭക്ഷണക്രമം കൊണ്ടുവരാൻ ശ്രദ്ധിക്കണം. ആപ്രിക്കോട്ട്, പപ്പായ, മാങ്ങ, ചെറുപയർ, ബദാം, നിലക്കടല, നെല്ലിക്ക, പാൽ, മധുരക്കിഴങ്ങ്, കാരറ്റ്, എന്നിവ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 
കറ്റാർ വാഴ കേമം 
 ഒരു വ്യക്തിയുടെ തലയിൽ നിന്ന് ദിവസം ഏകദേശം 10 മുതൽ 50 മുടി വരെകൊഴിഞ്ഞു പോകാം. മുടി പോകുന്നത് ഇതിലും കൂടിയ അളവിലായാൽ ശ്രദ്ധിക്കണം. വിറ്റമിനുകളുടെയും പ്രോട്ടീന്റെയും കുറവ് മുടി കൊഴിച്ചിൽ കൂട്ടും. മഴക്കാലത്ത് മറ്റകാലത്തേക്കാൾ മൂന്നിരട്ടി മുടി കൊഴിയും. കശുവണ്ടി, ബദാം, ഇലക്കറികൾ, പപ്പായ, ഗോതമ്പ്, സോയബീൻ തുടങ്ങി വിറ്റമിൻ ഇ അടങ്ങിയിട്ടുള്ള ഭക്ഷണം ദിവസവും കഴിക്കാൻ മറക്കരുത്.
Sunday, 4 July 2021

ചർമ്മത്തിന് തിളക്കമേകാൻ വണ്ടർ ഫേഷ്യൽസ് - Beauty Tips

ചർമ്മത്തിന് തിളക്കമേകാൻ  വണ്ടർ ഫേഷ്യൽസ് 

പഴം ഒരു നല്ല മോയ്ചറൈസറാണ്. പാർലറുകളിലും മറ്റും പോകാതെതന്നെ വീട്ടിൽ ഇരുന്ന് ചെയ്യാൻ സാധിക്കുന്ന ഒരു സാധാരണ ഫേഷ്യലാണ് പഴം ഫേഷ്യൽ. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഫേഷ്യലാണിത്. വരണ്ട ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഒരു പഴത്തിന്റെ പാതിയെടുക്കുക. ചെറിയ കഷണങ്ങളാക്കുക. നന്നായി മിക്സിയിൽ ഇട്ട് അടിക്കുക. അൽപ്പം തൈരും ചേർത്ത് മുഖത്തും കഴുത്തിലുമായി 5 മിനിറ്റോളം മസാജ് ചെയ്യുക. നല്ല തണുത്ത വെള്ളത്തിൽ 10 മിനിറ്റുകൾക്കു ശേഷം മുഖം കഴുകാം. തുടർച്ചയായി ഒരാഴ്ച ചെയ്യുമ്പോൾതന്നെ നമുക്ക് ചർമ്മകാന്തിയിൽ വ്യത്യാസം കാണാനാകും.

ബദാം എണ്ണ അൽപ്പം വിരൽ തുമ്പിൽ എടുക്കുക. മുഖത്ത് പതുക്കെ 4-5 മിനിറ്റുകൾ മസാജ് ചെയ്യുക. ആഴ്ചയിൽ 2-3 പ്രാവശ്യം രാത്രികളിൽ മസാജ് ചെയ്യാം. വരണ്ട ചർമ്മത്തിന് തിളക്കമേകാൻ സഹായി ക്കുന്ന നല്ലൊരു വഴിയാണിത്.

ഒരു വാഴപ്പഴം, ചെറിയ തുണ്ട് പപ്പായ, ഒരു ടീസ്പൺ തേൻ എന്നിവ ഒന്നിച്ച് മിക്സിയിൽ അടിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റുകൾക്കുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. ചർമ്മം മൃദുലമാക്കാനുള്ള ഒരു ഈസി പായ്ക്കാണിത്.

മുട്ടയുടെ മഞ്ഞ, തേൻ, പാൽപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് കുഴയ്ക്കുക. മുഖത്ത് തേച്ച് 10-15 മിനിറ്റുകള്ക്കുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. മുഖത്തെ ക്ഷീണവും വാട്ടവും മാറി കൂടുതൽ പ്രസരിപ്പുണ്ടാകാൻ ഇത് സഹായിക്കും.

 ചർമ്മം ഏത് തരമാണെങ്കിലും കറ്റാർവാഴയുടെ നീര് ഉപയോഗിച്ച് മസ്സാജ് ചെയ്താൽ ചർമ്മ കാന്തി വർദ്ധിക്കും.

മുഖത്ത് നഷ്ടമാകുന്ന ഈർപ്പം വീണ്ടെടുക്കാനും മുഖത്തിന് കുളിർമ്മ നൽകാനും സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിലരിഞ്ഞുമുഖത്തുവയ്ക്കാം  അതല്ലെങ്കിൽ മിക്സിയിലടിച്ച് കുഴമ്പാക്കി മുഖത്തുതേയ്ക്കാം . 10 മിനിറ്റുകൾക്കുശേഷം കഴുകിക്കളയാം.

ഫേസ് എക്സർസൈസുകൾ മുഖം സൗന്ദര്യം നിലനിർത്തും. നല്ല ഉറച്ച, യുവത്വം പ്രസരിപ്പിക്കുന്ന ചർമ്മത്തിനും വ്യായാമം ആവശ്യമാണ്.


പാദങ്ങൾ സംരക്ഷിക്കാൻ പെഡിക്യൂർ - Foot care beauty Tips

ആരോഗ്യത്തിന് അസ്ഥിവാരമായ പാദങ്ങൾ സംരക്ഷിക്കാൻ  പെഡിക്യൂർ

സ്ത്രീകൾ തങ്ങളുടെ സൗന്ദര്യസംരക്ഷണത്തിൽ എത്രമാത്രം ശ്രദ്ധാലുക്കളാണോ അതിലുപരി പാദങ്ങളുടെ ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം പാദങ്ങളാണ് ആരോഗ്യത്തിന്റെ അസ്ഥിവാരം. ഒരു സ്ത്രീ ഒരു ദിവസം ശരാശരി പതിനായിരം അടി നടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ശരീരത്തിലെ തലച്ചോറ്, ഹൃദയം,കരൾ, വൃക്ക എന്നീ പ്രധാന അവയവങ്ങൾ പോലെതന്നെ പ്രധാന പ്രവർത്തനം നടത്തുന്ന അവയവമാണ് പാദങ്ങൾ. എന്നാൽ അധികമാരും പാദ സംരക്ഷണത്തിന്റെ കാര്യത്തിൽ അത്രയൊന്നും ഗൗരവമായി ശ്രദ്ധ ചെലുത്താറില്ല എന്നതാണ് വാസ്തവം. പാദങ്ങളുടെ ആരോഗ്യം വെച്ചുതന്നെ ഒരാളുടെ പൂർണ്ണ ആരോഗ്യത്തേയും വിലയിരുത്താനാവും. ശരീരത്തിന്റെ വെവ്വേറെ ഭാഗങ്ങളിലായിട്ടുള്ള ഏഴായിരം ഞരമ്പുകൾ അവസാനിക്കുന്നത് പാദങ്ങളിലാണ്. പ്രത്യേകിച്ച് തള്ളവിരലിനടുത്തുള്ള വിരലിൽ അവസാനിക്കുന്ന ഞരമ്പുകൾ ഗർഭപാത്രത്തേയും ഹൃദയത്തേയും ബന്ധിക്കാൻ ശക്തിയുള്ളവയാണ്. സ്ത്രീകൾ ആ കാലിൽ മെട്ടി അണിയുമ്പോൾ രക്ത സമ്മർദ്ദം നിയന്ത്രണവിധേയമായി ഗർഭപാത്രം ബലപ്പെടുന്നു എന്നതിനാലാണ് "മെട്ടി' സ്ത്രീകൾക്ക് നിർബന്ധിത ആഭരണമായി പണ്ടുകാലത്തുള്ളവർ തീരുമാനിച്ചത്.
കഠിനമായ ജോലികൾ, അഴുക്കു വെള്ളത്തിൽ നിന്നുകൊണ്ടുള്ള തുണിയലക്കൽ, വൃത്തിയില്ലാത്ത സ്ഥലത്തുകൂടി ചെരിപ്പില്ലാതെയുള്ള നടത്തങ്ങൾ ഇങ്ങനെ പല കാരണങ്ങളാൽ പാദങ്ങൾ അനാരോഗ്യമായി തീർന്നവർക്ക് പാദങ്ങളെ സംരക്ഷിക്കാനുള്ള ലളിതമായ “കോസ്മെറ്റിക്ക്' ചികിത്സയാണ് പെഡിക്യൂർ. പാദങ്ങളിലെ അഴുക്ക്, വിള്ളൽ, പരുപരുപ്പ് എന്നിവ മാറ്റി നഖങ്ങൾക്ക് പുത്തനുണർവ് നൽകി, കാലിലെ ദശകൾക്ക് വിശ്രമമേകി, പട്ടുപോലുള്ള പാദങ്ങളുടെ ഉടമകളാവാൻ ഉതകുന്ന വീട്ടിൽ തന്നെ ചെയ്യാവുന്ന "പെഡിക്യൂർ @ ഹോം' താഴെ വിവരിക്കുന്നു.
ഒരു ബക്കറ്റിൽ ഇളംചൂടോടുകൂടിയ വെള്ളമൊഴിച്ച് അതിൽ രണ്ട് ടീസ്പൺ ബേക്കിങ്ങ് സോഡയും കുറച്ച് ഹാന്റ് വാഷോ അല്ലെങ്കിൽ ഷാമ്പുവോ ചേർത്ത് നല്ല പതവരുന്നവരെ ഇളക്കുക. എന്നിട്ട് കാലുകൾ അതിൽ മുക്കിവച്ച് പതിനഞ്ച് മിനിറ്റുനേരം റിലാക്സായി ഇരിക്കുക. ദശകൾ മൃദുവാകാനും, നഖങ്ങൾക്ക് തിളക്കം കിട്ടാനും, അഴുക്കുകൾ അകലാനും ഇത് സഹായകമാവുന്നു.
ഇനി പാദങ്ങൾ പുറത്തെടുത്ത് ഒരു കോട്ടൺ തുണികൊണ്ട് ആ വെള്ളം ഒപ്പിയെടുക്കുക. ഒലീവ് എണ്ണ ഒരു തുള്ളി വീതം ഓരോ നഖകണ്ണുകളുടെയും മീതെ ഒഴിക്കുക. ഇത് നഖങ്ങൾക്ക് പോഷകമേകുന്നതോടൊപ്പം എളുപ്പത്തിൽ “ഷേപ്പ്' ചെയ്യാൻ ഉതകും വിധം നഖങ്ങൾക്ക് മൃദുലതയുമേകുന്നു.
. അൽപ്പസമയം കഴിഞ്ഞ് ഇഷ്ടാനുസരണം നഖങ്ങൾ "ഷേപ്പ്' ചെയ്യാവുന്നതാണ്. നഖം ഊറിയിരിക്കുന്നതുകൊണ്ട് "കട്ട്' ചെയ്യാനും ട്രിമ്മറിൽ ഷേപ്പ്ചെയ്യാനും എളുപ്പമാവുന്നു. ശ്രദ്ധിക്കേണ്ട കാര്യം നഖം വളരെ ആഴത്തിൽ, മാംസഭാഗം വരെ വെട്ടരുത് എന്നതാണ്. നഖങ്ങൾ വെട്ടിയശേഷം ഒരു കോട്ടൺ തുണികൊണ്ട് ഒലീവ് ഓയിൽ തുടച്ചെടുക്കുക.
നഖങ്ങൾ വൃത്തിയാക്കി കഴിഞ്ഞാൽ ഇനി പാദങ്ങളിലേക്ക് കടക്കാം. സ്ക്രബ്ബറുകൊണ്ട് പാദങ്ങൾ അമർത്തി തേച്ച്, ബഷുകൊണ്ട് പാദങ്ങൾ, കാൽവിരലുകളുടെ ഇടുക്കുകൾ എന്നിവിടങ്ങളിലുള്ള അഴുക്കുകൾ അകറ്റി വെള്ളംകൊണ്ട് കഴുകുക.   പാദങ്ങളിലും വിരലിന്റെ ഇടുക്കുകളിലും തേയ്ക്കാനുള്ള സകബ്ബ് കടകളിൽ ലഭ്യമാണ്. 
പഞ്ചസാര, സീതപഴത്തിന്റെ കുരു എന്നിവ മിക്സിയിലിട്ട് പൊടിച്ച് ഹോംമെയ്ഡ് സകബ്ബറും ഉണ്ടാക്കാവുന്നതാണ് ഇത് പാദങ്ങളിൽ തടവി അൽപ്പനേരം കഴിഞ്ഞ് സബ്ബ് ചെയ്ത് കഴുകുക. എന്നിട്ട് കാലുകൾ നല്ല പോലെ തുടച്ച് മോയിസ്ചറൈസർ പുരട്ടുക.
ഇത് പതിവായി ചെയ്ത പോന്നാൽ കാലുകളിലെ വിള്ളൽ, നഖം അടർന്നുപോവുക എന്നീ പ്രശ്നങ്ങൾക്കെല്ലാം ശാശ്വതമായ പരിഹാരവും കിട്ടും. ഒപ്പം ആരോഗ്യമുള്ള പാദങ്ങളും.
ഔഷധം നിറഞ്ഞ പൂക്കളും ഇലകളും - Healthy Food

ഔഷധം നിറഞ്ഞ പൂക്കളും ഇലകളും

ഔഷധവീര്യം നിറഞ്ഞു നിൽക്കുന്നവയാണ് നമ്മുടെ പൂന്തോട്ടങ്ങളിലേയും തൊടികളിലേയും പൂക്കളും ഇലകളുമൊക്കെ പല ആയുർവേദ ഔഷധങ്ങൾ നിർമ്മിക്കാനും ഇവയൊക്കെ ഉപയോഗിക്കുന്നുമുണ്ട്. പൂക്കളും ഇലകളുമൊക്കെ നമ്മുടെ ഗൃഹവൈദ്യത്തിലെ പ്രധാന പ്പെട്ടൊരു ഘടകം കൂടിയാണ്. നല്ല ഒന്നാന്തരം രോഗശമനികളും ഒറ്റമൂലികളുമാണ് ഇവയിൽ പലതും.
തുളസി
 വിഷഹാരിയും സർവ്വരോഗസംഹാരിയുമാണ് തുളസി.
കൂവളം
 ആയൂർവേദത്തിലെ അഷ്ടപ്രതങ്ങളിലൊന്നാണ് കൂവളത്തിന്റെ ഇല. പ്രമേഹത്തിന് പറ്റിയ ഒരു ഔഷധം കൂടിയാണിത്.
അശോകം 
ആയൂർവേദ ഔഷധങ്ങൾ നിർമ്മിക്കാൻ അശോകപ്പൂവ് ഉപയോഗിക്കുന്നുണ്ട്. വണങ്ങൾ ഉണ് ങ്ങുന്നതിന് പറ്റിയ മരുന്നാണിത്. ത ലവേദന മാറാൻ അശോകപ്പൂവിട്ട് കാച്ചിയ എണ്ണ ഉത്തമമാണ്.
മുക്കുറ്റിപ്പൂവ് 
ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റിപ്പൂവ്. മനസംയമനത്തിനും രക്തം തണുപ്പിക്കാനും ഇതിന് കഴിയും. രക്തസാവം തടയാനുള്ള ഔഷധമായി മുക്കുറ്റിപ്പൂവ് ഉപയോഗിക്കുന്നുണ്ട്.
 കറുക 
ദശപുഷ്പങ്ങളിൽ ഒന്നായ കറുക ഒന്നാന്തരം പ്രഷർ സംഹാരിയാണ്.
ചെമ്പരത്തി 
നാടൻ ചെമ്പരത്തിപ്പൂവ് പല ഒറ്റമൂലികൾക്കായും ഉപയോഗിക്കുന്നുണ്ട്. നീലശംഖ്പുഷ്പം ത്വക്ക് രോഗ ശമനികൂടിയാണ് 

ആവണക്കിൻ ഇല 
 സന്ധികളിലെ നീരിനും, വേദനയ്ക്കും ആവണക്കിൻ ഇല ചൂടാക്കി തേച്ച് കെട്ടിയാൽ ഉത്തമം.
എരിക്കില 
കാൽ വിരലുകളിൽ പുഴുക്കടി മാറാൻ എരിക്കിലയിട്ട വെള്ളം തിളപ്പിച്ച് ഒഴിച്ചാൽ മതി. മഴക്കാലത്ത് ഇത് നന്നാണ്.
ചുവന്ന അരളിയില 
 ഇത് അരച്ച് നീരാക്കിയാൽ പഴയ വണങ്ങളിൽ പൂച്ചായി ഉപയോഗിക്കാം.
കണിക്കൊന്നയില 
മുഖത്തെ കറുത്ത പാട് മാറാൻ കണിക്കൊന്നയില അരച്ചിട്ടാൽ മതി.
പേരയില 
മുഖക്കുരു മാറാൻ പേരയുടെ തളിരില അരച്ചിട്ടാൽ മതി.

നഖങ്ങളും കൈകളും - Nails and Hand care Beauty Tips

നഖങ്ങളും കൈകളും

അനുദിനജീവിതചര്യകൾക്ക് ഏറ്റവും ആവശ്യം നമ്മുടെ കൈകൾ തന്നെയാണ്. അതിനാൽ അവ പ്രത്യേക പരിരക്ഷ അർഹിക്കുകയും ചെയ്യുന്നു. ശരീരം ശ്രദ്ധിക്കുമ്പോൾ കൈകളും നഖങ്ങളും കൂടി പ്രത്യേകം നോക്കേണ്ടതുണ്ട്.

കൈകൾക്കും നഖങ്ങൾക്കും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. 

നല്ലതരം മോയ്ചറൈസറുകൾ മാത്രം വാങ്ങി ഉപയോഗിക്കുക. അവ കൈകളിൽ രണ്ടുപ്രാവശ്യം പുരട്ടുക. 

നഖങ്ങൾക്കും ക്രീമുകൾ പുരട്ടേണ്ടതാണ്. ഉറങ്ങുന്നതിനുമുമ്പ് കൈകളും നഖങ്ങളും ക്രീമിട്ട് മസ്സാജ് ചെയ്താൽ അവയുടെ സൗന്ദര്യം നിലനിൽക്കും. 

എല്ലാ ആഴ്ചയും നഖം വെട്ടി വൃത്തിയാക്കുക. അൽപം ചൂടുവെള്ളത്തിൽ കൈകൾ മുക്കിവെച്ചതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നഖം സാവധാനം ഉരച്ചു കഴുകുക.

കാത്സ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി കഴിക്കുക.

ജോലിചെയ്യുമ്പോൾ കൈകൾ സംരക്ഷിക്കാൻ ഗ്ലൗസുകൾ ധരിക്കാവുന്നതാണ്. പാത്രം തേയ്ക്കുമ്പോഴും മറ്റും നഖം പൊട്ടാതിരിക്കാനാണിത്.

നഖങ്ങൾക്ക് പോളിഷ് എപ്പോഴും ഉപയോഗിക്കരുത്. നഖങ്ങൾക്കും ശ്വസിക്കേണ്ടതുണ്ട്. പോളിഷും റിമൂവറും ധാരാളമായാൽ നഖം വരണ്ട മഞ്ഞനിറത്തിലാകും.


രോഗങ്ങളും ഒറ്റമൂലിയും - good health tips

രോഗങ്ങളും ഒറ്റമൂലിയും

നിത്യജീവിതത്തിൽ പലരോഗങ്ങളും നമ്മ ആക്രമിക്കാറുണ്ട്. അവയുടെ ലക്ഷണം കാണുമ്പോൾത്തന്നെ നിങ്ങൾ ആശുപത്രിയിൽ അഭയം പ്രാപി ക്കുന്നു. ചെറിയ അസുഖങ്ങൾക്കുപോലും ഇങ്ങനെ ആശുപത്രിയിൽ പോകുന്നത് നല്ല കാര്യമല്ല. പല അസുഖങ്ങളും തടയാൻ നമ്മുടെ നാട്ടിൽ പല ഒറ്റമൂലികളും ഉണ്ടായിരുന്നു. പ്രകൃതിദത്തമായ ഔഷധങ്ങൾ തന്നെയാണിവ. അത്തരം ചില ഔഷധങ്ങൾവഴി രോഗങ്ങളെ എങ്ങനെ അകറ്റാമെന്ന് നമുക്ക് പരിശോധിക്കാം.
മുത്തങ്ങാ അരച്ച് സ്തനത്തിൽ പുരട്ടിയാൽ മുലപ്പാൽ വർദ്ധിക്കുന്നു. 
ചെറുനാരങ്ങാനീരും അൽപ്പം പഞ്ചസാരയും ചേർത്ത് ആഹാരത്തിന് മുമ്പ് കഴിച്ചാൽ ദഹനക്കുറവിൽ നിന്ന് മോചനം നേടാം. 
 പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖക്കുരുവിൽ പുരട്ടി രണ്ട് മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. മുഖക്കുരു മാറും.
ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ തേനും അൽപ്പം ചെറുനാരങ്ങാനീരും ചേർത്ത് കഴിക്കുക. ദുർമേദസ് മാറും.
പഴുത്ത മാവിലഇട്ട് വെന്ത വെള്ളത്തിൽ കുളിച്ചാൽ ദേഹ വേദന മാറിക്കിട്ടും. 
മാമ്പഴം ധാരാളം കഴിച്ചാൽ മലബന്ധം മാറും. 
ചുക്കും മല്ലിയിലയുമിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പനിമാറും.
ചെറുനാരങ്ങാ നീരിൽ തേൻ ചേർത്തു കഴിച്ചാൽ ജലദോഷം മാറും. അല്പം മഞ്ഞൾ ചേർത്ത വെള്ളത്തിന്റെ ആവികൊള്ളുകയും ചെയ്യണം.
തൊണ്ടവേദന മാറാൻ ഗ്രാമ്പൂ, ഏലത്തരി, എന്നിവയിൽ ഏതെങ്കിലും വായിലിട്ട് ചവച്ചുതുപ്പുക.
തേനും നെയ്യും കുരുമുളക്പൊടിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും. 
ആടലോടകം ശർക്കരയോ കുരുമുളകോ ചേർത്ത് കഷായം വെച്ച് കുടിക്കുക.
കടുകരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനമാറും. ചുവന്നുള്ളിയും കല്ലുപ്പും അരച്ച് നെറ്റിയിൽ പുരട്ടിയാലും തലവേദനയ്ക്ക് ആശ്വാസം ലഭിക്കും.
 മുരിങ്ങയില നിത്യവും കഴിക്കുന്നവർക്ക് രക്തസമ്മർദ്ദം ഉണ്ടാകില്ല.
 ശതാവരിക്കിഴങ്ങിന്റെ നീരു കുടിച്ചാൽ മൂത്രതടസ്സം ഉണ്ടാകില്ല.
  നിത്യവും ഓരോ ഗ്ലാസ്സ് വാഴപ്പിണ്ടിനീരുകഴിച്ചാൽ മൂത്രാശയത്തിൽ കല്ലുണ്ടാകില്ല. 
 പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിച്ചാൽ പ്രമേഹം അകന്നു നിൽക്കും.

ഓരോ ടീസ്പ്പൂൺ നാരങ്ങാനീരും തേനും ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക. കഫമിളകും.

Thursday, 1 July 2021

മുടിയുടെ സൗന്ദര്യത്തിന്, ആരോഗ്യത്തിന് - Hair care Tips

മുടിയുടെ സൗന്ദര്യത്തിന്, ആരോഗ്യത്തിന്

തലയിലും മുടിയിലും എണ്ണ പുരട്ടിയശേഷം ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവ്വൽകൊണ്ട് പൊതിഞ്ഞ് കെട്ടിവയ്ക്കുക. ഇത് മുടിക്ക് ചൂട് നൽകുന്നതിനൊപ്പം എണ്ണ തലയോട്ടിയിലും മുടിയുടെ വേരുകളിലും ചെന്നെത്താൻ സഹായിക്കും. പതിനഞ്ച് ഇരുപത് മിനിറ്റിനുശേഷം ഷാമ്പു ചെയ്തത് കണ്ടീഷണർ ഇടാം. ആഴ്ചയിൽ ഒരിക്കലൈങ്കിലും ഇങ്ങനെ ചെയ്താൽ മുടിക്ക് തിളക്കവും ഭംഗിയും ലഭിക്കും. 

  ചെമ്പരത്തി ഇലകൾ ചതച്ച് നീരെടുത്ത് തലയിൽ താളിയായി ഉപയോഗിക്കുക. ഇത് മുടി വൃത്തിയാക്കാൻ വളരെ ലളിതവും സുരക്ഷിതവുമായ മാർഗ്ഗമാണ്. മുടി ഇട തൂർന്ന് വളരാനും കറുപ്പും മിനുപ്പും ലഭിക്കാനും ആഴ്ചയിൽ ഒരിക്കലെങ്കിലും ചെമ്പരത്തി താളി ഉപയോഗിക്കുന്നത് നല്ലതാണ്. 

 അധര സംരക്ഷണം 

 ഒന്നോ രണ്ടോ തളിർ വെറ്റില ചതച്ച് നീരെടുത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന് നിറം ലഭിക്കാൻ നല്ലതാണ്.

 റോസാപ്പൂവിന്റെ ഇതളുകൾ അടർത്തിയെടുത്ത് പനിനീരിൽ അരച്ച് ചുണ്ടിൽ തേച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ചുണ്ടിന് മൃദുത്വവും ഭംഗിയും ലഭിക്കും .

പാദങ്ങളുടെസൗന്ദര്യത്തിന്

  കറ്റാർവാഴയുടെ നീര്, മഞ്ഞൾ, തേൻ എന്നിവ ചേർത്ത് അരച്ച് കാലിൽ പുരട്ടി അരമണിക്കുർ കഴിഞ്ഞ് കഴുകികളയുക.

പച്ചമഞ്ഞളും ആര്യവേപ്പിലയും തുല്യഅളവിൽ എടുത്ത് തെര് ചേർത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കി കാലിൽ വിണ്ടുകീറൽ ഉള്ള ഭാഗത്ത് പുരട്ടി ഒരു മണിക്കുർ കഴിഞ്ഞ് കഴുകിക്കളയുക


മുഖകാന്തിക്ക് - Face care Beauty Tips

മുഖകാന്തിക്ക് 

പഴുത്ത പപ്പായ തേൻ ചേർത്ത് മുഖത്ത് പുരട്ടി ജലാംശം വലിഞ്ഞു കഴിഞ്ഞാൽ കഴുകി വൃത്തിയാക്കുക. മുഖകാന്തിക്ക് ഇത് വളരെ നല്ലതാണ്.
 കുങ്കുമപ്പൂവ്, റോസ് ഇതളുകൾ, ചെമ്പരത്തിപ്പൂവ് ഇവ ദിവസവും പാലിൽ ചേർത്ത് കഴിച്ചാൽ നല്ല നിറമുണ്ടാകും. 
 നല്ല പഴുത്ത ഏത്തപ്പഴം നന്നായി അരച്ച് മുഖത്ത് പുരട്ടി 10 -15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ചുളിവുകൾ മാറികിട്ടും.
റോസ് വാട്ടറും ചന്ദനപ്പൊടിയും കുഴമ്പുപരുവത്തിലാക്കി മുഖത്ത് പുരട്ടി ജലാംശം വലിയുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക. മുഖത്തിന് നല്ല നിറം ലഭിക്കും. 
മുഖക്കുരു മാറാൻ 
 തക്കാളി, ചെറുനാരങ്ങ, മുള്ളങ്കി എന്നിവയുടെ നീര് തുല്യമായി എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടി ജലാംശം വലിഞ്ഞുകഴിഞ്ഞാൽ മുഖം കഴുകി വൃത്തിയാക്കുക.
പച്ചമഞ്ഞളും ആര്യവേപ്പിന്റെ ഇലയും നന്നായി അരച്ച് മുഖത്ത് പുരട്ടി ജലാംശം വലിഞ്ഞുകഴിഞ്ഞാൽ മുഖം കഴുകി വൃത്തിയാക്കുക. 
 തുളസിയില പിഴിഞ്ഞ് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടുക.
 ആര്യവേപ്പില നന്നായി അരച്ച് അതിൽ കാൽ ടീസ്പൂൺ കസ്തുരി മഞ്ഞൾപൊടിയും കാൽടീസ്പൂൺ ചെറുപയർ പൊടിയും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടി ജലാംശം വലിഞ്ഞുകഴിഞ്ഞാൽ മുഖം വൃത്തിയാക്കുക.
മുഖത്ത കറുത്തപാട്
മുഖത്ത കറുത്തപാട് മാറാൻ  മുള്ളങ്കി അധികം പുളിയില്ലാത്ത തൈര് ചേർത്ത് അരച്ച് മുഖത്ത് പുരട്ടുക. ജലാംശം വലിയുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക.
 ഒരു ആപ്പിൾ തൊലി കളഞ്ഞ് ഉടച്ചതും, തേനും, മുട്ടയുടെ മഞ്ഞയും ചേർത്ത് കുഴമ്പുപരുവത്തിലാക്കി മുഖത്ത് പുരട്ടുക. ജലാംശം വലിയുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക.
 മുൾട്ടാണി മിട്ടി ഒരു ടേബിൾസ്പൺ എടുത്ത് അതിൽ ഒരു ടേബിൾ സ്പൺ നാരങ്ങാനീരും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. ആദ്യത്തെ ലെയർ ഉണങ്ങിതുടങ്ങുമ്പോൾ പാടുള്ള ഭാഗത്ത് അടുത്ത ലെയർ കൂടി പുരട്ടി ജലാംശം വലിഞ്ഞ് തുടങ്ങുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക. 
 രക്തചന്ദനം വെള്ളരിക്കാനീരിൽ അരച്ച് പതിവായി മുഖത്ത് പുരട്ടുക. 
 1 വാഴപ്പഴം ഞെരടി മുഖത്ത് പുരട്ടിയ ശേഷം പത്തുമിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകുക. ഇത് പതിവായി ചെയ്താൽ കറുത്ത പാടുകൾ മാറികിട്ടും. 
 കൺതടത്തിൽ കറുത്ത വലയങ്ങൾ മാറാൻ ഒരു ബദാംപരിപ്പ് ഒരു ടീസ്പൂൺ പാലിൽ വൃത്തിയുള്ള കല്ലിൽ ഉരച്ചെടുക്കുക. അൽപ്പം ചെറുതേൻ കൂടി ചേർത്ത് കൺതടങ്ങളിൽ പുരട്ടി അരമണിക്കുർ കഴിഞ്ഞ് കഴുകി കളയുക.
ഏതെങ്കിലും പഴത്തിന്റെ ജൂസ് എല്ലാ ദിവസവും മുഖത്തും കഴുത്തിലും പുരട്ടി ജലാംശം വലിഞ്ഞു കഴിഞ്ഞാൽ കഴുകി വൃത്തിയാക്കുക. ഇങ്ങനെ പതിവായി ചെയ്താൽ കറുത്തനിറം മാറിക്കിട്ടും.
 കഴുത്തിലെ കറുപ്പുനിറം മാറാൻ തൈരിലോ മോരിലോ കടലമാവ് ചേർത്ത് പതിവായി പുരട്ടുക.
പുരുഷന്മാർക്കുള്ള സൗന്ദര്യ ടിപ്സ് - Beauty Tips

പുരുഷന്മാർക്കുള്ള സൗന്ദര്യ ടിപ്സ്

പുരുഷന്മാരുടെ കൈമുട്ടുകൾ പെട്ടെന്ന് കറുക്കുന്നു. ഇതൊഴിവാക്കാൻ തക്കാളിനീര്, തൈര്, തേൻ, കടല മാവ് എന്നിവ ചേർത്ത് കുഴച്ച് പേസ്റ്റ് പോലെയാക്കി രണ്ട്കൈമുട്ടുകളിലും തേച്ചുപിടിപ്പിക്കുക. കറുപ്പുനിറം മാറും. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ മതിയാവും.
ശരീരത്തിന്റെ പൊലിമയ്ക്കും കുളിർമ്മയ്ക്കും ഏറ്റവും നല്ലതാണ് കറ്റാർവാഴ. വേനൽ കാലങ്ങളിൽ കറ്റാർവാഴ കഴുകി അതിന്റെ ജെൽ എടുത്ത് പശുവിൻപാലിൽ കുഴച്ച് കൈകാലുകളിൽ തേച്ചുപിടിപ്പിച്ച് ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം പുറത്തിറങ്ങിയാൽ സൂര്യരശ്മികളിൽ നിന്നും കൈകാലുകളെ സംരക്ഷിക്കാനാവും.
മുഖത്തിന് പൊലിമ ലഭിക്കാൻ അരകപ്പ് ഓമപ്പഴം(പപ്പായ പഴം), ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീര്, തേൻ എന്നിവ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് ഇരുപതുമിനിറ്റുകൾക്കുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക. അതിനുശേഷം വീണ്ടും തണുത്ത വെള്ളം കൊണ്ട് കഴുകുക. കൈകാലുകൾക്കും ഇത് പായ്ക്ക് ചെയ്യാവുന്നതാണ്.
ശരീരത്തിലുള്ള വിഷാംശം അകലുന്നതിനും, ശരീരപൊലിമയ്ക്കും/തിളക്കത്തിനും പഴങ്ങളും പഴജ്യൂസുകളും വളരെ നല്ലതാണ്. ദിവസവും രണ്ടോ മൂന്നോ ഫൂട്ട് ജസുകൾ കഴിച്ചുപോന്നാൽ ശരീരകാന്തിയ്ക്കൊപ്പം നവോന്മേഷവും വർദ്ധിക്കും. തണ്ണിമത്തൻ, വെള്ളരി, ഓറഞ്ച്, പുതിനാ, ചെറുനാരങ്ങ, സ്റ്റോബറി എന്നിവ കൊണ്ടുള്ള ജ്യൂസുകൾ ധാരാളം കുടിക്കാവുന്നതാണ്.
റോസാപ്പൂവിന്റെ ഇതളുകൾ രാത്രി ഒരു ബക്കറ്റ് വെള്ളത്തിൽ കുതിർത്തുവെയ്ക്കുക. രാവിലെ ആ വെള്ളം ഉപയോഗിച്ച് കുളിച്ചാൽ ശരീരത്തിന് സുഗന്ധവും നവോന്മേഷവും ലഭിക്കുന്നതോടൊപ്പം ചർമ്മകാന്തിയുമുണ്ടാവും .
ഉഷ്ണശരീരപ്രകൃതക്കാർ, ദിവസവും കുളികഴിഞ്ഞശേഷം പുതിനയിലയിട്ട് തിളപ്പിച്ച ആറിയ വെള്ളത്തിൽ കോട്ടൺ തുണി മുക്കി ശരീരമാകെ തുടയ്ക്കുക. വിയർപ്പ് മൂലമുള്ള ദുർഗന്ധത്തെ ഇത് നിയന്ത്രിക്കും.
മുഖത്തെ കറുത്ത പാടുകൾ മാറാൻ, മുട്ടയുടെ വെള്ള മുഖത്ത് തേച്ചുപിടിപ്പിച്ച് ഇരുപത് മിനിട്ടുകൾക്കുശേഷം മുഖം കഴുകിയാൽ ക്രമേണ കറുപ്പ് മറയും. മുഖത്തിന് നവോന്മേഷം കിട്ടാൻ ഐസ് കട്ടി കൊണ്ട് മുഖം മസാജ് ചെയ്യുക.
വേനൽക്കാലങ്ങളിൽ ഇറുക്കമുള്ള ജീൻസും പാന്റും ധരിക്കുന്നത് ഒഴിവാക്കുക. പരുത്തി തുണി കൊണ്ടുള്ള ഉൾവസ്ത്രങ്ങൾ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
ദിവസവും തല ചീകിക്കഴിഞ്ഞാൽ ചീർപ്പ് നല്ലവണ്ണം കഴുകുക. ഒരാൾ ഉപയോഗിച്ച ചീർപ്പ് മറ്റൊരാൾ ഉപയോഗിക്കരുത്. മാസത്തിൽ ഒരിക്കൽ ചീർപ്പ് മാറ്റേണ്ടതാണ്.
സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കുന്നതിനു പകരം വീട്ടിൽ മടങ്ങി എത്തിയാലുടൻ പുളിച്ച തൈരിൽ തക്കാളി ചേർത്ത് മുഖത്ത് പായ്ക്കിട്ട് പതിനഞ്ച് മിനിറ്റുകൾക്കുശേഷം മുഖം കഴുകുന്നത് നല്ലതാണ്. 

സ്വയം സുന്ദരിയാകാം - Beauty Tips

സ്വയം സുന്ദരിയാകാം

സുന്ദരിയായിരിക്കാൻ ആഗ്രഹിക്കാത്ത ഏത് സ്ത്രീയാണുണ്ടാവുക. സൗന്ദര്യസംരക്ഷണത്തിനായി എത പണം ചെലവാക്കാനും അവർ ഒരുക്കവുമാണ്. താരൻ, മുഖത്തെ കറുത്തപാടുകൾ, മുഖക്കുരു, മുടികൊഴിച്ചിൽ, നിറവും മൃദുത്വവുമില്ലാത്ത ചർമ്മം ഇങ്ങനെ പലതാണ് സ്ത്രീകൾ നേരിടേണ്ടിവരുന്ന സൗന്ദര്യപ്രശ്നങ്ങൾ.
ആരോഗ്യവും യൗവനവും ശരീര സൗന്ദര്യവും നിലനിർത്താൻ നിരവധി ചികിത്സാരീതികൾ നമ്മുടെ പുരാതന വൈദ്യശാസ്ത്രത്തിലുണ്ട്. ആധുനിക ശാസ്ത്രരേഖകളും സ്ത്രീസൗന്ദര്യത്തിന് നിരവധി ചികിത്സാരീതികളും സൗന്ദര്യവർദ്ധകവ സ്തുക്കളുമൊക്കെ കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, നാം നിസ്സാരമെന്ന് കരുതി ഉപയോഗപ്പെടുത്താത്ത ഒട്ടേറെ വസ്തുക്കൾ സൗന്ദര്യസംരക്ഷണത്തിന് അസൂയാർഹമാകുംവിധം ഫലം തരാൻ കഴിവുള്ളവയാണ് എന്നകാ ര്യം കൂടി നാം ഓർക്കണം. മഞ്ഞൾ, രക്തചന്ദനം, ആര്യവേപ്പില, തുളസിയില, കറ്റാർവാഴ, ചെറുനാരങ്ങ, പപ്പായ, നാൽപ്പാമര ഇങ്ങനെ പലതും ആ ശ്രേണിയിലുള്ളവയാണ്.  നമുക്ക് വീട്ടിലിരുന്ന് എളുപ്പത്തിൽ സ്വയം ചെയ്യാവുന്ന ചില സൗന്ദര്യസംരക്ഷണ രീതികൾ ഒന്ന് പരിചയപ്പെടൂ. മുഖസൗന്ദര്യത്തിന് | പപ്പായയുടെ പൾപ്പ് നന്നായി ഉടച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് അതിലെ ജലാംശം മുഴുവനായി വലിഞ്ഞ് കഴിഞ്ഞു എന്ന് തോന്നു മ്പോൾ മുഖം കഴുകി വൃത്തിയാക്കുക.
 കുറച്ച് ജമന്തിപ്പൂക്കൾ ഇതളുകൾ അടർത്തിയെടുത്ത് വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്ത് തേച്ചുപിടിപ്പിച്ച് അതിലെ ജലാംശം മുഴുവനായി വലിഞ്ഞുകഴിഞ്ഞു എന്ന് തോന്നുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക.  കറ്റാർവാഴയുടെ നീരും മുട്ടയുടെ വെള്ളയും സമം എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടി ജലാംശം മുഴുവനായി വലിഞ്ഞുക ഴിഞ്ഞു എന്ന് തോന്നുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക.
 മഞ്ഞളും രക്തചന്ദനവും തുല്യ അളവിലെടുത്ത് കരിക്കിൻ വെള്ളം ചേർത്ത് അരച്ചെടുക്കുക. അതിലേക്ക് ഒരു പിടി തുളസിയില കൂടി ചേർത്തരച്ച് മുഖത്ത് തേച്ച് ജലാംശം വലിഞ്ഞുതുടങ്ങുമ്പോൾ മുഖം കഴുകി വൃത്തിയാക്കുക.
ഓറഞ്ചുനീര് മുഖത്ത് പുരട്ടി ജലാംശം വലിഞ്ഞുകഴിഞ്ഞാൽ മുഖം കഴുകി വൃത്തിയാക്കുക. മുഖത്തിന് നല്ല നിറമുണ്ടാകും.തലമുടി സംരക്ഷണം എങ്ങനെ - Hair care Tips

തലമുടി സംരക്ഷണം എങ്ങനെ? 

തലമുടി ഭംഗിയായി നിലനിൽക്കുന്നതിന് പരിചരണം പല രീതിയിൽ ആവശ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
* ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും തലമുടിയിൽ എണ്ണ തേച്ച് കുളിക്കുവാൻ ശ്രമിക്കുക.
* തലയോട്ടിയുടെ ഭാഗങ്ങളിൽ എണ്ണ മെഴുക്ക് അധികമായി തങ്ങിനിൽക്കാതെ സൂക്ഷിക്കുക.
* മൃദുവായ ടൗവ്വൽ കൊണ്ട് മുടി തുവർത്തുക നീളം കൂടിയ മുടിയുള്ളവർ ഉണങ്ങിയ ടൗവ്വൽ കൊണ്ട് പൊതിഞ്ഞ് നനവ് മാറ്റുക. 
* പ്രകൃതിദത്തമായ താളിയോ ഷാമ്പൂവോ മാത്രം ഉപയോഗിക്കുക.
* കയ്യൂന്നിയില, നെല്ലിക്ക ഇവ പച്ചയായി ചതച്ച് ഇരട്ടിമധുരവും തേങ്ങാപ്പാലും ചേർത്ത് എണ്ണ കാച്ചുക. അജനം പൊടി ചേർത്ത് കാച്ചിയ എണ്ണ തലമുടിയിൽ പുരട്ടി ചെമ്പരത്തിയില താളി ഉപയോഗിച്ച് തല കഴുകുന്നത് നല്ലതാണ്. 
* മുപ്പത് ഗ്രാം ചുമന്നുള്ളി ചതച്ച് അരലിറ്റർ വെളിച്ചെണ്ണയിലിട്ട് കാച്ചി തലയിൽ പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് കഞ്ഞിവെള്ളത്തിൽ തല കഴുകുന്നതും ഉത്തമമാണ്. 
* നീലിഭ്യംഗാദി തൈലം, കയ്യോന്നി തൈലം ഇവ മുടി കൊഴിയാതിരിക്കുവാൻ നിർദ്ദേശിക്കാറുണ്ട്. 
* ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. മുടി കൊഴിച്ചിലിനും നല്ല ചർമ്മത്തിനും ഇത് നല്ലതാണ്. 
* വിരൽ തുമ്പുകൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുക. മുടി കൊഴിച്ചിൽ ഉണ്ടാകാതിരിക്കാൻ സഹായിക്കും.
* പോണിടെയിൽ പോലെ മുടി എപ്പോഴും വലിച്ചുകെട്ടി വയ്ക്കാതിരിക്കുക.
* ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. 
* മുടിയിൽ മാസത്തിൽ ഒരിക്കൽ കണ്ടീഷൻ ഇടുക(ഷാമ്പു ഉപയോഗിക്കുമ്പോൾ കണ്ടീഷണർ ഉപയോഗിച്ചിരിക്കണം). മുടിയിൽ മാത്രമേ കണ്ടീഷണർ ഉപയോഗിക്കാവൂ. തലയിൽ തേച്ച് പിടിപ്പിക്കരുത്.
* ഡ ഹെയർ ഉള്ളവർ മുടി മൃദുലമാകാൻ ഒലിവ് ഓയിലും രണ്ട് കോഴിമുട്ടയുടെ വെള്ളക്കരുവും ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക (താരൻ ഉള്ളവർക്കും ഇത് ഗുണം ചെയ്യും ). മുക്കാൽ മണിക്കൂറിനുശേഷം ആന്റി ഡാൻഫ് ഷാമ്പു ഉപയോഗിച്ച് അത് കഴുകി കളയുക. 
* മുടി ഏത് വിഭാഗത്തിൽ പെട്ടതാണങ്കിലും തലയിൽ സോപ്പ് ഉപയോഗിക്കാതിരിക്കുക. 
* തലമുടിയിൽ ഷാമ്പു ഉപയോഗിക്കുമ്പോൾ പത കൂടുതൽ കിട്ടാൻ വേണ്ടി ഷാമ്പുവിന്റെ അളവ് കൂട്ടരുത്. ഇത് ദോഷകരമാണ്.
* മുടിയിൽ അൽപ്പം വെള്ളം നനച്ചതിനു ശേഷമേ ഷാമ്പു ഉപയോഗിക്കാവൂ. 
* കുളി കഴിഞ്ഞാലുടനെ തലമുടി ചീകരുത്. കെട്ടിവയ്ക്കുകയും ചെയ്യാതിരിക്കുക. 
* മുടിയിൽ ഡയർ ഉപയോഗിക്കുമ്പോൾ തലമുടിയിൽ നിന്ന് ഒരു ഇഞ്ച് അകലത്തിൽ വേണം അത് പിടിക്കാൻ.
* മുടി ഒരിക്കലും ചൂടുവെള്ളത്തിൽ കഴുകരുത്. 

സൗന്ദര്യകുട്ടിന് കറ്റാർവാഴ - Beauty Tips

സൗന്ദര്യകുട്ടിന് കറ്റാർവാഴ

സൗന്ദര്യം കൂട്ടാൻ കറ്റാർ വാഴയോ? സംശയിക്കേണ്ട. കറ്റാർവാഴ പ്പോളയുടെ നീര് ചർമ്മത്തിൽ പുരട്ടുന്നതും ശരീരത്തിനുള്ളിലേക്ക് കഴിക്കുന്നതും സൗന്ദര്യം നിലനിർത്താൻ സഹായകരമത്. സൗന്ദര്യവർദ്ധക വിപണിയിൽ അലോവോര ഉൽപ്പന്നം ഇപ്പോൾ ആഘോഷം നടത്തുകയാണ്. ചർമ്മ സൗന്ദര്യത്തിന്, മുടിയഴകിന്, എന്തിന് ബാഹ്യസൗന്ദര്യം വർദ്ധിപ്പിക്കാൻ ടോണിക്കായി കിട്ടുന്ന ഔഷധങ്ങളിൽപോലും അലോവോര എന്ന കറ്റാർവാഴപ്പോള നിറഞ്ഞുകവിയുകയാണ്. മലയാളിയുടെ സൗന്ദര്യക്കൂട്ടിലും  കറ്റാർവാഴപ്പോള ഒരു പ്രധാനഘടകമായിരുന്നെന്ന് പലരും തിരിച്ചറിഞ്ഞതു കൂടി ഇപ്പോഴാണ്. ആഗോളകമ്പനികൾ വിപണിയിൽ എത്തിച്ച് ക്രീമുകളും, ലോഷനുകളും കണ്ടതോടെ കറ്റാർവാഴ പ്പോളയോടുള്ള താൽപ്പര്യം പൊടിതൂത്തെടുക്കുകയാണ് മലയാളി പെൺകുട്ടികൾ. വീട്ടു വളപ്പിൽ കറ്റാർവാഴ വളർത്തു മ്പോൾ , നഗരങ്ങളിൽ ഫ്ളാറ്റിലെ ഇത്തിരിയിടങ്ങളിൽ പോലും ചട്ടിയിൽ വളർത്തി വീട്ടിൽ തന്നെ സൗന്ദര്യകൂട്ട് തയ്യാറാക്കിയെടുക്കുകയാണ്. മുഖത്തെ കരുവാളിപ്പ് അകറ്റാൻ, പ്രായാധിക്യം തടയാൻ, തലമുടി തഴച്ചു വളരാനൊക്കെ കറ്റാർവാഴപ്പോള ഉപയോഗിച്ചുള്ള കൂട്ടുകൾ ഉണ്ട്.  തലമുടി വളരാൻ വെളിച്ചെണ്ണയിൽ കറ്റാർവാഴപ്പോള അരച്ചത് ചേർത്തു കാച്ചി ദിവസവും തലയിൽ തേച്ച് കുളിക്കാം. ശരീരത്തിന് കുളിർമ്മ പകരുമെന്നുമാത്രമല്ല തലമുടി വളരാനും താരൻ അകറ്റാനും സഹായകമാണ് ഈ കാച്ചിയ വെളിച്ചെണ്ണ. മുഖസൗന്ദര്യത്തിന് കറ്റാർവാഴപ്പോളയുടെ തണ്ട് ഒടിച്ച് മുഖത്ത് നന്നായി ഉരസി തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. മുഖത്തെ അഴുക്ക് നീക്കാനും മുദൃത്വം നൽകാനും ഇത് ഉപകരിക്കും.  താരൻ അകറ്റാൻ തലകഴുകുന്നതിന് 15 മിനിറ്റിന് മുമ്പ് കാറ്റാർവാഴപ്പോള നീർ നന്നായി തലയിൽ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെചെയ്യണം. മാർക്കറ്റിൽ ലഭിക്കുന്ന താരൻ നിവാരിണിയേക്കാൾ ഫലപ്രദമാണ് ഇതിന്റെ ഉപയോഗം. - പ്രായാധിക്യം തടയാനും കറ്റാർ വാഴ ഉത്തമമാണ്. കറ്റാർ വാഴപ്പോള നീര്, തേൻ എന്നിവ തുല്യ അളവിൽ എടുത്ത് ചർമ്മത്തിൽ പുരട്ടി 10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകണം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുകയാണ് വേണ്ടത്.  പൊള്ളലിനു തുല്യയളവിൽ ഇല അരച്ചെടുത്തതും വെളിച്ചെണ്ണയും മഞ്ഞളും ചേർത്ത് കുഴച്ച് പൊള്ളലിന് പുറത്തുപുരട്ടാം. നാലുമണിക്കൂർ ഇട്ടു വയ്ക്കണം. അണുബാധ തടയാനും മുറിവ് വേഗം ഉണങ്ങാനും സഹായകമാണ്. ചർമ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാക്കാൻ കാറ്റാർവാഴപ്പോള നീരും നാരാങ്ങാനീരും തുല്യ അളവിൽ എടുത്ത് ചർമ്മത്തിൽ പുരട്ടി 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഫലം ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും ഇത് തുടരണം. പലവിധ ചർമ്മ രോഗങ്ങൾ അകറ്റാനും കറ്റാർവാഴ ഏറെ സഹായകമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാറ്റിനും കറ്റാർവാഴപ്പോള ഉപകാരപ്രദമായതുകൊണ്ടാണ് ഇത്രയും ജനകീയത നേടിയെടുക്കാൻ കാരണമായത്. 

Search This Blog