Wednesday, 30 June 2021

ടെൻഷൻ അകറ്റാം - Good Health Care Tips

ടെൻഷൻ അകറ്റാം

ടെൻഷനില്ലാത്ത മനുഷ്യരില്ല. എന്നാൽ ഈ ടെൻഷനാണ് ദേഷ്യമായി പരിണമിക്കുന്നത്. ദേഷ്യം നമ്മുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ ദോഷമുണ്ടാക്കുന്നു. അവനവനെ ചീത്തയാക്കുന്ന ഈ ദേഷ്യം നമുക്ക് ചുറ്റുമുള്ളവരേയും ശത്രുക്കളാക്കി മാറ്റുന്നു. ഹാർട്ടറ്റാക്ക് ഉണ്ടാവുന്നതിനും ഹൃദയസംബന്ധിയായ ഇതര രോഗങ്ങൾക്കും അടിസ്ഥാനം ഈ ടെൻഷനും ദേഷ്യവുമൊക്കെയാണ്. മുപ്പത് വയസ്സിൽ അനുഭവിക്കുന്ന ടെൻഷൻ കാരണം അമ്പതും അറുപതും വയസ്സാവുമ്പോൾ പോലും ദോഷഫലങ്ങളുണ്ടാക്കുമത്രെ. ടെൻഷൻ വർദ്ധിക്കും തോറും നമ്മുടെ ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോളിന്റെ അളവും കൂടുന്നു. അതാണ് ഹൃദയത്തിന് ദോഷമായി ഭവിക്കുന്നതും.

നിത്യജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന ദുഃഖം, ഭയം, അപകടം, പരിക്ക്, രോഗം, കുടുംബപ്രശ്നങ്ങൾ, സാമൂഹികപ്രശ്നങ്ങൾ ഇവയൊക്കെ തന്നെ ടെൻഷനുണ്ടാക്കുന്ന ഘടകങ്ങളാണ്. ടെൻഷനുണ്ടായാൽ അതിനെ നിയന്ത്രിക്കാൻ ധാരാളം ലളിതമായ മാർഗ്ഗങ്ങളുണ്ട്. അവ പാലിച്ചാൽ തന്നെ ടെൻഷൻ ഇല്ലാതെ ജീവിതത്തിൽ വിജയം നേടാനാവും.

ടെൻഷൻ അകറ്റാനുള്ള ചില മാർഗ്ഗങ്ങൾ 

 ദേഷ്യം വന്നാൽ ഉടൻതന്നെ അത് പ്രകടിപ്പിക്കാതിരിക്കുക. ദേഷ്യം ഒരു മിനിറ്റുനേരത്തേക്ക് നീട്ടിവെയ്ക്കുക. ആ ഒരു മിനിറ്റിനു ശേഷം നോക്കൂ. കോപം നിങ്ങളിൽ നിന്നും ബഹുദൂരം അകലെ പോയിട്ടുണ്ടാവും.

ടെൻഷനാണെന്ന് തോന്നിയാൽ ഒരു ഭാഗത്തേക്ക് മാറി ശാന്തമായി ഇരിക്കുക. കണ്ണടച്ച് മൂന്നുമിനിറ്റ് ധ്യാനംചെയ്യുക. അതിന് മടി തോന്നുന്നുവെങ്കിൽ ഒന്നുമുതൽ നൂറുവരെ മനസ്സിൽ എണ്ണുക. ടെൻഷൻ അപ്രത്യക്ഷമാവും.

ടെൻഷനുള്ള കാരണം എന്താണെന്ന് നിങ്ങളുടെ അക മനസ്സിന് മനസ്സിലാക്കിക്കൊടുക്കുക. നിങ്ങളുടെ ദേഷ്യത്തിന് കാരണക്കാരായവരോട് പക്വതയോടെ അവരുടെ തെറ്റിനെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് ദേഷ്യമകറ്റാൻ ശ്രമിക്കുക.

ടെൻഷനുള്ളപ്പോൾ കണ്ണടച്ച് കടൽതീരത്തിലൂടെയോ, മലയടിവാരത്തിലൂടെയോ, ഉദ്യാനത്തിലൂടെയോ നടന്നു പോകുന്നതായി ഭാവനയിൽ കാണുക. ടെൻഷൻ പമ്പകടക്കും .

ടെൻഷൻ ഉണ്ടെന്ന് തോന്നിയാൽ നിങ്ങൾ എവിടെ ഇരിക്കുന്നുവോ, അവിടെത്തന്നെ കണ്ണടച്ച് രണ്ട് പുരികങ്ങൾക്ക് മധ്യത്തിലായി ഒരു പ്രകാശം കാണുന്നതു പോലെ സങ്കൽപ്പിച്ചുകൊണ്ട് അതിനെ മനക്കണ്ണുകൊണ്ട് ഉറ്റുനോക്കാൻ ശ്രമിക്കുക.  നല്ല സിനിമകൾ, ചാനലുകളിലെ ഹാസ്യപരിപാടികൾ എന്നിവ കാണുകയും ഇമ്പമാർന്ന സംഗീതം കേൾക്കുകയും ചെയ്യുക. നല്ല പുസ്തകങ്ങൾ വായിക്കുക. ഇതൊക്കെ നിങ്ങളുടെ ദേഷ്യത്തേയും ടെൻഷനേയും വിരട്ടിയോടിക്കും.

നല്ല ഉറക്കം നിങ്ങളുടെ ടെൻഷനെ പൂർണ്ണമായും മാറ്റും. നല്ലവണ്ണം ഉറങ്ങി ഫ്രഷായി ഉണർന്നെഴുന്നേറ്റ് ശീലിക്കുക.

ക്ഷമ ടെൻഷനെ മാത്രമല്ല ശത്രുക്കളേയും വെല്ലാൻ സഹായിക്കും. ക്ഷമയ്ക്ക് അത്രമാത്രം ശക്തിയുണ്ടെന്നതുകൊണ്ട് ക്ഷമ ശീലമാക്കുക. 

 സുഹൃത്തുക്കളോ ബന്ധുക്കളോ എന്തിന് ശ്രക്കളാണെങ്കിൽപോലും വിട്ടുവീഴ്ച ചെയ്തുനോക്കൂ. അതിലൂടെ കിട്ടുന്ന മനസ്സമാധാനം മറ്റൊന്നിൽനിന്നും കിട്ടുകയില്ല. എല്ലാവർക്കും നിങ്ങളോടുള്ള മതിപ്പും വർദ്ധിക്കും.

 ടെൻഷനുള്ളപ്പോൾ പഴയ കൂട്ടുകാർ കൂട്ടുകാരികളെ അന്വേഷിച്ചുപോയി അവരുമായി സംസാരിച്ചുകൊണ്ടിരിക്കുക. കഴിഞ്ഞില്ലെങ്കിൽ അവരുമായി ഫോണിലൂടെയെങ്കിലും ഭൂതകാലസ്മരണകൾ അയവിറക്കുക. ടെൻഷൻ അപ്രത്യക്ഷമാവും.

അവസാനമായി ആരോടും ക്ഷമിക്കാനും മാപ്പു നൽകാനും ശീലിക്കുക. അൽപ്പകാലത്തെ ഇടവേളയ്ക്കു ശേഷം അവരുടെ തെറ്റ് ചൂണ്ടിക്കാണിച്ച് അവരെ തിരുത്താൻ ശ്രമിക്കുക. അതുപോലെ തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കിൽ ആരോടാണെങ്കിലും മാപ്പുചോദിക്കുക. 



ആരോഗ്യവും സൗന്ദര്യവും നിലനിർത്തും ഗ്രീൻടി

ആരോഗ്യവും സൗന്ദര്യവും നിലനിർത്തും ഗ്രീൻടി

     ഗീൻടീക്ക് ഇന്ന് പ്രസക്തി ഏറിയിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യം നിലനിർത്താൻ ഇതൊരവശ്യ ഘടകമാണ്. - ഗ്രീൻടീയിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡെന്റുകൾ കാൻസർപോലെയുള്ള മാരക രോഗങ്ങളെ തടയുന്നു. സൗന്ദര്യം നില നിർത്താനും മുടിയുടെ അഴക് വർദ്ധിപ്പിക്കാനും ഗ്രീൻ ടീ ഉത്തമമാണ്. മുടികൊഴിച്ചിൽ തടയാനുള്ള നല്ല ഒരു ഉപാധികൂടിയാണ് ഗ്രീൻ ടി.
ഇതിൽ വൈറ്റമിൻ ബി അടങ്ങിയിട്ടുണ്ട്. മുടി വേരുകൾക്ക് ശക്തി പകരുക, മുടി മൃദുവാക്കുക, മുടിയുടെ അഗ്രം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങൾ വൈറ്റമിൻ ബിയ്ക്കുണ്ട്. 
ഗ്രീൻടിയിലെ ഗ്യാലേറ്റ് എന്ന പോഷകം മുടികൊഴിച്ചിൽ തടയുന്നു. അണുബാധ തടയാൻ ഗ്രീൻ ടീ ഉത്തമമാണ്. ഡഹൈഡ്രോ ടെസ്റ്റാറോൺ എന്ന ഹോർമോൺ ആണ് കഷണ്ടിയുണ്ടാകാനുള്ള ഒരു കാരണം. ഗ്രീൻ ടീ ഇതിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നു. ഗ്രീൻ ടി ദിവസവും കുടിക്കുന്നതിനൊപ്പം ഗ്രീൻ ടീ ഉപയോഗിച്ച് മുടി കഴുകുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഗ്രീൻ ടീ അടങ്ങിയ ഷാമ്പൂവുകളും ഉപയോഗിക്കാം.

രക്തശുദ്ധിക്ക് - For blood purification

രക്തശുദ്ധിക്ക്

നാം നിത്യവും കഴിക്കുന്ന ഭക്ഷണം, ജലം തുടങ്ങിയവയ്ക്കൊപ്പം പലതരത്തിലുള്ള അശുദ്ധവസ്തുക്കൾ ഉള്ളിൽ കടക്കുകയും രക്തത്തിൽ കലർന്ന് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ ത്വക്കിൽ കുരുക്കൾ ഉണ്ടാക്കുക, നിറം മാറ്റമുണ്ടാക്കുക. പ്രതിരോധശക്തി കുറയ്ക്കുക, ക്ഷീണമുണ്ടാക്കുക, തലവേദനയുണ്ടാക്കുക തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യുന്നു.  ശരീരം "ഫിറ്റാ'യിരിക്കണമെങ്കിൽ ഉള്ളിൽ കടക്കുന്ന വിഷാംശങ്ങൾ പുറത്തുപോകണം. ഇതിന് ശരീരത്തിൽ പോഷകങ്ങളും ഓക്സിജനും വേണ്ടത ലഭിക്കേണ്ടതാണ്. ഇതിനുള്ള ചില മാർഗ്ഗങ്ങളാണ് താഴെ നിർദ്ദേശിക്കുന്നത്.
 നിരാഹാരം 
നിരാഹാരവതം സ്വീകരിക്കുന്നത് നല്ലതാണ്. ആഴ്ചയിൽ ഒരു ദിവസം നിരാഹാരം ശീലിക്കുക. പഴവർഗ്ഗങ്ങളും ജൂസും മറ്റും ഈ ദിവസം കഴിക്കാവുന്നതാണ്. നിരാഹാരം മൂലം ശരീരത്തിലെ പ്രതിരോധശക്തി വർദ്ധിക്കുന്നു. 
ഉചിതമായ ഭക്ഷണം 
ഭക്ഷണക്രമം മാറ്റുക വഴി ശരീരത്തിലെ വിഷാംശങ്ങളെ ഒഴിവാക്കാവുന്നതാണ്. ഫാറ്റ് കലർന്ന നെയ്യ്, എണ്ണ, മസാലകൾ തുടങ്ങിയവ ഉപേക്ഷിക്കുക. ധാരാളം വെള്ളം കുടിക്കാം.
തേൻ, നാരങ്ങാനീര്, പച്ചിലകൾ, മാതളനാരങ്ങ, വെളുത്തുള്ളി, കുരുമുളക് തുടങ്ങിയവ വിഷാംശങ്ങളെ പുറത്തുതള്ളാൻ സഹായിക്കുന്നു.  രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പു തന്നെ നേർത്ത ചൂട് വെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുക. നാരങ്ങാനീരിനു പകരം നെല്ലിക്കാ നീര് വേണമെങ്കിൽ കഴിക്കാം, കാരറ്റ്, ബീറ്റ്റൂട്ട് ജൂസുകളും കഴിക്കാം.
നിർദ്ദേശങ്ങൾ 
+ മാതളനാരങ്ങാനീര് കുടിക്കുക. ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നു. 
+ വെറും വയറ്റിൽ ഏതാനും വെളുത്തുള്ളി കഷണങ്ങൾ വെള്ളത്തിൽ അരച്ചുചേർത്ത് കഴിക്കുക. കുടൽ വൃത്തിയാകും. ഒപ്പം ത്വക്കും. 
+ മാതളനാരങ്ങായുടെ തൊലി ഉണക്കിപ്പൊടിച്ച്, അത് ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുക.
+ ഭക്ഷണത്തിൽ കുരുമുളക് ഒരു ഭാഗമാക്കുക. ഇത് കുടലിലെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. 
+ നല്ല ഫ്രഷായ പച്ചക്കറികൾ കഴിക്കുക.

വ്യത്യസ്ത ഫേഷ്യലുകൾ - Makeup Tips

വ്യത്യസ്ത ഫേഷ്യലുകൾ

അഡ്വാൻസ്ഡ് സ്കിൻ വൈറ്റനിംഗ് ഗോൾഡ് ഫേഷ്യൽ
 സ്പിൻ ലൈറ്റിനിങ്ങ് എഫെക്റ്റിനൊപ്പം പരിശുദ്ധ സ്വർണ്ണത്തിന്റെ തിളക്കവും കൂടി നൽകുന്നതാണ് ഈ ഫേഷ്യൽ. ഈ ഫേഷ്യൽ എല്ലാ നിറത്തിലുമുള്ളവർക്ക് നല്ലതാണ്. പ്രത്യേകിച്ച് അൽപ്പം ഇരുണ്ടനിറമുള്ളവർക്കും കൂടുതൽ ചർമ്മത്തിന് വെളുത്തനിറം വേണമെന്നുള്ളവർക്കും. ഈ ഫേഷ്യലിന് അൽപ്പം ചെലവേറിയതിനാൽ കൂടുതലും ബഡ്സും സെലിബ്രിറ്റീസും ആണ് ഇത് പ്രിഫർ ചെയ്യുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന കൊളോജന്റ് ചർമ്മം പ്രായമാകുന്നത് തടയുന്നതോടൊപ്പം ചർമ്മത്തിന്റെ പുതുമ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
മെലാനോ ബ്ലാക്ക്  ഫേഷ്യൽ 
 സ്പിന്നിൽ മെലാനിന്റെ അളവ് കൂടുമ്പോഴാണ് ചർമ്മം കറുക്കുന്നതും ഇരുളുന്നതും. പ്രത്യേകിച്ച് ടൂവീ ലറിൽ യാത്രചെയ്യുന്നവർക്കും വെയിലിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്കും മെലാനിന്റെ അളവ് കൂടുകയും ഒപ്പം ചർമ്മം ഇരുളുകയും വരളുകയും ചെയ്യുന്നു. ചർമ്മത്തിന്റെ ഇരുൾച്ച മാറ്റുന്നതിനോടൊപ്പം മെലാനിന്റെ അളവ് കുറച്ച് കൂടുതൽ തെളിമ ഉള്ളതാക്കി മാറ്റുകയാണ് ഈ ഫേഷ്യൽ ചെയ്യുമ്പോൾ ലഭിക്കുന്നത്. ഒറ്റ സിറ്റിങ്ങിൽതന്നെ ഇതിന്റെ റിസൽട്ട് അറിയുവാൻ കഴിയുന്നതും തുടർന്നുള്ള ഓരോ പ്രാവശ്യവും ചർമ്മത്തിന്റെ തിളക്കവും നിറവും മെച്ചപ്പെട്ടുവരുന്നത് അറിയുവാൻ കഴിയും.

Tuesday, 29 June 2021

കാഴ്ചശക്തി വർദ്ധിപ്പിക്കും ജൂസ് - Eye Health Tips

കാഴ്ചശക്തി വർദ്ധിപ്പിക്കും ജൂസ്

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം കണ്ണാണ്. കണ്ണിലൂടെയാണ് നമ്മൾ ലോകത്തെ കാണുന്നത്. എന്നാൽ ഈ കണ്ണുകളുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ നമ്മൾ കാണിക്കുന്ന ഉദാസീനത കാരണം പലർക്കും ചെറുപ്പത്തിലേ കണ്ണട ധരിക്കേണ്ട ദുരവസ്ഥയുണ്ടാവുന്നു. കണ്ണിൽ വെള്ളമൊഴുകുക, ഇൻഫെക്ഷൻ, കാഴ്ച മങ്ങുക ഇങ്ങനെ പല പ്രശ്നങ്ങളും കണ്ണുകൾക്കുവേണ്ട പരിചരണം നൽകാത്തതിനാലുണ്ടാവുന്നു. ചർമ്മസംരക്ഷണത്തിനായി എത്ത്തോളം നമ്മൾ മിനക്കെടുന്നുവോ അതുപോലെ കണ്ണുകളുടെ പരിചരണകാര്യത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. കണ്ണുകളെ സംരക്ഷിച്ച് കാഴ്ച ശക്തി വർദ്ധിപ്പിക്കാനുതകുന്ന ജൂസും അതിന്റെ ഫലങ്ങളും 
ആവശ്യമുള്ള സാധനങ്ങൾ
 കാരറ്റ് രണ്ട് , ഇഞ്ചി ചെറിയതുണ്ട്, ചാത്തുക്കുടി (മൊസാമ്പി) ഓറഞ്ച്ജ്യൂസ് 50 മില്ലി. 
ചെയ്യേണ്ടരീതി
കാരറ്റും ഇഞ്ചിയും തോലുകളഞ്ഞ് അൽപ്പം വെള്ളം മിക്സിയിലിട്ട് അടിച്ച് ചാറെടുക്കുക. ഇതിനോടൊപ്പം ചാത്തുക്കുടി ഓറഞ്ച് ജ്യൂസും രുചിക്കായി അൽപ്പം തേനും ചേർത്ത് കുടിക്കാവുന്നതാണ്. 
ഫലങ്ങൾ 
വിറ്റാമിൻ സി, എ, ബീറ്റാകരോട്ടിൻ, ആന്റി ഓക്സിഡന്റുകൾ ഇതിൽ ധാരാളം അടങ്ങിയിരി ക്കുന്നു.
 ദിവസവും ഈ കാരറ്റ് ജ്യൂസ് കുടിച്ചാൽ കാഴ്ചശക്തി വർദ്ധിക്കുന്നതോടൊപ്പം ചർമ്മത്തിന്റെയും പൊലിമ വർദ്ധിക്കും. 
  ഷോർട്ട്സൈറ്റ്, ലോങ്ങ്സൈറ്റ് എന്നീ ന്യൂനതകളുള്ളവർ ദിവസവും ഈ ജ്യൂസ് കുടിച്ചാൽ കാഴ്ചമങ്ങുന്നത് തടയപ്പെടുന്നു.
 കാരറ്റിൽ ഇഞ്ചിയും ചാത്തുകുടിയും ചേരുമ്പോൾ ഉദരസംബന്ധമായ കാൻസർ വരാതെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു.
 മിഡ്മോർണിങ് എന്ന് പറയുന്ന 11 മണി സമയത്ത് പതിവായി ഈ ജസ് കുടിച്ചുപോന്നാൽ ശാരീരിക ആരോഗ്യത്തിലുണ്ടാകുന്ന നല്ല മാറ്റങ്ങൾ മൂന്നുമാസംകൊണ്ടുതന്നെ അനുഭവത്തിലൂടെ മനസ്സിലാക്കാനാവും.
 ഈ ജ്യൂസ് കരൾ, വൃക്ക, പിത്തസഞ്ചി എന്നീ ആന്തരിക അവയവങ്ങളേയും ശക്തിപ്പെടുത്തുന്നു.

ബീറ്റ്റൂട്ട് പോഷകങ്ങളുടെ കലവറ - Storehouse of beetroot nutrients

ബീറ്റ്റൂട്ട് പോഷകങ്ങളുടെ കലവറ

ഭക്ഷണ പദാർത്ഥങ്ങളുടെ കൂട്ടത്തിൽ നാം അധികമൊന്നും പ്രാധാന്യം നൽകാത്ത മലക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. സത്യത്തിൽ പോഷകങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് മഗ്നീസ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, നെറ്റ്റേറ്റ്, കാത്സ്യം, സെലിനിയം, ഇരുമ്പ്, മാംഗനീസ് എന്നിങ്ങനെ ഒട്ടനവധി സത്തുക്കളുടെ കലവറയാണ്. ബീറ്റ്റൂട്ട് ആരോഗ്യത്തിനേകുന്ന നന്മകൾ ഒട്ടനവധിയാണ്.  
കുടൽപുണ്ണുള്ളവർ നിത്യവും ബീറ്റ്റൂട്ട്ജ്യൂസ് കഴിക്കുന്നത് അത്യുത്തമമാണ്. 
ബീറ്റ്റൂട്ട് ജ്യൂസിൽ തേൻ ചേർത്ത് കുടിച്ചാൽ കുടൽപുണ്ണിന് പെട്ടെന്ന് ശമനം കിട്ടും.
ബീറ്റ്റൂട്ടിന്റെ നീര് വെള്ളരിക്ക നീരിൽ ചേർത്ത് കഴിച്ചാൽ, വൃക്കയിലും പിത്തസഞ്ചിയിലും അടിഞ്ഞ് ചേർന്നിട്ടുള്ള അഴുക്ക് പുറംതള്ളപ്പെട്ട് ഈ അവയവങ്ങൾ വൃത്തിയാകും.
അർശ്ശസ്സിന് ബീറ്റ്റൂട്ട് കഷായം വെച്ച് കുടിച്ചാൽ ആശ്വാസം കിട്ടും. 
കരൾ രോഗങ്ങൾക്കും പിത്തഛർദ്ദിക്കും ബീറ്റ്റൂട്ട് നല്ല ഔഷധമാണ്.
ബീറ്റ്റൂട്ട് പതിവായി ഭക്ഷണത്തിൽ ചേർത്താൽ വിളർച്ച തടയാനാവും. 
ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചുപോന്നാൽ അതിലുള്ള ആന്റി ഓക്സിഡന്റ് അർബുദമുണ്ടാക്കുന്ന സെല്ലുകളെ നശിപ്പിച്ച് കാൻസറിനെ തടയുന്നു. 
അമിതമായ രക്തസമ്മർദ്ദമുള്ളവർ ബീറ്റ്റൂട്ടിന്റെ ചാറ് കുടിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാവും. 
 ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ച് പോന്നാൽ ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ദുഷിച്ച കൊഴുപ്പിന്റെ അളവ് കുറയുന്നു. 
 ദഹനപ്രശ്നമുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ പ്രശ്നത്തിന് പരിഹാരം കിട്ടുന്നതാണ്. 
 ബീറ്റ്റൂട്ട് ചെറുനാരങ്ങാനീര് ചേർത്ത് പച്ചയായി കഴിച്ചാൽ രക്തത്തിലെ ചുവപ്പ് അണുക്കളുടെ ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടാവും . 
 ബീറ്റ്റൂട്ടിന്റെ ചാറെടുത്ത് കുടിച്ചാൽ തലച്ചോറിലെ രക്തയോട്ടത്തിൽ വർദ്ധനയുണ്ടാവുന്നതോടൊപ്പം വാർദ്ധക്യത്തിലുണ്ടാവുന്ന മറവി, ഡിമെൻഷ്യ, അൾഷിമേഴ്സ്, ഓർമ്മക്കുറവ് എന്നിത്യാദി രോഗങ്ങൾ പ്രതിരോധിക്കപ്പെടുമെന്ന് അടുത്തകാലത്ത് നടന്ന ഗവേഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 
 കെ പൊള്ളിയാൽ, പൊള്ളിയ സ്ഥലത്ത് ആ ക്ഷണം തന്നെ ബീറ്റ്റൂട്ട് നീര് തടവിയാൽ അവിടെ കുമളിക്കുകയില്ല. 
 ബീറ്റ്റൂട്ട് വേവിച്ച വെള്ളത്തിൽ വിനീഗർ ചേർത്ത് തലയിൽ തേച്ചുകുളിച്ചാൽ താരന് ശമനം കിട്ടുന്നതാണ്.



സൗന്ദര്യത്തിന് ഒലീവ് ഓയിൽ - Olive oil for beauty

സൗന്ദര്യത്തിന് ഒലീവ് ഓയിൽ

ഇളം ചൂടുള്ള ഒലീവ് എണ്ണ തലയിൽ തേച്ച് മസാജ് ചെയ്ത്, അത് തലയിൽ നല്ലവണ്ണം പറ്റിപ്പിടിച്ചശേഷം കുളിച്ചാൽ മുടി കൊഴിച്ചിൽ ഇല്ലാതാവും.
കൈകളിൽ ഒലീവ് ഓയിൽ തേച്ചശേഷം സോപ്പിട്ട് കഴുകിയാൽ കൈകളുടെ പൊലിമ വർദ്ധിക്കും.
കൈ വിരലുകൾക്കു മീതെ ഇളംചൂടുള്ള ഒലീവ് എണ്ണ തേച്ച്, നഖങ്ങളും എണ്ണയിൽ കുതിർത്തുവെച്ചാൽ നഖങ്ങൾ ഉടയാതിരിക്കും.
വരണ്ട് റഫായിട്ടുള്ള കാലുകൾ, പാദങ്ങൾ എന്നിവിടങ്ങളിൽ ഒലീവ് എണ്ണ കൊണ്ട് മസാജ് ചെയ്ത പോന്നാൽ അവ വഴുവഴുപ്പുള്ളതായി മാറും.
ഒലീവ് ഓയിൽ, പനിനീർ, ചെറുനാരങ്ങാനീര് എന്നിവ സമ അളവിലെടുത്ത് കലർത്തി കുപ്പിയിലൊഴിച്ചു വെച്ച് ദിവസവും കുലുക്കിയെടുത്ത് മുഖത്ത് തടവി പോന്നാൽ മുഖകാന്തി വർദ്ധിക്കും 
.

ഹെയർസ്പാ സോണും കോൻജൊ കളറിംഗും - Hair care Tips

ഹെയർസ്പാ സോണും കോൻജൊ കളറിംഗും 

 തലമുടി സ്ത്രീകൾക്ക് സൗന്ദര്യം നൽകുന്ന ഒരു പ്രധാനഘടകമാണ്. സൂക്ഷ്മതയോടെ ശ്രദ്ധിച്ച് പരിപാലിച്ചാൽ മാത്രമെ തലമുടിയുടെ അഴകും ബലവും ഭംഗിയുമൊക്കെ നില നിർത്താൻ സാധിക്കു.
എണ്ണയും സോപ്പും ഷാമ്പുവും ഒക്കെ കൃത്യമായ തോതിൽ ഉപയോഗിച്ചില്ലെങ്കിൽ മുടി കൊഴിച്ചിലിനുള്ള സാദ്ധ്യതകൾ കൂടും. മുടി ഇഴകളുടെ ബലത്തിനും മുടിയുടെ ഭംഗിക്കും ചെയ്യാവുന്ന ട്രീറ്റ്മെന്റാണ് ഹെയർ സ്പാ .  സൂചി ഇല്ലാത്ത സിറിഞ്ച് വഴി പ്രത്യേകതരം നിറം സുഷിരങ്ങളിലേക്ക് കടത്തിവിടുന്നു. അതിന് മുകളിലേക്ക് സ്പാ ക്രീം പുരട്ടി മസാജ് ചെയ്യുന്നു. ഈ മസാജ് മുടികൊഴിച്ചിൽ, മാനസികസംഘർഷം എന്നീ ശാരീരിക അസ്വസ്ഥതയ്ക്കുള്ള ട്രീറ്റ്മെന്റുകൂടിയാണ്.  ഹെയർസ്പാ സോൺ വിദേശ നിർമ്മിതമായ ഒരു മാസ്കിൽ വെച്ച് പൊതിഞ്ഞു അതിനുള്ളിലേക്ക് സ്റ്റീം നിറച്ചാണ് ചെയ്യുന്നത്. ഇതിലൂടെ മുടിയിഴകൾക്ക് ശക്തിയും ബലവും ലഭിക്കും.  തലയോട്ടിയിൽ മസാജ് ചെയ്യുന്നതിന് തുല്യമാണ് ഈ സ്റ്റീം. തല ചൂടുവെള്ളത്തിൽ കഴുകി നിറം തേച്ച് കൊടുക്കുന്നു. താരൻ, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് ഇത് വളരെ ഫലപ്രദമാണ്.  
കോൻജൊ കളറിംഗിലൂടെ മുടിക്ക് നിറം നൽകാം 
ഏതൊരു പെൺകുട്ടിക്കും കറുത്ത മുടിയാണ് സൗന്ദര്യം പകർന്നു നൽകുന്നതെങ്കിലും ഒരു ചെയിഞ്ചിനുവേണ്ടി നിറംമാറ്റ പ്രക്രിയയോട് താൽപ്പര്യം കാണിക്കുന്ന ചിലർ ഇന്നുണ്ട്. ഇത് ഫാഷൻ എന്ന നിലയിലും സംഭവിക്കുന്നു. . എന്നാൽ, മുടിയിൽ സ്ഥിരമായി നിറംമാറ്റം കൊടുക്കുന്നതിനോട് യോജിക്കാത്ത ചിലരുമുണ്ട്. ഒരു ദിവസത്തെ വിശേഷപരമായ ഒരു ചടങ്ങിനുവേണ്ടി മാത്രം ഫാഷന്റെ ഭാഗമായി മുടി കളർ ചെയ്യാം.  വിവാഹനിശ്ചയമോ, വിവാഹമോ, വിവാഹവിരുന്നോ ആകട്ടെ ആ ചടങ്ങ് കഴിയുന്നതോടെ മുടിയുടെ നിറം പഴയരീതിയിലേക്ക് മടക്കി ക്കൊണ്ടുവരാൻ കഴിയുന്ന പ്രക്രിയയാണ് കോൻജൊ കളറിംഗ്. ഏതാനും മണിക്കൂറുകൾ മാത്രം നിറം നിന്നാൽ മതിയെങ്കിൽ ആവശ്യമുള്ള സമയം കഴിഞ്ഞാലുടനെ നിറം കഴുകിക്കളയാവുന്നതാണ്.
കോൻജൊ കളറിംഗിന്റെ പ്രത്യേകതയും അതുതന്നെയാണ്. 
 വിവാഹത്തിന് മുടി പിന്നി ക്കെട്ടുകയാണെങ്കിൽ പിന്നി ക്കെട്ടിയ ഭാഗം മാത്രം ഭംഗിക്കു വേണ്ടി ഗോൾഡൻ കളർ കൊടുക്കാം. അന്നുതന്നെ വൈകിട്ടുള്ള റിസപ്ഷന് മുടിയുടെ നിറം മാറ്റണമോ? അങ്ങനെയും ചെയ്യാം.
ഇത് പ്രത്യേക ഇംപോർട്ടഡ് കളറാണ്. ഈ കളർ കഴുകിക്കളയാൻ പ്രത്യേക ബഡൽ ഷാമ്പുവും കണ്ടീഷണറും ലഭ്യമാണ്. അത് സ്റ്റൈലിസ്റ്റു തന്നെ നൽകും. എന്താ... ഇനിയൊന്ന് പരീക്ഷിച്ചുകൂടെ?



നഖത്തിലെ നിറം കണ്ടാലറിയാം തനിനിറം - Nails care beauty Tips

നഖത്തിലെ നിറം  കണ്ടാലറിയാം തനിനിറം

 നീട്ടി വളർത്തിയ റനഖങ്ങൾ... ഒന്നോ രണ്ടോ കോട്ട് നെയിൽ പോളിഷ് കൂടി പുരട്ടിയാൽ പെർഫെക്ടാവും. എന്നാൽ നിറത്തിന്റെ കാര്യത്തിൽ ഒരോരുത്തരുടേയും അഭിരുചി വ്യത്യസ്തമായിരിക്കുമല്ലോ? നഖങ്ങളിൽ അണിയുന്ന ഇഷ്ടനിറങ്ങൾ നോക്കി ഒരാളുടെ സ്വഭാവം വിലയിരുത്താനാവും. എന്താ, നിങ്ങളുടെ ഇഷ്ട നിറം എന്തു പറയുന്നുവെന്നറിയേണ്ടേ? 

പിങ്ക് നെയിൽ പെയിൻറ്

 പിങ്ക് നിറമാണോ ഇഷ്ടം. എങ്കിൽ നിങ്ങൾ ശരിക്കും ബോൾഡ് ആണ്. മറ്റുള്ളവരേക്കാൾ സ്വയം മതിപ്പു നൽകാനാണ് നിങ്ങൾക്ക് താൽപര്യം. മാത്രമല്ല ആൺകുട്ടികളിൽ നിന്ന് അകലം പാലിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അധികവും പെൺസൗഹൃദങ്ങളാവുമെന്ന് സാരം. 

സ്റ്റൈലിഷ് ടിപ്പ് 

 നഖങ്ങളിൽ പിങ്ക് നെയിൽ പെയിന്റ് ഒരു കോട്ട് പുരട്ടുക. ഉണങ്ങുമ്പോൾ ട്രാൻസ്പെരൻറ് ഷൈനിംഗ് നെയിൽ പെയിന്റ് മീതെ പുരട്ടുക. ഗ്ലിറ്ററിംഗ്, സ്റ്റൈലിഷ് ലുക്ക് ലഭിക്കും.

നിങ്ങൾ അണിഞ്ഞിരിക്കുന്ന നെയിൽ പെയിന്റ് നിങ്ങളുടെ വ്യക്തിത്ത്വത്തേയും തിരിച്ചറിയാൻ സഹായിക്കുന്നതാവും. നിറം നോക്കി നിങ്ങളുടെ കയ്യിലിരുപ്പ് മനസ്സിലാക്കാനാവുമെന്നർത്ഥം

മഞ്ഞ നെയിൽ പെയിൻറ്

മഞ്ഞ നെയിൽ പോളിഷ് ഇഷ്ട പ്പെടുന്നവരാണോ, എങ്കിൽ വീട്ടിലും കൂട്ടുകാർക്കിടയിലും ഇവർ സ്റ്റൈൽ ഐക്കൺ ആയിരിക്കും. ഫാഷനെക്കുറിച്ച് പ്രത്യേക കാഴ്ച്ചപ്പാട് തന്നെ കാണുമിവർക്ക്. എന്ത് അണിഞ്ഞാലും ഇണങ്ങുന്ന പ്രകൃതിമാണിവരുടേത്. ഈ പ്രത്യേകത ഇവർക്ക് സ്റ്റൈലിഷ് ലുക്ക് നൽകും. സ്റ്റൈലിഷ് ടിപ്പ്

മഞ്ഞ നെയിൽ പെയിൻറിനൊപ്പം ഇളം നീല നിറത്തിലുള്ള ജീൻസും സ്ലീവ് ലെസ്സ് ടോപ്പും ഇണങ്ങും. ഇനി കറുത്ത കണ്ണട കൂടി അണിഞ്ഞാളു, സ്മാർട്ട് ലുക്ക് ലഭിക്കും. 

കോറൽ മാറ്റ് നെയിൽ പെയിന്റ്

ഇവർ പൊതുവേ സൗമ്യസ്വഭാവക്കാരായിരിക്കും. മിക്കവാറും തന്നിൽ തന്നെ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്നവരാണ്. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ താൽപര്യം കാട്ടും. 

സ്റ്റൈലിഷ് ടിപ്പ്

ഷോർട്ട് സ്കർട്ട്സ് , ലോംഗ് ഫോക്ക് മാറ്റ് നിറത്തിനിണങ്ങും. ഒപ്പം തിളങ്ങുന്ന നിറത്തിലുള്ള ഒരു ഷാൾ കൂടി അണിഞ്ഞു നോക്കൂ.

 പച്ച നെയിൽ പെയിൻറ്

നേഹസമ്പന്നരായിരിക്കുമെന്നു മാത്രമല്ല ജീവിതത്തിലെ ഒരോ നിമിഷവും മനസ്സു തുറന്നു ജീവിക്കാൻ ഇക്കൂട്ടർ ആഗ്രഹിക്കുന്നുണ്ട്. മറ്റുള്ളവരുമായി പെട്ടെന്ന് ഇടപഴകാനും പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും ഇവർ മിടുക്കരായിരിക്കും. 

സ്റ്റൈലിഷ് ടിപ്പ്

ഗ്രീൻ നെയിൽ പെയിന്റ് ഓഫീസ് അന്തരീക്ഷത്തിനൊട്ടും ചേർന്നതല്ല. സീരിയസ് ടൈപ്പ് പേർസണാലിറ്റിയല്ല നിങ്ങളുടേതെന്ന തെറ്റിദ്ധാരണയ്ക്കിട വരുത്തിയേക്കാം. കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കിത് ഏറെ അനുയോജ്യമായിരിക്കും.

 പെയിൻറ് പൊതുവേ ഇടുങ്ങിയ ചിന്താഗതിക്കാരാവും ഇക്കൂട്ടർ. ഒരു കാര്യത്തിലും മറ്റുള്ളവരെ ഇടപ്പെടുത്താൻ ഇഷ്ടപ്പെടുകയില്ല. പുതിയ സൗഹൃദം നേടിയെടുക്കാൻ ദീർഘനാൾ എടുക്കുകയും ചെയ്യും. ഇവർ എന്തിലും ഏതിലും പെർഫെക്ഷൻ കണ്ടത്താൻ ശ്രമിക്കുന്നവരായിരിക്കും.

 സ്റ്റൈലിഷ് ടിപ്പ് 

 വെളുത്തനിറം കാൽനഖങ്ങൾക്കൊട്ടും യോജിക്കില്ല. നിർബന്ധമാണെങ്കിൽ പെഡിക്യൂർ ചെയ്തശേഷം പുരട്ടാം. ശരിയായി മെയിൻയിൻ ചെയ്തില്ലെങ്കിൽ പൊടിയും ചെളിയും എളുപ്പമേൽക്കുമെന്നതു പോരായ്മയാണ്. 

ചുവന്ന നെയിൽ പെയിൻറ്

 പൊതുവേ റൊമാൻറിക്ക് ക്യാരക്ടരാവും ഇക്കൂട്ടരുടേത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുമായി സംസാരിക്കാനാവും ഇവർക്ക് താൽപര്യം. തുറന്ന ചിന്താഗതിക്കാരും ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്നിൽ അടിപതറാതെ ഉറച്ചുനിൽക്കുന്നവരുമായിരിക്കും. 

സ്റ്റൈലിഷ് ടിപ്പ്

ഈ നെയിൽ കളർ പതിവായി പുരട്ടാവുന്നതാണ്. തിളക്കം നിലനിർത്തുന്നതിനു ഷൈനർ പുരട്ടിയാൽ മതിയാവും. 

നീല നെയിൽ പെയിൻറ്

കുട്ടിത്തം കലർന്ന പ്രകൃതക്കാരാണിവർ. ജീവിതത്തിലെ ഓരോ ദിവസവും പുതുമയോടെ കാണാനാവും ഇക്കൂട്ടർക്ക് ഇഷ്ടം. മനസ്സിലെന്നും യുവത്വം സൂക്ഷിക്കാനിഷ്ടപ്പെടുന്നവരാണിവർ. സ്റ്റൈലിഷ് ടിപ്പ്

നീല നെയിൽ പെയിന്റ് കൂടുതൽ ആകർഷകമായി തോന്നിക്കാൻ വെളുത്ത സാൻറൽ അണിയുക. 

പർപ്പിൾ നെയിൽ പെയിന്റ്

ഇവർ ആർഭാടപൂർണ്ണമായ ജീവിതം നയിക്കാനിഷ്ടപ്പെടുന്നവരാണ്. കോർപ്പറേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പർപ്പിൾ നിറത്തോടാണ് ഏറെ ഇഷ്ടം. 

സ്റ്റൈലിഷ് ടിപ്പ്

ഇതിനൊപ്പം മാച്ചിംഗ് ആയ പർപ്പിൾ കണ്ണട കൂടി അണിഞ്ഞാളൂ. സെലിബ്രറ്റി ലുക്ക് ലഭിക്കും.

പ്രായമേ ദൂരെ.. ദൂരെ...-Beauty Tips

പ്രായമേ ദൂരെ.. ദൂരെ...

കുഞ്ഞുങ്ങളുടെ ചർമ്മം ശ്രദ്ധിച്ചിട്ടില്ലേ?  മൃദുവായ, മിനുസമുള്ള ചർമ്മം, ചുളിവുകളേ ഇല്ല! നമ്മളും ഒരിക്കൽ ഇങ്ങനെയായിരുന്നു. കാലം കഴിയുന്തോറും അന്തരീക്ഷത്തിലെയും വെള്ളത്തിലെയും മാലിന്യം ചർമ്മസുഷിരങ്ങളിൽ അടിഞ്ഞ് ചർമ്മം തിളക്കമറ്റ് വരണ്ടതായി മാറുന്നു. ശരിയായ ചർമ്മസംരക്ഷണത്തിലൂടെ കാലവും പ്രകൃതിയും ചർമ്മത്തിൽ ഏൽപ്പിക്കുന്ന ഇത്തരം ആഘാതങ്ങളെ മന്ദഗതിയിലാക്കാൻ നമുക്ക് സാധിക്കും. ശരിയായ ചർമ്മസംരക്ഷണം തെരഞെഞ്ഞെടുക്കണമെങ്കിൽ എന്താണ് നമ്മുടെ ചർമ്മഘടന എന്നറിയണം.  ശരിയായ ചർമ്മ സംരക്ഷണം നടത്തുമ്പോൾ ക്ലൻസിംഗ്, മോയിസ്ചറൈസിംഗ് എന്ന രണ്ട് പ്രധാന കാര്യങ്ങൾ ചെയ്തിരിക്കണം. ക്ലെൻസിംഗ് ചർമ്മത്തിലെ അഴുക്കുകളും മൃതകോശങ്ങളും അകറ്റും. അതുവഴി മുഖക്കുരു പാടുകൾ എന്നിവയെ തടയും. എന്നാൽ ക്ലെൻസിംഗ് ചർമ്മം വരണ്ടതാക്കും. സ്വാഭാവിക എണ്ണമയം നഷ്ടപ്പെടും. മോയിസ്ചറൈസിംഗ് വഴി ചർമ്മത്തിലെ സ്വാഭാവിക ജലാംശം നില നിർത്താൻ സാധിക്കും.  സാധാരണ ഉപയോഗിക്കുന്ന സോപ്പിനു പകരം കെൻസിംഗ് ലോഷൻ ഉപയോഗിക്കുക. ഓരോരുത്തരുടെയും ചർമ്മ ഘടന അനുസരിച്ചുള്ള ലോഷനു കൾ തെരഞ്ഞെടുക്കണം. "വിറ്റാമിൻ ഇ' അടങ്ങിയ ലോഷനുകൾ സ്വാഭാവിക ജലാംശം നില നിർത്താൻ സഹായിക്കും. കൂടാതെ ചർമ്മത്തിന്റെ സ്വാഭാവിക ഇലാസ്റ്റിസിറ്റിയെയും സംരക്ഷിക്കും.

രാത്രികാലങ്ങളിൽ കുറച്ച് കട്ടിയുള്ള ലോഷനുകളും പകൽസമയത്ത് നേർത്ത ലോഷനുകളുമാണ് നല്ലത്.

ചർമ്മസംരക്ഷണം എളുപ്പമുള്ള കാര്യമല്ല. ക്ലെൻസിംഗ് മോയിസ്ചറൈസിംഗ് എന്നിവ മുടക്കം കൂടാതെ ചെയ്താൽ മാത്രമേ ഫലപ്രദമാകൂ. സൂര്യപ്രകാശം ചർമ്മത്തിൽ പതിച്ച് ദോഷം ചെയ്യുന്നത് ഒഴിവാക്കാൻ SPF പതിനഞ്ചോ അതിനു മുകളിലോ ഉള്ള ക്രീമുകൾ ഉപയോഗിച്ചശേഷം പുറത്തിറങ്ങുന്നതാണ് നല്ലത്. സൂര്യരശ്മി പതിച്ച് ചർമ്മത്തിനുണ്ടാകുന്ന കരുവാളിപ്പും പാടുകളും സംരക്ഷണക്രീമുകൾ വഴി ഒരു പരിധിവരെ തടയാം .

നന്നായി വെള്ളം കുടിക്കുക. ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്താൻ വെള്ളത്തിന് കഴിയും. വെള്ളം കുടിക്കുന്നത് വഴി ചർമ്മസുഷിരങ്ങളെ വൃത്തിയാക്കാം. ചർമ്മം ഈർപ്പമുള്ളതാകും. 

ഇത്തരം നല്ല ശീലങ്ങൾ പിന്തുടരൂ. പിന്നെ ധൈര്യമായി പറയൂ. "പ്രായമേ, ദൂരെ ദൂരെ...

ചർമ്മ പരിരക്ഷ മാത്രമല്ല, തലമുടിയെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരം ഉണ്ട്. മുടി കൊഴിച്ചിൽ, മുടി പൊട്ടുക തുടങ്ങിയ പ്രശ്നങ്ങൾ അകറ്റി ആരോഗ്യമുള്ള തിളക്കമുള്ള കരുത്തുറ്റ മുടിയിഴകൾ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും.



വേനൽക്കാല സൗന്ദര്യസംരക്ഷണം - Summer season beauty care Tips

വേനൽക്കാല സൗന്ദര്യസംരക്ഷണം

വേനൽക്കാലം ഏവർക്കും പേടി സ്വപ്നമാണ്. വിയർപ്പ്, വിയർപ്പു കുരു, മുഖക്കുരു, ചർമ്മത്തിലെ നിറം മാറ്റങ്ങൾ എന്നിങ്ങനെ വേനൽക്കാലത്ത് സൗന്ദര്യത്തെ ഹനിക്കുന്ന ഒട്ടേറെ ദുരിതങ്ങളും വിരുന്നുവരും. വേനൽക്കാലത്ത് സൗന്ദര്യം സംരക്ഷിക്കാനുതകുന്ന ചില പരിഹാര മാർഗ്ഗങ്ങൾ.
വേനൽക്കുരു,
വേനൽകട്ടി വേനൽക്കുരു, വേനൽകട്ടി എന്നിവയെ നിയന്ത്രിക്കാൻ ചന്ദനം പോലെ മറ്റൊരു മരുന്ന് ഇല്ല. എന്നാൽ കടകളിൽ നിന്നും കിട്ടുന്ന ചന്ദനപ്പൊടിക്ക് ആ ഗുണനിലവാരം ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ചെറിയ ചന്ദന മുട്ടി വാങ്ങി അരച്ച്, ആ ചന്ദനം ലേപനം ചെയ്തുപോന്നാൽ വേനൽക്കുരുവും വേനൽകട്ടിയും ക്രമേണ ഇല്ലാതാവും. ചർമ്മ പ്രശ്നങ്ങൾക്ക് ആര്യവേപ്പില പറിച്ചെടുത്ത് ഒന്നോ രണ്ടോ കൈപിടി കുളിക്കാനുള്ള വെള്ളത്തിൽ ഇട്ടു വെയ്ക്കുക. വേപ്പിലയുടെ സത്ത് വെള്ളത്തിൽ ഇറങ്ങിയശേഷം ഇലകൾ എടുത്തുമാറ്റി ആ വെള്ളംകൊണ്ട് കുളിച്ചാൽ യാതൊരുവിധത്തിലുള്ള ചർമ്മരോഗങ്ങളും വേനൽക്കാലത്ത് അടുക്കുകയില്ല.
മുടി കൊഴിച്ചിലിന്
വേനൽക്കാലത്ത് ചിലർക്ക് പതിവിൽ കൂടുതൽ മുടികൊഴിച്ചിൽ അനുഭവപ്പെടും. ഇതിന് പ്രതിവിധിയായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തലയിൽ എണ്ണ തേച്ച് കുളിക്കേണ്ടതാണ്. കഴിയുന്നതും തലയിൽ അഴുക്ക് അടിയാതിരിക്കാൻ ശ്രദ്ധിക്കുക. സമയക്കുറവുണ്ടെങ്കിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും എണ്ണ തേച്ചുകുളിക്കുക. ഉഷ്ണത്തിനും ശമനം കിട്ടും.  ഏത് കാലാവസ്ഥയിലും തലമുടി ഡയർ ഉപയോഗിച്ച് ഉണക്കുന്നത് നല്ലതല്ല. പകരം സാമ്പാണിപ്പുക ഉപയോഗിക്കാം. ജലദോഷവും ഉണ്ടാവുകയില്ല. ഷാമ്പു ഉപയോഗിക്കാതിരിക്കുക. പകരം പയറുപൊടി, ചീവക്ക പൊടി എന്നിങ്ങനെ പ്രകൃതിദത്തമായവ തലയിൽ തേച്ചു കുളിക്കുക. ദുർഗ്ഗന്ധം മാറാൻ ചിലർക്ക് കൈകാലുകളിലും കക്ഷത്തിലും അമിതമായ രോമ വളർച്ചയുണ്ടാവും. അതുകാരണം സദാ ഒരു അസ്വസ്ഥത അനുഭവപ്പെടും. വേനൽക്കാലത്തുമാത്രം ആ ഭാഗങ്ങളിലുള്ള രോമങ്ങൾ വാക്സിങ്ങ് ചെയ്ത് അകറ്റുക. ദുർഗന്ധം ഉണ്ടാവുകയില്ല.
കണ്ണുകളുടെ കുളിർമ്മയ്ക്ക് 
വേനൽക്കാലത്തെ അമിതമായ ചൂട് താങ്ങാനാവാതെ കണ്ണുകൾക്ക് ചുവപ്പുനിറമുണ്ടാവും. ഇത്തരം സന്ദർങ്ങളിൽ കണ്ണുകൾക്ക് വേണ്ടത് കുളിർമ്മയും, തണുപ്പും അൽപ്പ നേരത്തെ വിശ്രമവുമാണ്. ഇവ രണ്ടും ഉണ്ടെങ്കിൽ കണ്ണുകൾ തിളങ്ങാൻ തുടങ്ങും. കണ്ണിന്റെ കുളിർമ്മയ്ക്ക് വെള്ളരി കഷണങ്ങൾ കണ്ണുകൾക്ക് മീതെ വെച്ച് അൽപ്പനേരത്തെ വിശ്രമം നൽകുന്നത് നല്ലതാണ്.
കണ്ണുകളെ തണുപ്പിക്കാനുള്ള വെള്ളം 
റോസാപ്പൂവിന്റെ പത്ത് ഇതളുകളും അൽപ്പം വെള്ളവും മതി കണ്ണുകളെ തണുപ്പിക്കാൻ. റോസാ ഇതളുകൾ പറിച്ചെടുത്ത് ശുദ്ധമായ അരലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് ആറ്റുക. അടുത്തദി വസം റോസാ ഇതളുകൾ എടുത്തുമാറ്റി ശുദ്ധമായ കണ്ണാടി ബോട്ടിലിൽ ആ വെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ എടുത്തുവെയ്ക്കുക. കണ്ണിൽ നീറ്റലോ എരിച്ചിലോ അനുഭവപ്പെടുമ്പോഴും അമിതമായ ഉഷ്ണത്താൽ കണ്ണുകൾക്ക് ക്ഷീണം തോന്നുമ്പോഴും ഈ വെള്ളത്തിൽ പഞ്ഞി നനച്ച് കണ്ണുകൾക്ക് മീതെ വെച്ച് ഉണങ്ങിയശേഷം പഞ്ഞിയെടുത്തു മാറ്റുക. കാലക്രമേണ കണ്ണിലെ കരി വളയം പോലും അപ്രത്യക്ഷമാവും .






Friday, 25 June 2021

സാന്ത്വനം വീട്ടിലെ മരുമകൾ അഞ്ജലിയുടെ വിശേഷങ്ങൾ -Santwanam serial Actress Gopika Interview

 അഭിനയം എന്താണെന്ന് പോലും അറിയാത്ത പ്രായത്തിലാണ് ഗോപിക സിനിമയിലെത്തിയത്. ബാല താരമായി തിളങ്ങിയെങ്കിലും എന്നെങ്കിലുമൊരിക്കൽ നായികയായി തിരികെയെത്തുമെന്നോ കൈയടികൾ സ്വന്തമാക്കുമെന്നോ അവൾ മനസിൽ കരുതിയിരുന്നില്ല. പതിയെ അഭിനയം വിട്ട് പഠനത്തിന്റെ തിരക്കുകളിലേക്കായി ശ്രദ്ധ. ഒടുവിൽ, പഠിച്ച് ഡോക്ടറായപ്പോഴേക്കും ഗോപികയെ തേടി പിന്നെയും അവസരങ്ങളെത്തി. ഇത്തവണ പക്ഷേ, മിനിസ്റ്റീനായിരുന്നു തട്ടകമെന്ന് മാത്രം. 

"സാന്ത്വനം' വീടിനെയും മരുമകൾ അഞ്ജലിയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോൾ ഗോപികയും ഹാപ്പിയാണ്.  "ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതൊക്കെ. എല്ലാവരും നല്ല അഭിപ്രായം പറയുന്നു, നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ പറ്റി, അങ്ങനെ സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ അമ്മ ഈ സീരിയലിന്റെ തമിഴ് സ്ഥിരമായി കാണുമായിരുന്നു. ഇങ്ങനെയൊരു അവസരം വന്നപ്പോൾ നന്നായി പെർഫോം ചെയ്യാനുള്ള അവസരമുണ്ടെന്ന് അമ്മയാണ് ആദ്യം പറഞ്ഞത്. അതിലെ മുല്ല എന്ന കഥാപാത്രത്തെ കണ്ടിട്ടുണ്ടെങ്കിലും ഇമിറ്റേറ്റ് ചെയ്യാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിപ്പോൾ സ്വന്തം രീതിക്ക് ചെയ്യാൻ കഴിയുന്നതിന്റെ സംതൃപ്തിയുണ്ട്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതിന്റെ സന്തോഷം വേറെയും. അഞ്ജലിയെ പ്രേക്ഷകർ ഹൃദയത്തിലാണ് സ്വീകരിച്ചത്'.  ഗോപിക മനസുതുറക്കുന്നു. 

അഞ്ജലി കൃട്ടാണ്, ഗോപികയും

അഞ്ജലിയെ കുറിച്ച് കേട്ടപ്പോൾ തന്നെ ഇഷ്ടമായി. പക്ഷേ, അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോയെന്ന കാര്യത്തിൽ സംശയമായിരുന്നു. തുടക്കത്തിൽ നല്ല ബബ്ലിയായിട്ടുള്ള കഥാപാത്രമായിരുന്നു. ഇപ്പോൾ കുറച്ച് കരച്ചിലും വാശിയും ദേഷ്യവുമൊക്കെയാണ് കക്ഷിക്ക്. ഇതിന് മുന്നേ ചെയ്തതൊക്കെ പാവം കഥാപാത്രങ്ങളാണ്. "കബനി'യിൽ ശോകനായികയായിട്ടായിരുന്നു.  പക്ഷേ, അഞ്ജലി അതിൽ നിന്നൊക്കെ വ്യത്യസ്തയാണ്. എല്ലാ ഇമോഷൻസും നന്നായി കാണിക്കാൻ പറ്റന്നുണ്ട്. സാധാരണ ഒരു പെൺകുട്ടിക്ക് ഉണ്ടാകുന്ന എല്ലാ ഫീലിംഗ്സും കാണിക്കുന്നുണ്ട്. എനിക്കും ഒത്തിരിയിഷ്ടമുള്ള കഥാപാത്രമാണ് അഞ്ജലി.

ഞാൻ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. അതുപോലെയാണ് ശരിക്കുള്ള അഞ്ജലിയും. ഇപ്പോൾ കഥയിൽ കുറച്ച് മാറ്റങ്ങൾ വന്നതുകൊണ്ടാണ് സങ്കടം അഭിനയിക്കേണ്ടി വരുന്നത്. എന്റെ സുഹൃത്തുക്കളൊക്കെ പറയാറുണ്ട് നിനക്ക് പറ്റിയ കഥാപാത്രത്തെ കിട്ടിയത് ഇപ്പോഴാണെന്ന്. ലൊക്കേഷനിലായാലും എപ്പോഴും കലപിലസംസാരിക്കുന്നയാളാണാൻ. ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റില്ല. എപ്പോഴും ലൈവായി നിൽക്കാനാണ് ഇഷ്ടം. ഓടി നടക്കും. എല്ലാവരോടും വർത്തമാനം പറഞ്ഞിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ടാകാം ആക്ഷൻ പറയുമ്പോഴും വലിയ ടെൻഷനില്ലാതെ കാമറയ്ക്ക് മുന്നിൽ പോയി നിൽക്കാൻ പറ്റുന്നത്. എല്ലാവരും നമുക്കറിയുന്ന ആൾക്കാരാണല്ലോ. ഷോട്ട് റെഡിയായി എന്ന് പറയുമ്പോൾ പോയി അഭിനയിക്കുകയും തിരികെ വന്ന് ഒറ്റയ്ക്കിരിക്കാനും എനിക്ക് പറ്റാറില്ല. ലൊക്കേഷൻ കംഫർട്ടായതുകൊണ്ടാണ് അഭിനയം എളുപ്പമാകുന്നത്. 

വീണ്ടുമെത്തിയ ദൈവനിയോഗം

സ്വപ്നം സഫലമാകുമ്പോഴുണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോൾ തോന്നുന്നത്. ഏതൊരു ആർട്ടിസ്റ്റം കൊതിക്കുന്ന അവസരമാണിത്. ചിപ്പി ചേച്ചിയാണ് ഈ സീരിയൽ നിർമ്മിക്കുന്നത്. ഒരു വർഷം മുന്നേ ഞാൻ അവരുടെ പ്രൊഡക്ഷൻസിന്റെ ഒരു ഓഡിഷനിൽ പങ്കെടുത്തിരുന്നു.  കബനിയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് വാനമ്പാടിയുടെ കൺട്രോളർ ചിപ്പിചേച്ചിയുടെ പ്രൊഡക്ഷൻസിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ പറയുന്നത്. അന്ന്

ഞാനും അനിയത്തിയുമുണ്ട്. പക്ഷേ, ഞങ്ങൾ ഡേറ്റില്ലെന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞതാണ്. പക്ഷേ ആ ചേട്ട ൻ തന്നെയാണെന്ന് പങ്കെടുക്കൂവെന്ന് പറഞ്ഞ് നിർബന്ധിച്ചത്. അതിൽ അവസരം കിട്ടി. പക്ഷേ, അപ്പോഴേക്കും കബനിയുടെ ഷൂട്ട് തുടങ്ങിയിരുന്നു. അങ്ങനെ അന്നന്റെയ്യാൻ പറ്റിയില്ല. നല്ലൊരവസരം വന്നിട്ട് വിട്ടുകളഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി. കബനി കഴിഞ്ഞ സമയത്ത് വീണ്ടും അതേ അവസരം വന്നു. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ലോക് ഡൗൺ സമയത്ത് പല ഓഫറുകളും സീരിയലിൽ നിന്ന് വന്നിരുന്നു. ഏത് ചെയ്യണമെന്ന് ആലോചിക്കുന്ന സമയത്താണ് ഇതിയോഗം പോലെ വീണ്ടുമെത്തിയത്. കഥ കൊണ്ടും ടീം കൊണ്ടും പ്രൊഡക്ഷൻ കൊണ്ടും സാന്ത്വനം അടിപൊളിയാണ്. 

ഡോക്ടറാണ്, നായികയും 

  എന്റെ പ്രൊഫഷൻ അഭിനയമാണോ ഡോക്ടറാണോയെന്ന് ചോദിച്ചാൽ കുഴയും. പഠിച്ചത് ബി.എ.എം.എസ് ആണ്. കോഴ്സ് കഴിഞ്ഞിട്ട് രണ്ട് വർഷമായി. പക്ഷേ, പ്രാക്ടീസൊന്നും ചെയ്യുന്നില്ല. പഠിച്ച് കഴിഞ്ഞ് പി.ജിക്ക് പ്രിപ്പയർ ചെയ്യുന്ന സമയത്താണ് കബനിയിലേക്ക് വിളിക്കുന്നത്. ആദ്യം അവസരം വന്നത് അനിയത്തിക്കാണ്. "കബനി'യിലെ പത്മിനിയെന്ന കുറുമ്പും കുസൃതിയുമൊക്കെയുള്ള കഥാപാത്രത്തെയാണ് അവൾക്ക് കിട്ടിയത്.

ആ സമയത്ത് എന്റെ കാര്യത്തിൽ അഭിനയമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ല. പഠിത്തം കഴിഞ്ഞു, ഇനി ജോലി എന്നരീതിക്കായിരുന്നു കണക്കുകൂട്ടലുകളെല്ലാം. കബനി ടീം അനിയത്തിയുടെ ഫോട്ടോസ് അയക്കാൻ പറഞ്ഞപ്പോൾ അച്ഛന്റെ ഫോണിൽ കിടന്നഫോട്ടോസ് അയച്ചുകൊടുത്തു. അതിൽ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോസുമുണ്ടായിരുന്നു. അതുകണ്ടിട്ടാണ് എന്നെ കബനിയാകാൻ ക്ഷണിക്കുന്നത്. അങ്ങനെ ഒട്ടും  പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു തിരിച്ചു വരവ് സംഭവിച്ചതെന്ന് പറയാം. കബനിയ വിഷമിപ്പിച്ചാൽ തിരിച്ചു ചോദിക്കുന്ന കഥാപാത്രമാണ് അതിലെ പത്മിനി. ജീവിതത്തിലും ഞങ്ങൾ അങ്ങനെയാണ്. അവൾ തന്നെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടും. എപ്പോഴും കൂടെ നിൽക്കുന്ന ആള് മൂന്ന് വയസിന്റെ വ്യത്യാസമുണ്ടെങ്കിലും കൂട്ടുകാരെപോലെയാണ് ഞങ്ങൾ. എം ടെക്കിന് പഠിക്കുകയാണ് കക്ഷിയിപ്പോൾ. അനിയത്തിയെ വിട്ടിട്ട് ഇപ്പോൾ ഒറ്റയ്ക്ക് ചെയ്യുന്ന സീരിയലാണിത്. 

ലാലേട്ടന്റെ മക്കളാണ് ഞങ്ങൾ

 അഭിനയത്തെ കുറിച്ച് ഒന്നുമറിയാത്ത പ്രായത്തിലാണ് സിനിമയിലെത്തിയത്. "ശിവ'ത്തിൽ ബിജുമേനോന്റെ മകളായിട്ടാണ് അഭിനയിച്ച തുടക്കം കുറിച്ചത്. ഓഡിഷൻ ഒന്നും ഇല്ലാതെയാണ് അന്നെത്തിയത് എന്നതായിരുന്നു വലിയൊരു ഭാഗ്യം. അന്ന് അച്ഛനും അമ്മയുമായിരുന്നു അഭിനയം ഇഷ്ടപ്പെട്ടിരുന്നവർ. ആറ് സിനിമകളിൽ അഭിനയിച്ചു. പത്തിൽ പഠിക്കുമ്പോഴാണ് സീരിയലിൽ ആദ്യമായി അഭിനയിക്കുന്നത്, അമ്മത്തൊട്ടിൽ. അതുകഴിഞ്ഞ് പഠിത്തത്തിലായി മുഴുവൻ ശ്രദ്ധയും. ഇത് മൂന്നാമത്തെ സീരിയലാണ്. "കബനി'യിലൂടെയാണ് ടൈറ്റിൽ വേഷം ചെയ്തു തുടങ്ങിയത്. അനിയത്തിയും ഞാനും അതിലും ഒന്നിച്ചു.

ഇപ്പോഴും പലരും ചോദിക്കാറുണ്ട് ലാലേട്ടന്റെ മകളായിട്ട് അഭിനയിച്ച കുട്ടിയല്ലേയെന്ന്. ഇത്രയും വർഷം കഴിഞ്ഞിട്ടും അങ്ങനെ കേൾക്കുമ്പോൾ സന്തോഷമുണ്ട്. അതിന് വി .എം വിനുസാറിനോടാണ് നന്ദി പറയുന്നത്. അദ്ദേഹ ബാലേട്ടനിൽ അവസരം തരുന്നത്. അന്നത്തെ ആ മുഖം മാറിയിട്ടില്ല. ഉയരം വച്ചെന്ന് മാത്രമേയുള്ളുവെന്ന് പലരും പറയാറുണ്ട്. ഞാനും അനിയത്തിയും ഒന്നിച്ചായിരുന്നു അതിലും അഭിനയിച്ചത്.

 തിരിച്ചു വന്നപ്പോൾ കബനിയിലും അവൾക്കൊപ്പം അഭിനയിക്കാൻ പറ്റിയത് വലിയ ഭാഗ്യമായി. സാന്ത്വനത്തിൽ ഞങ്ങൾ ഒന്നിച്ചില്ലെങ്കിലും എന്റെ കൂടെകക്ഷിയും ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. അതാണ് സമാധാനം. 

ശിവാഞ്ജലി ട്രെൻഡിംഗാണ് 

 ലൊക്കേഷൻ അടിപൊളിയാണ്. ആദ്യ ദിവസമാക്ക എനിക്ക് നല്ല ടെൻഷനായിരുന്നു. എനിക്ക് പരിചയമില്ലാത്ത ലൊക്കേഷനും വീട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ വിഷമവുമൊക്കെയായി ആകെയൊരു അവസ്ഥയായിരുന്നു. പക്ഷേ, ലൊക്കേഷനിൽ എല്ലാവരും ചേർന്ന് അത മാറ്റിയെടുത്തു. അച്ഛനായിട്ട് അഭിനയിക്കുന്ന യതി അങ്കിളും അമ്മയായിട്ട് വരുന്ന ദിവ്യ ചേച്ചിയുമൊക്കെ നല്ലകെയറിംഗും സ്നേഹവുമാണ്. സംവിധായകൻ ആദിത്യൻ സാറിനെ കുറിച്ച് പറയാതിരിക്കാനാകില്ല. നമ്മൾ എത്രതെറ്റിച്ചാലും വഴക്ക് പറയില്ല. വളരെ കൂളാണ്. ആർട്ടിസ്റ്റ് ഒരിക്കലും ടെൻഷനാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കും. അതുപോലെ, ചിപ്പി ചേച്ചിയും നല്ല കൂട്ടാണ്. നന്നായി ചെയ്യുമ്പോഴൊക്കെ വിളിച്ച് അഭിനന്ദിക്കാൻ ചേച്ചി മടിക്കില്ല. എല്ലാവർക്കും ഇഷ്ടമാണ് ഗോപികയുടെ പെർഫോമൻസ് എന്ന് പറഞ്ഞു രഞ്ജിത്തസാർ ഒരിക്കൽ മെസേജിട്ടു. അവാർഡിട്ടിയതു പോലെയായിരുന്നു ആ വാക്കുകൾ. ഞാൻ നന്നായി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രമുള്ളതല്ല. ഫുൾ ക്രൂവിനാണ്. കാമറയ്ക്ക് മുന്നിലും പിന്നിലും നിൽക്കുന്ന ഓരോരുത്തരോടും അതിന്റെ കടപ്പെട്ടിരിക്കുന്നു.

ചിപ്പി ചേച്ചിയായാലും രഞ്ജിത്ത് സാറായാലും നമ്മൾ ഹാപ്പിയല്ലേയെന്ന് എപ്പോഴും ഉറപ്പു വരുത്തും. നമ്മൾ കoഫർട്ട് ആയില്ലെങ്കിൽ നമ്മുടെ നൂറ് ശതമാനം കൊടുക്കാനാവില്ലല്ലോ. അതുകൊണ്ട് തന്നെ ആ വൈബ് എപ്പോഴും നമുക്കിടയിൽ നിലനിറുത്താൻ അവർ ശ്രദ്ധിക്കാറുണ്ട്. ലൊക്കേഷൻ മൊത്തം ഫാമിലി ഫീലാണ്. എല്ലാവരോടും അടുപ്പമാണ്. രാജീവേട്ടൻ ശരിക്കും എനിക്ക് ചേട്ടനെ പോലെയാണ്. ഷൂട്ട് കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങളുടെയെല്ലാവരുടെയും രീതി.

"ശിവാഞ്ജലി' ജോഡി ഇപ്പോൾ യുട്യബിൽ ട്രെൻഡിംഗാണ്. ആദ്യ സീൻ ചെയ്യുന്നതുമുതൽ പ്രേക്ഷകർ നല്ല സപ്പോർട്ട് തന്നിരുന്നു. കല്യാണത്തിന് മുന്നേ അഞ്ചോ ആറോ സീനിലേ ഞാനും ശിവനായി എത്തുന്ന സജിൻ ചേട്ടനും ഒന്നിച്ചു വന്നിട്ടുള്ളൂ. ഇപ്പോൾ ഞങ്ങൾക്കിടയിലെ അടിയാണ് കാണിക്കുന്നത്. എന്നിട്ടും പ്രേക്ഷകർക്ക് ജോഡി വലിയ ഇഷ്ടമാണ്.

കോഴിക്കോടാണ് വീട്. അച്ഛൻ അനിൽകുമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ബീന വീട്ടമ്മയാണ്. അനിയത്തി കീർത്തനയും അഭിനേത്രിയാണ്


Tuesday, 22 June 2021

സീരിയൽ നടി ഗായത്രി അരുൺ വിശേഷങ്ങൾ - Malayalam TV serial actress Gayathri Arun

 ഒരു സൂപ്പർഹിറ്റ് സിനിമയിലെ നായികയുടെ തിളക്കമുണ്ടായിരുന്നു പരസ്പരം എന്ന സീരിയലിലെ നായിക ദീപ്തി ഐ.പി.എസിന്. സീരിയൽ ഇഷ്ടപ്പെടാത്തവരുടെ മനസിൽ പോലും പെട്ടെന്ന് ഇടം നേടിയെടുക്കാൻ ദീപ്തിക്ക് കഴിഞ്ഞു. എല്ലാവർക്കും പ്രിയപ്പെട്ട ദീപ്തിയെ മനോഹരമാക്കിയത് ഗായത്രി അരുണാണ്. അഞ്ചുവർഷം നീണ്ട സീരിയൽ ഷൂട്ടിംഗിനിടയിലെ അനുഭവങ്ങളും ഓർമ്മകളും ഗായത്രി പങ്കുവയ്ക്കുന്നു. 

നീണ്ട അഞ്ചുവർഷം, ഒരേ കഥാപാത്രമായി വിരസമായി പോയേക്കാവുന്ന അനുഭവത്തെ എങ്ങനെയാണ് നേരിട്ടത്? 

   ഒരുപാട് വലിച്ചുനീട്ടി കഥപറയുന്ന രീതിയായിരുന്നില്ല. പരസ്പരത്തിന്റേത്. തുടക്കത്തിലുണ്ടായിരുന്ന ദീപ്തിയല്ല അവസാനം വരെയുള്ളത്. സാഹചര്യങ്ങൾ മാറുന്നതിന്റെ അതനുസരിച്ച് കഥാപാത്രവും മാറുന്നു. ദീപ്തിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്നാൽ ഗായത്രിക്ക് ഒരു മാറ്റവുമില്ല. അഞ്ച് വയസ് കൂടി എന്നതൊഴിച്ചാൽ എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല. അവൾ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. ആളുകളുടെ സ്നേഹവും ബഹുമാനവും എല്ലായിടത്തു നിന്നും കിട്ടിയിട്ടുണ്ട്. 

ദീപ്തിയും ഗായത്രിയും എത്രത്തോളം അടുത്ത് നിൽക്കുന്നു? 

 കുറച്ചധികം കാര്യങ്ങളിൽ രണ്ടുപേരും തമ്മിൽ സാമ്യമുണ്ട്. ദീപ്തിയായി മാറാൻ പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും തന്നെ വേണ്ടിവന്നില്ല. കാരണം ഒരു വീട്ടമ്മയായി നിൽക്കുമ്പോൾ ദീപ്തി ഒരു സാധാരണ വീട്ടമ്മയും ഒരു പൊലീസ് ഓഫീസർ ആയിരിക്കുമ്പോൾ നൂറുശതമാനം ആ ജോലിയോടും നീതി പുലർത്തുന്നു. ഐ.പി.എസ് ട്രെയിനിംഗ് കാലഘട്ടം അവതരിപ്പിക്കുമ്പോഴായിരുന്നു കുറച്ച് തയ്യാറെടുപ്പുകൾ വേണ്ടി വന്നത്. കാരണം ആ കാലഘട്ടം കഴിഞ്ഞുവരുന്ന ദീപ്തി പഴയതുപോലെയല്ല. വളരെ ബോൾഡായ പവർഫുളായ ഒരു ഐ.പി.എസ് ഓഫീസറാണ്. യൂണിഫോം ധരിക്കുമ്പോൾ ആ പവർ അനുഭവപ്പെടണം. ആദ്യം അതിനൊരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. അതിന് കുറച്ച് തയ്യാറെടുപ്പുകൾ വേണ്ടിവന്നു. ആ ഒരുഭാഗം ഒഴിച്ചനിറുത്തിയാൽ ഏകദേശം ദീപ്തിയെപോലെ അത്യാവശ്യം കാര്യങ്ങളിൽ പ്രതികരിക്കുന്ന ആളാണ്. കരിയറിനും ഫാമിലിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. കരിയറിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് കുടുംബമാണ്. 

ദീപ്തിയിൽ നിന്ന് വിട്ടുപോരാൻ ഒരു വിഷമം തോന്നിയോ? 

 ആദ്യമൊന്നും ദീപ്തിയിൽ നിന്നും വിട്ടുപോരാൻ വിഷമമില്ലായിരുന്നു. പരമ്പര അവസാനിക്കാൻ പോകുന്നുവെന്നത് ബാധിച്ചതേയില്ല. മനകൊണ്ട് ആ ടീമിലെ എല്ലാവരും അത് അവസാനിപ്പിക്കാൻ തയ്യാറെടുത്തിരുന്നു. എന്നാൽ ഇടയ്ക്ക് ഞാൻ  കാരണമാണ് പരസ്പരം അവസാനിപ്പിച്ചതെന്നൊരു വാർത്ത വന്നിരുന്നു. എന്നാൽ അതല്ല, പരസ്പരം ടീമിലെ എല്ലാവരും അത് ആഗ്രഹിച്ചിരുന്നു. സീനിയറായ ആർട്ടിസ്റ്റുകളിൽ പലരും പിന്മാറുന്നു എന്ന് പറഞ്ഞിരുന്നു. നീണ്ടുപോകുന്ന പരസ്പരത്തിന്റെ ഷെഡ്യൂളുകൾ കാരണം അവർക്ക് മറ്റു പ്രോജക്ടുകൾ നഷ്ടമാകുന്നു എന്നതായിരുന്നു കാരണം. ഏകദേശം ആറുമാസം മുമ്പുതന്നെ "പരസ്പരം' അവസാനിപ്പിക്കാം എന്ന തീരുമാനത്തിലെത്തിയിരുന്നു. അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പക്ഷേ അവസാന എപ്പിസോഡ് എത്തിയപ്പോഴേക്കും ദീപ്തിയെ വിട്ടുപോരാൻ വിഷമമായി തുടങ്ങി. ഇനി ആ കഥാപാത്രമില്ല എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം. ആ യൂണിഫോമിനോടും ആ കഥാപാത്രത്തോടും അത്രയ്ക്കും ഇഷ്ടമായിരുന്നു. പലരും കാണുമ്പോൾ ദീപ്തി എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോൾ കൂട്ടത്തിലുള്ള ആരോ മരിച്ചുപോയ ഒരു വിഷമമാണന് അത് എങ്ങനെ പ്രകടിപ്പിക്കണം പറയണം എന്ന് അറിയില്ല. 

യഥാർത്ഥ ജീവിതത്തിൽ ദീപ്തിമാരെ കണ്ടിട്ടുണ്ടോ?

  ദീപ്തിയെപ്പോലെ നന്നായി ബുദ്ധിമുട്ടി പിടിച്ചു കയറിയവരെ പിന്നീട് ഒരു പാട് കണ്ടിട്ടുണ്ട്. ആദ്യ കാലങ്ങളിൽ അവരുടെ അനുഭവങ്ങളാണ് ദീപ്തിയുടേതും എന്ന് പറഞ്ഞ് കത്തുകൾ വരാറുണ്ടായിരുന്നു. ഇപ്പോഴും മെയിൽ അയക്കുന്നവരുണ്ട്. ഒരു പക്ഷേ അവരെല്ലാം ദീപ്തിയിൽ അവരെ തന്നെ കാണുന്നുണ്ടാകും. ഐ.പി.എസിലെ മിടുക്കരായ ശ്രീലേഖ, അജിതാ ബീഗം, നിശാന്തിനി തുടങ്ങിയവരെ കാണാൻ കഴിഞ്ഞു. അവർ ചെയ്യുന്ന ജോലിയുടെ റിസ്കം അർപ്പണവും മനസിലാക്കാൻ സാധിച്ചു. അവരോടുള്ള ബഹുമാനം ഇപ്പോൾ കൂടിയിട്ടേയുള്ളൂ.

അഞ്ചുവർഷം നീണ്ടുനിന്ന പരമ്പരയുടെ അവസാനം കുറച്ച് അവിശ്വസനീ യത തോന്നിയില്ലേ?

  ആദ്യം കേട്ടപ്പോൾ എല്ലാവർക്കും ചിരിക്കാനുള്ള ഒരു വിഷയമായിരുന്നു പരസ്പരത്തിന്റെ ക്ലൈമാക്സ്. ശരിക്കും ഒരു ഹിന്ദി സീരിയലിന്റെ റീമേക്ക് ആണ് പരസ്പരം. ഒരുപക്ഷേ അതിൽ ചിത്രീകരിച്ചതിനേക്കാൾ മികച്ചതായിരുന്നു മലയാളത്തിലെ ചിത്രീകരണം. ഗ്രാഫിക്സസും കാര്യങ്ങളുമൊക്കെ മികച്ചതാക്കാൻ പരസ്പരത്തിന്റെ അണിയറ പ്രവർത്തകർ ഒരുപാട് പരിശ്രമിച്ചു. ഷൂട്ടിംഗ് പോലും മനസില്ലാമനസോടെയാണ് നടന്നത്. എന്നാൽ അതിനുശേഷം സംഭവിച്ച കാര്യങ്ങളൊക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തി. രണം നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിൽ കൂടി ഈ ക്ലൈമാക്സിന് കിട്ടിയ സ്വീകാര്യത എല്ലാവരേയും അത്ഭുതപ്പെടുത്തി. മലയാളത്തിൽ ഒരുപാട് പരമ്പരകൾ ഉണ്ടായിട്ടും ഈ ക്ലൈമാക്സിന്റെ വ്യത്യസ്തതയാണ് ഈ സീരിയലിനെ വേറിട്ട് നിറുത്തുന്നത്. കൂടുതൽ ആൾക്കാർ കണ്ടതുകൊണ്ടും ശ്രദ്ധിച്ചതുകൊണ്ടുമാണല്ലോ ഇത്രയും ട്രോളുകൾ ഇറങ്ങിയത്. 

ട്രോളുകൾ എങ്ങനെയാണ്? ആസ്വദി ക്കുന്നുണ്ടോ?

 തീർച്ചയായും ആസ്വദിക്കാറുണ്ട്. ഒരുശതമാനം പോലും ട്രോളുകൾ എന്നെ വിഷമിപ്പിക്കാറില്ല എന്നാലും ആ ട്രോളുകൾ കണ്ട് ആശ്വസിപ്പിച്ചു കൊണ്ട് ഒരു പാട് മെസേജുകൾ വരാറുണ്ട്. ട്രോളുകൾ ഒരിക്കലും ഗായത്രി എന്ന വ്യക്തിയെ ലക്ഷ്യമാക്കിയല്ല. അത് ദീപ്തി എന്ന കഥാപാത്രത്തെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതുകൊണ്ടാണത്രേ ട്രോൾ ഇറങ്ങുന്നത്. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഇറങ്ങിയ പരമ്പര പരസ്പരമായിരിക്കാം. സിനിമയും രാഷ്ട്രീയവുമൊക്കെ ട്രോളുകൾക്ക് അടിസ്ഥാനമായിട്ടുണ്ട്, എന്നാൽ ഒരു പരമ്പര ആദ്യമായിട്ടായിരിക്കാം. 

അഭിനേത്രിക്ക് അപ്പുറം ഒരു നല്ല അവതാരിക കൂടിയാണ്? 

 ആങ്കറിംഗും വളരെ ഇഷ്ടപ്പെട്ട ഒരു മേഖലയാണ്. ഈ ഒരു രംഗത്തേക്ക് എത്തിയത് ആങ്കറിംഗിലൂടെയാണ്. അത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. കോളേജ് കാലം മുതൽ ആങ്കറിംഗ് ചെയ്യുന്നുണ്ട്. ഒരുപാട് ചാനലുകൾക്ക് വേണ്ടി ആങ്കറിംഗ് ചെയ്തിട്ടുണ്ട്. ആങ്കറിംഗിൽ നിന്ന് ഒരു വലിയ ബ്രേക്ക് എടുത്തശേഷമാണ് ദീപ്തിയായി വന്നത്

ഗായത്രി എന്ന വ്യക്തി എങ്ങനെയാണ്?

ഇങ്ങനെയൊക്കെ തന്നെയാണ്, മാറ്റങ്ങളൊന്നും വന്നിട്ടില്ല. എന്റെ ഏറ്റവും വലിയ ശക്തി കുടുംബം തന്നെയാണ്. ഏറ്റവും പ്രധാനം എന്റെ കുടുംബം തന്നെയാണ് അത് കഴിഞ്ഞ കരിയർ വരുന്നുള്ളൂ. 

ജീവിതത്തെക്കുറിച്ച് ഗായത്രിയുടെ കാഴ്ചപ്പാട്?

എനിക്കങ്ങനെ പ്രത്യേകിച്ച് വലിയ പ്ലാനിംഗ് ഒന്നുമില്ല. ജീവിതത്തിൽ ആരെയും ദ്രോഹിക്കാതെ മറ്റുള്ളവരുടെ നാശം ആഗ്രഹിക്കാതെ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഞാനും എന്റെ ഭർത്താവും. ചെയ്യുന്ന കാര്യങ്ങളോട് നീതി പുലർത്തുക, നല്ല തീരുമാനങ്ങളെടുക്കുക ഇതൊക്കെ തന്നെയാണ് ജീവിതം. അപ്പോൾ ജീവിതത്തിൽ പോസിറ്റീവ് ഫലങ്ങളും ഉണ്ടാകും. മറ്റൊരാളുമായി താരതമ്യം ചെയ്യാതിരിക്കുക അപ്പോൾതന്നെ നമ്മൾ ഒരുപാട് ഹാപ്പിയായിരിക്കും.

parasparam serial actress gayathri arun photos

Sunday, 20 June 2021

സീരിയൽ നടി ഷഫ്‌നയുടെ വിശേഷങ്ങൾ Malayalam TV serial actress Shafna Sajin

സുന്ദരം ഈ തിരിച്ചുവരവ് 

ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്ക് എത്തുമ്പോൾ ഷഫ്നയുടെ മനസിൽ ഒരായിരം ആശങ്കകളുണ്ടായിരുന്നു. കിട്ടുന്നത്  നല്ലൊരു റോൾ ആണെങ്കിൽ കൂടിയും അഭിനയഭാവി എന്താകുമെന്ന് പലവട്ടം പലരും ഷഫ്‌നയോട് തന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും വകവയ്ക്കാതെ പ്രേക്ഷകരുടെ സുന്ദരിയാകാൻ തന്നെയായിരുന്നു തീരുമാനം. ഇന്നിപ്പോൾ ആ തീരുമാനം തെറ്റിയിട്ടില്ലെന്ന് ഷഫ്നയ്ക്കും ഉറപ്പായി. വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തിയ ഷഫ്‌ന വിവാഹം കഴിഞ്ഞതോടെ പിന്നെ അധികം സിനിമയിലേക്ക് എത്തിയില്ല. പക്ഷേ, സിനിമ നൽകിയതിനനേക്കാളം വലിയ അംഗീകാരമാണിപ്പോൾ സീരിയലിലൂടെ കിട്ടുന്നത്. ബാക്കി വിശേഷങ്ങൾ ഷഫ്ന തന്നെ പറയട്ടെ. 

 സുന്ദരിയിലേക്കുള്ള അവസരം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു എന്നെ തേടിയെത്തിയത്. വിവാഹം കഴിഞ്ഞ് സത്യത്തിൽ ഞാൻ ഒരു വർഷത്തോളം വെറുതെയിരിക്കുകയായിരുന്നു.ആദ്യം കോൾ വന്നപ്പോൾ എന്തു കൊണ്ടോ ചെയ്യാൻ താത്പര്യം തോന്നിയിരുന്നില്ല. പിന്നീട് വീണ്ടും ഗാഥ എന്റെ അടുക്കലേക്ക് തന്നെ വന്നപ്പോൾ തട്ടി കളഞ്ഞില്ല. സിനിമയിൽ നിന്നും സീരിയലിൽ വരുമ്പോഴുണ്ടാകുന്ന ടെൻഷൻ ആദ്യം ഉണ്ടായിരുന്നു. പക്ഷേ, റേറ്റിംഗിൽ മുന്നേറിയപ്പോൾ ആ ടെൻഷൻ മാറി. ഇതിലേക്ക് ക്ഷണിക്കുമ്പോഴേ അണിയറ പ്രവർത്തകർ എന്നോട് പറഞ്ഞാരു കാര്യം ഇതാണ് ഹീറോന്നുമില്ല. മെയിൻ റോൾ തന്നെയാണ് ഷഫയ്ക്ക്. കരിയറിൽ എന്തു കൊണ്ടും ഒരു ബ്രേക്കാകും എന്നും. അതിപ്പോ യാഥാർത്ഥ്യമായിരിക്കുകയാണ്. എന്റെ കഥാപാത്രത്തിലൂടെ തന്നെയാണ് കഥ മുഴുവൻ മുന്നോട്ട് പോകുന്നത്. മാത്രവുമല്ല ഇപ്പോൾ ഡബിൾ റോളാണ് താനും. 

ഈ തിരിച്ച് വരവ് അനിവാര്യം 

വിവാഹം കഴിഞ്ഞ് ഒരു വർഷം ഒന്നും ചെയ്യാതെ മടി പിടിച്ചിരുന്നിട്ടുണ്ട്. അതിനിടയിൽ അഭിനയം നിർത്തിയെന്നൊക്കെ വാർത്തകൾ വന്നിരുന്നു. പലരും വിളിക്കാനും മടിച്ചു. സത്യം അതാണ്. പക്ഷേ, വീണ്ടും സീരിയലിൽ നിന്ന് തുടങ്ങാനായിരുന്നു യോഗം. സുന്ദരി എനിക്ക് ബ്രേക്ക് തന്നെയായിരുന്നു നൽകിയത്. അഭിനയ ജീവിതത്തിൽ വലിയൊരു പബ്ലിസിറ്റി ഗാഥയിലൂടെ കിട്ടി. ഇത്രയും ശ്രദ്ധ കിട്ടുന്ന വേഷമൊന്നും എനിക്ക് സിനിമയിൽ കിട്ടിയിട്ടുണ്ടായിരുന്നില്ല. അതിന്റെ സന്തോഷം തീർച്ചയായും ഉണ്ട്.

ഗാഥ എന്ന എന്റെ കഥാപാത്രം വളരെ സാധാരണക്കാരിയായ ഒരു പെൺകുട്ടിയാണ്. കുടുംബം നോക്കുന്നതിൻവേണ്ടി പാതി വഴിയിൽ പഠനം വരെ ഉപേക്ഷിക്കേണ്ടി വന്നു. അച്ഛന് അപകടം പറ്റുന്നതോടെ അച്ഛൻ ചെയ്തിരുന്ന കണ്ടക്ടർ ഡ്യൂട്ടി ഏറ്റെടുക്കേണ്ടി വരുന്നു. പിന്നീട് അമ്മ മരിക്കുന്നു. അതു കഴിഞ്ഞ് കുറേ ജോലികൾ ചെയ്തിട്ടുണ്ട്. പെട്രോൾ പമ്പിലും തട്ടകടയിലും ഒക്കെ നിന്നിട്ടുണ്ട്. എല്ലാം കുടുംബം നോക്കുന്നതിന് വേണ്ടി. സത്യത്തിൽ ഇതുവരെ പറഞ്ഞിരുന്ന കഥ മുഴുവൻ ഇപ്പോൾ മാറുകയാണ്.

ഗാഥയും ആനിയും നേർക്കുനേർ

 ഇനി ഡബിൾ റോളിലാണ് കഥ മുന്നോട്ട് പോകുന്നത്. ആനി എന്ന കഥാപാത്രം ഏറെ സസ്പെൻസ് നിറഞ്ഞ ഒന്നാണ്.ആനി ആരാണ്, എന്താണെന്നൊന്നും ആദ്യം എനിക്കും അറിയില്ലായിരുന്നു. കഴിഞ്ഞ ഷെഡ്യൂളിന് ചെല്ലുമ്പോഴാണ് ആനിയെപ്പറ്റി ഞാനറിയുന്നത്. രണ്ട് കഥാപാത്രങ്ങളും ഏറെ വ്യത്യസ്തമാണ്. ഒന്ന് വളരെ സോഫ്റ്റായിട്ടുള്ള ആളാണെങ്കിൽ മറ്റേയാൾ വളരെ ബോൾഡ് ആയിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് ഡബിൾ റോൾ ഭയങ്കര ചലഞ്ചിംഗാണ്. ഗാഥ വളരെ പാവവും അടക്കവുമുള്ള കുട്ടിയാണെങ്കിൽ ആനി കുറച്ച് മാഡേണും ബോൾഡുമായിട്ടാള കഥാപാത്രമാണ്. ആനിയെ ചെയ്യുമ്പോൾ പലപ്പോഴും ഗാഥയുടെ മാനറിസങ്ങൾ കയറി വരും. അപ്പോഴൊക്കെ പ്രൊഡ്യൂസർ പറയും നീ ഗാഥയെ വിട്.. ഇത് ആനിയാണ് എന്നൊക്കെ. പക്ഷേ, ഇത്രയും നാളും ചെയ്ത ഗാഥയുടെ മാനറിസങ്ങൾ പെട്ടെന്നൊന്നും മാറില്ലല്ലോ. ആനിയായി കുറച്ച് സമയം നിന്നാലും കാമറയ്ക്ക് മുന്നിൽ ചിലപ്പോഴൊക്കെ ഞാൻ ഗാഥ ആകും. പിന്നെ, വീണ്ടും കുറച്ച് ഗ്യാപ് എടുത്ത ശേഷമാകും ആനിയായി തുടരുക. എല്ലാവരുടേയും സപ്പോർട്ട് കിട്ടുന്നതുകൊണ്ട് കുഴപ്പമില്ലാതെ കൊണ്ട് പോകാൻ കഴിയുന്നു.

സ്നേഹം എന്നും വേണം 

പ്രേക്ഷകർക്ക് ഞാൻ ഷഫ്നയല്ല, ഗാഥയാണ്. പുറത്തിറങ്ങുമ്പോൾ അത് ശരിക്കും മനസിലാകും. പലരും പറയാറുണ്ട് ദേ ഗാഥ പോകുന്നു. ഒരു സെൽഫി എടുത്തോട്ടെ എന്നൊക്കെ ചോദിക്കും. ചിലർ വന്ന് പരിചയപ്പെടാറുമുണ്ട്. ആനി വന്നതോടെ വാട്സ് ആപ്പിലൊക്കെ സുഹൃത്തുക്കൾ എനിക്ക് മെസേജ് ഇട്ടിരുന്നു. നന്നാകുന്നുണ്ടെന്ന്. അഭിപ്രായങ്ങളൊക്കെ പറയുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്. രണ്ട് കഥാ പാത്രങ്ങളേയും മികച്ചതാക്കാൻ ഈ പ്രതികരണത്തിലൂടെ സാധിക്കും. പക്ഷേ, എല്ലാവരുടേയും ഇഷ്ടകഥാപാത്രം ഗാഥയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും ഈ സ്നേഹം എന്നോടു കാട്ടണമെന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. ഇതിനിടയിൽ ഒരുപാട് ഓഫറുകളൊക്കെ വരുന്നുണ്ടെങ്കിലും ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഡബിൾ റോൾ കൂടിയായതോടെ കൂടുതൽ തിരക്കിലായി. ഇനിയെന്തായാലും ഇത് കഴിഞ്ഞിട്ടേയുള്ള അടുത്ത പ്രോജക്ട്. നല്ലൊരെണ്ണം ചെയ്യണമെന്നാണ് ആഗ്രഹം. അതോടൊപ്പം ജീവിതവും ആസ്വദിക്കണം. ഓടി നടന്നൊന്നും അഭിനയിക്കണമെന്ന് ആഗ്രഹമില്ല.

പ്രണയം ഞെട്ടിച്ചു. 

പ്രണയ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമായി. സജിൻ മെഡിക്കൽ റെപ്പാണ്.തൃശൂർ അന്തിക്കാടാണ് പുള്ളിക്കാരന്റെ സ്ഥലം. വളരെ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ് ഞങ്ങളിപ്പോൾ. 15 ദിവസത്തോളം ഞാൻ തിരുവനന്തപുരത്ത് ഷൂട്ടിന് വരാറുണ്ട്. ബാക്കി ദിവസങ്ങളൊക്കെ അന്തിക്കാടാണ്. നീണ്ടനാളത്തെ പ്രണയശേഷമായിരുന്നു ഞങ്ങൾ ഒന്നിച്ചത്. സത്യത്തിൽ വിവാഹശേഷമാണ് പ്രണയകാലം എന്നു പറയാം. ഇനിയെന്ത് എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. പണ്ടും ഭാവി പരിപാടികളെ കുറിച്ച് തീരുമാനിക്കുന്ന സ്വഭാവം എനിക്കില്ല. എല്ലാം വരുന്ന പോലെ വരട്ടെ. 

ശരിക്കും സുന്ദരി 

വിവാഹത്തിനു ശേഷം എല്ലാവരും പറയുന്നുണ്ട് രൂപത്തിൽ മാറ്റം വന്നുവെന്ന്. സത്യത്തിൽ രൂപത്തേക്കാൾ എന്റെ മനസിലാണ് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. പഴയതിനേക്കാൾ ബോൾഡാണ് ഞാനിപ്പോൾ. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കും ഷൂട്ടിംഗ് ലൊക്കേഷനിലേക്കു മൊക്കെ ഞാൻ തനിയെ തന്നെയാണ് പോകുന്നത്. മുമ്പായിരുന്നെങ്കിൽ അതിനൊക്കെ എനിക്ക് വീട്ടുകാരുടെ സപ്പോർട്ട് വേണമായിരുന്നു.സ്വഭാവത്തിലും കുറച്ച കൂടി പക്വത വന്നു. അതുപോലെ തന്നെ അഭിനേത്രി എന്ന നിലയിൽ കുറച്ച് കൂടി മെച്ചപ്പെടണമെന്ന് എനിക്ക് തന്നെ തോന്നി.അതിന്റെ ഭാഗമായിട്ടുള്ള മാറ്റങ്ങളിലാണിപ്പോൾ.

malayalam serial actress shafna personal details.tv serial actress shafna private photos, actress Shafna Nizam with her husband sajin family pics.actress Shafna Nizam cast and religion.Santhanam serial actor Sajin family

Search This Blog