വീട്ടമ്മമാരുടെ പോഷക ഭക്ഷണക്രമം - women's health care Tips

 വീട്ടമ്മമാരുടെ പോഷക ഭക്ഷണക്രമം

വീട്ടമ്മയുടെ ആരോഗ്യമാണ് കുടുംബത്തിന്റെ ആരോഗ്യം. എന്നാൽ കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന തിരക്കിൽ വീട്ടമ്മമാർ സ്വന്തം ആരോഗ്യം മറന്നു. പോകുകയാണു ചെയ്യുന്നത്. വീട്ടമ്മ മാർക്കും വേണം കൃത്യമായ ഡയറ്റും പോഷക ചാർട്ടും.

വീട്ടുജോലിയും കുട്ടികളെ നോക്കലുമൊക്കെയായി വീട്ടമ്മമാരുടെ ജീവിതം എപ്പോഴും തിരക്കുള്ളതാണ്. സ്വന്തം കാര്യം നോക്കാതെയാണ് അവർ പലപ്പോഴും കുടുംബത്തിനായി പ്രയത്നിക്കുന്നത്. കൃത്യസമയത്തു ഭക്ഷണം കഴിക്കാനോ എന്തിനേറെ പറയുന്നു. ഒരു ഗ്ലാസ് വെള്ളം കുടിക്കാനോ പോലും വീട്ടമ്മമാർ മനഃപൂർവം മറക്കുന്നതായി കാണാം. രോഗങ്ങൾ അകറ്റി ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനു വീട്ടമ്മമാർക്കു പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണ്. 

ആരോഗ്യസംരക്ഷണം വീട്ടിൽ നിന്നു തുടങ്ങാം

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം കുടുംബത്തിൽ നിന്നുതന്നെയാണു തുടങ്ങേണ്ടത്. രോഗപ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണമാണു വീട്ടമ്മമാർ പ്രധാനമായും കഴിക്കേണ്ടത്. വീട്ടമ്മമാർ അനുവർത്തിക്കുന്ന ഭക്ഷണ രീതി, ജീവിത ശൈലി എന്നിവയെല്ലാം അവരിലൂടെ മറ്റൊരു തല മുറയിലേക്കു കൂടിയാണ് പകർന്നു നൽകുന്നതെന്നെ കാര്യം മറക്കരുത്.  വീട്ടമ്മമാരുടെ ഉത്തരവാദിത്തം വളരെ വലുതാണ്. കുടുംബാംഗങ്ങൾക്കു സ്വാദിഷ്ടമായ ഭക്ഷണം വെച്ചുണ്ടാക്കി വിളമ്പി നൽകുമ്പോൾ പലപ്പോഴും വീട്ടമ്മമാർ സ്വന്തം കാര്യം അവഗണിക്കുന്നതായി കാണാം. വീട്ടമ്മമാരുടെ ആരോഗ്യത്തിനു പ്രാധാന്യം നൽകണം. അവർക്കുണ്ടാകുന്ന അസുഖങ്ങൾ കുടുംബത്തെമൊത്തമായും ബാധിക്കും. പല വീട്ടമ്മമാരും അവരുടെ കാര്യം അവസാനമേ ചിന്തിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽത്തന്നെ അതെല്ലാം അവഗണിക്കും. അതിനാൽത്തന്നെ വീട്ടമ്മമാരുടെ ആരോഗ്യത്തിനു കുടുംബാംഗങ്ങൾ എല്ലാവരും കൂട്ടായി ശ്രമിക്കണം.

വീട്ടമ്മമാർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അമിതവണ്ണം, 

പൊണ്ണത്തടി, ആമാശയരോഗങ്ങൾ( അസിഡിറ്റി, അൾസർ, ഗ്യാസ്), തൈറോയ്ഡ് പ്രശ്നങ്ങൾ, ജീവിതശൈലി രോഗങ്ങൾ( അമിത രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം), എല്ലുകളുടെ തേയ്മാനം തുടങ്ങിയ രോഗങ്ങളാണു പ്രധാനമായും വീട്ടമ്മമാർക്കുണ്ടാകുന്നത്. മധ്യവയസ് പിന്നിടുന്നതോടെ ഈ രോഗങ്ങളൊക്കെ കണ്ടു തുടങ്ങാം .

അമിതമായ മാനസികസമ്മർദം - 

വീട്ടിലെ എല്ലാ ജോലികളും തനിയെ ചെയ്തു തീർക്കുന്ന വീട്ടമ്മമാരുണ്ട്. ജോലി ചെയ്തു തുടങ്ങുമ്പോൾത്തന്നെ അടുത്ത ജോലിയെക്കുറിച്ചായിരിക്കും അവരുടെ ആശങ്ക. അതു പൂർണമായും ചെയ്തു തീർക്കാനാവുമോ എന്ന ടെൻഷൻ വിടാതെ പിന്തുടരും. ഇത്തരത്തിലുള്ള ആധിമൂലം ശരീരത്തിന് ഹാനികരമായ പല പ്രവർത്തനങ്ങളും ഉണ്ടാകും. പെട്ടെന്ന് പ്രായമാകൽ, അമിതവണ്ണം, മെറ്റബോളിക് സിൻഡാം(തൈറോയ്ഡ് പ്രശ്നങ്ങൾ, രക്താതിസമ്മർദം, പ്രമേഹം, എല്ലുകളുടെ തേയ്മാനം) എന്നിവയെല്ലാം ഉണ്ടാകുന്നു.

വ്യായാമക്കുറവ് 

പണ്ടാക്കെ വീട്ടമ്മമാർ ആയാസകരമായ ജോലികളായിരുന്നു ചെയ്തിരുന്നത്. മുറ്റമടിക്കൽ, തുണി അലക്കൽ, അരയ്ക്കൽ, മുറി തുടയ്ക്കൽ അങ്ങനെ പലതും ശരീരത്തിനു മികച്ച വ്യായാമം കൂടിയായിരുന്നു. ഇന്ന് അരയ്ക്കാനും പൊടിക്കാനും അലക്കാനും മുറിതുടയ്ക്കാനുമൊക്കെയന്ത്രങ്ങളെയാണ് വീട്ടമ്മമാർ ആശ്രയിക്കുന്നത്. ഇന്നത്തെ സ്ത്രീകളാകട്ടെ തുടർച്ചയായി ജോലി ചെയ്യുന്നുമില്ല. ഇതു മൂലം എല്ലാ പേശികൾക്കും ശരിയായ രീതി യിലുള്ള വ്യായാമം ലഭിക്കില്ല.

അമിത വണ്ണമുള്ള സ്ത്രീകളാണെങ്കിൽ അവർക്കു പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെതന്നെ ജീവിതശൈലി രോഗങ്ങൾക്കുള്ള സാധ്യതയും .

ചിട്ടയില്ലാത്ത ഭക്ഷണരീതി 

വീട്ടമ്മമാരിൽ പലർക്കും കൃത്യസമയത്തു ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടാവില്ല. ഭക്ഷണത്തിലെ ചിട്ടയില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു. ഇതു ശരീരത്തിലെ ഉപാപചയ പ്രവർത്തനത്തെ താറുമാറാക്കും. ആമാശയ രോഗങ്ങൾക്കും കാരണമാകും. - ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ഉപവാസത്തിനായി മാറ്റിവയ്ക്കുന്ന സ്ത്രീകളുണ്ട്. ഇത് ശരിയായ പ്രവണതയില്ല.

മിച്ചം വരുന്ന ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക 

മിച്ചം വരുന്ന ഭക്ഷണം കളയേണ്ടല്ലോയെന്നു കരുതി കഴിക്കുന്ന ശീലം പല വീട്ടമ്മമാർക്കുമുണ്ട്. ഇത് അമിത വണ്ണത്തിന് ഇടയാക്കും. മൂന്നുനേരവും ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ശീലവും നന്നല്ല. ശരീരത്തിന് ഉപയോഗിച്ച് തീർക്കാൻ കഴിയുന്നതിലും കൂടുതൽ ഊർജമുള്ള ഭക്ഷണം കഴിക്കുന്നതും ശരിയല്ല.

ഇടനേരങ്ങളിൽ വറുത്ത പലഹാരങ്ങൾ വേണ്ട 

ഇടനേരങ്ങളിൽ എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കുന്ന ശീലം പലർക്കുമുണ്ട്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനെ ഇത് ഇടയാക്കും. ഈ ശീലം ഒഴിവാക്കുന്നതാണു നല്ലത്. 35 വയസിനു മുകളിലുള്ളവർക്ക് ഉയരത്തിൽ നിന്ന് താഴ്ന്നുനിൽക്കുന്ന രീതിയിലായിരിക്കണം ശരീരത്തൂക്കം. പ്രായം കൂടുന്തോറും തൂക്കം കുറയ്ക്കുന്ന താണ് നല്ലത്. എണ്ണയിൽ വറുത്ത ചിപ്സ്, വട, ബോണ്ട, പഴമ്പൊരി, പരിപ്പു വട, മറ്റു മധുരപലഹാരങ്ങൾ എന്നിവയിലെല്ലാം കൊഴുപ്പ് അമിതമായിരിക്കും. ഇവയ്ക്കു പകരം ആവിയിൽ വേവിച്ച അട, കൊഴുക്കട്ടെ, ഉണ്ട് എന്നിവ കഴിക്കാം. വിവിധതരത്തിലുള്ള ധാന്യങ്ങൾ അടങ്ങിയ ബിസ്കറ്റ് കഴിക്കുന്നതും നല്ലതാണ്.

അതുപോലെ തന്നെ ബേക്കറി ഉത്പന്നങ്ങളുടെ ഉപയോഗത്തിലും നിയന്ത്രണം വേണം. മധുരപലഹാരങ്ങൾ, പായസം എന്നിവയുടെ ഉപയോഗത്തിലും നിയന്ത്രണം വരുത്താം 

പ്രതിരോധമാർഗങ്ങൾ വ്യായാമത്തിന്റെ ആവശ്യകത 

ദിവസേന തുടർച്ചയായി 30 മുതൽ 45 മിനിറ്റ് വരെ ദൈർഘ്യമുള്ള വ്യായാമം ചെയ്യണം. നടത്തം, പൂന്തോട്ട പരിപാലനം, തറ തുടയ്ക്കൽ, ശാസ്ത്രീയ നൃത്തം എന്നിവയൊക്കെ പരിശീലിക്കാം. ഇത്തരം വ്യായാമത്തിലൂടെ എല്ലാ പേശികൾക്കും ഒരുപോലെതന്നെ ആയാസം ലഭിക്കും .

എല്ലുകളുടെ തേയ്മാനം കുറയ്ക്കാൻ വ്യായാമത്തിനു കഴിയും. സന്ധികൾക്കു ബലം നൽകുന്ന വ്യായാമമായിരിക്കും ഉത്തമം. 

സമീകൃതാഹാരത്തിന്റെ പ്രാധാന്യം 

വീട്ടമ്മമാരുടെ ആരോഗ്യത്തിൽ സമീകൃതാഹാരത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തണം. അന്നജം, കൊഴുപ്പ്, മധുരം, മാംസ്യം എന്നിവയടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗം മിതപ്പെടുത്തണം. - 

ആവശ്യത്തിനു വെള്ളം കുടിക്കുക

ജോലിത്തിരക്കിനിടയിൽ ആവശ്യത്തിനു വെള്ളം കുടിക്കുന്ന കാര്യം പോലും പല വീട്ടമ്മമാരും മറന്നുപോകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിർജലീകരണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ദിവസവും എട്ടു പത്തു ഗ്ലാസ് വെള്ളം കുടിക്കണം. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരിൻവെള്ളം, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കാം. പല സമയത്തായി ചായ, കാപ്പി, കട്ടൻ ചായ എന്നിവ കുടി ക്കുന്ന ശീലം ഒഴിവാക്കണം. ഇതു ശരീരത്തിന് അൽപസ മയത്തേക്ക് ഉത്തേജനം മാത്രമേ നൽകുകയുള്ളൂ. പഴങ്ങൾ ജ്യൂസായിട്ടു കഴിക്കുന്നതിനേക്കാൾ നല്ലത് പഴങ്ങളായി തന്നെ കഴിക്കുന്നതാണ്. പഴങ്ങളിൽ നാരുകൾ കൂടുതലായി ഉണ്ടാകും. ജ്യൂസിലാകട്ടെ ഊർജത്തിന്റെ അളവ് കൂടുതലായിരിക്കും.

മീൻ സ്ഥിരമായി ഉപയോഗിക്കാം 

പൂരിത കൊഴുപ്പ് കൂടുതൽ അടങ്ങിയ ആട്ടിറച്ചി, പോർക്ക്, ബീഫ്, കക്കയിറച്ചി, ഞണ്ട് എന്നീ ഭക്ഷണസാധനങ്ങളുടെ ഉപയോഗം മിതപ്പെടുത്താം. മീൻ സ്ഥിരമായി കഴിക്കുന്നതു നല്ലതാണ്. ചെറു മീനു കൾ കഴിക്കുന്നത് എല്ലുകളുടെ ബലം കൂട്ടും. 

രണ്ടു തരം എണ്ണയാകാം

ഭക്ഷണം പാചകം ചെയ്യുന്നതിനു രണ്ടുതരം എണ്ണകൾ മാറിമാറി ഉപയോഗിക്കാം. വെളി ച്ചെണ്ണയോ, നല്ലെണ്ണയോ തവിടെണ്ണയോ മാറി. മാറി ഉപയോഗിക്കണം. പാചകത്തിനു വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കുന്നതും നന്നെ ല്ല. അതുപോലെതന്നെ തേങ്ങയുടെ ഉപയോ ഗത്തിലും നിയന്ത്രണം വേണം.

പ്രക്യതിദത്തമായ ചേരുവകൾക്ക് മുൻഗണന 

ഭക്ഷണത്തിന് ഉപയോഗിക്കുന്ന ചേരുവകൾ പ്രകൃതിദത്തമായിരിക്കണം. കൃത്രിമമായ ചേരുവകൾ ഒഴിവാക്കുന്നതാണ് നല്ലത്.  ഭക്ഷണത്തിന്റെ സ്വാദ് മാത്രം നോക്കാതെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭക്ഷണരീതിയാണ് കുടുംബത്തിൽ അനുവർത്തിക്കേണ്ടത്. അതിനു കുടുംബാംഗങ്ങളെല്ലാവരുടെയും സഹകരണവും ആവശ്യമാണ്. 

Search This Blog