യുവത്വം കാത്തുസൂക്ഷിക്കാൻ പത്തുവഴികൾ - Health care Tips

സ്വാഭാവികമായ രീതിയിൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനുള്ള നിരവധി മാർഗങ്ങൾ പ്രകൃതിതന്നെ ഒരുക്കി വച്ചിട്ടുണ്ട്. ശരീരകലകളുടെ നിർമാണത്തിനാവശ്യമായ പോഷകങ്ങൾ, സൗന്ദര്യസംരക്ഷണത്തിനുള്ള വൈറ്റമിൻസ് എന്നിവയെല്ലാം പ്രകൃതിയിൽനിന്നു കണ്ടത്തി ഉപയോഗിക്കുകയേ വേണ്ടൂ. 

വെള്ളം കുടിക്കുക; ചർമം തിളങ്ങട്ടെ 

യാതൊരു ചെലവുമില്ലാതെ ആരോഗ്യ സംരക്ഷണത്തിനും ചർമസംരക്ഷണത്തിനുമുള്ള മാർഗമാണ് ധാരാളമായി വെള്ളം കുടിക്കുക എന്നത്. ധാരാളമായി വെള്ളം കുടിക്കുന്നതു ചർമത്തിൽ ജലാംശത്തെ പ്രദാനം ചെയ്ത് കൊണ്ട് അതിന്റെ ഇലാസ്തികത വർധിപ്പിക്കുന്നു. ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കി തിളക്കത്ത (പദാനം ചെയ്യുന്നു. ദിവസവും എട്ടു മുതൽ പത്തു വരെ ഗ്ലാസ് വെള്ളം കുടിക്കണം എന്നുപറയുന്നതിന്റെ പ്രാധാന്യവും ഇതുതന്നെയാണ്.

ശരീരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിലും കുടിക്കുന്ന വെള്ളത്തിനു പങ്കുണ്ട്. കൂടുതൽ വെള്ളം കുടിക്കുകയും കൂടുതൽ തവണ മൂത്രം പോകുകയും ചെയ്യുന്നതിലൂടെയാണ് ശരീരം മാലിന്യ വിമുക്തമാകുന്നത്. അതും ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഉപകാരപ്രദമാണ്. എന്നാൽ ഇത്രയും വെള്ളത്തിനു പകരമായി ചായ, കാപ്പി, കോള, മദ്യം എന്നിവയെല്ലാംകൂടി ഇതേ അളവിൽ കഴിച്ചു പരിഹാരം ചെയ്യാം എന്നു പ്രതീക്ഷിച്ചാൽ തെറ്റി. ഉദ്ദേശിച്ച് ഫലം കിട്ടില്ലെന്നു മാത്രമല്ല വിപരീത ഫലങ്ങൾ ഉണ്ടാകാനാണു കൂടുതൽ സാധ്യത. 

ഭക്ഷണം പ്രകൃതിയിൽ നിന്നു കണ്ടെത്താം 

പഴങ്ങൾ, വിവിധയിനം പരിപ്പുകൾ കശുവണ്ടി, ബദാം, നിലക്കടല മുതലായവ, പച്ചക്കറികൾ എന്നിവയിൽ ധാരാളം ആന്റിഓക്സസിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരകോശങ്ങളെ നശിപ്പിക്കുകയും വാർധക്യത്തെ വേഗത്തിൽ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്ന ഫീ റാഡിക്കിൾസിനെ (പതിരോധിക്കാൻ ഈ ആന്റി ഓക്സിഡന്റുകൾക്ക് അസാമാന്യമായ കഴിവുണ്ട്.

-ആപിക്കോട്ട്, കാരറ്റ്, മാങ്ങ, പപ്പായ, ഉരുളക്കിഴങ്ങ് , ചീര, ബക്കോളി എന്നിവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ്സ്, നെല്ലിക്ക, ഓറഞ്ച്, കാന്റെ ലോപ്സ് (മധുരമുള്ള ഒരുതരം മത്തങ്ങ), മുന്തിരി, പേരയ, സ്ട്രോബറി, തക്കാളി, കാബേജ് എന്നിവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ബദാം പരിപ്പ്, അവോക്കാഡോ, കിവി എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ എന്നിവ ശരീരത്തിലെ വിഷാംശങ്ങളെ നിർജീവമാക്കുകയും അണുബാധകളെ തടയുകയും ശരീരത്തിനെ ചെറുപ്പവും ആരോഗ്യ മുള്ളതുമാക്കി നില നിർത്തുകയും ചെയ്യും . 

ചായയ്ക്ക് നോ പറയാം പകരം ഗ്രീൻ ടീ 

പഴങ്ങളിലും പച്ചക്കറികളിലും മാത്രമല്ല ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നത് . ഇതിലും ഗുണമേറിയ ഒരു ആന്റിഓക്സിഡന്റ് ഗ്രീൻടീയിൽ അടങ്ങിയിട്ടുണ്ട്. ഇതു ശരീരത്തിലെ നശിച്ചു കൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ചതവുകളെയും പോറലുകളെയും സുഖപ്പെടുത്തുന്നു. ചർമത്തിലുണ്ടാകുന്ന കുരുക്കളെ ശമിപ്പിക്കുകയും സൂര്യ രശ്മിയുടെ തീവതകൊണ്ടു ചർമത്തിലുണ്ടാകുന്ന കേടു പാടുകളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. സാധാരണ ചായ ശരീരത്തിനു ദോഷമാകുന്നുവെങ്കിൽ ഗ്രീൻ ടീ ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു. 

ആരോഗ്യകരമായ എണ്ണ ഉപയോഗിക്കാം 

ഒലിവ് ഓയിൽ, കനോല ഓയിൽ, ഫ്ളാക്ക്സീഡ് ഓയിൽ എന്നിവ ശരീര ഭാരം വർധിപ്പിക്കാതെ ആരോഗ്യത്തോടുകൂടിയിരിക്കുന്നതിനു സഹായിക്കുന്നു. ഈ എണ്ണകൾ ചർമത്ത ബാധിക്കുന്ന ജരാനരകളെ തടയുന്നതും, കൊഴുപ്പിൽ ലയിച്ചു ചേരുന്നതു മായ കരോട്ടിനോയിഡുകളെയും വിറ്റാമിനുകളെയും ശരീരം വലിച്ചെടുക്കുന്നതിനു സഹായിക്കുന്നതുമാണ്. അതോടൊപ്പംതന്നെ ശരീരത്തിലെ കോശങ്ങളെ നിർമിക്കുകയും സംരക്ഷി ക്കുകയും ചെയ്യുന്ന അമിനോ ആസിഡുകൾ മാംസ്യത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആവശ്യത്തിനുള്ള മാംസ്യം (പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ആഹാരം (ഏക ദേശം 120 ഗ്രാം വീതം ദിവസവും) സ്ഥിരമായി ഉപയോഗിക്കുന്നതു ചർമം, മുടി, നഖം എന്നി വയെ ആരോഗ്യകരമായി സംരക്ഷിക്കാൻ സഹായിക്കും. 

മധുരം കുറയ്ക്കാം ; 

രോഗങ്ങളും മധുരം കൂടുതലായി അടങ്ങിയിട്ടുള്ള ആഹാരം സ്ഥിരമായി ഉപയോഗിക്കുന്നതു ശരീരത്തിന്റെ ഘടനയെയും സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കും. മധുരത്തിന്റെ കൂടുതലായ ഉപയോഗം കാലക്രമത്തിൽ രക്തത്തിലെ പഞ്ചസാര യുടെ അളവു കൂട്ടുകയും ഇതു ചർമത്തിന്റെ സംരക്ഷണത്തിനാവശ്യമായ കൊളാജെൻ എന്നുപറയുന്ന മാംസ്യവുമായി കൂടിച്ചേർന്നു ചർമത്തിനു കട്ടിയും ചുളിവുകളും പരുപരുപ്പും ഉണ്ടാക്കുന്നു. 

സൂര്യപ്രകാശം വേണം;  ആവശ്യത്തിന് 

ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ്, എന്നിവയെ വലിച്ചെടുക്കുന്നതിനാവശ്യമായ വിറ്റാമിൻ-ഡിയെ പ്രദാനം ചെയ്യുകയും ത്വക്കിനു സംരക്ഷണവും രോഗപ്രതിരോധശേഷിയും സൂര്യപ്രകാശം തരുമെങ്കിൽ പോലും തീവ്രമായ സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതാണു നല്ലത്. പ്രത്യേകിച്ചും ഉച്ചസമയത്തും അതിനു ശേഷവുമുള്ള തീവ്രമായ സൂര്യ പ്രകാശം ചർമത്തിനു ഹാനികരമാണ്.

ഈ സമയത്ത് സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അൾട്രാ വയലറ്റ് കിരണങ്ങൾ ചർമത്തിലുള്ള കോളജൻ എന്ന മാംസ്യത്തെ നശിപ്പിക്കുകയും അതു ചർമത്തിനു ചുളിവുകൾ, പരുപരുപ്പ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ കാൻസർ വരുന്ന തിനുള്ള സാധ്യതകളും ഉണ്ടാക്കും. ഈ സമയത്തു നേരിട്ടു സൂര്യ താപം ഏൽക്കേണ്ടി വരുന്നവർ കട്ടികുറഞ്ഞ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിച്ചു ശരീരഭാഗങ്ങൾ പരമാവധി മറച്ചു സംരക്ഷിക്കുന്നതു നന്നായിരിക്കും. 

സൗന്ദര്യവർധക വസ്തുക്കൾക്കു പരിധി നിശ്ചയിക്കാം 

ചിലരുടേതു വരണ്ട ചർമമായിരിക്കും. ചിലരുടേത് എണ്ണമയമുള്ളതും മറ്റു ചിലരുടേതു രാസവസ്തുക്കളോടു പ്രതികരിക്കുന്നവയും ആയിരിക്കും. ഇവ മനസിലാക്കിയതിനുശേഷം അതാതു ചർമത്തിനനുസരിച്ചുള്ള സോപ്പുകളും സൗന്ദര്യവർധക വസ്തുക്കളും മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

എന്നാൽ ഹെർബൽ സോപ്പു പോലുള്ള പ്രകൃതിദത്ത സൗന്ദര്യ വർധകങ്ങൾ കുറച്ചു കൂടി സുരക്ഷിതമായിരിക്കും. അതു പോലെ ചെറു പയർപൊടി, കടല മാവ്, വാകപ്പൊടി എന്നിവയും സോപ്പിനു പകരമായി ഉപയോഗിക്കാവുന്നതാണ്. ആസിഡിന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്ന സോപ്പുകൾ ഉപയോഗിക്കരുത്. അതുപോലെ സോപ്പ് ഏതായാലും അതു മിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇതു ചർമത്തിലെ സ്വാഭാവികമായ എണ്ണ മയം നിലനിർത്താൻ സഹായിക്കുന്നു.

ശുചിത്വം സൂക്ഷിക്കാം; 

ആരോഗ്യവും ശുചിത്വകാര്യത്തിൽ മിക്കപ്പോഴും അവഗണിക്കപ്പെടുന്ന രണ്ടു ഭാഗങ്ങളാണു കാൽപാദങ്ങളും കൈപ്പത്തികളും. ഈ രണ്ടു ഭാഗങ്ങളും ആരോഗ്യത്തോടുകൂടിയും സൗന്ദര്യത്തോടുകൂടിയും ഇരിക്കുന്നതിനു ദിവസവും വൃത്തിയാക്കേണ്ടതുണ്ട്. ഉപ്പു വെള്ള ത്തിൽ അല്പം നാരങ്ങാ നീരു ചേർത്ത് പഴയ ടൂത്ത് ബ്രഷ് ഉപ യോഗിച്ചു കാല് പാദവും നഖവും വൃത്തിയാക്കണം.

ചെയ്യുന്ന ജോലികൾക്കനുസരിച്ചു ചർമത്തിനു കട്ടി കൂടുന്നതും നഖം പൊട്ടുന്നതും നഖത്തിനു നിറവ്യത്യാസം വരുന്നതും ഇതുമൂലം തടയാനാകും. ആഴ്ചയിൽ ഒരിക്കലെങ്കിലും പ്യൂമിക് സ്റ്റോൺ പോലുള്ളവകൊണ്ടു കൈപ്പത്തിയും കാൽപാദവും ഉരച്ചു വൃത്തിയാക്കുന്നതു തൊലി കട്ടിയാകാതെ ഇരിക്കാൻ സഹായി ക്കും . 

ശരീരം തിരുമ്മു; രക്തയോട്ടം വർധിക്കട്ടെ 

ശരീരം തിരുമ്മുന്നതു ശാരീരികവും മാനസികവുമായ സുഖത്ത പ്രദാനം ചെയ്യുന്നു. ഇതു ചർമത്തെ ഉത്തേജിപ്പിക്കുകയും രക്തസമ്മർദത്ത നിയന്ത്രിക്കുകയും ത്വക്കിനടിയിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളെ പുറത്തുകളയുകയും സന്ധികൾക്ക് ഉണ്ടാകുന്ന പിടുത്തത്തെ ഇല്ലാതാക്കി സുഖകരമായ ചലന സ്വാതന്ത്യത്ത പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ഇതിനെല്ലാം പുറമേ ശാരീരികവും മാനസികവുമായ സമ്മർദത്തെ ഇല്ലാതാക്കി ശരീരത്തിനു നല്ല തേജസ്സിനേയും ഓജസ്സിനെയും പ്രദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ ആഴ്ചയിൽ ഒരിക്കലോ വല്ലപ്പോഴുമെ ങ്കിലുമോ ഔഷധങ്ങൾ ചേർത്തു തയാറാക്കിയ തെലങ്ങൾ ഉപയോഗിച്ചു മസാജ് ചെയ്യുന്നത് എല്ലാ പ്രായക്കാർക്കും ഏറെ ഗുണപ്രദമാണ്. 

വ്യായാമങ്ങൾ ശീലമാക്കുക - 

വളയുകയും നിവരുകയും ചെയ്യുക, ശരീരം സംതുലനം ചെയ്യുക മുതലായ യോഗയിലുള്ള ലഘു വ്യായാമങ്ങൾ നിത്യം ചെയ്യുന്നതുമൂലം ശരീരഘടന നന്നാവുകയും പേശികൾക്കു ശക്തിയും ബലവും ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ സൂര്യനമസ്കാരം, ശീർഷാസനം തുടങ്ങിയ ആസനങ്ങൾ നിത്യം ചെയ്താൽ തലയിലേക്കുള്ള രക്ത പ്രവാഹം വർദ്ധിക്കുകയും അതു ചർമത്തിനെ പോഷിപ്പിക്കുകയും ശാരീരിക മാനസിക സമ്മർദങ്ങൾ ലഘൂകരിക്കുകയും ചെയ്യും.


Search This Blog

www.thiramala.com Thiramala.com all Malayalam TV serial | thiramala.com santhwanam serial. Powered by Blogger.