രാജകുമാരികളായി ഒരുങ്ങിയിറങ്ങാം - Wedding Tips

നൂറായിരം കണ്ണുകൾക്ക് നടുവിലേക്കാണ് ഒരു വധു ഇറങ്ങിച്ചെല്ലുന്നത്. കണ്ണുള്ളവരെല്ലാം കണ്ണുചിമ്മാതെ നോക്കിനിൽക്കാൻ, ഒരു രാജകുമാരിയെപ്പോലെ ഒരുങ്ങിയിറങ്ങണം. കല്യാണ ദിവസം കുറവുകൾ ഒന്നുമില്ലാതെ ആകർഷണം തോന്നുംവിധം സുന്ദരിയായി അണിഞ്ഞൊരുങ്ങുക, ഓരോ മണവാട്ടിയുടെയും മനസ്സ് ആഗ്രഹിക്കുന്നത് ഇങ്ങനെ തന്നെയാവും .
സൗന്ദര്യത്തിന് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചേ ഇന്നത്തെ പെൺകുട്ടി മണ്ഡപത്തിലേക്ക് കയറൂ. കല്യാണദിവസം മുഖം നിറയെ വെള്ള പൂശിയതുപോലുള്ള ഹെവി മേക്കപ്പിന്റെ കാലം കഴിഞ്ഞു. കല്യാണപെണ്ണിനെ ആരും നോക്കി നിൽക്കുന്ന ചന്തത്തിൽ അണിയിച്ചൊരുക്കാൻ കംപ്ലീറ്റ് മേക്ക് ഓവർ അതാണ് ഇന്നത്തെ ട്രെന്റ്. 

തയ്യാറെടുപ്പുകൾ 

 ജീവിതത്തിലെ ഇതുവരെയുള്ള ദിവസങ്ങൾ പോലെയല്ലല്ലോ വിവാഹദിവസം  അതിഥികളായി വന്നെത്തുന്നവരുടെ മുമ്പിലായാലും, ഫോട്ടോയിലും വീഡിയോയിലുമെല്ലാം സുന്ദരിയായി തിളങ്ങാൻ വിവാഹത്തിന് മൂന്നു മാസം മുമ്പെങ്കിലും തയ്യാറെടുപ്പുകൾ തുടങ്ങണം.
വിവാഹ ഒരുക്കങ്ങൾക്ക് പരിചയസമ്പന്നയായ ഒരു ബ്യൂട്ടീഷനെ കണ്ടെത്തുക എന്നതാണ് ആദ്യം വേണ്ടത്. നേരിട്ട് പരിചയമില്ലാത്ത ബ്യൂട്ടീഷനെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവർ ഒരുക്കിയ വധുവിന്റെ ഫോട്ടോ കണ്ടോ അവർ ഒരുക്കിയ വധുവിനെ നേരിൽ കണ്ട് സംസാരിച്ചോ ബ്യൂട്ടീഷനെ വിലയിരുത്തണം. ബ്യൂട്ടീഷനെ തീരുമാനിച്ചാൽ പിന്നെ ട്രീറ്റ്മെന്റുകൾ ആരംഭിക്കാം. വിവാഹനാളിൽ സുന്ദരിയായി തിളങ്ങണമെങ്കിൽ കുറഞ്ഞത് മൂന്നുമാസം മുമ്പെങ്കിലും ട്രീറ്റ്മെന്റ്സ് തുടങ്ങണം, ഓരോരുത്തരുടെയും ചർമ്മത്തിന് യോജിച്ച ട്രീറ്റ്മെന്റുകളാണ് തെരഞ്ഞെടുക്കേണ്ടത്. ഡാമേജ് സ്കിൻ ഉള്ളവർ അഞ്ചുമാസം മുമ്പേ ട്രീറ്റ്മെന്റുകൾ തുടങ്ങണം.  സ്പെഷ്യൽ വൈറ്റനിങ്ങ് ട്രീറ്റ്മെന്റ് നിറം നന്നേ കുറഞ്ഞവർക്കാണ്. നോർമ്മൽ സ്കിന്നുള്ളവർക്ക് കെമിക്കൽ ഫീൽ ഫേഷ്യലും ഡ്സ്കിന്നുള്ളവർക്ക് ലേസർ ട്രീറ്റ്മെന്റും (ഫോട്ടോ ഫേഷ്യൽ ചെയ്യാം. സ്കിൻ ഓപ്പൺ ചെയ്യാനും മുഖക്കുരു, കറുത്തപാടുകൾ ഇവ യെല്ലാം അകറ്റാനും വിറ്റാമിൻ സി അടങ്ങിയ ഈ ഫേഷ്യലുകൾ ഏറെ ഫലപ്രദമാണ്. വെളുത്ത നിറമുള്ളവർക്ക് ഗോഫേഷ്യൽ, ഗോൾഡ് ഫേഷ്യൽ തുടങ്ങിയവ ചെയ്യാം. ട്രീറ്റ്മെന്റ് ഒരു മാസം മുമ്പേ തുടങ്ങിയാൽ മതി. ഇരുണ്ട നിറമുള്ളവർക്ക് പേൾ, ഡയമണ്ട്, അരോമ, ഷഹനാസ്, സിൽവർ തുടങ്ങിയ ഫേഷ്യലുകൾ തെരഞ്ഞെടുക്കാം.
ഹെയർ ട്രീറ്റ്മെന്റ്സ്
 മുഖസൗന്ദര്യത്തിനൊപ്പം പ്രധാനമാണ് മുടിയുടെ സംരക്ഷണവും. പ്രോട്ടീൻ ട്രീറ്റ്മെന്റ് മുടിക്ക് കരുത്തേകാനും നല്ല നിറം ഉണ്ടാകാനും മുടികൊഴിയാതിരിക്കാനും ഫലവത്താണ്. "ഡ' ഹെയർ മൃദുവാകാൻ ഹെയർ സ്പാ ഉത്തമമാണ്. നോർമൽ സ്പാ ഇരുപത് ദിവസത്തിൽ ഒരിക്കൽ ചെയ്യണം. പെർമനന്റ് സ്പായാണ് ചെയ്യുന്നതെങ്കിൽ ആറുമാസത്തിലൊരിക്കൽ മതിയാകും. മുടിയഴകിനുവേണ്ടി ട്രീറ്റ്മെന്റ് ചെയ്യുന്നതിനൊപ്പം മുടി ട്രീം ചെയ്യുകയും വേണം. വിവാഹത്തിന് രണ്ടാഴ്ച മുമ്പേ, അണിയുന്ന വസ്ത്രത്തിനും മുഖത്തിന്റെ ആകൃതിക്ക് ചേരുന്നവിധം ഒരു ഹെയർ സ്റ്റൈൽ കണ്ടെത്തണം .
ബോഡി പോളിഷിംഗ്
 വിവാഹദിവസം മുഖസൗന്ദര്യവും മുടിയഴകും മാത്രം നന്നായിരുന്നാൽ പോരാ. കൈകാലുകളും ചുമലും ശരീരചർമ്മത്തിന്റെ സൗന്ദര്യവും എല്ലാം ശ്രദ്ധിക്കേണ്ടതുതന്നെ. ചർമ്മം സുന്ദരമായി തിളങ്ങാൻ ബോഡി പോളീഷ് വിവാഹത്തിന് പത്തുദിവസം മുമ്പെങ്കിലും ചെയ്യണം. ബോഡി പോളിഷിങ്ങ് രണ്ട് രീതിയിലുണ്ട്. ബോഡിപീലും, ബോഡി സ്പായും. ബ്യൂട്ടീഷനുമായി കൺസൾട്ട് ചെയ്ത് ഇതിൽ ഏത് വേണമെന്ന് തീരുമാനിക്കാം. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ പെഡിക്യൂറും മാനിക്യൂറും ചെയ്ത് കൈയും കാലും സുന്ദരമാക്കാം. ഇനി വാക്സിങ്ങ് കൂടിയായാൽ, ചർമ്മം ഒന്നുകൂടി സുന്ദരമാകും. ബോഡിഫുൾ വാക്സിംഗ്, ഹാന്റ്, ലെഗ് ഇങ്ങനെ പല രീതിയിൽ വാക്സസിംഗ് തെരഞ്ഞെടുക്കാം. ചർമ്മത്തിന്റെ സ്വഭാവം നോക്കിവേണം വാക്സിങ്ങ് തെരഞ്ഞെടുക്കാൻ. ഹോട്ട് വാക് ആണ് ബെറ്റർ ചോയ്സ്.
മേക്കപ്പ്
 ഓരോരുത്തരുടെയും രൂപത്തിനും സ്കിൻടോണിനും ചേരുന്നവിധം വേണം മേക്കപ്പ് തെരഞ്ഞെടുക്കാൻ. ഇരുണ്ട നിറമുള്ള വർക്ക് ഒരു യെല്ലോയിഷ് മേക്കപ്പായിരിക്കും ചേരുക. ചർമ്മത്തിന് ചേരുന്ന നിറത്തിലുള്ള ഫൗണ്ടേഷൻ തെരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ചർമ്മത്തിന് ചേരുന്ന വിധമുള്ള ഫൗണ്ടേഷൻ ഇട്ടാൽ അത് വധുവിനൊരു നാച്വറൽ ലുക്ക് നൽകും.  കണ്ണുകൾക്ക് തിളക്കവും ഭംഗിയും നൽകുന്ന ഐ മേക്കപ്പാണ് വധുവിന് വേണ്ടത്. വിവാഹവേഷത്തിന്റെ അതേ നിറത്തിലുള്ള ഐ ലൈനറും ഐഷാഡോയും അണിയാം. ഐലാഷ് ഇല്ലാത്തവർക്ക് കൃതിമ ലാഷ് വച്ച് കൊടുത്തും കണ്ണിന്റെ ഭംഗി കൂട്ടാം. ചർമ്മത്തിന് ചേരുന്ന ലിപ്റ്റസ്റ്റിക്കും, ചുണ്ട് വരളാതിരിക്കാൻ ഇടയ്ക്കിടെ ലിപ് ഗ്ലാസും പുരട്ടാം. നമ്മുടെ കാലാവസ്ഥയിൽ വിയർപ്പ് മൂലം മേക്കപ്പ് പടരാൻ ഇടയുള്ളതിനാൽ വാട്ടർ പൂഫ് ഫൗണ്ടേഷൻ, കാജൽ, ഐലാനർ, മസ്കാര എന്നിവ ഉപയോഗിക്കുന്നതാണ് ഉചിതം. മേക്കപ്പിന്റെ ഫിനിഷിങ്ങിനായി സ്കിന്നിനുചേരുന്ന ബ്ലഷർ കൂടി ഉപയോഗിക്കാം .
വസ്ത്രങ്ങൾ, ആഭരണങ്ങൾ കഴിയുന്നതും ലൈറ്റ് ആയിരിക്കുക. കാഴ്ചയിൽ റോയൽ ആയിരിക്കുക. കല്യാണവസ്ത്രങ്ങളെക്കുറിച്ച് പെൺകുട്ടികളുടെ ഇഷ്ടങ്ങൾ ഇങ്ങനെയൊക്കെയാണ്.


 

Post a Comment

0 Comments

Search This Blog