നവവധുവിനായുള്ള മേക്കപ്പ് ടിപ്സുകൾ - Wedding Special

 ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ മുഹൂർത്തമാണ് വിവാഹം. നവവധുവായി ഒരുങ്ങേണ്ട സുന്ദരവേളയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ
 1. ഒരു പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചുകഴിഞ്ഞാൽ 3 മുതൽ 6 മാസംമുമ്പുതന്നെ ബ്യൂട്ടി ട്രീറ്റ്മെന്റ് ആരംഭിക്കേണ്ടതാണ്. അവരവരുടെ സ്കിൻടോണിന്റെ പ്ലസ്സും മൈനസും മനസ്സിലാക്കിക്കൊണ്ടായിരിക്കണം. ബ്യൂട്ടി ട്രീറ്റ്മെന്റ് സമയപരിമിതി ഉണ്ടെങ്കിൽ കുറഞ്ഞത് രണ്ട് സിറ്റിംഗിനെങ്കിലും സമയം കണ്ടെത്തിയാൽ മാത്രമേ വധുവിന് വിവാഹത്തിന്റെ ദിനത്തിൽ ശോഭിക്കാനാവൂ.
 2, ബ്ലീച്ച്, ഫേഷ്യൽ, ഐബ്രാ , വാക്സിംഗ്, മുടിയുടെ സ്പാ, പെഡി ക്യൂർ, മാനിക്യൂർ എന്നിങ്ങനെയുള്ള എല്ലാ ബ്യൂട്ടി ട്രീറ്റ്മെന്റുകളും വിവാഹത്തിനുമുമ്പുതന്നെ ചെയ്തുതീർക്കുന്നതാണ് നല്ലത്.
 3. ചില കുട്ടികളുടെ മുഖത്ത് ധാരാളം മുഖക്കുരു കാണും. ഇങ്ങനെയുള്ളവർ നിറം വർദ്ധിപ്പിക്കാനുതകുന്ന ബ്ലീച്ച് ഉപയോഗിക്കു മ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതല്ലെങ്കിൽ മുഖക്കുരു വർദ്ധിക്കാൻ സാദ്ധ്യതയേറും.
 4. ഓരോ വ്യക്തിയുടെയും ചർമ്മം വ്യത്യസ്തമാണ്. വിവാഹം എന്നുകേൾക്കുമ്പോൾതന്നെ ഗോൾഡ് ഫേഷ്യലാണ് ഏറ്റവുമധികം ആളുകൾ തെരഞ്ഞെടുക്കുക. പക്ഷേ, എണ്ണമയമുള്ള ചർമ്മം ഉള്ളവർക്ക് പ്രതീക്ഷിക്കുന്ന ഫലം അതിലൂടെ ലഭിക്കുകയില്ല. അതിനാൽ അവരവർക്ക് അനുയോജ്യമായവ തെരഞ്ഞെടുക്കുന്നതാണ് ഉചിതം .
 5. നമ്മുടെ നാട്ടിലെ പെൺകുട്ടികൾ പൊതുവേ ട്രെഡീഷണൽ സ്റ്റൈലിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. അങ്ങനെയുള്ളവർക്ക് ലൈറ്റ് മേക്കപ്പാണ് അനുയോജ്യം.
 6. വൈകുന്നേരങ്ങളിലെ റിസപ്ഷന് ഹെവി മേക്കപ്പും സ്റ്റോൺവർക്കുള്ള ആഭരണങ്ങളും ധരിക്കാം. കണ്ണൂകൾക്ക് ചുറ്റും ഹെവിമേക്കപ്പാണ് വേണ്ടത്. റിച്ച് ലുക്ക് കിട്ടാൻ ഇത് സഹായിക്കും.  വിവാഹത്തിനുമുമ്പുതന്നെ മേക്കപ്പിട്ട് ഒന്ന് പരീക്ഷിച്ചു നോക്കേണ്ടതാണ്. അതുപോലെ സാരിക്ക് അനുയോജ്യമായ ആഭരണങ്ങളും റെഡിയാക്കിവെയ്ക്കണം. ഹെയർ സ്റ്റൈലും. അവസാനനിമിഷം വരെ കാത്തിരിക്കേണ്ടതില്ല. അതിരാവിലെയുള്ള മുഹൂർത്തമാണെങ്കിൽ തലേന്ന് രാത്രിതന്നെ സാരിയുടെ പ്ലീറ്റ്സൊക്കെ ശരിയാക്കി വെയ്ക്കണം.

Post a Comment

0 Comments

Search This Blog