മേക്കപ്പിലുടെ മാറുന്ന മുഖവും സൗന്ദര്യവും

മേക്കപ്പിലുടെ മാറുന്ന മുഖവും സൗന്ദര്യവും

ഒരു വ്യക്തിയുടെ മുഖം മേക്കപ്പ് എന്ന കലയിലൂടെ വളരെയധികം വ്യത്യാസങ്ങൾ വരുത്താൻ കഴിയും.
മേക്കപ്പ് പ്രഥമഘട്ടം 
 ഓയിൽഫീയായിട്ടുള്ള വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ ഇടത്തരം നിറക്കാർക്കുവേണ്ടി തെരഞ്ഞെടുക്കാം. ഫൗണ്ടേഷൻ എപ്പോഴും സ്കിന്നിന് ചേരുന്ന കളർ ആയിരിക്കണം. അത് ഒരിക്കലും നമ്മുടെ ചർമ്മത്തിന്റെ നിറത്തേക്കാൾ കുറവായിരിക്കരുത്. അങ്ങനെ സംഭവിച്ചാൽ മുഖത്ത് മാസ്ക് വച്ചിരിക്കുന്ന പ്രതീതിയുണ്ടാകും. - ആദ്യംതന്നെ മുഖവും കഴുത്തും ക്ലെൻസർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഓയ്ലി സ്കിൻ ഉള്ളവർക്ക് പെർഫെക്റ്റ് മാറ്റ് ഒന്നുരണ്ട് ഡോപ്പ് ഒരുപോലെ അപ്ലേ ചെയ്യുക. സ്കിൻ വളരെ ഡയാണെങ്കിൽ അൾട്രാഅണ്ടർബേസ് ഉപയോഗിക്കണം. രണ്ടുമിനിറ്റിനു ശേഷം ഫൗണ്ടേഷൻ ഇടണം. നനഞ്ഞ പോഞ്ച് ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും ഒരുപോലെയാക്കണം.  അതിനുശേഷം നെറ്റി, മൂക്ക് ഇവ ബ്ലഷർ പോയിന്റിനുതാഴെ എല്ലാം ഫെയ്സ് കട്ടിംഗ് ചെയ്യണം. ഫൗണ്ടേഷൻ നന്നായി ബെൻഡ് ചെയ്തതിനുശേഷം ഇത് സെറ്റ് ചെയ്യാൻ വേണ്ടി മേക്കപ്പ് പൗഡർ ഉപയോഗിക്കുക. പൗഡർ ഇടുമ്പോഴേക്കും ഓയിൽ ആഗീരണം ചെയ്യും. മാത്രമല്ല, മുഖത്തിന് തിളക്കം കിട്ടുകയും ചെയ്യും. ട്രാൻസ്മസെന്റ് പൗഡറാണ് ഇതിന് നല്ലത്. കവിളുകൾക്ക് തിളക്കം കിട്ടാനായി റൂഷും ഉപയോഗിക്കാം. ഇരുനിറക്കാർ പിങ്ക് കളർ റൂഷ് ഉപയോഗിക്കുന്നത് നന്ന്. ഒരു ബ്രഷ് ഉപയോഗിച്ച് കവിളുകളിൽ നിന്നും വശങ്ങളിലേക്ക് വേണം റൂഷ് പുരട്ടുവാൻ. 
കൺപുരികം എങ്ങനെ ഭംഗിയാക്കാം 
    ഡാർക്ക് ബ്രൗൺ പെൻസിൽ ഉപയോഗിച്ച് കൺപുരികം ആദ്യം ഷേപ്പ് ചെയ്യണം. പുരികങ്ങൾക്ക് സ്വാഭാവികത കിട്ടുന്നതിനായി പുരികത്തിന്റെ തുടക്കഭാഗം അധികം കറുപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
കണ്ണുകളുടെ മനോഹാരിത 
 മുഖത്തിന് ഏറ്റവും സൗന്ദര്യം പകരുന്നത് കണ്ണുകളാണ്. കണ്ണുകൾ നല്ല ഭംഗിയായാൽ തന്നെ മുഖഭംഗി വർദ്ധിച്ചിരിക്കും. കണ്ണുകൾ ചമയഭംഗിയിലൂടെ ഒരുക്കിയെടുക്കുമ്പോൾതന്നെ മുഖത്തിന് വരുന്ന മാറ്റം നമുക്ക് നല്ലതുപോലെ തിരിച്ചറിയാനാകും.  ഇരുണ്ടനിറക്കാൻ കഴിയുന്നതും ലൈറ്റ് ഷേഡിലുള്ള ഐ മേക്കപ്പ് ഒഴിവാക്കേണ്ടതാണ്. അതിനുപകരമായി ഡാർക്ക് മെറ്റാലിക്ക് കളർ ഉപയോഗിക്കാം. 
 കൺപീലികളിൽ മസ്കാര പുരട്ടണം. മസ്കാര പുരട്ടുന്നതോടെ കൺപീലികളിൽ തിക്ക്നസ് തോന്നിപ്പിക്കുകയും ചെയ്യും. 
ചുണ്ടുകൾ ഭംഗിയുളളതാകാൻ
 ലിപ് പെൻസിൽ ഉപയോഗിച്ച് ചുണ്ടുകൾ ഷേപ്പിൽ വരയ്ക്കാം . ഇങ്ങനെവരയ്ക്കുമ്പോൾ വലിയ ചുണ്ടുകൾ ചെറുതാക്കിയും ചെറിയ ചുണ്ടുകൾ വലുതായും വരയ്ക്കണം. ഇരുണ്ട നിറമുള്ളവർ മാറ്റ് ഫിനിഷുള്ള ലിപ്റ്റിക്ക് ഇടുന്നതായിരിക്കും കൂടുതൽ ഇണങ്ങുന്നത്. ഡാർക്ക് പ്ലം, ബെറി ഷേഡ്, ന്യൂഡ് പിങ്ക്, ന്യൂഡ്ബെയ്ക്ക് ഷേഡുകൾ ഇടത്തരം നിറക്കാർക്ക് നന്നായി ചേരും.
ഇത്രയുമായിക്കഴിഞ്ഞാൽ മുടി ഭംഗിയാക്കുന്ന ജോലിയിലേക്ക് കടക്കാം. മുഖത്തിന്റെ ഷേപ്പ് അനുസരിച്ചുള്ള ഹെയർ സ്റ്റൈലായാൽ മുഖത്തിനു ഭംഗി ലഭിക്കും. ചങ്ങാതിയോട് ചോദിച്ചിട്ടോ കണ്ണാടിയിൽ നോക്കിയോ മുഖത്തിന് യോജിച്ച മുടിക്കെട്ട് തീരുമാനിക്കാം. അതുകൂടി കഴിഞ്ഞാൽ ഇഷ്ടമെങ്കിൽ മുടിയിൽ ക്ലിപ്പുകൾ ഉപയോഗിക്കാം, പൂക്കൾ ചൂടാം. അതോടെ മേക്കപ്പ് പൂർണ്ണമാവു കയാണ്.

Post a Comment

0 Comments

Search This Blog