ഭക്ഷണക്രമം മഴക്കാലത്ത്

ഭക്ഷണക്രമം മഴക്കാലത്ത്

  പാനീയങ്ങൾ ചൂടായി കുടിക്കുക. ചൂടു ചായയിൽ ചുക്കുപൊടി ചേർക്കുക. പാലിലും ചുക്കുപൊടി ചേർത്ത് കുടിക്കാം.
 തെരുവോരങ്ങളിൽനിന്ന് ഭക്ഷണം കഴിക്കുന്ന രീതി നിറുത്തുക.
 പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക. കോളിഫ്ളവർപോലെയുള്ള പച്ചക്കറികൾ പ്രത്യേകം കഴുകി ശുചിയാക്കണം. . ഭക്ഷണം മിതമായി കഴിക്കുക.
.എണ്ണകലർന്നതും, വറുത്തതുമായ ഭക്ഷണവസ്തക്കൾ ഉപയോഗിക്കാതിരിക്കുക. ഇവ അസിഡിറ്റിയുണ്ടാക്കുന്നു. തന്തൂരി ഇനങ്ങൾ കഴിക്കുന്നതാണ് നല്ലത്.
 സുഗന്ധവ്യഞ്ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കൾ കുറയ്ക്കുക. ഉപ്പ് കുറവുള്ള ഭക്ഷണം കഴിക്കുക.  
 സവാള, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജീരകം തുടങ്ങിയവ ഉപയോഗിക്കാം. ഇവ ദഹനശക്തി വർദ്ധിപ്പിക്കുകയും പ്രതിരോധശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പയറുവർഗ്ഗങ്ങൾ, ഓട്സ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.  , പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവ കഴിക്കുക. മത്സ്യം, മാംസം തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.
അച്ചാറുകൾ, പുളി തുടങ്ങിയവ ഉപേക്ഷിക്കുക.  മറ്റ് വീടുകളിൽനിന്നോ കടകളിൽനിന്നോ മുറിച്ചതിന്റെ ബാക്കിയായി വാങ്ങുന്ന പച്ചക്കറികളോ, പഴവർഗ്ഗങ്ങളോ കഴിക്കരുത്. 
സൂപ്പുകളും മറ്റും ഉപയോഗിക്കുക.
അരിച്ചതോ, തിളപ്പിച്ചതോ ആയ ജലം കുടിക്കുക.  ആവശ്യത്തിന് വെള്ളം കുടിക്കണം.
ഡയറി ഉൽപ്പന്നങ്ങൾ കഴിയുമെങ്കിൽ ഉപയോഗിക്കാതിരിക്കുക.

 മഴക്കാല മുൻകരുതലുകൾ 
മഴക്കാലം രോഗങ്ങളുടേയും കാലമാണ്. ചില മുൻകരുതലുകളെടുത്താൽ തന്നെ മഴക്കാലരോഗങ്ങളെ അകറ്റി നിർത്താം .
 മധുരം, പാൽ, ജലാംശം അധികമുള്ള മലക്കറികൾ എന്നിവ ഒഴിവാക്കുക. ഡോക്ടർ പാൽ കുടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതിൽ കുരുമുളക്, മഞ്ഞൾപൊടി, പനംകൽക്കണ്ടം എന്നിവ ചേർത്ത് രാവിലെ 8 മണിക്കും വൈകിട്ട് 6 മണിക്കുള്ളിലായും മാത്രം കുടിക്കുക. രാത്രിയിലും അതിരാവിലെയും പാൽ കുടിക്കരുത്. ആവികൊള്ളുന്നതും, ചുക്ക്- മല്ലി കഷായം കുടിക്കുന്നതും ആഴ്ചയിൽ ഒരിക്കൽ നിർബന്ധമായും പതിവാക്കുക. കർപ്പൂരാദിതൈലം കുട്ടികളുടെ നെഞ്ചിൽ തടവികൊടുക്കുക.
 കുരുമുളക്, മഞ്ഞൾ, പട്ട, ഗ്രാമ്പൂ, മുതിര മുതലായ ശരീരത്തിന് ഉഷ്ണമേകുന്നവ ഇടയ്ക്കിടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ആടലോടകത്തിന്റെ നീര് രക്തത്തിലെ പ്ലേറ്റ്ലെറ്റ്സ് വർദ്ധിപ്പിച്ച് കഫത്തെ പുറം തള്ളാനും ചുമ അകറ്റാനും, ശ്വാസകോശത്തിന് ബലമേകാനും അതത്തമമാണ്. വൈദ്യനിർദ്ദേശപ്രകാരം ആടലോടകംതന്നെയാണോ എന്ന് തീർച്ചപ്പെടുത്തിയശേഷം ഒന്നോ രണ്ടോ ഇല പിഴിഞ്ഞ നീര് കുടിച്ചാൽ മഴക്കാലത്തെ ജലദോഷം, പനി എന്നിവയ്ക്ക് ശമനം കിട്ടും. - , ഇരുചക്രവാഹനത്തിന്റെ മുന്നിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവർ രാവിലേയും വൈകിട്ടും കുട്ടികളെ മുന്നിലിരുത്തി യാത്ര ചെയ്യരുത്. കാറ്റുതട്ടാതിരിക്കാൻ കുട്ടികളുടെ ചെവി മൂടുന്നതും നല്ലതാണ്.
ചെറിയ തുമ്മൽ, ജലദോഷം എന്നിവയ്ക്ക് ആന്റി ബയോട്ടിക്ക് മരുന്നുകൾ കഴിക്കരുത്. ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം ഈ മരുന്നുകൾ കഴിക്കുക.
മൂന്ന് ദിവസത്തിനുശേഷം പനിക്ക് കുറവുണ്ടായില്ലെങ്കിൽ ഡോക്ടറെക്കണ്ട് വിദഗ്ധമായ ചികിത്സ തേടാവുന്നതാണ്. പനിയുള്ളപ്പോൾ ചില കുട്ടികൾക്ക് വലിവ് ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് കുട്ടികൾക്കുണ്ടാകുന്ന പനി കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികൾക്കുണ്ടാവുന്ന ജലദോഷം സാധാരണ മഴക്കാല ജലദോഷമല്ലേ എന്ന് കരുതി അശ്രദ്ധരാവരുത്. പമറി കോംപ്ലക്സ് എന്ന ഈ രോഗം കണ്ടെത്തിയാൽ ഉടൻതന്നെ തക്ക ചികിത്സയിലൂടെ ഭേദപ്പെടുത്താൻ കഴിയുന്നതാണ്.

Post a Comment

0 Comments

Search This Blog