കാൽപ്പാദം സുന്ദരമാക്കാൻ മീൻകടി ചികിത്സ

കാൽപ്പാദം സുന്ദരമാക്കാൻ മീൻകടി ചികിത്സ

  തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഉപ്പുറ്റിയിലെ കട്ടിത്തൊലികൾ കല്ലിലുരച്ചുകളയാൻ പലരും മെനക്കെടാറില്ല. അവിടെയാണ് പുതിയ മീൻകടി ചികിത്സയ്ക്കുള്ള പ്രാധാന്യം. ഒരു ചെറിയ മീറ്റിംഗിനു വേണ്ടി ഞാൻ ഫിൻലന്റിലേക്ക് പോവുകയാണ്. തിരക്കിനിടയിൽ തലമുടി കറുപ്പിക്കൽ, പാദം ഉരച്ചു മയപ്പെടുത്തൽ, കൈവിരലിലെ നഖം സുന്ദരമായി സൂക്ഷിക്കുക. ഇത്തരത്തിൽ എന്റെ സമപ്രായക്കാരായ സ്ത്രീകൾ സൂക്ഷിക്കുന്ന പല കാര്യങ്ങളും ചെയ്യാൻ എനിക്ക് കഴിയാറില്ല.  ഏതായാലും കാലിന്റെ കടുപ്പമുള്ള തൊലി ഒരു വൈകുന്നേരത്തെ കപ്പൽസവാരിക്കിടയിൽ പൊടിമീനിന് തീറ്റയായി കൊടുക്കുക ഒരു രസമായി തോന്നി എനിക്ക്. സുഖമായി ഒരു കസേരയിൽ കടലിലേക്ക് നോക്കിക്കിടന്ന് കാലുകൾ ബക്കറ്റിൽ ഇട്ടിരിക്കുന്ന മീനിനായി ഇട്ടുകൊടുക്കുക മാത്രമാണ് ഞാൻ ചെയ്യേണ്ടത്. നൂറുകണക്കിന് ഗാരറൂഫാ മീനുകളാണ് ഇത് ചെയ്യുന്നത്. പരലിനേക്കാൾ ചെറുതാണത്. പല്ലില്ലാത്ത ഈ മീൻ നേരിയ പിരിപിരിപ്പോടെ കാലിലെ ഉണക്കത്തോലി ഒരു ഇരുപത് മിനിട്ടുകൾകൊണ്ട് തിന്നുതീർക്കും. ജീവനുള്ള പുതിയ തൊലികൾ ഇവ ഭക്ഷിക്കാറില്ല.  ബക്കറ്റിലെ വെള്ളം തുടർച്ചയായി സ്വിമ്മിംഗ് പൂളിലേതുപോലെ മാറ്റിക്കൊണ്ടിരിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് മറ്റൊരാളുടെ രോഗം നമ്മൾക്ക് പിടിക്കുമെന്ന പേടിയും വേണ്ട. സുഖകരമായ മീൻകടി ചികിത്സ. പക്ഷേ 20 മിനിറ്റിന് ഏതാണ്ട് 2000 രൂപയാണ് ചാർജ്.
ഗാരാറൂഫാ മീനുകൾ ടർക്കി, സിറിയ, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ നദികളിലാണ് കണ്ടുവരുന്നത്. പല പേരുകളിലറിയപ്പെടുന്ന ഈ മീനിന് ഡോക്ടർഫിഷ് എന്നും പേരുണ്ട്. കാലങ്ങളായി ടർക്കിപോലെയുള്ള രാജ്യങ്ങളിൽ ഗാരാറൂഫാ മീനുകളെ ഉപയോഗിക്കാറുണ്ട്.  ഗാരാറൂഫാ മീനുകൾ ഉണങ്ങി മരിച്ച തൊലിമാത്രമേ കരണ്ടിയെടുക്കാറുള്ളു എന്ന് പറയുന്നത് ശരിയല്ല എന്നാണ് ചിലരുടെ അഭിപ്രായം.  2006 ന് ശേഷം ലോകത്തിലെ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളിലും മീൻസ്പാ റിസോർട്ടുകൾ തുടങ്ങിയിട്ടുണ്ട്
എന്നാൽ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ മീൻസ്പാ ചികിത്സ നിരോധിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഓരോ ഉപയോഗത്തിനുശേഷം നശിപ്പിക്കുകയോ സ്റ്റെറിലൈസ് ചെയ്യുകയോ വേണം. എന്നാൽ രോഗാണുക്കളെ തിന്നുന്ന മീനിനെ ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുക വലിയ ചെലവുള്ള കാര്യമാണ്. അതുകൊണ്ട് മീൻചികിത്സ ആരോഗ്യകരമല്ല എന്നും അഭിപ്രായങ്ങളുണ്ട്.
ഇംഗ്ലണ്ടിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസി 2011-ൽ മീൻകടി ചികിത്സയ്ക്കെതിരായ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത് ഇപ്രകാരമാണ്. മീൻകടി രക്തസംബന്ധമായ ഹെപ്പറ്റൈറ്റിസ്, എയിഡ്സ് തുടങ്ങിയ രോഗങ്ങൾ ബക്കറ്റിലെ വെള്ളത്തിൽ കലരാൻ ഇടയാക്കുകയും ഇത് മറ്റുള്ളവരുടെ ചെറുമുറിവുകളിലൂടെ പകരാൻ ഇടയാകുകയും ചെയ്യും.

Post a Comment

0 Comments

Search This Blog