മുഖകാന്തിക്ക് 3 തരം ഫേഷ്യലുകൾ
ഇൻസ്റ്റന്റ് ഫേഷ്യൽ
മുഖകാന്തി വർദ്ധിപ്പിക്കാൻ വളരെയധികം ഫലപ്രദമായ ഒന്നാണ് പപ്പായ. പപ്പായപൾപ്പും ഒരു സ്പൂൺ തേനും കൂട്ടിക്കലർത്തി മുഖത്ത് പുരട്ടുക. 15 മിനുറ്റുകൾക്കുശേഷം ചെറിയ ചൂടുവെള്ളത്തിൽ മുഖം കഴുകുക. ഇതൊരു ഇൻസ്റ്റന്റ് ഫേഷ്യൽ ഫലം തരും.
ഗോൾഡ് മാംഗോ ഫേഷ്യൽ
ഏതുതരം ചർമ്മമാണെങ്കിലും മാങ്ങ വളരെയധികം ഗുണം ചെയ്യുന്നു. രണ്ട് സ്പൺ പഴുത്ത മാങ്ങാജ്യൂസ്+ ഒരു സ്പൺ തേൻ+ ഒരു സ്പൺ തൈര് എന്നിവ നന്നായി മിക്സ് ചെയ്യുക. മുഖത്തും കഴുത്തിലും ഒരുപോലെ തേച്ചുപിടിപ്പിക്കുക. 2-3 മിനിറ്റുവരെ നന്നായി വിരലുകൾകൊണ്ട് മസാജ് ചെയ്യുക. പിന്നെ 10 മിനിറ്റുകൾക്കുശേഷം നല്ല തണുത്തവെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ ക്ഷീണവും തളർച്ചയും മാറി ചർമ്മം തിളങ്ങുന്നത് കാണാം. ആ ദിവസം കഴിവതും ചർമ്മം സോപ്പുപയോഗിച്ച് കഴുകാതിരിക്കുക.
കാരറ്റ് ഫേഷ്യൽ
വരണ്ട ചർമ്മമുള്ളവരുടെ മുഖം ചിലപ്പോൾ തിളങ്ങുന്നതായും ചിലപ്പോൾ കറുത്തിരിക്കുന്നതായും തോന്നാം. വരണ്ട ചർമ്മം ഉള്ളവർക്ക് ഏറ്റവും ഇണങ്ങിയത് കാരറ്റ് അല്ലെങ്കിൽ പൈനാപ്പിൾ (കൈതച്ചക്ക) ഫേഷ്യലാണ്. നന്നായി അരച്ച് കാരറ്റ് മുഖത്തിലും കഴുത്തിലും തേച്ചുപിടിപ്പിക്കുക. 10 മിനിറ്റുകൾക്കു ശേഷം നന്നായി വിരലുകൾ കൊണ്ട് മസാജ് ചെയ്യുക. വെള്ളരിക്കയുടെ നീരും ഇതിനോടൊപ്പം ചേർക്കാം. 15 മിനിറ്റുകൾക്കുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മകാന്തി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. മുഖകാന്തി വർദ്ധിപ്പിക്കാൻ അത്യുത്തമമായതാണ് കാരറ്റ് ഫേഷ്യൽ.