ആരോഗ്യമേകുന്ന റോസാ

ആരോഗ്യമേകുന്ന റോസാ
• റോസാപ്പൂവിന്റെ ഇതളുകൾ തുവരപ്പരിപ്പ് ചേർത്ത് തോരൻ വെച്ചുകഴിച്ചാൽ ശരീരത്തിലെ ഉഷ്ണം ശമിക്കുന്നതോടൊപ്പം ശരീരത്തിന് ഉത്സാഹവും ബലവുമേകും. തലച്ചോറിനും കണ്ണിനും കുളിർമ്മയേകും.

• റോസാപ്പൂ ഇതൾ ഇഞ്ചി, പുളി, പച്ചമുളക്, നാളീകേരം എന്നിവ ചേർത്ത് അരച്ച് ചമ്മന്തിയായി കഴിച്ചു പോന്നാൽ ഉഷസംബന്ധമായ രോഗങ്ങൾക്ക് ശമനം കിട്ടുന്നതോടൊപ്പം ദഹനവും സുഗമമാവും.
• ഒരു കൈപ്പിടി റോസാ ഇതളുകൾ രാവിലെയും വൈകിട്ടും ചവച്ചുതിന്നാൽ ഉദരസംബന്ധമായ അസ്വസ്ഥതകൾ, വയറിളക്കം, വായ്പ്പുണ്ണ്, കുടൽപ്പുണ്ണ് എന്നിവ മാറും. സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് നിലയ്ക്കും .
• റോസാപ്പൂ കഷായത്തിൽ പശുവിൻപാൽ, ശർക്കര എന്നിവ ചേർത്ത് കുടിച്ചുപോന്നാൽ മയക്കം, വായ്പയ്ക്ക്, നെഞ്ചെരിച്ചിൽ എന്നിവ മാറും.
• റോസാപ്പൂവിന്റെ ഇതളുകൾ വെറ്റില, അടയ്ക്ക എന്നിവ ചേർത്തുചവച്ചുതിന്നാൽ വായിലെ ദുർഗ്ഗന്ധം ഇല്ലാതാവും.
• ചുക്ക്- മല്ലി കാപ്പിക്കൊപ്പം റോസാ ഇതളുകൾ ചേർത്ത് കുടിച്ചാൽ അജീർണ്ണം മാറും. തലചുറ്റൽ, മയക്കം, ഹൃദയസംബന്ധിയായ രോഗങ്ങൾ എന്നിവയ്ക്കും ആശ്വാസം കിട്ടും.
• റോസിൽനിന്നും നിർമ്മിക്കുന്ന പനിനീർ കണ്ണിലൊഴിച്ചാൽ കണ്ണെരിച്ചിൽ കുറയും

Post a Comment

0 Comments

Search This Blog