ചെവിയെ സംരക്ഷിക്കാം

ചെവിയെ സംരക്ഷിക്കാം

നമ്മിൽ പലർക്കും ഏതെങ്കിലും സന്ദർഭത്തിൽ ചെവിവേദനമൂലം ദുരിതവും വേദനയും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവും. മിക്കവാറും രാത്രി സമയത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ അതിന്റെ ദുരിതം പറഞ്ഞറിയിക്കവയ്യ. ചിലർ വേദന സഹിക്കാനാവാതെ എണ്ണ കാച്ചി ചെവിയിൽ ഒഴിക്കും. മറ്റുചിലരാകട്ടെ വെറ്റില വാട്ടി ചൂടുള്ള അതിന്റെ നീര് ചെവിയിൽ ഒഴിക്കും. ഇങ്ങനെ വേദന അസഹനീയമാകുമ്പോൾ മുറിവൈദ്യവുമായി പരിഹാരം തേടാൻ ശ്രമിക്കുന്നവർ ഏറെയാണ്. ഇങ്ങനെ സ്വയം ചികിത്സ നടത്തി കേൾവിശക്തി നഷ്ടപ്പെടുത്തിയവരും ഏറെ. ചെവിവേദന നിസാരമായി കാണേണ്ട ഒന്നല്ല. അശ്രദ്ധ കാണിച്ചാൽ ഈ ചെവി വേദനകളിൽ പലതും കേൾവിശക്തി പാടെ നഷ്ടപ്പെടുത്തുന്നവയാണ്.
 ചെവിവേദനയ്ക്കുള്ള കാരണങ്ങൾ 
 മൂക്കിന്റെ പിൻഭാഗത്തു നിന്നും ചെവിയിലേക്ക് ചെല്ലുന്ന കുഴലിൽ അടപ്പ് സംഭവിച്ച് ഇൻഫെക്ഷനാവുന്നതാണ് ചെവിവേദനയ്ക്കുള്ള പ്രധാനകാരണം. ജലദോഷവും മൂക്കടപ്പും ഉണ്ടാവുമ്പോൾ ശക്തിയായി മൂക്ക് ചീറ്റുന്നതുകൊണ്ടും ചേവിവേദനയുണ്ടാവും. ചെവി ഇടയ്ക്കിടെ ശുദ്ധിയാക്കുന്നതും ചെവിവേദനയ്ക്ക് കാരണമാവാം. ചെവിക്ക് അടികൊണ്ട് ചെവിയിലെ മജ്ജയ്ക്ക് കീറൽ ഉണ്ടായാലും ചെവിവേദനയുണ്ടാവും.  ശബ്ദമലിനീകരണം, അമിതശബ്ദം എന്നിവയും ചെവിവേദനയുണ്ടാവാൻ പ്രധാനകാരമാണ്. വലിയ മണി നാദം, പടക്കം പൊട്ടുന്ന ശബ്ദം, വലിയ വാഹനങ്ങളുടെ ഹോറൻ ശബ്ദം, ഇതൊക്കെ ചെവിയിലെ ചെണ്ടയ്ക്ക് കേടുവരുത്തുന്നവയാണ്.  വെള്ളം അണ്ണാക്കിലേക്ക് ഒഴിച്ചുകുടിച്ചാലും ചിലർക്ക് ചെവിവേദനയുണ്ടാവാം. അതുകൊണ്ട് വെള്ളം വായിൽ വെച്ച് കുടിക്കുന്നതാണ് നല്ലത്.
ചിലർക്ക് കടുത്ത പനിയും ചെവിവേദനയ്ക്ക് കാരണമാവാം. ഇങ്ങനെ ചെവിവേദനയുണ്ടാവാനുള്ള കാരണങ്ങൾ ഒട്ടനവധിയാണ്.
 ചെവി വേദനയെ തടയാൻ 
 ചെവിയിൽ പ്രകൃതിദത്തമായി തന്നെ "വാക്സ്' എന്ന ദ്രാവകം ചുരക്കുന്നതിനാൽ അഴുക്ക് താനേപുറം തള്ളപ്പെടുന്നു. തീപ്പെട്ടി കൊള്ളി, ബഡ്ഡ്സ് എന്നിവ കൊണ്ട് ചെവി ശുദ്ധമാക്കരുത്.  എൺപതുമുതൽ എൺപത്തിയഞ്ച് ശതമാനം വരെ മാത്രമേ നമ്മുടെ ചെവി ശബ്ദത്തെ താങ്ങുകയുള്ളു. അതിനുമുകളിലുള്ള ശബ്ദം ചെവിക്കകത്ത് പോറലുണ്ടാക്കും. അതുകൊണ്ട് അമിതശബ്ദം കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ചെവിയിൽ ഇയർഫോൺ ഘടിപ്പിച്ചുകൊണ്ട് അമിത ശബ്ദത്തിൽ പാട്ടുകേൾക്കുന്നതും, സിനിമ കാണുന്നതും ദീർഘനേരം സെൽഫോണിൽ സംസാരിക്കുന്നതും ചെവിവേദനയുണ്ടാക്കും. സെൽഫോണിൽ സംസാരിക്കുമ്പോൾ ഓരോ ചെവിയിലും മാറ്റിമാറ്റിവെച്ച് സംസാരിക്കാൻ ശീലിക്കുക.  സൈനസ്, ടോൺസിലറ്റീസ്, താടി എല്ലിന് തകരാറ് എന്നിവ സംബന്ധിയായും ചെവിവേദനയുണ്ടാവാം എന്നതുകൊണ്ട് അത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ തക്കസ മയത്ത് വേണ്ട പരിശോധനകൾ നടത്തി ചികിത്സിക്കേണ്ടതാണ്.

Post a Comment

0 Comments

Search This Blog