പാദങ്ങൾ സുന്ദരമാക്കാം

പാദങ്ങൾ സുന്ദരമാക്കാം

 വീതികൂടിയ പ്ലാസ്റ്റിക്ക് ഡബ്ബിൽ കണങ്കാൽ മുങ്ങുന്ന അളവിന് ചൂടുവെള്ളം നിറച്ച് അതിൽ ഒരു കൈപിടി കല്ലുപ്പ്, ഒരു ടീസ്പൺ ബദാംഓയിൽ എന്നിവ കലക്കി രണ്ട് പാദങ്ങളും അതിൽ മുക്കിവെയ്ക്കുക. കാലുകൾക്ക് വിശ്രമം കിട്ടുന്നതോടൊപ്പം നിർജീവമായ ചർമ്മസെല്ലുകൾ കൊഴിഞ്ഞ് പാദങ്ങളിൽ സ്വാഭാവികമായി ഈർപ്പമുണ്ടാകും .
നഖങ്ങൾ ഉടഞ്ഞ് കീറലും വിള്ളലും ഉണ്ടെങ്കിൽ ആഴ്ചയിൽ ഒരുതവണ അരക്കപ്പ് തിളപ്പിച്ചാറ്റിയ പാലിൽ ഒരു  ടേബിൾ സ്പൺ ചെറുനാരങ്ങാ  നീര് കലർത്തി കോട്ടൺ ബഡ്സിൽ മുക്കി കാൽവിരലുകളിലെ നഖത്തിന് മീതെ പൂശിപ്പോരുക. നഖങ്ങളെ ചതുരാകൃതിയിലും അതിന്റെ വശങ്ങളെ വൃത്താകൃതിയിലും വെട്ടുന്നതാണ്  നല്ലത്. ഇങ്ങനെ വെട്ടിയാൽ നഖത്തിനടിയിൽ മണ്ണ് കടക്കില്ല.  വാൽനട്ട് പൊടിച്ച് അര ടീസ്പൺ വെണ്ണയിൽ കുഴച്ച് പാദങ്ങളിൽ പുരട്ടിപ്പോന്നാൽ പിഞ്ചു പാദങ്ങൾ പോലെ പാദങ്ങൾ മൃദുലമാവും.
വെയിലേറ്റ് കാലുകൾ കറുത്തു പോയാൽ ഉരുളക്കിഴങ്ങ് ജ്യൂസ് അരക്കപ്പ്, ചെറുനാരങ്ങാനീര് കാൽകപ്പ്, തിളപ്പിച്ചാറ്റിയ പാൽ കാൽകപ്പ്, 3 ടീസ്പൺ ബാർലി പൗഡർ എന്നിവ മിശ്രിതമാക്കി കാലിൽ പുരട്ടി ഇരുപത് മിനിറ്റിനുശേഷം കഴുകിക്കളയുക. പാദങ്ങൾക്ക് തിളക്കമേറും.  
കാലുകൾക്കടിയിൽ വിള്ളലുണ്ടായാൽ വെളുത്ത എള്ളും കശകശയും 50 ഗ്രാം വീതം എടുത്ത്  മിക്സിയിലിട്ട് നല്ലവണ്ണം പൊടിച്ച് 200 മില്ലി നല്ലെണ്ണ ചേർത്ത് കണ്ണാടികുപ്പിയിൽ ഭദ്രമായി സൂക്ഷിച്ചുവെയ്ക്കുക. ഇത് രാവിലെയും വൈകിട്ടും പാദങ്ങൾക്കടിയിൽ തടവിപ്പോന്നാൽ വിള്ളലുകൾ വിടപറയും. ' പാദചർമ്മങ്ങൾക്ക് വരൾച്ച, ഡിറ്റർജന്റ് അലർജി, ചേറ്റ് പുണ്ണ് എന്നിവയ്ക്ക് പിഞ്ചുകടുക്ക നല്ല വണ്ണം ചതച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിൽ രണ്ട് ടീബാഗ്  ഇട്ട് ചാറ് ഇറങ്ങിയശേഷം ചെറിയ ടവ്വൽ അതിൽ നനച്ച് പാദങ്ങൾക്ക് മീതെ അൽപ്പനേരം ഇട്ടു വെയ്ക്കുക.

Post a Comment

0 Comments

Search This Blog