നടുവേദന തടയാൻ

നടുവേദന തടയാൻ...

മധ്യവയസ്സിൽ വരേണ്ട മുതുക്, നടുവേദന ഇന്ന് നന്നേ  ചെറുപ്പത്തിൽ തന്നെ കണ്ടുതുടങ്ങുന്നു. പ്രത്യേകിച്ച് പെൺകുട്ടികളിൽ. ഭക്ഷണവിഷയത്തിലെ ക്രമമില്ലായ്മയും അശ്രദ്ധയുമാണ് നടുവേദനയുടെ പ്രധാന കാരണം. കൂടാതെ ടൂവീലർ ഓടിക്കൽ, അമിതമായ ഭാരമെടുക്കൽ, കമ്പ്യൂട്ടറിന്റെ മുന്നിൽ അധികസമയം നേരാംവണ്ണമല്ലാത്ത ഇരിപ്പ്, എന്നിങ്ങനെ നടുവേദനയ്ക്ക് പലതരം കാരണങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും പോഷകാംശമുള്ള ഭക്ഷണത്തിന്റെ കുറവാണെന്നതാണ് പ്രധാന കാരണം. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് അധികവും നടുവേദനയുടെ ദുരിതമനുഭവിക്കുന്നവർ. ജോലിക്ക് പുറപ്പെടുമ്പോൾ കാണിക്കുന്ന കൃതി. കുട്ടികളെ സ്കൂളിലേക്കും, ഭർത്താവിനെ ഓഫീസിലേക്കും അയയ്ക്കാനുള്ള ബദ്ധപ്പാടുകൾക്കിടെ മിക്കവാറും വീട്ടമ്മമാർ നേരാംവണ്ണം ഭക്ഷണം കഴിക്കാറില്ല. അതുകൊണ്ട് മുതുകിലുള്ള എല്ലുകൾക്ക് ബലം നഷ്ടപ്പെട്ടുതുടങ്ങുന്നു. ഇതിനെല്ലാമുപരി സ്ത്രീകൾക്ക് ആർത്തവവിരാമ (മെനോപസ്) കാലത്തും നടുവേദന വരാറുണ്ട്. ഈ സമയത്ത് സ്ത്രീകൾക്ക് ആവശ്യത്തിനുള്ള കാത്സ്യം നൽകുന്ന ഈസ്ട്രോജൻ ഹോർമോണുകൾ കുറയുന്നു. അതുകൊണ്ടും നടുവേദനയുണ്ടാവുന്നു. ഇത് തടയാനായി സ്ത്രീകൾ മെനോപസ് കാലഘട്ടത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
നടുവേദന മാറാൻ ചില ടിപ്സുകൾ
നടുവേദനയുള്ളവർ കാലിനടിയിൽ തലയിണ വെച്ചുകിടക്കുക.
അമിതമായ ഭാരമെടുക്കാതിരിക്കുക.
ഒരേ സ്ഥലത്ത് അധികസമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക. പ്രത്യേകിച്ച് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ.
നിത്യവും രണ്ടുനേരം ചൂടുവെള്ളം കിഴിവെയ്ക്കുക. പകുതി വേദനകുറയും.
കസേരയിലിരിക്കുമ്പോൾ പിന്നിൽ ചെറിയ തലയിണ വെയ്ക്കുക.
മെത്തയും തലയിണയും ഇല്ലാതെ മലർന്നുകിടന്ന് ഉറങ്ങുന്നത് ഏറ്റവും നല്ല ചികിത്സയാണ്.
കുനിഞ്ഞു നിന്ന് തുണി അലക്കരുത്.  ഹീലുള്ള ചെരിപ്പുകൾ ധരിക്കരുത്.
ദീർഘനേരത്തെ യാത്ര ഒഴിവാക്കുക. ഈ ചിട്ടകളൊക്കെ പിന്തുടരുന്നതോടൊപ്പം പോഷകാംശമുള്ള ഭക്ഷണശീലവും കൂടിയാവുമ്പോൾ നിങ്ങൾക്ക് നടുവേദനവരില്ല. നടുവേദന വരാതിരിക്കാനുള്ള ഭക്ഷണരീതികൾ  മുട്ട, കോഴി, ആട്ടിൻസൂപ്പ് എന്നിവ നല്ലതാണ്.
 ഉലുവ കഞ്ഞി കഴിച്ചാൽ എല്ലുകൾക്ക് ബലം വർദ്ധിക്കും.  പുഴുങ്ങിയ മുട്ട മുറിച്ച് അതിൽ കുരുമുളകുപൊടിയും ഉപ്പും വിതറികഴിക്കാം.
ശരീരഭാരം കുറയ്ക്കുക. അതിനുവേണ്ടി ഭക്ഷണനിയന്ത്രണവും പാലിക്കുക.

Post a Comment

0 Comments

Search This Blog