മഴക്കാലം - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലം - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് ബാക്ടീരിയാ ഇൻഫെക്ഷൻ കാരണം മുടികൊഴിച്ചിൽ അധികമായിരിക്കും. ആന്റി ടാൻഡഫ് ഷാമ്പു ഉപയോഗിക്കുന്നതിലൂടെ ഒലീവ് ഓയിൽ മസാജിലൂടെയോ ഇത് കുറയ്ക്കാനാവും. ഉണങ്ങിയ നെല്ലിക്ക, ഉലുവ, ചെമ്പരത്തിയില എന്നിവ പത്തുഗ്രാംവീതം എടുത്ത് നല്ലവണ്ണം അരച്ച് തലമുടിക്ക് പായ്ക്കിട്ടശേഷം മൈൽഡ്ഷാമ്പുവോ, ചീവക്കാ കൊണ്ടോ മുടി നല്ലവണ്ണം കഴുകുക. ഇങ്ങനെ ചെയ്താൽ മുടിക്ക് ബലം വർദ്ധിക്കകയും രോഗപ്പകർച്ച ഉണ്ടാവാതിരിക്കയും ചെയ്യും.

ചിലർക്ക് തണുപ്പുകാരണവും വേണ്ടെത വെള്ളം കുടിക്കാത്തതുകൊണ്ടും ചുണ്ടുകൾ വരണ്ട് വിണ്ടുകീറി രക്തം വരും. പാലും തേനും തുല്യ അളവിലെടുത്ത് മിശ്രിതമാക്കി നാലുദിവസം തുടർച്ചയായി ചുണ്ടത്ത് പുരട്ടിയാൽ ഇതിന് നല്ല ഫലം കിട്ടും. നിത്യവും ഷൂസ് ധരിക്കുന്നവർ ഡസ്റ്റിൻ പൗഡറിട്ടതിനുശേഷം ഷൂധരിച്ചാൽ ദുർനാറ്റം കുറയും.  മഴക്കാലത്തും തണുപ്പ് കാലത്തും അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്? 

 പാചകം ചെയ്യുന്നിടത്ത് വെള്ളം കെട്ടിനിൽക്കാതിരിക്കാനും ഈർപ്പമില്ലാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഈർപ്പമുണ്ടെങ്കിൽ ഉണങ്ങിയ തുണികൊണ്ട് തുടച്ച് ഈർപ്പമില്ലാതാക്കുക. പലചരക്ക് സാധനങ്ങൾ അടച്ചുവെച്ചിട്ടുള്ള ഡബ്ബകൾ നിർബന്ധമായും രണ്ടുദിവസത്തിലൊരിക്കൽ തുറന്നുമൂടുക. യാതൊരു കാരണവശാലും അരിയും പലവ്യഞ്ജനങ്ങളും ഈറൻ കൈ കൊണ്ട് എടുക്കരുത്.  മലക്കറികളും പാചകം ചെയ്യുന്ന പാത്രങ്ങളും ചൂടു വെള്ളംകൊണ്ട് കഴുകുന്നത് മൂലം കാണാൻ കഴിയാത്ത ക്രിമികൾ നശിക്കാൻ സഹായകമാവും. തണുപ്പുകാലത്ത് ഇഡ്ഡലി മാവ്, തൈര് എന്നിവ പെട്ടെന്ന് പുളിച്ചുകിട്ടുകയില്ല. ചൂടുള്ള അടുപ്പിന്റെ അടുത്ത് ഇവ കുറച്ചുനേരം വച്ചാൽ തന്നെ അത് പുളിച്ചുകിട്ടും. 


Search This Blog

Blog Archive