രോഗങ്ങളെ അകറ്റാൻ ലഘുചികിത്സകൾ

രോഗങ്ങളെ അകറ്റാൻ ലഘുചികിത്സകൾ

തലവേദന: 
 ചുക്ക്, കുരുമുളക് ഇവയിലേതെങ്കിലും ഒന്ന് അരച്ച് നെറ്റിയിൽ പുരട്ടുക. രാസ്നാദിപ്പൊടി ചെറു നാരങ്ങാനീരിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുക. തുളസിയിലയരച്ച് നെറ്റിയിലിടുക.
അൾസർ: 
 അത്തി, വേപ്പില, കുപ്പമേനി, മണത്തക്കാളി എന്നിവ ദിവസവും കഴിക്കുക. ഇവ ഉണക്കിപ്പൊടിച്ച് ഒരു സ്പൺ വീതം വെള്ളത്തിൽ കലക്കി ആഹാരത്തിനുമുമ്പ് കഴിക്കാം. കാപ്പി, ചായ, നാരങ്ങ, ഓറഞ്ച്, കൈതച്ചക്ക, പുളിയുള്ള ആഹാരങ്ങൾ കഴിക്കാൻ പാടില്ല
കാലിലെ ആണി:
    എരിക്കിൻപാൽ കാലിൽ ആണിയുള്ള ഭാഗത്ത് ഒരു മാസത്തോളം പുരട്ടുക. കശുവണ്ടി ചുട്ട് തല്ലിപ്പൊട്ടിച്ച് അതിൽനിന്നും വരുന്ന എണ്ണ രോഗമുള്ള ഭാഗം നല്ലതുപോലെ വൃത്തിയാക്കിയശേഷം പുരട്ടുക.
ഒച്ചയടപ്പ്: 
  കയ്യോന്നി മോരിൽ അരച്ചുകലക്കി കുറുക്കി സേവിച്ചാൽ ഒച്ചയടപ്പ് മാറിക്കിട്ടും. പൂർണ്ണഫല പ്രാപ്തി കൈവരിക്കാൻ ഈ പ്രക്രിയ ഇടയ്ക്കിടെ ആവർത്തിക്കണമെന്നുമാത്രം.
വായ്നാറ്റം: 
വായ്നാറ്റം ശമിക്കാൻ തുളസിയില കഷായം ഇടയ്ക്കിടെ വായിൽ കൊള്ളുന്നത് രോഗശമനം കൈവരുത്തും .
ഛർദ്ദി: 
 രണ്ടുതുടം കരിക്കിൻ വെള്ളത്തിൽ കുറച്ച് ഏലയ്ക്കാത്തരി പൊടിച്ച് ചേർത്ത് സേവിച്ചാൽ ഛർദ്ദി ശമിക്കും.
അരിമ്പാറ: 
  വെളുത്തുള്ളി ചുട്ട് അരിമ്പാറയ്ക്കുമുകളിൽ പതിനഞ്ച് ദിവസം കെട്ടിവച്ചാൽ മതി.  
അർശ്ശസ്: 
  എള്ള് അരച്ച് വെണ്ണയും, പഞ്ചസാരയും ചേർത്ത് സേവിക്കുക.
കുഴിനഖം:
   നഖം വൃത്തിയാക്കിയശേഷം കൂനൻപാലയുടെ കറ ദിവസം മൂന്നുതവണ ഒഴിക്കുക. ഈ പ്രക്രിയ ഒരാഴ്ചയോളം ആവർത്തിച്ചാൽ പൂർണ്ണഫല പ്രാപ്തി കൈവരുന്നതാണ്. 
മുഖക്കുരു: 
 വയമ്പ്, കടുക്, പച്ചോറ്റതൊലി, ഇന്തുപ്പ് എന്നിവ സമത്തിനെടുത്ത് കുറച്ച് പശുവിൻപാലിൽ അരച്ച് ഒരു മാസക്കാലം മുഖത്ത് പുരട്ടുക. മുഖക്കുരുവും മുഖത്തെ പാടുകളും അകലും.

Post a Comment

0 Comments

Search This Blog