കൃത്രിമ നുണക്കുഴിയും സൗന്ദര്യവും

കൃത്രിമ നുണക്കുഴിയും സൗന്ദര്യവും

സ്ത്രീകളുടെ കവിളിലെ നുണക്കുഴി കവി മനസ്സുകൾക്ക് പ്രചോദനമാണ്. നുണക്കുഴിയിൽ വിടരുന്ന ഭംഗിയെക്കുറിച്ച് എത്രയെത്ര കവികൾ വർണ്ണിച്ചിട്ടുണ്ട്. സത്യത്തിൽ പെണ്ണുങ്ങൾ ചിരിക്കുമ്പോൾ അവരുടെ കവിളിൽ നുണക്കുഴിയുണ്ടാവുന്നത് വലിയ ഭംഗിതന്നെ എന്നതിൽ തെല്ലുമില്ല സംശയം. ഹോളിവുഡ് താരസുന്ദരി എയ്ഞ്ചലീനാ ജോളിയും ബോളിവുഡ് താരസുന്ദരി പ്രീതിസിന്റെയും മാത്രം മതി. ഉദാഹരണത്തിന് താര സുന്ദരിമാർക്ക് മാത്രമല്ല നമുക്കിടയിലെ പെൺകുട്ടികൾക്കും അവർ ചിരിക്കുമ്പോൾ നുണക്കുഴിയുണ്ടാവുന്നത് ഭംഗിതന്നെ. അതുകൊണ്ടാവണം കവിളിൽ നുണക്കുഴിയുള്ള പെണ്ണിനെ ദൈവം ആസ്വദിച്ചു സൃഷ്ടിച്ചതാണെന്ന് പറയുന്നത്. പക്ഷേ, ഇനി അങ്ങനെ ക്രഡിറ്റ് ദൈവത്തിന് മാത്രം നൽകാനാവില്ല. ഇന്ന് ഡോക്ടർമാർ ആവശ്യക്കാരുടെ കവിളിൽ കൃത്രിമമായി നുണക്കുഴി സൃഷ്ടിച്ചുകൊടുക്കുന്നു.  സ്വാഭാവികമായി നുണക്കുഴികൾ രണ്ടുതരമുണ്ട്. ആദ്യത്തേത് സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും മാത്രം കാണുന്നത്. രണ്ടാമത്തേത് എപ്പോഴും കാണപ്പെടുന്നത്. പൊതുവെ സ്ത്രീകൾക്ക് ജന്മനാതന്നെ കവിളിലും താടിയിലും കുഴിയുണ്ടാവാറുണ്ട്. കവിളിലെ ദശഭാഗത്തുണ്ടാവുന്ന മാറ്റങ്ങളാണ് കവിളിൽ കുഴിയുണ്ടാവുന്നതിന് കാരണം. മുഖത്ത് ഹൈക്കോ മാറ്റിക്ക്സ് മേജർ എന്ന ദശഭാഗത്തുണ്ടാവുന്ന മാറ്റങ്ങളാണ് കവിളിലെ നുണക്കുഴികളായി മാറുന്നത്. ആ ദശയുടെ കട്ടികൊണ്ടോ, അതിനോടുചേർന്ന ദശയിൽ ഉണ്ടാവുന്ന പിളർപ്പുകൊണ്ടോ ആണ് കവിളിൽ കുഴിയുണ്ടാവുന്നത്. മുഖത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പും കവിളിലെ കുഴിയുണ്ടാവാൻ കാരണമാവുന്നുണ്ട്. എന്നാൽ കൊഴുപ്പ് കുറയുമ്പോൾ ആ കുഴികൾ അപ്രത്യക്ഷമാവുകയും ചെയ്യും. യൗവ്വനകാലത്ത് ഭംഗിയോടുകൂടി നുണക്കുഴി, പ്രത്യക്ഷപ്പെട്ടാലും വയസ്സാവുമ്പോൾ അത് അപ്ത്യക്ഷമാവും.  സ്വാഭാവിക നുണക്കുഴി അല്ലെങ്കിൽ ജന്മനാ നുണക്കുഴി ഇല്ലാത്തവർക്കിപ്പോൾ കൃത്രിമമായി നുണക്കുഴികൾ സൃഷ്ടിക്കാം എന്നതാണ് പുതിയ സൗന്ദര്യ വാർത്ത. ഇത് നവീനസൗന്ദര്യചികിത്സയുടെ ഭാഗമാണ്. ഇതിന് "ഡിമ്പിൾ ക്രിയേഷൻ സർജറി' എന്നാണ് പേര്. ലോക്കൽ അനസ്തീഷ്യ നൽകി ഇരുപത് നിമിഷം കൊണ്ട് കുഴി സൃഷ്ടിക്കപ്പെടുന്നു. മുഖത്തെ ദശയുടെ ബലം, അതിൽ അടങ്ങിയിട്ടുള്ള കൊഴുപ്പിന്റെ അളവ്, മുഖ ശരീരഘടന തുടങ്ങി പല വിഷയങ്ങളേയും പരിശോധിച്ചശേഷമാണ് ഈ കുഴി സൃഷ്ടിക്കുന്നത്. ഓപ്പറേഷൻ കഴിഞ്ഞ് ആദ്യത്തെ ആഴ്ചയിൽ മുഴുവൻ സമയവും കാണപ്പെടുന്ന ഈ കൃത്രിമ നുണക്കുഴി പിന്നീട് ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും മാത്രമേ കാണുകയുള്ളു. ഇനി കൃത്രിമ നുണക്കുഴിക്ക് ഭംഗി പോരാ എന്നുണ്ടെങ്കിൽ മറ്റൊരു ലളിതമായ ശസ്ത്രക്രിയയിലൂടെ അത് മൂടുകയുമാവാം. എല്ലാറ്റിനും വേണ്ടത് പണം മാത്രമെന്ന് സാരം.

Post a Comment

0 Comments

Search This Blog