കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസുഖങ്ങളും പ്രതിവിധികളും

കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസുഖങ്ങളും പ്രതിവിധികളും

     വല്ല ചെറുപ്രാണികളുടെ കടിയേറ്റാൽ ആ ഭാഗത്ത് തുളസിയിലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു പുരട്ടുക. വിഷാംശം ഏൽക്കാതിരിക്കാൻ ഇത് സഹായകമാകും. ചുവപ്പും തടിപ്പും ചൊറിച്ചിലും നീറ്റലും മാറിക്കിട്ടും.
      പ്രാണി കടിച്ചഭാഗത്ത് തുളസിയിലനീരിൽ വില്വാദി ഗുളിക അരച്ചുപുരട്ടാം.
    കുഞ്ഞുങ്ങൾക്ക് വീഴ്ചപറ്റിയാൽ മുഴച്ചുകാണും. ആ മുഴച്ച ഭാഗത്ത് അൽപ്പം ഐസ് പുരട്ടിയാൽ മുഴമാറും.
      കുഞ്ഞുങ്ങൾ വീണ് മുറിവ് പറ്റിയാൽ ചെറിയ മുറിവാണെങ്കിൽ ആന്റിബയോട്ടിക് ക്രീം പുരട്ടാം. രക്തം വരികയാണെങ്കിൽ നല്ല വൃത്തിയുള്ള തുണികൊണ്ട് മുറിവ് കെട്ടുക. ഒരുഗ്ലാസ് തണുത്ത വെള്ളം കുഞ്ഞിന് കുടിക്കാൻ കൊടുക്കുക, രക്തസാവം തടയാം.
     കുഞ്ഞുങ്ങൾക്ക് മലബന്ധം ഉണ്ടാകുമ്പോൾ വെളുത്ത ആവണക്കിന്റെ വേര് കഴുകി വൃത്തിയാക്കി അരച്ച് വെണ്ണയിൽ യോജിപ്പിച്ച് നൽകുക. മലശോധന ഉണ്ടാകും.
      കുഞ്ഞുങ്ങൾക്ക് ദഹനക്ഷയമോ, വായുക്ഷോഭമോ ഉണ്ടാകുമ്പോൾ അൽപ്പം ശുദ്ധമായ ആവണക്കെണ്ണ കൊടുത്താൽ അസുഖം മാറും. ഭക്ഷണം ദഹിക്കാനും വായു പുറത്തുപോകാനും മലശോധനയ്ക്കും ഈ പ്രയോഗം സഹായകമാകും.
        നവജാതശിശുക്കൾക്ക് മുലപ്പാൽ ദഹിക്കാതെ വരുമ്പോൾ മുലകൊടുക്കുന്നതിന് മുമ്പായി കടുക്കത്തോട് ഇളം ചൂടുവെള്ളത്തിൽ അരച്ച് മുലക്കണ്ണിൽ തേച്ച് തുടച്ച ശേഷം മുലയൂട്ടുക. 
     ഉണക്കമുന്തിരിങ്ങ ചൂടുവെള്ളത്തിലിട്ട് കുതിർന്നശേഷം പിഴിഞ്ഞു നീരെടുത്ത് അൽപ്പം കൽക്കണ്ട് പൊടി ചേർത്ത് കുഞ്ഞിന് കൊടുക്കുന്നതും ദഹനത്തിന് നല്ലതാണ്. മുലപ്പാൽ ദഹിക്കാതെ തികട്ടിവരുന്നതിന് മുന്തിരിങ്ങാനീര് കൊടുക്കാം.
     മുലപ്പാൽ കൊടുത്തശേഷം കുഞ്ഞിനെ ചുമലിൽക്കിടത്തി കുഞ്ഞിന്റെ പുറത്ത് പതുക്കെ തട്ടുക. വായു പുറത്തേക്ക് ഏമ്പക്കമായി പോകും. 
    കൊച്ചുകുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ എണ്ണ  ശരീരത്തിൽ പുരട്ടി പതുക്കെ ഉഴിഞ്ഞശേഷം ചെറുപയർപൊടികൊണ്ട് തേച്ച് നാൽപാമരമിട്ട് ചൂടാക്കിയ വെള്ളം ഇളം ചൂടിലൊഴിച്ച് ശരീരം കഴുകുക. 
       മുഖം കഴുകുമ്പോൾ കുഞ്ഞിന്റെ കാതിലോ മൂക്കിലോ വെള്ളം കയറാതെ ശ്രദ്ധിക്കുക.
      കാലത്തോ വൈകിട്ടോ വെയിലില്ലാത്ത സമയത്ത് കുഞ്ഞിനെ കുളിപ്പിക്കുക. കുഞ്ഞിന് ജലദോഷമോ പനിയോ ഉള്ളപ്പോൾ കുളിപ്പിക്കരുത്. ഇളം ചൂടുവെള്ളത്തിൽ മൃദുവായ തുണി മുക്കിപ്പിഴിഞ്ഞ് ശരീരം തുടച്ചാൽ മതിയാകും.
    കുഞ്ഞിന് ജലദോഷം കാരണം ശ്വാസതടസം നേരിടുമ്പോൾ പനികൂർക്കയുടെ ഇലയിൽ അൽപ്പം ആവണക്കെണ്ണ പുരട്ടി ഇല വാട്ടി ഉച്ചിയിലിടുക. ശ്വാസതടസ്സം നീങ്ങും.  
      കുഞ്ഞുങ്ങൾക്ക് കഫശല്യമുണ്ടാകുമ്പോൾ ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ അൽപ്പാൽപ്പമെടുത്ത്  പൊടിച്ച് മുരിങ്ങയില നീരിൽ ചാലിച്ച് നെറുകയിൽ കുഴമ്പ് രൂപത്തിൽ പുരട്ടുക.
      തേങ്ങ വെന്തെണ്ണ കുഞ്ഞുങ്ങളുടെ തലയിലും ദേഹത്തും പുരട്ടി കുളിപ്പിക്കുക. ജലദോഷം വരികയില്ല.Search This Blog

Powered by Blogger.