പ്രമേഹവും കാൽപ്പാദരോഗവും

പ്രമേഹവും കാൽപ്പാദരോഗവും

കാൽപ്പാദങ്ങളോട് പൊതുവേ അവഗണന പുലർത്തുന്നവരാണ് നമ്മൾ. നന്നായി നഖം വെട്ടി നിത്യവും തുടച്ച് വൃത്തിയാക്കി വെക്കേണ്ട കാൽപ്പാദങ്ങൾ പലപ്പോഴും ചെളിപുരണ്ട് വണപ്പെട്ടിരിക്കുന്നത് കാണാം.

ഇന്ന് ഏറെപ്പേർ ആശുപത്രിയിലാകുന്നത് പ്രമേഹം മൂലമാണ്. പ്രമേഹം കാൽപ്പാദങ്ങളിലെ അസുഖങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതിനാൽ പ്രമേഹരോഗികൾ കാൽപ്പാദങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതാവശ്യമത്.  പ്രമേഹരോഗം പഴക്കംചെല്ലുകയും വേണ്ടത്ര നിയന്ത്രണത്തിന് വിധേയമാക്കുകയും ചെയ്യാത്തവരുടെ കാൽപ്പാദങ്ങളാണ് കുഴപ്പത്തിലാകുന്നത്. ഇതുമൂലം കാൽപ്പാദങ്ങളിൽ ഉണ്ടാകുന്ന അസുഖത്തിന് "പെരി ഫ്രൽ ന്യൂറോപ്പതി' (PH) എന്ന് പറയുന്നു. കാൽപ്പാദങ്ങൾ തട്ടുകയോ മുറിയുകയോ പാദരക്ഷകളുമായി ഉരസുകയോ ചെയ്താൽ ഈ അസുഖമുള്ളവർക്ക് അത് അറിയാൻ കഴിയില്ല. കാൽപ്പാദങ്ങൾക്ക് സ്പർശനം തിരിച്ചറിയാനാകില്ലെന്നർത്ഥം. ഇതേ അസുഖമുള്ളവർക്ക് വേണ്ടത്ര വിയർപ്പനുഭവപ്പെടുകയില്ല.
 രക്തത്തിലെ പഞ്ചസാരയുടെ തോത് 250 ൽ കൂടിയാൽ ശരീരത്തിലെ വെള്ളരക്താണുക്കളുടെ പ്രവർത്തനം മന്ദീഭവിക്കുകയും ശരീരത്തിലെ പ്രതിരോധശക്തി കുറയുകയും ചെയ്യുന്നു. രക്തയോട്ടവും മന്ദഗതിയിലാകുന്നതിനാൽ ആന്റിബയോട്ടിക്സിന്റെ പ്രവർത്തനവും ഫലപ്രദമാകാറില്ല.  
താഴെപ്പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണുക.
1. കാലിലോ പാദത്തിലോ തുടർച്ചയായി വേദന അനുഭവപ്പെട്ടാൽ.
2. പുതുതായി ചിരങ്ങോ, മുറിവോ മറ്റോ കണ്ടാൽ
3. കാൽപ്പാദത്തിലോ മറ്റ് ഭാഗങ്ങളിലോ തിണർപ്പോ ചുവന്ന പാടോ കണ്ടാൽ
4. തുടർച്ചയായ ചൊറിച്ചിലോ, മറ്റോ അനുഭവപ്പെട്ടാൽ.
5. കാലിൽ സ്പർശനം അനുഭവപ്പെടാതിരുന്നാൽ.
6. കാലിലും അരയിലും അനുഭവപ്പെടുന്ന വേദന നടക്കുമ്പോൾ വർദ്ധിക്കുന്നുവെങ്കിൽ.
7. കാലിന്റെ മുട്ടിന് താഴെ രോമവളർച്ച നിന്നുവെങ്കിൽ.
8. കാൽപ്പാദങ്ങളിലെ ത്വക്കിന് കട്ടി അനുഭവപ്പെട്ടാൽ.
 ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അനോഡയിൻ തെറാപ്പി എന്ന് പറയുന്ന ചികിത്സാരീതി ഇന്ന് നിലവിലുണ്ട്. ഇതാകട്ടെ വളരെ സുരക്ഷിതമായ ഒരു ചികിത്സാരീതിയാണുതാനും.Post a Comment

0 Comments

Search This Blog