പ്രമേഹവും കണ്ണു സംരക്ഷണവും

പ്രമേഹവും കണ്ണു സംരക്ഷണവും

 പ്രമേഹരോഗികളുടെ എണ്ണം ഇന്ത്യയിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ 50.5 ദശലക്ഷം പ്രമേഹരോഗികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് ഇവിടെയാണ്.  ഈ രോഗികളുടെ രക്തത്തിൽ ഗ്ലൂക്കോസ് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ഹൃദയം, രക്തധമനികൾ, കണ്ണുകൾ, കിഡ്നി, തലച്ചോറ് തുടങ്ങിയ അവയവങ്ങളെ ഈ രോഗം ബാധിക്കുന്നു.  ഉദാഹരണത്തിന് കാഴ്ചശക്തി നഷ്ടപ്പെടാൻ പ്രമേഹം ഒരു പ്രധാനകാരണമാണ്. പ്രമേഹം ഏറെക്കാലം നീണ്ടു നിന്നാൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുന്നു. കൂടാതെ രക്ത സമ്മർദ്ദം, രക്തത്തിൽ ലിപ്പിഡിന്റെ വർദ്ധനവ്, മൂത്രസംബന്ധമായ അസുഖങ്ങൾ, വിളർച്ചാരോഗം തുടങ്ങിയവയും ശരീരത്തെ ആക്രമിക്കാൻ തുടങ്ങുന്നു. പ്രമേഹരോഗമുള്ളവർ പുകവലി ശീലമുള്ളവരായി മാറിയാൽ കണ്ണിന് കൂടുതൽ അപകടം ഉണ്ടാകാൻ സാദ്ധ്യത വർദ്ധിക്കുന്നു. ഇപ്രകാരം കണ്ണിന് സംഭവിക്കുന്ന അസുഖത്തെ ഡയബറ്റിക് ററ്റിനോപ്പതി എന്ന് പറയുന്നു.
    കണ്ണിനുള്ളിൽ രക്തം പൊടിക്കുക മൂലം കാഴ്ച നഷ്ടപ്പെടുന്നു.  പ്രമേഹരോഗമുള്ളവർ വളരെ സൂക്ഷ്മതയോടെ കണ്ണുകൾ പരിശോധിക്കേണ്ടതാണ്. നേരത്തെ ചെക്ക് ചെയ്യുന്നത് കാര്യങ്ങൾ സങ്കീർണ്ണമാകാതിരിക്കാൻ സഹായിക്കുന്നു.  ഡയബറ്റിക്ക് ററ്റിനോപ്പതി ഉണ്ടെന്ന് തോന്നിയാൽ ഉടൻതന്നെ കണ്ണുരോഗവിദഗ്ധനെക്കണ്ട് വിശദമായ പരിശോധന നടത്തുക. 
  ഗർഭിണികളായ പ്രമേഹരോഗികൾക്ക് ഡയബറ്റിക്ക് പറ്റിനോപ്പതി ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. ഗർഭകാലത്തിന്റെ ആദ്യ ഘട്ടത്തിൽതന്നെ കണ്ണുരോഗവിദഗ്ധനെ കാണുക. 
 ഹൈപ്പർടെൻഷനും വൃക്കരോഗങ്ങളുമുള്ള പ്രമേഹരോഗികൾ ആറുമാസത്തിലൊരിക്കൽ കണ്ണുകൾ പരിശോധിപ്പിക്കേണ്ടതാണ്.
ഡയബറ്റിക്ക് ററ്റിനോപ്പതി  
  കണ്ണിന്റെ പിൻഭാഗമാണ് ററ്റിനാ. ററ്റിനയും അതുമായി  ബന്ധപ്പെട്ട നാഡികളും തലച്ചോറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ററ്റിനയിലേക്കുള്ള രക്തക്കുഴലുകളുടെ ഭിത്തികളിലെ കോശങ്ങൾ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഈ രോഗികളിൽ മേൽ സൂചിപ്പിച്ച കോശങ്ങൾ നശിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ എത്തിക്കുക  എന്ന ചുമതലയാണ് രക്തക്കുഴലുകൾക്കുള്ളത്. ററ്റിനായിലെ രക്തക്കുഴലുകൾക്ക് തകരാറ്സംഭവിക്കുമ്പോൾ ററ്റിനായിലേക്കുള്ള രക്തചലനത്തിന് ലംഘനമുണ്ടാകുന്നു. പകരം പുതിയ രക്തക്കുഴലുകൾ വളരുമെങ്കിലും അവ ററ്റിനയുടെ ഉപരിഭാഗത്താണ് വളരുക. ഇങ്ങനെ വളരുന്ന രക്തക്കുഴലുകൾ നേർത്തതും ബലമില്ലാത്തവയുമാണ്. ഇവ പൊട്ടി ഒഴുകുകയും കണ്ണിനുള്ളിൽ രക്തം വാർന്നുവീഴാൻ വഴി വയ്ക്കകയും ചെയ്യുന്നു.
ചില പ്രമേഹരോഗികളിൽ രോഗം നിയന്ത്രണത്തിലാകാത്ത സാഹചര്യത്തിൽ രക്തത്തിലെ പഞ്ചസാരമൂലം കണ്ണിലെ ലെൻസിന് വീക്കം സംഭവിക്കുന്നു. ഇതും താൽക്കാലികമായ കാഴ്ചക്കുറവിന് കാരണമാണ്. ബഡ്ഷുഗർ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ ഈ അവസ്ഥകളിൽനിന്ന് മോചനം നേടാൻ കഴിയും.

Search This Blog