താരൻ അകറ്റാൻ ഏതാനും നിർദ്ദേശങ്ങൾ

താരൻ അകറ്റാൻ ഏതാനും നിർദ്ദേശങ്ങൾ

 സ്ത്രീ സൗന്ദര്യസങ്കൽപ്പത്തിൽ മുടിക്ക് വലിയ സ്ഥാനമാണുള്ളത്. ആരോഗ്യമുള്ള ഇടതൂർന്ന കാർകൂന്തൽ ഏത് സ്ത്രീയുടെയും അഭിമാനമാണ്. നല്ല മുടിയുണ്ടെന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല, അത് സംരക്ഷിക്കുന്നതിൽ കൂടി പ്രാഗത്ഭ്യം ഉണ്ടാകണം. വളരെ ശ്രദ്ധയോടുതന്നെ മുടി പരിപാലിക്കേണ്ടതാവശ്യമാണ്. വേങ്ങേത്ര ശ്രദ്ധ മുടി പരിപാലനത്തിൽ ഉണ്ടായില്ലെങ്കിൽ താരനും മറ്റും ആക്രമിച്ച് മുടിയെ നശിപ്പിക്കുന്നു. മുടിയുടെ മൂട്ടിൽനിന്ന് മൃതകോശങ്ങൾ കൊഴിയുന്ന പ്രതിഭാസത്തിനാണ് താരൻ എന്ന് പറയുന്നത്. ഇതുമൂലം മുഖക്കുരു തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നു. താരനെ ഒഴിവാക്കാൻ പറ്റിയ ഏതാനും നിർദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്. 
 1. ഒന്നിടവിട്ട ദിവസങ്ങളിൽ മുടിയിൽ എണ്ണ തേയ്ക്കുകയും, ഷാമ്പൂവിടുകയും ചെയ്യണം. സദാവൃത്തിയായി സൂക്ഷിക്കുക.
 2. ഒരു കപ്പ് ശുദ്ധജലത്തിൽ രണ്ട് ടീസ്പ്പൂൺ ബാൻഡി ചേർത്ത് തലയോട്ടിയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് ഷാമ്പൂവിട്ട് കഴുകുക. 
 3. ഒരു മുട്ട ഒരു കപ്പ് തൈരിൽ ചേർത്ത് മിശ്രിതമാക്കി, അത് തലയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.
 4. ഒരു ടേ. സ്പൂൺ നാരങ്ങാനീരും ഒരു ടേ. സ്പ്പൂൺ ഒലീവ് എണ്ണയും കൂടി കലർത്തി മിശ്രിതമാക്കി മുടിയുടെ വേരിൽ തേച്ചുപിടിപ്പിക്കുക. തുടർന്ന് ഒരു സ്കാർഫ് കൊണ്ട് തല മൂടിക്കെട്ടാം. ഒരു രാത്രി കഴിഞ്ഞ് രാവിലെ ഷാമ്പൂ തേച്ച് മുടി കഴുകുക. 
 5. ഒരു ടേ. സ്പൂ ൺ ഉലുവാപ്പൊടി ഒരു മുട്ട പൊട്ടിച്ചതിൽ ചേർത്ത് മിശ്രിതമാക്കുക. തലയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.
6, ഒരു ടേ. സ്പൺ ബീറ്റ്റൂട്ട് ജൂസ് ഒരു മുട്ടയും ഒരു സ്പ്പൂൺ നാരങ്ങാനീരുമായി യോജിപ്പിച്ച് തലയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം

Post a Comment

0 Comments

Search This Blog