സന്ധിവേദനയ്ക്ക് ലളിത പരിഹാരങ്ങൾ

സന്ധിവേദനയ്ക്ക് ലളിത പരിഹാരങ്ങൾ 

 പൊതുവേ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് സന്ധിവേദന. കാലാവസ്ഥയ്ക്ക് അനുസരിച്ച് വേദനയിൽ വ്യത്യാസം വരുമെങ്കിലും ഇതുണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ടാകും.
കൈമുട്ടുകളിലോ കാൽമുട്ടുകളിലോ ഇടയ്ക്ക് വേദന അനുഭവപ്പെടാം. ചെറിയ പരിശ്രമത്തിലൂടെ ഇവയെ തടയുവാനുള്ള ചില മാർഗ്ഗങ്ങളിതാ. 
സവാള 
 നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ഫോട്ടോ കെമിക്കൽസ് ധാരാളം അടങ്ങിയ ഒന്നാണ് സവാള. അതിൽ ഉൾപ്പെട്ടിട്ടുള്ള സൾഫർ വേദനയ്ക്ക് കാരണമാകുന്ന എൻസൈമുകളുടെ ഉത്പാദനം തടയുന്നു. 
കാരറ്റ് 
 സന്ധിവേദന സംഹാരിയാണ് കാരറ്റ്. കാലങ്ങളായി ചൈനക്കാർ സന്ധിവേദനയുടെ പ്രതിവിധിയുടെ മരുന്നായി ഉപയോഗിച്ചുവരുന്നത് കാരറ്റാണ്. ഒരു പാത്രത്തിൽ കാരറ്റ് ചീകി എടുക്കുക, അൽപ്പം നാരങ്ങാനീരും ചേർക്കുക. ഇത് അങ്ങനെതന്നെയോ അല്ലെങ്കിൽ ആവി കയറ്റിയോ ഭക്ഷിക്കാം. ലിഗമെന്റുകൾക്ക് ബലം നൽകുകയും വേദനയിൽ നിന്നും ആശ്വാസം ലഭിക്കുകയും ചെയ്യും.
വെള്ളം 
ധാരാളം വെള്ളം കുടിക്കുക. സന്ധിവേദന കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗമാണിത്. കാർട്ടിലേജുകളെ (cartilage) മൃദുവാക്കി ജലാംശത്തെ നിലനിർത്തുന്നു. രക്തത്തിന്റെ അളവ് ശരിയായ തോതിൽ നിലനിർത്താനും വെള്ളം സഹായിക്കുന്നു. അങ്ങനെ പോഷകങ്ങൾ സുഗമമായി രക്തത്തിലൂടെ സന്ധികളിൽ എത്തിച്ചേരുന്നു. അവിടെ അടഞ്ഞുകിടക്കുന്ന (വേസ്റ്റ്) അനാവശ്യധാതുക്കളെ അകറ്റി സന്ധിവേദന തടയാൻ സഹായിക്കുന്നു.
 മസ്സാജ്
 സന്ധികൾക്ക് നല്ല മസ്സാജ് നൽകാം. അൽപ്പം എണ്ണ ചൂടാക്കി സന്ധികളിൽ പുരട്ടുക. ചെറുതായി മസ്സാജ് ചെയ്യുക. മസിലുകളെ റിലാക്സ് ചെയ്യാനും രക്തസഞ്ചാരം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

Search This Blog

Powered by Blogger.