മുഖത്തിന് തിളക്കവും പ്രസരിപ്പുമേകാൻ - സ്ട്രോബറി വിദ്യകൾ - beauty Tips

മുഖത്തിന് തിളക്കവും പ്രസരിപ്പുമേകാൻ - സ്ട്രോബറി വിദ്യകൾ

തമിഴ് സിനിമയിലെ നായികമാരെ നായകന്മാർ “സ്ട്രോബറി പെണ്ണ' എന്ന് വർണ്ണിച്ച് പാടുന്നത് കേട്ടുകാണും. അതിനൊരു കാരണമുണ്ട്. ചർമ്മത്തിന് യുവത്വം കൂട്ടി പൊലിമയേകുന്നത് പഴവർഗ്ഗങ്ങളാണ്. പഴങ്ങൾ അരച്ച് ചർമ്മത്തിൽ പൂശിയാൽ, ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കും. പഴവർഗ്ഗങ്ങളിൽ തന്നെ മുഖസൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് ചുവപ്പുനിറത്തിലുള്ള ഫൂട്ട്സുകളിൽ ഒന്നായ സ്ട്രോബറിയാണ്.  സ്ട്രോബറി കൊണ്ട് സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ചില മാർഗ്ഗങ്ങൾ:
മുഖം ചുവന്നുമിനുങ്ങാൻ നാലോ, അഞ്ചോ സ്ട്രോബറി പഴങ്ങൾ ഒരു മസ്ലിൻ തുണിയിൽ കെട്ടി ചാറ്പിഴിഞ്ഞ് ജ്യൂസാക്കുക. ഇത് മുഖത്താകമാനം തേച്ചുപിടിപ്പിച്ച് ഇരുപത് മിനിറ്റുകൾക്കു ശേഷം തണുത്തവെള്ളം കൊണ്ട് കഴുകുക. ആഴ്ചയിൽ മൂന്നുപ്രാവശ്യം ഇത് ചെയ്താൽ മുഖത്തെ കറുപ്പ് മാഞ്ഞ് നല്ല നിറം കിട്ടുന്നു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളാലുണ്ടാവുന്ന ദോഷങ്ങളിൽ നിന്നും ഇത് മുഖത്തെ സംരക്ഷിക്കും.
മുഖക്കുരുവിന് ഒരു കിണ്ണത്തിൽ അരക്കപ്പ് സ്ട്രോബറി കഷണങ്ങളിട്ട് അതിൽ ഒരു സ്പൺ പുളിയുള്ള കട്ടിത്തെര് ചേർത്ത് കുഴമ്പാക്കുക. ഈ കുഴമ്പ് മുഖത്ത് തേച്ചുപിടിപ്പിച്ച് പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഈ പാക്ക് ചർമ്മത്തിലെ അഴുക്കുകളെ അകറ്റും. മുഖക്കുരുവും മുഖത്തെ പാടുകളും മാറുന്നതുകാണാം. ഇതിലുള്ള “സാലിസിലിക്ക് ആസിഡ്' ചർമ്മത്തിലുള്ള മൃതകോശങ്ങളെ അകറ്റുന്നതോടൊപ്പം ചർമ്മത്തിലെ വലിയ സുഷിരങ്ങളെ ചെറുതാക്കി തൂങ്ങിയ ചർമ്മത്തെ മുറുക്കമുള്ളതാക്കുന്നു.
ചർമ്മ പൊലിമയ്ക്ക്  ഒരു കൈപ്പിടി സ്ട്രോബറി എടുത്ത് നല്ലവണ്ണം അരച്ച് ജ്യൂസാക്കുക. ഈ ജ്യൂസ് രണ്ട് ടേ. സ്പൂൺ അളവിന് എടുത്ത് അതിൽ 100 മില്ലി തണുത്ത പനിനീർ ചേർത്ത് മുഖം കഴുകുക. രാത്രി കിടക്കുന്നതിനുമുമ്പായി ഒരു നേർത്ത തുണി ഉരുളയാക്കി ചുറ്റി അത് ജസിൽ മുക്കി മുഖമാകെ നന്നായി തേച്ച് മസാജ് ചെയ്യുക. അത് നന്നായി ഉണങ്ങിയശേഷം കഴുകുക. ദിവസവും രാത്രി ഇതുപോലെ ചെയ്തുപോന്നാൽ മുഖചർമ്മം തിളങ്ങും. ഇത് ചെയ്യുമ്പോൾ മുഖത്തിന് മറ്റ് ക്രീമുകളൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല. ഈ ജ്യൂസ് പതിനഞ്ച് ദിവസം വരെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാവുന്നതാണ്.
യുവത്വം വർദ്ധിപ്പിക്കാൻ  ആറ് സ്ട്രോബറി പഴത്തോടൊപ്പം രണ്ട് സ്പ്പൂൺ തേൻ ചേർത്ത് നല്ലവണ്ണം കുഴയ്ക്കുക. ഇതോടൊപ്പം ഇളം ചൂടുള്ള വെള്ളം ചേർത്ത് മുഖത്ത് തേച്ച്, വിരലുകൊണ്ട് വട്ടത്തിൽ മസാജ് ചെയ്യുക. പത്തുമിനിറ്റിനുശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. ഒന്നിടവിട്ട് ആഴ്ചയിൽ മൂന്നുതവണ ഇത് ചെയ്തുപോന്നാൽ യുവത്വവും മിനുസവും വർദ്ധിക്കും.
ക്ഷീണമകറ്റി മുഖം തിളങ്ങാൻ  മൂന്ന് സ്ട്രോബറി പഴത്തോടൊപ്പം ഏഴ് സ്പൺ  പാൽ ചേർത്ത് നല്ലവണ്ണം അരയ്ക്കുക. ഈ പേസ്റ്റുകൊണ്ട് ദിവസവും രാവിലെ കുളിക്കുന്നതിനുമുമ്പായി മുഖത്ത്  “മാസ്ക് ഇടുക. നല്ലവണ്ണം ഉണങ്ങിയശേഷം മുഖം കഴുകുക. ഇതിനുശേഷം മുഖത്ത് ഒരു ക്രീമും പുരട്ടേണ്ടിവരില്ല. അത്രമാത്രം മുഖത്തെ ക്ഷീണമകറ്റി മുഖത്തിന് പ്രസരിപ്പും കാന്തിയുമേകും.
അഴുക്കകറ്റി മുഖം ശുദ്ധമാക്കാൻ ഒരു കപ്പ്, സ്ട്രോബറി ജൂസിനോടൊപ്പം, അത്രതന്നെ കാരറ്റ് ജൂസും ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ചശേഷം തുണികൊണ്ട് തുടച്ച് തണുത്തവെള്ളം കൊണ്ട് മുഖം കഴുകുക. ചർമ്മത്തിലെ അഴുക്കകെറ്റി മുഖത്ത് അൽപ്പം പോലും അഴുക്ക് അറിയാതെ സംരക്ഷിക്കും. വീട്ടിൽ തന്നെ ചെയ്യാവുന്ന "ക്ലെൻസിങ്ങ്' രീതിയാണിത്.

Search This Blog