ചുരിദാർ ട്രെന്റ്

ചുരിദാർ ട്രെന്റ്

ചരിദാറിന്റെ ട്രെന്റ് എപ്പോഴും ഒരു സൈക്കിൾ പോലെയാണ്. അതങ്ങനെമാറിമാറി വന്നുകൊണ്ടിരിക്കും. എങ്കിലും പല മോഡലുകളും ഇന്നും ചുരിദാർ വിപണിയിൽ സജീവമായിത്തന്നെ നിലനിൽക്കുന്നു. കോട്ടൻ ചുരിദാറുകൾ, സ്റ്റോൺ വർക്ക് ചെയ്ത ഷിഫോൺ ചുരിദാറുകൾ, ഖാദി കോട്ടൺ ചുരിദാറുകൾ, ലെഗിങ്സ്, ഷോർട്ട് ടോപ്പ്, ചുരി ബോട്ടം, മസാക്കലി, അനാർക്കലി ടൈപ്പ് എന്നിങ്ങനെയുള്ള ചുരിദാറുകളാണ് ഇന്നും പുതുമ നഷ്ടപ്പെടാതെ രംഗത്തുള്ളത്.
ചുരിദാർ ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചുരിദാർ ധരിക്കുന്നവരുടെ ശരീരപ്രകൃതിയും നിറവും പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യങ്ങളാണ്. വണ്ണമുള്ളവർക്ക് ചില ടൈപ്പിലുള്ള ചുരിദാറുകൾ യോജിക്കുകയില്ല. അതുപോലെതന്നെ കറുത്ത നിറക്കാർക്ക് കൂടുതൽ കടുത്ത നിറങ്ങളും യോജിക്കുകയില്ല.
മസാക്കലി എന്നറിയിപ്പെടുന്ന ചുരിദാറുകൾ വണ്ണമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ യോജിക്കുമെങ്കിൽ അനാർക്കലി ടൈപ്പ് വണ്ണമുള്ളവർക്ക് കൂടുതൽ വണ്ണം തോന്നിപ്പിക്കും. എങ്കിലും ഈ ചുരിദാറുകൾ പൊതുവെ ട്രെന്റിയാണ്. പല നല്ല മുഹൂർത്തങ്ങൾക്കും ചടങ്ങുകൾക്കും, പൊതുവെ എമ്പായിഡറിയും
സ്റ്റോൺവർക്കും ചെയ്ത ഇത്തരം ചുരിദാറുകളാണ് ഉപയോഗിച്ചു കാണാറുള്ളത്. ഇതിനോടൊപ്പമുള്ള ഷാളും അതനുസരിച്ച് ഡിസൈൻ ചെയ്തതായിരിക്കും.
ഷിഫോൺ മോഡൽ തീരെ മെലിഞ്ഞ പ്രകൃതികാർക്കും വണ്ണംകൂടുതലുള്ളവർക്കും യോജിക്കുകയില്ല. അതുപോലെ തന്നെ ലെഗിങ്സും ബനിയൻ സ്റ്റഫ് ബോട്ടമായി വരുന്നതിനാൽ ഇത് ശരീരത്തിൽ കൂടുതൽ ഒട്ടി ച്ചേർന്നിരിക്കും. വണ്ണമുള്ളവർക്ക് ഇത് വൃത്തികേടായി തോന്നിക്കും. എന്നാൽമെലിഞ്ഞതും ഉയരം കൂടിയവർക്കും ലെഗിങ്സ് വളരെ ഭംഗിയായിരിക്കും. ഷോർട്ട് ടോപ്പ് ഇന്ന് ഔട്ടായിക്കൊണ്ടിരിക്കുകയാണെങ്കിലും ലെഗിങ്സിന്റെ കൂടെയും അല്ലാതെയും ഇത് ടീനേജേഴ്സ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്

Search This Blog