ആരോഗ്യ-സൗന്ദര്യ ടിപ്സ്
ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് പനംകരുപ്പെട്ടി. ആസ്തമാ, ഡസ്റ്റ് അലർജി, ജലദോഷം, കഫശല്യം എന്നീ രോഗങ്ങളുള്ളവർ ചുക്കും തിപ്പലിയും കരുപ്പെട്ടി ചേർത്ത് അൽപ്പം സേവിച്ചുപോന്നാൽ ഈ രോഗങ്ങളിൽനിന്നും മുക്തി നേടാൻ കഴിയും. മാത്രമല്ല മാർക്കറ്റിങ്ങ് പോലുള്ള ജോലികളിൽ വ്യാപൃതരായിട്ടുള്ളവർ ഇത് സേവിച്ചാൽ ദിവസം മുഴുവൻ പൊടി, അശുദ്ധമായ കാറ്റ്, പരിസരമലിനീകരണം എന്നിവയാൽ ശരീരത്തിനുണ്ടാവുന്ന ദോഷങ്ങൾ അകലും.
ചെറിയ ഉള്ളി, തക്കാളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, കൊത്തമല്ലി എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർദ്ധിക്കും. രണ്ടോ, മൂന്നോ കുരുമുളക് വെറ്റിലയിൽ ചുരുട്ടി ചവച്ച്, നീരിറക്കിയാലും ഫലം കിട്ടും.
നെല്ലിക്കയുടെ പൊടി ചൂടുവെള്ളത്തിൽ കലക്കി ദിവസവും ഒരു നേരം കുടിച്ചുപോന്നാൽ പൊണ്ണത്തടി കുറയും.
കശകശ, മഞ്ഞൾ എന്നിവ അരച്ച് പനിനീരിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി ദിവസവും ഒരുനേരം മുഖത്ത് പൂശി വെള്ളംകൊണ്ട് കഴുകിയാൽ മുഖത്തുള്ള കറുത്ത പുള്ളികൾ അപ്രത്യക്ഷമാവും.
ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകിയാൽ മുഖക്കുരു അപ്രത്യക്ഷമാകുന്നതോടൊപ്പം മുഖത്തിന്റെ പൊലിമയും വർദ്ധിക്കും .
ചുണ്ടുകളിൽ വെണ്ണ തേയ്ക്കുന്നത് പതിവാക്കിയാൽ കാലക്രമേണ ചുണ്ടുകൾ റോസിറമാകും. മാത്രമല്ല ചുണ്ട് വരളുകയുമില്ല. ബീറ്റ്റൂട്ടിന്റെ നീര് ചുണ്ടിൽ പുരട്ടിയാലും ഫലം പെട്ടെന്നറിയാം.