മുഖക്കുരുവും പാടുകളും മാറാൻ

മുഖക്കുരുവും പാടുകളും മാറാൻ...

ഒരു ടേബിൾസ്പൺ കടലമാവും ഒരു ടീസ്പൺ മഞ്ഞൾപ്പൊടിയും ചന്ദനപ്പൊടിയും കൂട്ടിച്ചേർക്കുക. ഇതിനോടൊപ്പം റോസ് വാട്ടർ  ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇത് മുഖത്തു പുരട്ടി ഒരു സാധാരണ ഫെയ്സ്പായ്ക്ക് പോലെ സ്ക്രബ്ബ്‌ ചെയ്ത് കഴുകിക്കളയുക.

 ഒരു ടേബിൾസ്പൺ ആപ്പിൾ സിഡെർ വിനെഗർ, 3 ടേബിൾസ്പൂൺ തണുപ്പിച്ച് ഗ്രീൻ ടീയിലേക്കു ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കിയെടുത്ത് ഒരു പഞ്ഞിക്കഷണം ഉപയോഗിച്ച് വൃത്താകൃതിയിൽ കുറച്ചു മിനിറ്റ് മുഖത്തു തടവുക. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം അൽപ്പനേരം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.
2-3 ടീസ്പ്പൂൺ തേനിലേക്ക് ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചുചേർത്ത് നന്നായി ഇളക്കുക. മുഖക്കുരു ഉള്ളിടത്ത് ഈ പായ്ക്കിട്ട് വിരലുകൾകൊണ്ട് ഏകദേശം 10-12 മിനുട്ട് മൃദുവായി മസാജ് ചെയ്യുക. ഇളം ചൂടുള്ള വെള്ളത്തിൽ ഇത് കഴുകിക്കളഞ്ഞശേഷം സാധാരണ ടോണർ ഇടാം.

Post a Comment

0 Comments

Search This Blog