Wednesday, 20 January 2021

RAINY-DAY FASHION TIPS

 RAINY-DAY FASHION TIPS

Add colour! Don't be terrified to wear something dazzling and fun on a rainy day. Bad weather can be disheartening, so why not go out of your way to wear something non-depressing and cute?

A cute umbrella can be an accessory. There are so many adorable and cheap umbrellas available at stores, so there's really no excuse to stick to black. Buy a couple in your favourite colours if you live in a really rainy area and use them to add colour to your look.

A classic trench coat is the all time perfect for rainy weather.

Be careful of the materials you wear in the rain. Don't risk ruining your clothes – go with rubber or protectant-treated leather shoes in the rain and leave your favourite suede handbag at home.

At the same time, don't be too anxious about a 100 per cent waterproof jacket. If you plan ahead and have your umbrella at hand, your jacket won't get wet enough for waterproofing to matter.

Go crazy when it comes to rain boots. There are so many cute rain boots out there today to fit any style – they literally come in every colour under the sun. Have fun and find a pair you love. Much like umbrellas, you can go completely nuts with your rain boots and no one will mind.

So these are some tips that will give you a unique and stylish look in the rainy season...happy monsoon.

തിളക്കമുള്ള ചർമ്മം നിങ്ങൾക്കും

തിളക്കമുള്ള ചർമ്മം നിങ്ങൾക്കും

1. കാരറ്റിലെ വൈറ്റമിൻ സി, കരോട്ടിൻ എന്നിവ ചർമ്മത്തിന് നല്ലതാണ്. ദിവസവും കാരറ്റ് കഴിക്കുകയോ അല്ലെങ്കിൽ കാരറ്റ് ജ്യൂസ് കുടിക്കുകയോ ചെയ്താൽ വ്യത്യാസം കാണാം 
2. പപ്പായയിലെ വൈറ്റമിൻ സി, വൈറ്റമിൻ എ, വൈറ്റമിൻ ഇ എന്നിവയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചർമ്മത്തിലെ പാടുകളും അകറ്റാൻ ഫലപ്രദമാണ്. ഇത് മുഖത്ത് തേയ്ക്കാം . കഴിക്കാം . 
3. തക്കാളിയിലെ ലൈകോഫിൻ ചർമ്മത്തിന് തിളക്കവും നിറവും നൽകുന്നു. ഇത് കഴിക്കാം. ഫേസ് പായ്ക്കായും ഉപയോഗിക്കാം. കാൻസർ തടയാനും വണ്ണംകുറയ്ക്കാനും പറ്റിയ ഒന്നാണ് തക്കാളി.
4. കിവിയിലെ വൈറ്റമിൻ സി ചർമ്മത്തിന് നിറം നൽകാൻ സഹായിക്കുന്നു. ഇത് കഴിക്കാം, മുഖത്ത് പുരട്ടാം, ചർമ്മത്തിൽ കറുത്ത പാടുള്ളവർ കിവിയുടെ ചാറ് പുരട്ടുന്നത് ഗുണം ചെയ്യും.
5. ബീറ്റ്റൂട്ട് ചർമ്മത്തിൽ അത്ഭുതങ്ങൾ വരുത്താൻ കഴിയുന്ന ഒരു ഭക്ഷണസാധനമാണ്. ഇത് ചർമ്മസുഷിരങ്ങളെ വൃത്തിയാക്കാനും രക്ത പ്രവാഹം കൂട്ടാനും സഹായിക്കും. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുകയോ ഇത് ഫേസ്പായ്ക്കിൽ ചേർക്കുകയോ ചെയ്യാം 6. ഇലക്കറികളിലെ വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തിന് സൗന്ദര്യം നൽകാൻ സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
7. സ്ട്രോബറിയിലെ വൈറ്റമിൻ സി നല്ലൊന്നാതരം ആന്റി ഓക്സിഡന്റാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. 
8. ചുവന്ന കാപ്സിക്കത്തിലെ ലൈകോഫിന്,വൈറ്റമിൻ സി എന്നിവ ചർമ്മത്തിന് നിറം നൽകുന്ന ഘടകങ്ങളാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 
9. ഗ്രീൻടീയും ചർമ്മത്തിന് നിറം നൽകുന്ന ഘടകമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ അഴുക്കുകൾ കളയുന്നതിന് സഹായിക്കുന്നു. സൂര്യാഘാതം പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും ചർമ്മം മൃദുവാക്കുന്നതിനും തടി കുറയ്ക്കുന്നതിനും ഇത് നല്ലതുതന്നെ. 
10. മഞ്ഞ നിറത്തിലുള്ള കാപ്സിക്കവും, ചർമ്മത്തിന് നിറം നൽകുന്ന ഘടകമാണ്. ഇതിലെ സിലിക്ക ചർമ്മത്തിൽ തിളക്കം നൽകുന്നതിന് സഹായിക്കും. 
11. സോയ ഉൽപ്പന്നങ്ങൾ ചർമ്മത്തിന് നിറം നൽകാൻ സഹായിരുന്നവയാണ് . സോയ മിൽക്ക്, മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയ്ക്ക് പറ്റിയ പരിഹാരങ്ങളാണ്. 
12. വൈറ്റമിൻ സി, ഇ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രോക്കോളി. ഇത് ശരീരവും ചർമ്മവും വൃത്തിയാക്കും. ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും .
13, മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് നിറം നൽകാൻ സഹായിക്കുന്നവയാണ്. ഇതിലെ വൈറ്റമിനുകളും ചർമ്മത്തിന് ഗുണം ചെയ്യും

Tuesday, 19 January 2021

കണ്ണുകളെ സംരക്ഷിക്കാൻ 6 ടിപ്സ്

കണ്ണുകളെ സംരക്ഷിക്കാൻ 6 ടിപ്സ്

 കണ്ണുകളിലുള്ള മേക്കപ്പ്, അത് സാധാരണ കൺമഷിയാണെങ്കിൽ പോലും തുടച്ചുമാറ്റാതെ ഉറങ്ങാൻ പോകരുത്. മേക്കപ്പ് റിമൂവർകൊണ്ട് യഥാവിധി കണ്ണിലെ മേക്കപ്പ് തുടച്ചുമാറ്റണം. അകറ്റാതെ വിട്ടാൽ കണ്ണിനടിയിൽ കരിവളയങ്ങളുണ്ടായേക്കാം.
 രാത്രി കണ്ണുകൾക്കുള്ള നൈറ്റ് ക്രീം പുരട്ടാം. അത് കണ്ണുകളുടെ ക്ഷീണമകറ്റും. കണ്ണുകൾക്ക് അടിയിലെ ചുരുക്കങ്ങൾ കരിവളയങ്ങൾ, വരകളേയും അകറ്റും.
 രാവിലെയും രാത്രിയിലും വെള്ളരിക്ക വട്ടത്തിൽ മുറിച്ച് കണ്ണുകൾക്ക് മീതെവെച്ച് പത്തുമിനിറ്റുനേരം വിശ്രമിച്ചാൽ കണ്ണുകൾക്ക് അടിയിലെ വീക്കം കുറയും. കറുപ്പും മറയും .
 കരിവളയങ്ങൾ അധികമുണ്ടെങ്കിൽ അതിനു മുറ പ്രകാരമുള്ള ചികിത്സ അത്യന്താപേക്ഷിതമാണ്. ബ്യൂട്ടി പാർലറുകളിൽ അതിനുള്ള പ്രത്യേക മസാജ് ചെയ്തു കൊടുക്കുന്നുണ്ട്. തുടർച്ചയായി ഇത് ചെയ്താൽ കരിവളയങ്ങൾ പൂർണ്ണമായിട്ടും മറയുകയില്ലെങ്കിലും ഒരളവിന് മാറ്റം കിട്ടുന്നതാണ്. 
 ചിലർക്ക് ടൈസ് കാരണം കണ്ണിന് ചുറ്റും കരിവളയമുണ്ടാവും. പനിനീരിൽ മുക്കി പിഴിഞ്ഞ പഞ്ഞി കണ്ണിനു മീതെ വെച്ചാൽ നല്ല ഫലം കിട്ടും. 
  പുരികങ്ങൾക്കുമീതെ വിളക്കെണ്ണ തടവിപ്പോന്നാൽ അവിടെ മുടി സമൃദ്ധമായും നല്ല കറുത്തനിറത്തിലും വളരും. കണ്ണുകളുടെ ഭംഗിയെടുത്തുകാണാനായി പുരികങ്ങളെ ഷേപ്പ് ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.

ചെലവില്ലാതെ സൗന്ദര്യ സംരക്ഷണം

ചെലവില്ലാതെ  സൗന്ദര്യ സംരക്ഷണം

 മുഖത്തിന്റെ വശ്യതയാണ് സൗന്ദര്യത്തിന്റെ ലക്ഷണം. എന്നാൽ മുഖസൗന്ദര്യം മാത്രമല്ല അടിമുടി സൗന്ദര്യം നിലനിർത്തിയാലേ നിങ്ങളെ "സുന്ദരി' എന്ന് മറ്റുള്ളവർ വിശേഷിപ്പിക്കയുള്ളു. അതിന് ഭാരിച്ച പണച്ചെലവോ കഠിനാദ്ധ്വാനമോ ആവശ്യമില്ല. നിങ്ങളുടെ സൗന്ദര്യം എന്നെന്നും നിലനിർത്താൻ ലളിതമായ മാർഗ്ഗങ്ങളിതാ.
ഫേഷ്യൽ 
 ഒരു ടീസ്പ്പൂൺ തൈരിൽ ഒരു തുള്ളി ചെറുനാരങ്ങാനീരും ഒരു ടീസ്പ്പൂൺ തേനും ചേർത്ത് മുഖത്ത് മസാജ് ചെയ്യുക. പതിനഞ്ചുമിനിറ്റിനുശേഷം വെള്ളംകൊണ്ട് കഴുകുക. ഒരുമാസം ഇങ്ങനെ തുടർച്ചയായി ചെയ്താൽ മുഖകാന്തി വർദ്ധിച്ച് മുഖത്തിന്റെ ഫ്രഷ്നെസ് നിലനിർത്താനാവും. ചെറുനാരങ്ങയിൽ സിട്രിക്ക് ആസിഡ് അധികം അടങ്ങിയിട്ടുള്ളതുകൊണ്ട് അത് ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. കാരണം ചെറുനാരങ്ങ അധികം ചേർത്താൽ മുഖത്ത്നീറ്റലും അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം.
പുരികങ്ങളുടെ സമൃദ്ധിക്ക്
 ഐബ്രോ പെൻസിലിന്റെ തുമ്പ് വിളക്കെണ്ണ (ആവണക്ക്)യിൽ മുക്കി ഉറങ്ങുന്നതിനുമുമ്പായി പുരികത്തിൽ തടവുക.
ചുണ്ടുകളുടെ ഭംഗിക്ക് 
  കൊത്തമല്ലി അല്ലെങ്കിൽ ബീറ്റ്റൂട്ടിന്റെ നീരെടുത്ത് ചുണ്ടിൽ തടവുക. അടുക്കളയിൽ ജോലി ചെയ്യുന്നവരുടെ ചുണ്ടുകൾക്ക് വരൾച്ച അനുഭവപ്പെടാറുണ്ട്. അവർക്ക് ഈ രീതി സ്വീകരിക്കാവുന്നതാണ് ചുണ്ടിന്റെ നിറം വർദ്ധിക്കുമെന്നത് തീർച്ച.
എണ്ണമയമുള്ള ചർമ്മത്തിന് 
  എന്തൊക്കെ മേക്കപ്പിട്ടാലും ചിലരുടെ മുഖത്തെ എണ്ണമയം മാറാറില്ല. മുട്ടയുടെ വെള്ളമാത്രമെടുത്ത് മൂന്ന് ദിവസത്തിലൊരിക്കൽ മുഖത്ത് തടവി ഉണങ്ങുമ്പോൾ കഴുകിയാൽ മുഖകാന്തി വർദ്ധിക്കും.
തലമുടിയുടെ ഭംഗിക്ക് 
  ഭംഗിയുള്ള തലമുടി ആരും കൊതിക്കും. രാത്രി ഉറങ്ങുന്നതിനുമുമ്പായി ബദാം എണ്ണയോ ഒലീവ് എണ്ണയോ തലയിൽ തടവിയിട്ട് ഉറങ്ങാൻ പോവുക. രാവിലെ അത് കഴുകുക.
താരൻ ശല്യത്തിന്
  തൈരും ഉലുവയുമാണ് താരന്റെ കാലൻ. ഇതിനോടൊപ്പം ചെറുനാരങ്ങാനീര് ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് രോമങ്ങളുടെ വേരുകളിൽ വെച്ച് നല്ലവണ്ണം അമർത്തിതേച്ച് പോന്നാൽ താരൻ വിട പറയും.
പേൻ ശല്യത്തിന് 
 ആര്യവേപ്പില, കറിവേപ്പില, ഉള്ളി, തൈര് എന്നിവ നല്ലവണ്ണം അരച്ച് രാത്രിയിൽ തലയിൽ തടവുക. രാവിലെ കഴുകി കളയുക. തുടർച്ചയായി ഏതാനും ദിവസം ഇത് ചെയ്തുപോന്നാൽ പേൻശല്യം പിന്നെയുണ്ടാവില്ല. 
കണ്ണിന് താഴെയുള്ള കരിവളയത്തിന് 
 വിറ്റാമിനുകളുടെ കുറവും ഉറക്കമില്ലായ്മയുമാണ് മിക്കവാറും സ്ത്രീകൾക്ക് കണ്ണിനുതാഴെ കരിവളയമുണ്ടാവുന്നതിന്റെ പ്രധാനകാരണം. വെള്ളരി, ഉരുളക്കിഴങ്ങ് എന്നിവയുടെ ചാറ് സമ അളവിൽ എടുത്ത് കണ്ണുകൾക്ക് ചുറ്റും തുടർച്ചയായി ഒരു മാസക്കാലം തടവുക. കരിവളയങ്ങൾ മാറി കണ്ണിന്റെ പൊലിമ വർദ്ധിക്കുന്നതു കാണാം.
നഖഭംഗിക്ക് 
  നീളമുള്ള നഖങ്ങൾ സ്ത്രീസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിറ്റാമിൻ, പ്രോട്ടീൻ എന്നിവയുടെ കറവുമൂലം നഖങ്ങൾ ഉടഞ്ഞുപോകാറുണ്ട്. അത് തടയാൻ ദിവസവും അഞ്ചോ പത്തോ മിനിട്ടുനേരം കാൽവിരലുകൾ പാലിൽ മുക്കിവയ്ക്കുക. പാലിലെ പ്രോട്ടീൻ വിരലുകളിൽ പ്രവേശിച്ച് നഖങ്ങളുടെ വളർച്ചയ്ക്ക് വിത്തിടും

ആരോഗ്യരക്ഷയ്ക്ക് - Health Tips

ആരോഗ്യരക്ഷയ്ക്ക്

 കാബേജ് പതിവായി, ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കുടലിലെ പ്രശ്നങ്ങളും, പുണ്ണുകളും മാറും. 
 വയറിളക്കത്തിന് തൊലിയോടെ ആപ്പിൾ കഴിക്കുക. അതുപോലെ ആപ്പിൾ കാൻസർ, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയെ തടയുന്നു.
  രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനെ തേയില തടയുന്നു. ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗ്രീൻ ടീ അത്യുത്തമമാണ്. 
  പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സിയും നാരുകളും അടങ്ങിയി രിക്കുന്നു. അത് മലബന്ധത്തെ തടയുന്നു. 
  പൈനാപ്പിൾ ദഹനസംബന്ധമായ അസുഖങ്ങളെ അകറ്റും. പുക യിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിൻ എന്ന വിഷത്തിന് നല്ലൊരു പ്രതിവിധി കൂടിയാണ് പൈനാപ്പിൾ
ആരോഗ്യടിപ്സ്
സെൽഫോണിൽ ബാറ്ററി തീരാൻ പോകുന്ന സമയത്ത് ഫോൺ ഉപയോഗിക്കരുത്. ആ സമയത്ത് റേഡിയേഷന് ആയിരം മടങ്ങ് ശക്തിയുണ്ട്. 
ഇടത്തുഭാഗത്തെ ചെവിയോടുചേർത്ത് ഫോൺ ഉപയോഗിക്കു ന്നതാണ് ആരോഗ്യകരം. 
ഔഷധങ്ങൾ തണുത്ത വെള്ളത്തിനൊപ്പം കഴിക്കരുത്.
വൈകിട്ട് അഞ്ച് മണികഴിഞ്ഞാൽ കട്ടിയായി ആഹാരം കഴിക്കരുത്.
രാവിലെ കൂടുതൽ വെള്ളം കുടിക്കുക. രാത്രിയിൽ വെള്ളം കുറയ്ക്കുക. 
ഏറ്റവും നല്ല ഉറക്ക സമയം രാത്രി 10 മണിമുതൽ 4 മണിവരെയാണ്.
ഔഷധം കഴിച്ചിട്ട് ഉടനെ കിടക്കരുത്.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

• തേങ്ങാപ്പാൽ ചെറുനാരങ്ങാനീര് ചേർത്ത് തലയിൽ പുരട്ടി തല കഴുകുക. ഇത് താരനുള്ള മികച്ച പ്രതിവിധിയാണ്. 
• തേങ്ങാപ്പാലിൽ കുരുമുളക് പൊടിയിട്ട് തലയിൽ പുരട്ടി തല കഴുകുന്നതും വെളുത്തുള്ളിനീരും കൃഷ്ണതുളസി ഇലയുടെ നീരും ചേർത്ത് തലയിൽ പുരട്ടി കഴുകുന്നതും പേൻശല്യത്തിനുള്ള പ്രതിവിധിയാണ്.
• ചെമ്പരത്തിപൂവിന്റെ ഇതളുകൾ അരച്ച് ഷാംപൂവായി ഉപയോഗിക്കുന്നതും കറ്റാർവാഴയുടെ നീര് ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കുന്നതും തലമുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമാണ്.
• തലമുടിയുടെ അഗ്രം പിളരുന്നതിന് പ്രതിവിധിയായി, തലമുടിയുടെ അഗ്ര ഭാഗത്ത് നാരങ്ങാനീര് പുരട്ടുക.
• എള്ളണ്ണ പതിവായി തലയിൽ തേച്ച് കുളിക്കുകയോ എള്ളിന്റെ ഇല അരച്ച് പുരട്ടുകയോ ചെയ്താൽ തലമുടി സമൃദ്ധമായി വളരും. ആവണക്കെണ്ണ ചെറുചൂടോടെ രാത്രി കിടക്കാൻ നേരം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. രാവിലെ താളിതേച്ച് തലകഴുകുക. മുടി വളർച്ച സമൃദ്ധമാവും.

രോഗങ്ങളെ അകറ്റാൻ ലഘുചികിത്സകൾ

രോഗങ്ങളെ അകറ്റാൻ ലഘുചികിത്സകൾ

തലവേദന: 
 ചുക്ക്, കുരുമുളക് ഇവയിലേതെങ്കിലും ഒന്ന് അരച്ച് നെറ്റിയിൽ പുരട്ടുക. രാസ്നാദിപ്പൊടി ചെറു നാരങ്ങാനീരിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുക. തുളസിയിലയരച്ച് നെറ്റിയിലിടുക.
അൾസർ: 
 അത്തി, വേപ്പില, കുപ്പമേനി, മണത്തക്കാളി എന്നിവ ദിവസവും കഴിക്കുക. ഇവ ഉണക്കിപ്പൊടിച്ച് ഒരു സ്പൺ വീതം വെള്ളത്തിൽ കലക്കി ആഹാരത്തിനുമുമ്പ് കഴിക്കാം. കാപ്പി, ചായ, നാരങ്ങ, ഓറഞ്ച്, കൈതച്ചക്ക, പുളിയുള്ള ആഹാരങ്ങൾ കഴിക്കാൻ പാടില്ല
കാലിലെ ആണി:
    എരിക്കിൻപാൽ കാലിൽ ആണിയുള്ള ഭാഗത്ത് ഒരു മാസത്തോളം പുരട്ടുക. കശുവണ്ടി ചുട്ട് തല്ലിപ്പൊട്ടിച്ച് അതിൽനിന്നും വരുന്ന എണ്ണ രോഗമുള്ള ഭാഗം നല്ലതുപോലെ വൃത്തിയാക്കിയശേഷം പുരട്ടുക.
ഒച്ചയടപ്പ്: 
  കയ്യോന്നി മോരിൽ അരച്ചുകലക്കി കുറുക്കി സേവിച്ചാൽ ഒച്ചയടപ്പ് മാറിക്കിട്ടും. പൂർണ്ണഫല പ്രാപ്തി കൈവരിക്കാൻ ഈ പ്രക്രിയ ഇടയ്ക്കിടെ ആവർത്തിക്കണമെന്നുമാത്രം.
വായ്നാറ്റം: 
വായ്നാറ്റം ശമിക്കാൻ തുളസിയില കഷായം ഇടയ്ക്കിടെ വായിൽ കൊള്ളുന്നത് രോഗശമനം കൈവരുത്തും .
ഛർദ്ദി: 
 രണ്ടുതുടം കരിക്കിൻ വെള്ളത്തിൽ കുറച്ച് ഏലയ്ക്കാത്തരി പൊടിച്ച് ചേർത്ത് സേവിച്ചാൽ ഛർദ്ദി ശമിക്കും.
അരിമ്പാറ: 
  വെളുത്തുള്ളി ചുട്ട് അരിമ്പാറയ്ക്കുമുകളിൽ പതിനഞ്ച് ദിവസം കെട്ടിവച്ചാൽ മതി.  
അർശ്ശസ്: 
  എള്ള് അരച്ച് വെണ്ണയും, പഞ്ചസാരയും ചേർത്ത് സേവിക്കുക.
കുഴിനഖം:
   നഖം വൃത്തിയാക്കിയശേഷം കൂനൻപാലയുടെ കറ ദിവസം മൂന്നുതവണ ഒഴിക്കുക. ഈ പ്രക്രിയ ഒരാഴ്ചയോളം ആവർത്തിച്ചാൽ പൂർണ്ണഫല പ്രാപ്തി കൈവരുന്നതാണ്. 
മുഖക്കുരു: 
 വയമ്പ്, കടുക്, പച്ചോറ്റതൊലി, ഇന്തുപ്പ് എന്നിവ സമത്തിനെടുത്ത് കുറച്ച് പശുവിൻപാലിൽ അരച്ച് ഒരു മാസക്കാലം മുഖത്ത് പുരട്ടുക. മുഖക്കുരുവും മുഖത്തെ പാടുകളും അകലും.

മേക്കപ്പിലുടെ മാറുന്ന മുഖവും സൗന്ദര്യവും

മേക്കപ്പിലുടെ മാറുന്ന മുഖവും സൗന്ദര്യവും

ഒരു വ്യക്തിയുടെ മുഖം മേക്കപ്പ് എന്ന കലയിലൂടെ വളരെയധികം വ്യത്യാസങ്ങൾ വരുത്താൻ കഴിയും.
മേക്കപ്പ് പ്രഥമഘട്ടം 
 ഓയിൽഫീയായിട്ടുള്ള വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ ഇടത്തരം നിറക്കാർക്കുവേണ്ടി തെരഞ്ഞെടുക്കാം. ഫൗണ്ടേഷൻ എപ്പോഴും സ്കിന്നിന് ചേരുന്ന കളർ ആയിരിക്കണം. അത് ഒരിക്കലും നമ്മുടെ ചർമ്മത്തിന്റെ നിറത്തേക്കാൾ കുറവായിരിക്കരുത്. അങ്ങനെ സംഭവിച്ചാൽ മുഖത്ത് മാസ്ക് വച്ചിരിക്കുന്ന പ്രതീതിയുണ്ടാകും. - ആദ്യംതന്നെ മുഖവും കഴുത്തും ക്ലെൻസർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഓയ്ലി സ്കിൻ ഉള്ളവർക്ക് പെർഫെക്റ്റ് മാറ്റ് ഒന്നുരണ്ട് ഡോപ്പ് ഒരുപോലെ അപ്ലേ ചെയ്യുക. സ്കിൻ വളരെ ഡയാണെങ്കിൽ അൾട്രാഅണ്ടർബേസ് ഉപയോഗിക്കണം. രണ്ടുമിനിറ്റിനു ശേഷം ഫൗണ്ടേഷൻ ഇടണം. നനഞ്ഞ പോഞ്ച് ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും ഒരുപോലെയാക്കണം.  അതിനുശേഷം നെറ്റി, മൂക്ക് ഇവ ബ്ലഷർ പോയിന്റിനുതാഴെ എല്ലാം ഫെയ്സ് കട്ടിംഗ് ചെയ്യണം. ഫൗണ്ടേഷൻ നന്നായി ബെൻഡ് ചെയ്തതിനുശേഷം ഇത് സെറ്റ് ചെയ്യാൻ വേണ്ടി മേക്കപ്പ് പൗഡർ ഉപയോഗിക്കുക. പൗഡർ ഇടുമ്പോഴേക്കും ഓയിൽ ആഗീരണം ചെയ്യും. മാത്രമല്ല, മുഖത്തിന് തിളക്കം കിട്ടുകയും ചെയ്യും. ട്രാൻസ്മസെന്റ് പൗഡറാണ് ഇതിന് നല്ലത്. കവിളുകൾക്ക് തിളക്കം കിട്ടാനായി റൂഷും ഉപയോഗിക്കാം. ഇരുനിറക്കാർ പിങ്ക് കളർ റൂഷ് ഉപയോഗിക്കുന്നത് നന്ന്. ഒരു ബ്രഷ് ഉപയോഗിച്ച് കവിളുകളിൽ നിന്നും വശങ്ങളിലേക്ക് വേണം റൂഷ് പുരട്ടുവാൻ. 
കൺപുരികം എങ്ങനെ ഭംഗിയാക്കാം 
    ഡാർക്ക് ബ്രൗൺ പെൻസിൽ ഉപയോഗിച്ച് കൺപുരികം ആദ്യം ഷേപ്പ് ചെയ്യണം. പുരികങ്ങൾക്ക് സ്വാഭാവികത കിട്ടുന്നതിനായി പുരികത്തിന്റെ തുടക്കഭാഗം അധികം കറുപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
കണ്ണുകളുടെ മനോഹാരിത 
 മുഖത്തിന് ഏറ്റവും സൗന്ദര്യം പകരുന്നത് കണ്ണുകളാണ്. കണ്ണുകൾ നല്ല ഭംഗിയായാൽ തന്നെ മുഖഭംഗി വർദ്ധിച്ചിരിക്കും. കണ്ണുകൾ ചമയഭംഗിയിലൂടെ ഒരുക്കിയെടുക്കുമ്പോൾതന്നെ മുഖത്തിന് വരുന്ന മാറ്റം നമുക്ക് നല്ലതുപോലെ തിരിച്ചറിയാനാകും.  ഇരുണ്ടനിറക്കാൻ കഴിയുന്നതും ലൈറ്റ് ഷേഡിലുള്ള ഐ മേക്കപ്പ് ഒഴിവാക്കേണ്ടതാണ്. അതിനുപകരമായി ഡാർക്ക് മെറ്റാലിക്ക് കളർ ഉപയോഗിക്കാം. 
 കൺപീലികളിൽ മസ്കാര പുരട്ടണം. മസ്കാര പുരട്ടുന്നതോടെ കൺപീലികളിൽ തിക്ക്നസ് തോന്നിപ്പിക്കുകയും ചെയ്യും. 
ചുണ്ടുകൾ ഭംഗിയുളളതാകാൻ
 ലിപ് പെൻസിൽ ഉപയോഗിച്ച് ചുണ്ടുകൾ ഷേപ്പിൽ വരയ്ക്കാം . ഇങ്ങനെവരയ്ക്കുമ്പോൾ വലിയ ചുണ്ടുകൾ ചെറുതാക്കിയും ചെറിയ ചുണ്ടുകൾ വലുതായും വരയ്ക്കണം. ഇരുണ്ട നിറമുള്ളവർ മാറ്റ് ഫിനിഷുള്ള ലിപ്റ്റിക്ക് ഇടുന്നതായിരിക്കും കൂടുതൽ ഇണങ്ങുന്നത്. ഡാർക്ക് പ്ലം, ബെറി ഷേഡ്, ന്യൂഡ് പിങ്ക്, ന്യൂഡ്ബെയ്ക്ക് ഷേഡുകൾ ഇടത്തരം നിറക്കാർക്ക് നന്നായി ചേരും.
ഇത്രയുമായിക്കഴിഞ്ഞാൽ മുടി ഭംഗിയാക്കുന്ന ജോലിയിലേക്ക് കടക്കാം. മുഖത്തിന്റെ ഷേപ്പ് അനുസരിച്ചുള്ള ഹെയർ സ്റ്റൈലായാൽ മുഖത്തിനു ഭംഗി ലഭിക്കും. ചങ്ങാതിയോട് ചോദിച്ചിട്ടോ കണ്ണാടിയിൽ നോക്കിയോ മുഖത്തിന് യോജിച്ച മുടിക്കെട്ട് തീരുമാനിക്കാം. അതുകൂടി കഴിഞ്ഞാൽ ഇഷ്ടമെങ്കിൽ മുടിയിൽ ക്ലിപ്പുകൾ ഉപയോഗിക്കാം, പൂക്കൾ ചൂടാം. അതോടെ മേക്കപ്പ് പൂർണ്ണമാവു കയാണ്.

Monday, 18 January 2021

ഹൈഹീൽ പ്രേമികൾക്ക് ഒരു മുന്നറിയിപ്പ്

ഹൈഹീൽ പ്രേമികൾക്ക് ഒരു മുന്നറിയിപ്പ്

ചെരുപ്പ് വാങ്ങുമ്പോൾ നമ്മൾ വിലയും സ്റ്റൈലും മാത്രം നോക്കിയാണ് വാങ്ങുന്നത്. അത് നമ്മുടെ കാലുകൾക്ക് പറ്റിയതാണോ എന്ന് നമ്മളിൽ പലരും ശ്രദ്ധിക്കാറേയില്ല. എഴുപത്തഞ്ച് ശതമാനം പേരും മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങൾ മാത്രം നോക്കി കാലിന് പൊരുത്തപ്പെടാത്ത ചെരുപ്പുകളാണ് വാങ്ങി ധരിക്കുന്നത്. കഴുത്തു വേദന മുതൽ കാലുവേദന വരെയുള്ള സകല വേദനകൾക്കും കാരണം ഇതാണെന്നതാണ് സത്യം.  കാലുകൾക്ക് പൊരുത്തമുള്ള ചെരുപ്പുകൾ, കാലുകളുടെ ആരോഗ്യത്തിന് മാത്രമല്ല കഴുത്ത്, മുതുക്, കാലിലെ എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും വളരെ അത്യന്താപേക്ഷിതമാണ്. ഹൈഹീൽ ധരിക്കുന്നവർക്ക് അതുകൊണ്ടുള്ള ദോഷഫലങ്ങൾ ഏറെയാണെന്ന് . 
 നമ്മുടെ പാദപദേശം എപ്പോഴും തറയുമായി ഒട്ടിയിരിക്കുന്ന രീതിയിലായിരിക്കണം. എന്നാൽ ഹീൽഡ് ചെരുപ്പോ ഷൂവോ ധരിക്കുമ്പോൾ കഴുത്തുമുതൽ പാദംവരെയുള്ള എല്ലുകളുടെ ഷേപ്പ് മാറുന്നു. വളഞ്ഞിരിക്കുന്ന നട്ടെല്ലിനെ അത് ഒന്നുകൂടി വളച്ച് അതിന്റെ സാധാരണ ഘടനയെ മാറ്റുന്നു. അതിന്റെ ലക്ഷണമായി കഴുത്തുമുതൽ മുതുക് വരെ വേദനയുണ്ടാവാം. അടുത്തതായി ഹീൽഡ് നൽകുന്ന സമ്മർദ്ദത്താൽ ഇടുപ്പ്, മുട്ട്, പാദങ്ങൾ എന്നിവയുടെ സന്ധികൾ എന്നിങ്ങനെ എല്ലാറ്റിനും സമ്മർദ്ദം വർദ്ധിച്ച് ആ എല്ലുകളുടെ തേയ്മാനവും വർദ്ധിക്കുന്നു. മൂന്നാമതായി കണങ്കാലിന്റെ പ്രദേശത്തിനും കേട് സംഭവിച്ച് അതിന്റെ തുടർച്ചയായി തുടകളിലും വേദനയുണ്ടാവുന്നു. ഹീൽഡ് ചെരുപ്പുകളുടെ മുൻവശം മിക്കവാറും കുറുകിയതായിരിക്കും. അതുകൊണ്ട് കാലിന്റെ പെരുവിരൽ ഒരു വശത്തേക്ക് തിരിയും. അതായത് വലതു കാലിന്റെ പെരുവിരൽ വലതുഭാഗത്തേക്കും ഇടതുകാലിന്റെ പെരുവിരൽ ഇടതുഭാഗത്തേക്കും തിരിയും. ഒപ്പം
പെരുവിരലിന്റെ അടുത്ത് വേദനയുണ്ടാക്കുന്ന കട്ടിയും ഉണ്ടാകാം. പിന്നെ സാധാരണ ചെരുപ്പു പോലും ധരിക്കാൻ കഴിയാത്ത അവസ്ഥയാവും. ഇങ്ങനെ തിരിഞ്ഞു പോയ പെരുവിരലുകളെ കറക്ഷൻ സർജറി കൊണ്ടും വയർ കൊണ്ടോ കെട്ടിയും മാത്രമേ നേരെയാക്കാൻ കഴിയുകയുള്ളു. ഹൈഹീലുകൾ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ട് നമ്മുടെ നടിമാർ, മോഡലുകൾ എന്നിവർ മേൽപ്പറഞ്ഞ ദോഷങ്ങൾ സഹിക്കയാണ്. നമ്മുടെ നടിമാരെയും മറ്റ് പ്രശസ്തകളേയും അനുകരിച്ചുകൊണ്ട് ഹൈഹീൽഡുകളോട് പ്രേമം പുലർത്തുന്ന സാധാരണക്കാരായ യുവതികൾ ഇത് ധരിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. വാഹനം ഓടിക്കുന്നതുകൊണ്ടോ, മറ്റ് ശാരീരിക പ്രശ്നങ്ങളാലോ അല്ലാതെ കഴുത്തുവേദന, നടുവേദന, കാലുവേദന എന്നിവ ഉണ്ടായാൽ അതിന് കാരണം
ഹൈഹീൽ ചെരുപ്പുകളാവാം 
ഹൈഹീൽ ധരിക്കുന്നത് ഒഴിവാക്കാൻ കഴിയില്ല എന്ന് കരുതുന്നവർ 1 അല്ലെങ്കിൽ 1.5 ഇഞ്ച് ഉയരത്തിൽ കൂടാത്ത ഹീൽഡ് ധരിക്കാൻ ശ്രമിക്കുക.   മൂന്നിഞ്ചിൽ കൂടുതൽ ഉയരമുള്ള ഹീൽ ചെരുപ്പുകൾ എന്നെങ്കിലും ഒരു ദിവസം ഉപയോഗിക്കാം. അതും നടത്തം അധികം ആവശ്യമില്ലാത്ത സന്ദർഭത്തിലാവുന്നത് നല്ലത്.
പിൻഭാഗത്ത് "സാപ്' വെച്ച ഹീൽ ചെരുപ്പുകൾ ഒരളവുവരെ സുരക്ഷിതമാണ്. കുതികാലിടറി വീഴാതിരിക്കാൻ ഇത് സഹായകമാവും.  വെവ്വേറെ അളവുകളിലുള്ള ഹീൽഡ് ചെരുപ്പുകൾ വെച്ചുകൊണ്ട്, ഓരോ ദിവസവും ഓരോന്ന് മാറ്റിമാറ്റി ധരിക്കാം . തുടർച്ചയായി, മണിക്കൂറുകളോളം ഹീൽ വെച്ച ചെരുപ്പുകൾ ധരിക്കേണ്ടി വന്നാൽ, അവ ഊരിയശേഷം കാലുകളെ മുന്നിലേക്കും പിന്നിലേക്കും വളയ്ക്കുന്ന വ്യായാമം ചെയ്താൽ പാദങ്ങൾ റിലാക്സാവും.
 ചെരുപ്പിനുള്ളിൽ വെയ്ക്കുന്ന കുഷ്യനുകൾ ലഭ്യമാണ്. ഹീൽഡ് ധരിക്കുമ്പോൾ ഇവ ഉപയോഗിച്ചാൽ ദോഷഫലങ്ങൾ കുറയും.
 

കൂട്ടത്തിൽ വേറിട്ടുനിൽക്കാൻ ചില ടിപ്സ്

കൂട്ടത്തിൽ വേറിട്ടുനിൽക്കാൻ ചില ടിപ്സ്

    മുപ്പത് കഴിഞ്ഞവർ ഷിഫോൺ, മൈസൂർ സിൽക്ക് സാരികളും നല്ല കോട്ടൺ സാരികളും ധരിച്ചാൽ അത് പ്രായത്തിന് ഏറെ പ്രൗഢിയും ഭംഗിയും നൽകും.
    നീണ്ട മുഖമുള്ളവർ വലിയ കമ്മലുകൾ ഉപയോഗിച്ചാൽ മുഖത്തിന് ഭംഗിയേറും. അതുപോലെ വട്ടമുഖത്തിന് ജിമുക്കിയാണ് ഏറ്റവും യോജിക്കുന്നത്.
    നീണ്ട മുഖത്തിന് ഗോപി പൊട്ടുകളേക്കാൾ ഭംഗി വൃത്താകൃതിയിലുള്ള പൊട്ടുകളാണ്.
    ഇന്ന് ക്യാമ്പസിലെ ഇഷ്ടവേഷമാണല്ലോ ലെഗിംഗ്സും കുർത്തയും. ലെഗിംഗ്സ് ഉപയോഗിക്കുന്നവർക്ക് ഉയരം കൂടുതലാണെങ്കിൽ അത് ഭംഗി കുറയ്ക്കും. അതുപോലെതന്നെ ലൈംഗിംഗ്സ് ഉപോഗിക്കുന്നവർ മുട്ടുവരെ ഇറക്കമുള്ള കുർത്ത ഉപയോഗിക്കുന്നതാണ് ഭംഗി.
    കൂടുതൽ വണ്ണമുള്ളവർക്കും കൂടുതൽ മെലിഞ്ഞവർക്കും ലൈംഗിസ് ഒട്ടും ചേരുകയില്ല എന്നതാണ് യാഥാർത്ഥ്യം.   വണ്ണമുള്ള ടീനേജ് കുട്ടികൾ നീളത്തിൽ വരെയുള്ള ചുരിദാറുകളോ ചെറിയ ഡിസൈനിലുള്ള വസ്ത്രങ്ങളോ ധരിച്ചാൽ ശരീരത്തിന് ഒതുക്കം തോന്നിക്കും. വലിയ പൂക്കളുള്ള ചുരിദാറുകളും ഡസ്സുകളും ഒതുക്കമുള്ള ശരീരക്കാർക്ക് ഏറെ ഭംഗി നൽകും.

പാദങ്ങൾ സുന്ദരമാക്കാം

പാദങ്ങൾ സുന്ദരമാക്കാം

 വീതികൂടിയ പ്ലാസ്റ്റിക്ക് ഡബ്ബിൽ കണങ്കാൽ മുങ്ങുന്ന അളവിന് ചൂടുവെള്ളം നിറച്ച് അതിൽ ഒരു കൈപിടി കല്ലുപ്പ്, ഒരു ടീസ്പൺ ബദാംഓയിൽ എന്നിവ കലക്കി രണ്ട് പാദങ്ങളും അതിൽ മുക്കിവെയ്ക്കുക. കാലുകൾക്ക് വിശ്രമം കിട്ടുന്നതോടൊപ്പം നിർജീവമായ ചർമ്മസെല്ലുകൾ കൊഴിഞ്ഞ് പാദങ്ങളിൽ സ്വാഭാവികമായി ഈർപ്പമുണ്ടാകും .
നഖങ്ങൾ ഉടഞ്ഞ് കീറലും വിള്ളലും ഉണ്ടെങ്കിൽ ആഴ്ചയിൽ ഒരുതവണ അരക്കപ്പ് തിളപ്പിച്ചാറ്റിയ പാലിൽ ഒരു  ടേബിൾ സ്പൺ ചെറുനാരങ്ങാ  നീര് കലർത്തി കോട്ടൺ ബഡ്സിൽ മുക്കി കാൽവിരലുകളിലെ നഖത്തിന് മീതെ പൂശിപ്പോരുക. നഖങ്ങളെ ചതുരാകൃതിയിലും അതിന്റെ വശങ്ങളെ വൃത്താകൃതിയിലും വെട്ടുന്നതാണ്  നല്ലത്. ഇങ്ങനെ വെട്ടിയാൽ നഖത്തിനടിയിൽ മണ്ണ് കടക്കില്ല.  വാൽനട്ട് പൊടിച്ച് അര ടീസ്പൺ വെണ്ണയിൽ കുഴച്ച് പാദങ്ങളിൽ പുരട്ടിപ്പോന്നാൽ പിഞ്ചു പാദങ്ങൾ പോലെ പാദങ്ങൾ മൃദുലമാവും.
വെയിലേറ്റ് കാലുകൾ കറുത്തു പോയാൽ ഉരുളക്കിഴങ്ങ് ജ്യൂസ് അരക്കപ്പ്, ചെറുനാരങ്ങാനീര് കാൽകപ്പ്, തിളപ്പിച്ചാറ്റിയ പാൽ കാൽകപ്പ്, 3 ടീസ്പൺ ബാർലി പൗഡർ എന്നിവ മിശ്രിതമാക്കി കാലിൽ പുരട്ടി ഇരുപത് മിനിറ്റിനുശേഷം കഴുകിക്കളയുക. പാദങ്ങൾക്ക് തിളക്കമേറും.  
കാലുകൾക്കടിയിൽ വിള്ളലുണ്ടായാൽ വെളുത്ത എള്ളും കശകശയും 50 ഗ്രാം വീതം എടുത്ത്  മിക്സിയിലിട്ട് നല്ലവണ്ണം പൊടിച്ച് 200 മില്ലി നല്ലെണ്ണ ചേർത്ത് കണ്ണാടികുപ്പിയിൽ ഭദ്രമായി സൂക്ഷിച്ചുവെയ്ക്കുക. ഇത് രാവിലെയും വൈകിട്ടും പാദങ്ങൾക്കടിയിൽ തടവിപ്പോന്നാൽ വിള്ളലുകൾ വിടപറയും. ' പാദചർമ്മങ്ങൾക്ക് വരൾച്ച, ഡിറ്റർജന്റ് അലർജി, ചേറ്റ് പുണ്ണ് എന്നിവയ്ക്ക് പിഞ്ചുകടുക്ക നല്ല വണ്ണം ചതച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിൽ രണ്ട് ടീബാഗ്  ഇട്ട് ചാറ് ഇറങ്ങിയശേഷം ചെറിയ ടവ്വൽ അതിൽ നനച്ച് പാദങ്ങൾക്ക് മീതെ അൽപ്പനേരം ഇട്ടു വെയ്ക്കുക.

ആരോഗ്യത്തിനും സൗന്ദര്യത്തിനും പേരയ്ക്ക

ആരോഗ്യത്തിനും സൗന്ദര്യത്തിനും പേരയ്ക്ക

 പേരയ്ക്ക എന്ന ഫലം പോഷക സമൃദ്ധം മാത്രമല്ല ഔഷധഗുണങ്ങളേറിയതും കൂടിയാണ്. ആർക്കും വാങ്ങി ഭക്ഷിക്കാൻ പാകത്തിന് വിലയും വളരെ തുച്ഛം.  
 പഴുത്ത പേരയ്ക്കയിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുരുമുളക് പൊടിയും ചേർത്ത് കഴിച്ചുപോന്നാൽ ക്ഷീണവും പിത്തവും അകലും.
 പേരയ്ക്കയും സപ്പോട്ടയും സമമായി എടുത്ത് തേൻചേർത്ത് കഴിച്ചാൽ ശരീരബലം വർദ്ധിക്കുന്നതോടൊപ്പം രക്തശുദ്ധിയുമുണ്ടാവും.  
 ഉച്ചയൂണിനുശേഷം പേരയ്ക്ക കഴിച്ചാൽ ദഹനം സുഗമമാകുന്നതോടൊപ്പം മലബന്ധവും മാറും. വയറ്റിലെ പുണ്ണുകളും ഇല്ലാതെയാവും.  
 രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനുള്ള കഴിവും, വയറിളക്കം, മുട്ടുവേദന, ചൊറിച്ചിൽ, മൂലവ്യാധി, മൂത്രസംബന്ധിയായ രോഗങ്ങൾ എന്നിവയെ നിയന്ത്രിക്കാനുള്ള കഴിവും പേരയ്ക്കയ്ക്കുണ്ട്.
 പേരയുടെ ഇലകൾ അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറുവേദന, തൊണ്ടയിലെ പുണ്ണ് എന്നീ രോഗങ്ങൾക്ക് ശമനം കിട്ടും.  
 പേരയുടെ ഇല ചന്ദനം ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ കടുത്ത തലവേദനയും പമ്പകടക്കും . 
  പേരയുടെ കുരു ഉണക്കിപ്പൊടിച്ചുവെച്ച് വെളുത്തുള്ളിനീര് ചേർത്ത് ഒന്നോ രണ്ടോ ദിവസം സേവിച്ചാൽ വയറ്റിലെ കൃമിശല്യം ഇല്ലാതാവും.
പേരയിൽ അമ്ലാംശം അമിതമായിട്ടുള്ളതുകൊണ്ട് വെറുംവയറ്റിൽ കഴിക്കരുത്.
 പഴുത്ത പേരയ്ക്ക കഴിക്കുന്നത് പതിവാക്കിയാൽ ആരോഗ്യം മാത്മല്ല സൗന്ദര്യവും സംരക്ഷിക്കപ്പെടുമെന്ന് ഓർക്കുക.

ചിക്കൻ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും

ചിക്കൻ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും

* നല്ല ചിക്കൻ മൃദുവായിരിക്കും. അസ്ഥികൾ ഒടിയുന്ന വിധത്തിലായിരിക്കും കാണുക.
* ഗന്ധത്തിന് എന്തെങ്കിലും വ്യത്യാസം തോന്നിയാൽ ആ ചിക്കൻ വാങ്ങരുത്.
* ചിക്കൻ വാങ്ങുമ്പോൾ തൂവൽ, രോമങ്ങൾ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പുവരുത്തുക. വൃത്തിയുള്ള വെള്ളത്തിൽ കഴുകുക. 
* ഉപ്പോ, മഞ്ഞളോ ചേർത്ത് നന്നായി തിരുമ്മിക്കഴുകുക.
* മാംസം ഉറപ്പില്ലാത്തതും വലിയുന്നതുമാണെന്ന് കണ്ടാൽ പാകം ചെയ്യരുത്.
* വറുത്ത ചിക്കൻ വീണ്ടും വറുക്കുമ്പോൾ അതിലെ മാംസം കരിയാം. അപ്പോഴുണ്ടാകുന്ന വസ്തു കാൻസറിന് കാരണമാകാം . 
* പാചകം ചെയ്ത ചിക്കനിൽ പിങ്ക് നിറം കണ്ടാൽ അത് വേണ്ടത്ര വെന്തിട്ടില്ലെന്ന് മനസ്സിലാക്കാം. 
* അടപ്പുള്ള ഫുഡ് ഗ്രേഡ് പാത്രങ്ങളിൽ വേണം ചിക്കൻ ഫ്രീസറിൽ സൂക്ഷിക്കാൻ 
* ചിക്കന് ചുവപ്പുനിറമോ മറ്റോ കാണുന്നുണ്ടെങ്കിൽ രാസവസ്തുക്കൾ ചേർന്നിട്ടുണ്ടെന്ന് അനുമാനിക്കാം

കൂന്തലിനും ചർമ്മത്തിനും പ്രകൃതി നൽകുന്ന സൗന്ദര്യകവചം

കൂന്തലിനും ചർമ്മത്തിനും പ്രകൃതി നൽകുന്ന സൗന്ദര്യകവചം

മുടികൊഴിച്ചിൽ എങ്ങനെ തയാം? 
 നെല്ലിക്കയും നാരങ്ങാനീരും ചേർത്ത് അരയ്ക്കുക. ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഇത് മുടിക്ക് നീളവും കറുപ്പും നൽകുന്നു. 
തുടർച്ചയായി ഹെന്ന ചെയ്യുന്ന ഒരാളുടെ തലമുടിക്ക് ചുവപ്പുനിറം കിട്ടും ഈ നിറം കൂടുതലായി കിട്ടാൻ ചിലർക്ക് ആഗ്രഹം ഉണ്ട് അതിന് ചെയ്യേണ്ട കാര്യങ്ങൾ? 
 ഹെന്ന നമ്മുടെ മുടിക്ക് ഡെ ആയി ഉപയോഗിക്കാം. ഇതിന്റെ കൂടെ കുറച്ച് വാൾനട്ട് പേസ്റ്റ് അരച്ചുചേർക്കുക. ഇത് നിങ്ങളുടെ മുടിക്ക് കളർകൂട്ടി നല്ല കണ്ടീഷനായി കിട്ടുന്നു. 
ഹെന്ന ഇടുമ്പോൾ ജലദോഷം വരുന്നു എങ്ങനെ തടയാം?  
  ഹെന്നയുടെ മിക്സറിൽ രണ്ടുമൂന്നു ഗ്രാമ്പു പൊടിച്ചിട്ടാൽ ജലദോഷം തടയാൻ സാധിക്കും. 
ജീവനില്ലാത്ത മുടിയ്ക്ക് എങ്ങനെ തിളക്കം ലഭിക്കും ? 
 100 ml ലൈറ്റായിട്ടുള്ള ചായയിൽ മുക്കാൽ ടേബിൾസ്പൂൺ വിനാഗിരിയും ചേർത്ത് പുരട്ടുക. മുടിക്ക് നല്ല തിളക്കം കിട്ടും.  
മുടിക്ക് ബർഗണ്ടി കളർ എങ്ങനെ വരുത്താം കെമിക്കൽ ഒന്നും ഉപയോഗിക്കാതെ? 
 രണ്ട് മൂന്ന് ടീസ്പൂൺ തേയില, ഒരു ടീസ്പൂൺ കാപ്പിപ്പൊടി, കരിങ്ങാലിപ്പൊടി എന്നിവ തിളപ്പിച്ച് അതിലേയ്ക്ക് രക്തചന്ദനപൊടി ഇട്ടുവയ്ക്കുക. ഈ ചുവന്ന വെള്ളത്തിൽ ഹെന്നപൗഡർ, രണ്ട് ടീസ്പ്പൂൺ കടുക്എണ്ണ, ഒരു ടീസ്പൺ യൂക്കാലിപ്റ്റസ്റ്റ് ഇതെല്ലാം മിക്സ് ചെയ്ത് മുടിയിൽ തേച്ച് രണ്ട് മണിക്കൂർ ഇരിക്കുക എന്നിട്ട് നന്നായി കഴുകുക. 
ത്വക്കിലെ ഭംഗിയും ആരോഗ്യവും നില നിർത്തുന്നതെങ്ങനെ?
ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങണം. ഉറക്കം കുറയുന്നതുമൂലം തൊലിയിൽ ചുളിവുകൾ ഉണ്ടാകുന്നു. ശുദ്ധവായു ഉള്ളിലേക്കു കടന്നുവരുന്നതിനായി ജനൽപാളികൾ തുറന്നിട്ടുവേണം ഉറങ്ങേണ്ടത്. ത്വക്കിന്റെ പ്രസരിപ്പ് നിലനിർത്താൻ ഇത് ആവശ്യമാണ്.  
സൂര്യരശ്മികൾ ചർമ്മത്തിനേൽക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് എങ്ങനെ പരിഹരിക്കാം? 
 സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ചർമ്മത്തിന് നല്ലതല്ല. ചെറുപ്രായം മുതൽതന്നെ സൺക്രീം ലോഷൻ ഉപയോഗിക്കുക. വൈകുന്നേരം കുളികഴിഞ്ഞാൽ അൽപ്പം വെള്ളമയത്തോടെ തന്നെ മോയിസ്ചറൈസർ പുരട്ടുക. സൺക്രീം പുരട്ടുമ്പോൾ പുറത്തുപോകുന്നതിന് അരമണിക്കൂർ മുമ്പ് പുരട്ടണം. പുറത്തുപോയാലും ഈ ലോഷൻ നമ്മൾ കരുതിയിരിക്കണം. ഇടവിട്ട് എല്ലാ രണ്ട് മണിക്കൂറിലും ഇത് പുരട്ടണം . 
പാൽകൊണ്ട് ചർമ്മത്തിനെ എങ്ങനെ സംരക്ഷിക്കാം? 
 കാൽസ്യം കൂടുതൽ അടങ്ങിയിരിക്കുന്നത് പാലിലും പാൽഉൽപ്പന്നങ്ങളിലുമാണ്. പാൽ നല്ലൊരു ക്ലെൻസർ ആണ്. പുറത്തുപോകുന്നതിനുമുമ്പ് പാൽ വച്ച് നന്നായി മസാജ് ചെയ്തതിനു ശേഷം തുടയ്ക്കുകയാണെങ്കിൽ വൃത്തിയായികിട്ടുകയും ചർമ്മം മൃദുലവും മിനുസവും ആയികിട്ടും. പാലും ഉപ്പും ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ ചർമ്മത്തിന് പുഷ്പദളത്തിന്റെ മാർദ്ദവവും പട്ടു പോലെ മിനുസവും കിട്ടും.
മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ നമുക്ക് എത്ര പരിധി വരെ മാറ്റാൻ സാധിക്കും?
പ്രായമാകുമ്പോൾ ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത്. സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ചർമ്മത്തിന് നല്ലതല്ല. ചെറുപ്രായം മുതൽ സൺക്രീം ലോഷൻ ഉപയോഗിക്കുക. ഏതു പാക്കും ക്രീമും മുഖത്ത് 20 മിനിട്ടിൽ കൂടുതൽ വയ്ക്കാൻ പാടില്ല. മുട്ട കൊണ്ടുള്ള ക്രീമുകൾ ഉപയോഗിച്ച് ചുളിവുകൾ മാറ്റാം.  വെള്ളരിക്ക ജ്യൂസ്, മുട്ടയുടെ വെള്ള, നാരങ്ങാനീര്, ബാന്റി, സോഡിയം ബെൻസ് ഓയിൽ ഇവയെല്ലാം മിശ്രിതം പോലെ ആക്കുക. ഇത് ഫ്രിഡ്ജിൽ വച്ച് ആവശ്യംപോലെ ഉപയോഗിക്കുക

ഭക്ഷണക്രമം മഴക്കാലത്ത്

ഭക്ഷണക്രമം മഴക്കാലത്ത്

  പാനീയങ്ങൾ ചൂടായി കുടിക്കുക. ചൂടു ചായയിൽ ചുക്കുപൊടി ചേർക്കുക. പാലിലും ചുക്കുപൊടി ചേർത്ത് കുടിക്കാം.
 തെരുവോരങ്ങളിൽനിന്ന് ഭക്ഷണം കഴിക്കുന്ന രീതി നിറുത്തുക.
 പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക. കോളിഫ്ളവർപോലെയുള്ള പച്ചക്കറികൾ പ്രത്യേകം കഴുകി ശുചിയാക്കണം. . ഭക്ഷണം മിതമായി കഴിക്കുക.
.എണ്ണകലർന്നതും, വറുത്തതുമായ ഭക്ഷണവസ്തക്കൾ ഉപയോഗിക്കാതിരിക്കുക. ഇവ അസിഡിറ്റിയുണ്ടാക്കുന്നു. തന്തൂരി ഇനങ്ങൾ കഴിക്കുന്നതാണ് നല്ലത്.
 സുഗന്ധവ്യഞ്ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കൾ കുറയ്ക്കുക. ഉപ്പ് കുറവുള്ള ഭക്ഷണം കഴിക്കുക.  
 സവാള, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജീരകം തുടങ്ങിയവ ഉപയോഗിക്കാം. ഇവ ദഹനശക്തി വർദ്ധിപ്പിക്കുകയും പ്രതിരോധശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പയറുവർഗ്ഗങ്ങൾ, ഓട്സ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.  , പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവ കഴിക്കുക. മത്സ്യം, മാംസം തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.
അച്ചാറുകൾ, പുളി തുടങ്ങിയവ ഉപേക്ഷിക്കുക.  മറ്റ് വീടുകളിൽനിന്നോ കടകളിൽനിന്നോ മുറിച്ചതിന്റെ ബാക്കിയായി വാങ്ങുന്ന പച്ചക്കറികളോ, പഴവർഗ്ഗങ്ങളോ കഴിക്കരുത്. 
സൂപ്പുകളും മറ്റും ഉപയോഗിക്കുക.
അരിച്ചതോ, തിളപ്പിച്ചതോ ആയ ജലം കുടിക്കുക.  ആവശ്യത്തിന് വെള്ളം കുടിക്കണം.
ഡയറി ഉൽപ്പന്നങ്ങൾ കഴിയുമെങ്കിൽ ഉപയോഗിക്കാതിരിക്കുക.

 മഴക്കാല മുൻകരുതലുകൾ 
മഴക്കാലം രോഗങ്ങളുടേയും കാലമാണ്. ചില മുൻകരുതലുകളെടുത്താൽ തന്നെ മഴക്കാലരോഗങ്ങളെ അകറ്റി നിർത്താം .
 മധുരം, പാൽ, ജലാംശം അധികമുള്ള മലക്കറികൾ എന്നിവ ഒഴിവാക്കുക. ഡോക്ടർ പാൽ കുടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതിൽ കുരുമുളക്, മഞ്ഞൾപൊടി, പനംകൽക്കണ്ടം എന്നിവ ചേർത്ത് രാവിലെ 8 മണിക്കും വൈകിട്ട് 6 മണിക്കുള്ളിലായും മാത്രം കുടിക്കുക. രാത്രിയിലും അതിരാവിലെയും പാൽ കുടിക്കരുത്. ആവികൊള്ളുന്നതും, ചുക്ക്- മല്ലി കഷായം കുടിക്കുന്നതും ആഴ്ചയിൽ ഒരിക്കൽ നിർബന്ധമായും പതിവാക്കുക. കർപ്പൂരാദിതൈലം കുട്ടികളുടെ നെഞ്ചിൽ തടവികൊടുക്കുക.
 കുരുമുളക്, മഞ്ഞൾ, പട്ട, ഗ്രാമ്പൂ, മുതിര മുതലായ ശരീരത്തിന് ഉഷ്ണമേകുന്നവ ഇടയ്ക്കിടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ആടലോടകത്തിന്റെ നീര് രക്തത്തിലെ പ്ലേറ്റ്ലെറ്റ്സ് വർദ്ധിപ്പിച്ച് കഫത്തെ പുറം തള്ളാനും ചുമ അകറ്റാനും, ശ്വാസകോശത്തിന് ബലമേകാനും അതത്തമമാണ്. വൈദ്യനിർദ്ദേശപ്രകാരം ആടലോടകംതന്നെയാണോ എന്ന് തീർച്ചപ്പെടുത്തിയശേഷം ഒന്നോ രണ്ടോ ഇല പിഴിഞ്ഞ നീര് കുടിച്ചാൽ മഴക്കാലത്തെ ജലദോഷം, പനി എന്നിവയ്ക്ക് ശമനം കിട്ടും. - , ഇരുചക്രവാഹനത്തിന്റെ മുന്നിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവർ രാവിലേയും വൈകിട്ടും കുട്ടികളെ മുന്നിലിരുത്തി യാത്ര ചെയ്യരുത്. കാറ്റുതട്ടാതിരിക്കാൻ കുട്ടികളുടെ ചെവി മൂടുന്നതും നല്ലതാണ്.
ചെറിയ തുമ്മൽ, ജലദോഷം എന്നിവയ്ക്ക് ആന്റി ബയോട്ടിക്ക് മരുന്നുകൾ കഴിക്കരുത്. ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം ഈ മരുന്നുകൾ കഴിക്കുക.
മൂന്ന് ദിവസത്തിനുശേഷം പനിക്ക് കുറവുണ്ടായില്ലെങ്കിൽ ഡോക്ടറെക്കണ്ട് വിദഗ്ധമായ ചികിത്സ തേടാവുന്നതാണ്. പനിയുള്ളപ്പോൾ ചില കുട്ടികൾക്ക് വലിവ് ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് കുട്ടികൾക്കുണ്ടാകുന്ന പനി കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികൾക്കുണ്ടാവുന്ന ജലദോഷം സാധാരണ മഴക്കാല ജലദോഷമല്ലേ എന്ന് കരുതി അശ്രദ്ധരാവരുത്. പമറി കോംപ്ലക്സ് എന്ന ഈ രോഗം കണ്ടെത്തിയാൽ ഉടൻതന്നെ തക്ക ചികിത്സയിലൂടെ ഭേദപ്പെടുത്താൻ കഴിയുന്നതാണ്.

Sunday, 17 January 2021

കാൽപ്പാദം സുന്ദരമാക്കാൻ മീൻകടി ചികിത്സ

കാൽപ്പാദം സുന്ദരമാക്കാൻ മീൻകടി ചികിത്സ

  തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഉപ്പുറ്റിയിലെ കട്ടിത്തൊലികൾ കല്ലിലുരച്ചുകളയാൻ പലരും മെനക്കെടാറില്ല. അവിടെയാണ് പുതിയ മീൻകടി ചികിത്സയ്ക്കുള്ള പ്രാധാന്യം. ഒരു ചെറിയ മീറ്റിംഗിനു വേണ്ടി ഞാൻ ഫിൻലന്റിലേക്ക് പോവുകയാണ്. തിരക്കിനിടയിൽ തലമുടി കറുപ്പിക്കൽ, പാദം ഉരച്ചു മയപ്പെടുത്തൽ, കൈവിരലിലെ നഖം സുന്ദരമായി സൂക്ഷിക്കുക. ഇത്തരത്തിൽ എന്റെ സമപ്രായക്കാരായ സ്ത്രീകൾ സൂക്ഷിക്കുന്ന പല കാര്യങ്ങളും ചെയ്യാൻ എനിക്ക് കഴിയാറില്ല.  ഏതായാലും കാലിന്റെ കടുപ്പമുള്ള തൊലി ഒരു വൈകുന്നേരത്തെ കപ്പൽസവാരിക്കിടയിൽ പൊടിമീനിന് തീറ്റയായി കൊടുക്കുക ഒരു രസമായി തോന്നി എനിക്ക്. സുഖമായി ഒരു കസേരയിൽ കടലിലേക്ക് നോക്കിക്കിടന്ന് കാലുകൾ ബക്കറ്റിൽ ഇട്ടിരിക്കുന്ന മീനിനായി ഇട്ടുകൊടുക്കുക മാത്രമാണ് ഞാൻ ചെയ്യേണ്ടത്. നൂറുകണക്കിന് ഗാരറൂഫാ മീനുകളാണ് ഇത് ചെയ്യുന്നത്. പരലിനേക്കാൾ ചെറുതാണത്. പല്ലില്ലാത്ത ഈ മീൻ നേരിയ പിരിപിരിപ്പോടെ കാലിലെ ഉണക്കത്തോലി ഒരു ഇരുപത് മിനിട്ടുകൾകൊണ്ട് തിന്നുതീർക്കും. ജീവനുള്ള പുതിയ തൊലികൾ ഇവ ഭക്ഷിക്കാറില്ല.  ബക്കറ്റിലെ വെള്ളം തുടർച്ചയായി സ്വിമ്മിംഗ് പൂളിലേതുപോലെ മാറ്റിക്കൊണ്ടിരിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് മറ്റൊരാളുടെ രോഗം നമ്മൾക്ക് പിടിക്കുമെന്ന പേടിയും വേണ്ട. സുഖകരമായ മീൻകടി ചികിത്സ. പക്ഷേ 20 മിനിറ്റിന് ഏതാണ്ട് 2000 രൂപയാണ് ചാർജ്.
ഗാരാറൂഫാ മീനുകൾ ടർക്കി, സിറിയ, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ നദികളിലാണ് കണ്ടുവരുന്നത്. പല പേരുകളിലറിയപ്പെടുന്ന ഈ മീനിന് ഡോക്ടർഫിഷ് എന്നും പേരുണ്ട്. കാലങ്ങളായി ടർക്കിപോലെയുള്ള രാജ്യങ്ങളിൽ ഗാരാറൂഫാ മീനുകളെ ഉപയോഗിക്കാറുണ്ട്.  ഗാരാറൂഫാ മീനുകൾ ഉണങ്ങി മരിച്ച തൊലിമാത്രമേ കരണ്ടിയെടുക്കാറുള്ളു എന്ന് പറയുന്നത് ശരിയല്ല എന്നാണ് ചിലരുടെ അഭിപ്രായം.  2006 ന് ശേഷം ലോകത്തിലെ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളിലും മീൻസ്പാ റിസോർട്ടുകൾ തുടങ്ങിയിട്ടുണ്ട്
എന്നാൽ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ മീൻസ്പാ ചികിത്സ നിരോധിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഓരോ ഉപയോഗത്തിനുശേഷം നശിപ്പിക്കുകയോ സ്റ്റെറിലൈസ് ചെയ്യുകയോ വേണം. എന്നാൽ രോഗാണുക്കളെ തിന്നുന്ന മീനിനെ ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുക വലിയ ചെലവുള്ള കാര്യമാണ്. അതുകൊണ്ട് മീൻചികിത്സ ആരോഗ്യകരമല്ല എന്നും അഭിപ്രായങ്ങളുണ്ട്.
ഇംഗ്ലണ്ടിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസി 2011-ൽ മീൻകടി ചികിത്സയ്ക്കെതിരായ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത് ഇപ്രകാരമാണ്. മീൻകടി രക്തസംബന്ധമായ ഹെപ്പറ്റൈറ്റിസ്, എയിഡ്സ് തുടങ്ങിയ രോഗങ്ങൾ ബക്കറ്റിലെ വെള്ളത്തിൽ കലരാൻ ഇടയാക്കുകയും ഇത് മറ്റുള്ളവരുടെ ചെറുമുറിവുകളിലൂടെ പകരാൻ ഇടയാകുകയും ചെയ്യും.

ചിരിക്കാം മുത്തുകൾ പോലുള്ള പല്ലുകൾ കാട്ടി

ചിരിക്കാം മുത്തുകൾ പോലുള്ള പല്ലുകൾ കാട്ടി

ഏതൊരാളിന്റെയും വ്യക്തിത്വത്തിന്റെ അടിത്തറയാണ് മുത്താക്കും ദന്തനിരകൾ. സാമൂഹ്യഅംഗീകാരത്തിനും, ആരോഗ്യത്തിനും, സൗന്ദര്യത്തിനുമെല്ലാം നല്ല പല്ലുകൾ വേണം.  മഞ്ഞനിറം പിടിച്ചതും, പുള്ളിപ്പൊട്ടുകൾ വീണതുമായ പല്ലുകൾ മറ്റുള്ളവരിൽ വെറുപ്പും അകൽച്ചയും ഉണ്ടാക്കുന്നു. ഇത്തരം ആളുകളുമായി ഇടപഴകാൻ പോലും മറ്റുള്ളവർ അറയ്ക്കുന്നു.  സ്ത്രീകളെ സംബന്ധിച്ചിടത്തോളം പല്ലുകളുടെ പ്രാധാന്യം എടുത്തുപറയേണ്ട ഒന്നാണ്. നല്ല ചിരി സ്ത്രീത്വത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. നല്ല ചിരി വേണമെങ്കിൽ മുത്തുകൾ പോലെയുള്ള പല്ലുകൾ വേണം. ഇന്ന് സ്ത്രീയും പുരുഷനും പുറംലോകവുമായി ഏറെ ബന്ധപ്പെടുന്നവരാണ്. സമൂഹത്തിൽ ഇടപഴകുന്നവരെ സംബന്ധിച്ചിടത്തോളം വായുടെയും പല്ലിന്റെയും വീറും വൃത്തിയും പരിഗണനാർഹമായ ഒരു ഗുണമാണ്. നല്ല  പല്ലും ദുർഗന്ധമില്ലാത്ത വായും, രോഗങ്ങളില്ലാത്ത മോണയും ഏതൊരാളിലും പ്രത്യേക ആത്മധൈര്യം നൽകുന്നു.  പല്ലുകൾ നിരയൊത്തിരിക്കുന്നതുകൊണ്ട് മാത്രമായില്ല. സദാ തിളങ്ങുകതന്നെ വേണം.
ഭക്ഷണം നന്നായി രുചിക്കണമെങ്കിൽ ആരോഗ്യവും ശക്തിയും സൗന്ദര്യവുമുള്ള പല്ലുകൾ വേണം. അവഗണിക്കപ്പെട്ടതും ക്ഷതമേറ്റതുമായ പല്ലുകൾകൊണ്ട് നന്നായി ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ സാദ്ധ്യമല്ല. എത്ര വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാലും എത്ര പരിഷ്ക്കാരത്തോടെ മുടി ഒതുക്കിയാലും, നന്നായി മേക്കപ്പ് ചെയ്താലും മോശപ്പെട്ട പല്ലാണെങ്കിൽ അത് നമുക്കൊരു കോംപ്ലക്സ് ഉണ്ടാക്കുകതന്നെ ചെയ്യും.  പല്ലുകളിൽ അസുഖങ്ങൾ വരാതിരിക്കാൻ നാമോരോരുത്തരും ദിവസവും അൽപ്പസമയം വിചാരിച്ചാൽ മതി. നിത്യവും അൽപ്പസമയം ശ്രദ്ധിച്ചാൽ മോണരോഗങ്ങളും ദന്തക്ഷയവും നിയന്ത്രിക്കാൻ കഴിയും.  പല്ലുകളിൽ കറുത്ത പാടുകളുണ്ടെങ്കിൽ അത് ദന്തക്ഷയത്തിന്റെ ആരംഭമായി കണക്കാക്കാം. പല്ലുകൾക്കുള്ളിൽ ദ്വാരമുണ്ടാകുന്നതിന്റെ ലക്ഷണമാണിത്.  ദന്തനിര ബലമായി നിൽക്കണമെങ്കിൽ ശക്തമായ അടിത്തറ വേണം. മോണകൾ പല്ലുകളുടെ അടിത്തറയാണ്. മോണകളിൽ അസുഖങ്ങൾ വന്നാൽ പല്ലുകൾ കൊഴിയാൻ അത് കാരണമായിത്തീർന്നുവെന്നുവരാം.
ഇത് മൂലം "വായ്നാറ്റം' എന്ന അവസ്ഥയും ഉണ്ടാകാം. ഇതും മാനസ്സികമായി വിഷമത്തിന് കാരണമായിത്തീരും.
കൃത്യതയോടെ നന്നായി ബ്രഷ് ചെയ്യുക എന്നതാണ് ഇതിനുവേണ്ടുന്ന പ്രധാന പ്രതിവിധി.  നല്ല വ്യക്തതയോടെ സംഭാഷണം ചെയ്യുന്നതിനും പല്ലിന്റെ സഹായം വേണം. പൊടിഞ്ഞ പല്ലുകളും, ഉന്തിയ പല്ലുകളുമെല്ലാം ഭാഷ ഉപയോഗിക്കുന്നതിന് തടസ്സമായി മാറുന്നു. പല അക്ഷരങ്ങളും വഴങ്ങില്ലെന്നുമാത്രമല്ല, വാക്കുകൾ വ്യക്തതയോടെ പുറത്തുവരികയുമില്ല. നല്ല സംഭാഷണരീതി സാമൂഹ്യബന്ധം നിലനിറുത്തുന്നതിൽ വലിയ പ്രാധാന്യമാണ് വഹിക്കുന്നതെന്ന് ഓർക്കുക.  രൂപഭാവങ്ങളിലും സ്വഭാവരീതികളിലുമെല്ലാം വലിയ സ്വാധീനം ചെലുത്താൻ നല്ല പല്ലുകൾക്ക് കഴിയുന്നതിനാൽ പല്ലുകൾ വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ഇപ്പോൾ ഒരു അവബോധം ജനങ്ങൾക്കുണ്ട്. പക്ഷേ, മുൻവരി പല്ലുകളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ. മറ്റ് പല്ലുകളുടെ കാര്യത്തിൽ
വേണ്ടത്ര ശ്രദ്ധയുണ്ടോ എന്ന കാര്യം സംശയമാണ്. ഉള്ളിലെ പല്ലുകൾ മോശമായിരുന്നാൽ വായ്നാറ്റം ഉണ്ടാകുമെന്നകാര്യം ആരും വിസ്മരിക്കണ്ട. ഇതാകട്ടെ ശ്വാസത്തെപ്പോലും ദുർഗ്ഗന്ധമയമാക്കുന്നു. ഭക്ഷണം ചവച്ചരയ്ക്കാൻ പിൻഭാഗത്തെ അണപ്പല്ലുകൾക്കാരോഗ്യം വേണമെന്നും ഓർക്കുക. ഇന്ന് ദന്തശാസ്ത്രം വളരെയധികം പുരോഗമിച്ചിരിക്കുന്നു. നിരതെറ്റിയിരിക്കുന്ന പല്ലുകൾ മാറ്റാനും കോമ്പല്ലുകൾ മാറ്റാനും, മുച്ചിറി തുടങ്ങിയ അവസ്ഥകൾക്ക് പരിഹാരം കാണാനും താടി എല്ലുകളുടെ കോട്ടം മാറ്റാനും ഇന്ന് കഴിയുന്നു. ഓർത്തഡോൺ ടിക്ക് ട്രീറ്റ്മെന്റ് വഴി അത്ഭുതങ്ങൾ ചെയ്യാൻ ദന്തചികിത്സാവിദഗ്ദന്മാർക്ക് കഴിയുന്നു.  കോസ്മറ്റിക്ക് ദന്തസി ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. മുൻനിരപല്ലുകൾ സൗന്ദര്യാത്മകമായി ക്രമീകരിക്കുന്ന രീതിയാണിത്. പല്ല് ഉന്തി ഇരിക്കുക, പല്ല് നിരതെറ്റി വളരുക തുടങ്ങിയ വൈകൃതങ്ങൾ ഇത്വഴി മാറ്റിയെടുക്കാൻ കഴിയുന്നു. നിരവധിപ്പേർ ഇന്ന് കോസ്മറ്റിക്ക് സർജറിക്ക് വിധേയമാകുന്നുണ്ട്. പല്ലുകൾ മനോഹരമായി ക്രമീകരിക്കാൻ ഇതുമൂലം കഴിയുന്നു. പല്ലുകളുടെ നിറം മാറ്റി പൂർണ്ണമായും വെള്ള നിറമാക്കി മാറ്റിയെടുക്കാനും സാധിക്കുന്നു.
സാമൂഹ്യ ജീവിതത്തിലും, തൊഴിൽപരമായ ജീവിതത്തിലും, വ്യക്തിപരമായ ഇടപെടലുകളിലും രൂപഭാവങ്ങൾക്ക് വലിയ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നല്ല പല്ലുകൾ ആരോഗ്യത്തിന്റെ ലക്ഷണമാണ്. സൗന്ദര്യത്തിന്റെയും സുപ്ധാനഘടകമാണ്. അതിനാൽ പല്ലുകളുടെകാര്യത്തിൽ ഏവരും പ്രത്യേകശ്രദ്ധ തന്നെ പുലർത്തേണ്ടതാണ്. തലമുടി സംരക്ഷണവും ചികിത്സകളും

തലമുടി സംരക്ഷണവും ചികിത്സകളും

തലമുടിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കുകയാണ്. മുടികൊഴിച്ചിൽ, വരണ്ട തലമുടി തുടങ്ങിയവയ്ക്കുള്ള ട്രീറ്റ്മെന്റുകളും എണ്ണമയമുടിയുണ്ടാകാനുള്ള മാർഗ്ഗങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.
മുടികൊഴിച്ചിൽ മാറാൻ 
* വേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ പതിവായി തലകഴുകുന്നത് മുടികൊഴിച്ചിൽ മാറ്റാൻ സഹായിക്കുന്നു.
* ഒരു കോഴിമുട്ട പൂർണ്ണമായും അടിച്ച് തലയിൽ തേയ്ക്കുന്നത് മുടി നന്നായി കട്ടിയുള്ളതാകാനും മുടി കൊഴിച്ചിൽ മാറാനും നല്ലതാണ്. 
* തേങ്ങാപ്പാൽ നല്ല കട്ടിയായി തലയിൽ തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. തലമുടി കൊഴിയുന്നത് വേഗത്തിൽ നിൽക്കും. 
* കടുക്കതോടിട്ട് കാച്ചിയ എണ്ണ മുടി നന്നായി തഴച്ചു വളരാൻ സഹായിക്കും. 
* രണ്ട് കോഴിമുട്ടയും ഒരു ടേബിൾസ്പൺ പാലും ചേർത്ത് തലമുടിയിൽ പുരട്ടുക. മുടിക്ക് നല്ല തിളക്കം കിട്ടാൻ സഹായിക്കും.
*  നാല് നെല്ലിക്ക തലേദിവസം പാലിൽ കുതിർത്തുവെയ്ക്കുക. അത് അരച്ച് തലയിൽ തേച്ച് ഉണങ്ങിയശേഷം കഴുകിക്കളയുക. ആഴ്ചയിൽ മൂന്നുപ്രാവശ്യം ഇങ്ങനെചെയ്യുന്നതുകൊണ്ട് തലമുടി തഴച്ചുവളരാൻ സഹായിക്കും. 
മയമുള്ള മുടി ലഭിക്കാൻ ചില മാർഗ്ഗങ്ങൾ 
* ഒരു കോഴിമുട്ടയുടെ വെള്ളക്കരു നന്നായി അടിച്ച ശേഷം തലമുടിയിൽ പുരട്ടുന്നത് മുടി മയമുളളതാകാൻ സഹായിക്കും.
* താളി തലയിൽ പുരട്ടിയാൽ അധികമായ എണ്ണമയം മാറി മുടിക്ക് നല്ല മിനുസവും തിളക്കവും കിട്ടും.
വരണ്ട തലമുടിയിൽ നിന്നും മോചനം ലഭിക്കാൻ 
   എണ്ണമയം തീരെയില്ലാത്ത വരണ്ട തല മുടി വേഗം പൊട്ടിപ്പോകാനും അറ്റം വിണ്ടുകീറാനുമുള്ള സാദ്ധ്യത കൂടുതലാണ്. ആവശ്യത്തിലധികമുള്ള ഷാമ്പു, അയണിംഗ്, ട്രെയിറ്റിനിംഗ് തുടങ്ങിയ കാര്യങ്ങളിലൂടെ മുടി വരണ്ടതാകാനുള്ള പ്രവണത കൂടുതലായിരിക്കും. ഈ രീതിയിൽ വരണ്ടുവരുന്ന മുടിക്ക് മൃദുലത കൈവരാൻ ചില മാർഗ്ഗങ്ങളുണ്ട്. വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ട്രീറ്റ്മെന്റുകൾ ധൈര്യപൂർവ്വം പരീക്ഷിക്കാവുന്നതാണ്.  കറ്റാർവാഴയുടെ നീര് മുടിയിൽ പുരട്ടുക. മുടി മൃദുലമാകാൻ ഇത് വളരെ നല്ലതാണ്.  നല്ല കട്ടിയുള്ള പാലിൽ ഒരു ടേബിൾസ്പ്പൂൺ തേൻ ചേർത്ത് തലമുടിയിൽ പുരട്ടി നന്നായി മസ്സാജ് ചെയ്യുക. ശേഷം പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മുടിക്ക് നല്ല മിനുസവും മൃദുലതയും കൈവരും. 

ഫേസ് ക്രീമുകളിലെ അപകടം

ഫേസ് ക്രീമുകളിലെ അപകടം

   മുഖത്തെ ചുളിവുകൾ മാറ്റുന്നതിന് അൽഫാ ഹൈഡ്രോക്സി ആസിഡ് കലർന്ന ക്രീമുകൾ ഉപയോഗിക്കാറുണ്ട്. ഈ ക്രീം കൂടുതൽ കാലം ഉപയോഗിച്ചാൽ അത് വാർദ്ധക്യലക്ഷണം വർദ്ധിപ്പിക്കുമെന്നത് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കപ്പെട്ടത്രെ. ത്വക്കിന്റെ "ഫോട്ടോസെൻസിറ്റിവിറ്റി' ഇതിന്റെ ഉപയോഗംമൂലം വർദ്ധിക്കുന്നു. ഫോട്ടോ സെൻസിറ്റിവിറ്റി സൂര്യാഘാതത്തിന് വഴിയൊരുക്കുകയും ക്രമേണ ത്വക്കിന് പ്രായം തോന്നുകയും ചെയ്യുന്നു. അൽഫാ ഹൈഡ്രോക്സി ആസിഡ് സുരക്ഷിതമാണെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ സൂര്യപ്രകാശവുമായി ചേരുമ്പോൾ ഇത് ദോഷകാരിയായിത്തീരുന്നു.
 മുഖക്കുരുവിന് വീട്ടുചികിത്സ
  ദിവസവും രണ്ടുതവണയെങ്കിലും മുഖം കഴുകുക.
  ഓറഞ്ച് പേസ്റ്റാക്കി മുഖത്ത് തേയ്ക്കുക. 10-15 മിനിറ്റ് സമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം. 
  നാരങ്ങാനീരും തൈരും ചേർത്ത മിശ്രിതം മുഖത്ത് തേയ്ക്കുക.   
    ഉലുവായുടെ പേസ്റ്റ് രാത്രിയിൽ മുഖത്ത് തേയ്ക്കുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ചൂടുവെള്ളം ഉപയോഗിച്ച് കഴുകണം .
    ഒന്നോ രണ്ടോ വെളുത്തുള്ളി കാമ്പ് ചതച്ച് മുഖത്ത് തേയ്ക്കുക. ദിവസം രണ്ടുനേരം തേയ്ക്കണം .

Saturday, 16 January 2021

ചുരിദാർ ട്രെന്റ്

ചുരിദാർ ട്രെന്റ്

ചരിദാറിന്റെ ട്രെന്റ് എപ്പോഴും ഒരു സൈക്കിൾ പോലെയാണ്. അതങ്ങനെമാറിമാറി വന്നുകൊണ്ടിരിക്കും. എങ്കിലും പല മോഡലുകളും ഇന്നും ചുരിദാർ വിപണിയിൽ സജീവമായിത്തന്നെ നിലനിൽക്കുന്നു. കോട്ടൻ ചുരിദാറുകൾ, സ്റ്റോൺ വർക്ക് ചെയ്ത ഷിഫോൺ ചുരിദാറുകൾ, ഖാദി കോട്ടൺ ചുരിദാറുകൾ, ലെഗിങ്സ്, ഷോർട്ട് ടോപ്പ്, ചുരി ബോട്ടം, മസാക്കലി, അനാർക്കലി ടൈപ്പ് എന്നിങ്ങനെയുള്ള ചുരിദാറുകളാണ് ഇന്നും പുതുമ നഷ്ടപ്പെടാതെ രംഗത്തുള്ളത്.
ചുരിദാർ ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചുരിദാർ ധരിക്കുന്നവരുടെ ശരീരപ്രകൃതിയും നിറവും പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യങ്ങളാണ്. വണ്ണമുള്ളവർക്ക് ചില ടൈപ്പിലുള്ള ചുരിദാറുകൾ യോജിക്കുകയില്ല. അതുപോലെതന്നെ കറുത്ത നിറക്കാർക്ക് കൂടുതൽ കടുത്ത നിറങ്ങളും യോജിക്കുകയില്ല.
മസാക്കലി എന്നറിയിപ്പെടുന്ന ചുരിദാറുകൾ വണ്ണമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ യോജിക്കുമെങ്കിൽ അനാർക്കലി ടൈപ്പ് വണ്ണമുള്ളവർക്ക് കൂടുതൽ വണ്ണം തോന്നിപ്പിക്കും. എങ്കിലും ഈ ചുരിദാറുകൾ പൊതുവെ ട്രെന്റിയാണ്. പല നല്ല മുഹൂർത്തങ്ങൾക്കും ചടങ്ങുകൾക്കും, പൊതുവെ എമ്പായിഡറിയും
സ്റ്റോൺവർക്കും ചെയ്ത ഇത്തരം ചുരിദാറുകളാണ് ഉപയോഗിച്ചു കാണാറുള്ളത്. ഇതിനോടൊപ്പമുള്ള ഷാളും അതനുസരിച്ച് ഡിസൈൻ ചെയ്തതായിരിക്കും.
ഷിഫോൺ മോഡൽ തീരെ മെലിഞ്ഞ പ്രകൃതികാർക്കും വണ്ണംകൂടുതലുള്ളവർക്കും യോജിക്കുകയില്ല. അതുപോലെ തന്നെ ലെഗിങ്സും ബനിയൻ സ്റ്റഫ് ബോട്ടമായി വരുന്നതിനാൽ ഇത് ശരീരത്തിൽ കൂടുതൽ ഒട്ടി ച്ചേർന്നിരിക്കും. വണ്ണമുള്ളവർക്ക് ഇത് വൃത്തികേടായി തോന്നിക്കും. എന്നാൽമെലിഞ്ഞതും ഉയരം കൂടിയവർക്കും ലെഗിങ്സ് വളരെ ഭംഗിയായിരിക്കും. ഷോർട്ട് ടോപ്പ് ഇന്ന് ഔട്ടായിക്കൊണ്ടിരിക്കുകയാണെങ്കിലും ലെഗിങ്സിന്റെ കൂടെയും അല്ലാതെയും ഇത് ടീനേജേഴ്സ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്

കൃത്രിമ നുണക്കുഴിയും സൗന്ദര്യവും

കൃത്രിമ നുണക്കുഴിയും സൗന്ദര്യവും

സ്ത്രീകളുടെ കവിളിലെ നുണക്കുഴി കവി മനസ്സുകൾക്ക് പ്രചോദനമാണ്. നുണക്കുഴിയിൽ വിടരുന്ന ഭംഗിയെക്കുറിച്ച് എത്രയെത്ര കവികൾ വർണ്ണിച്ചിട്ടുണ്ട്. സത്യത്തിൽ പെണ്ണുങ്ങൾ ചിരിക്കുമ്പോൾ അവരുടെ കവിളിൽ നുണക്കുഴിയുണ്ടാവുന്നത് വലിയ ഭംഗിതന്നെ എന്നതിൽ തെല്ലുമില്ല സംശയം. ഹോളിവുഡ് താരസുന്ദരി എയ്ഞ്ചലീനാ ജോളിയും ബോളിവുഡ് താരസുന്ദരി പ്രീതിസിന്റെയും മാത്രം മതി. ഉദാഹരണത്തിന് താര സുന്ദരിമാർക്ക് മാത്രമല്ല നമുക്കിടയിലെ പെൺകുട്ടികൾക്കും അവർ ചിരിക്കുമ്പോൾ നുണക്കുഴിയുണ്ടാവുന്നത് ഭംഗിതന്നെ. അതുകൊണ്ടാവണം കവിളിൽ നുണക്കുഴിയുള്ള പെണ്ണിനെ ദൈവം ആസ്വദിച്ചു സൃഷ്ടിച്ചതാണെന്ന് പറയുന്നത്. പക്ഷേ, ഇനി അങ്ങനെ ക്രഡിറ്റ് ദൈവത്തിന് മാത്രം നൽകാനാവില്ല. ഇന്ന് ഡോക്ടർമാർ ആവശ്യക്കാരുടെ കവിളിൽ കൃത്രിമമായി നുണക്കുഴി സൃഷ്ടിച്ചുകൊടുക്കുന്നു.  സ്വാഭാവികമായി നുണക്കുഴികൾ രണ്ടുതരമുണ്ട്. ആദ്യത്തേത് സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും മാത്രം കാണുന്നത്. രണ്ടാമത്തേത് എപ്പോഴും കാണപ്പെടുന്നത്. പൊതുവെ സ്ത്രീകൾക്ക് ജന്മനാതന്നെ കവിളിലും താടിയിലും കുഴിയുണ്ടാവാറുണ്ട്. കവിളിലെ ദശഭാഗത്തുണ്ടാവുന്ന മാറ്റങ്ങളാണ് കവിളിൽ കുഴിയുണ്ടാവുന്നതിന് കാരണം. മുഖത്ത് ഹൈക്കോ മാറ്റിക്ക്സ് മേജർ എന്ന ദശഭാഗത്തുണ്ടാവുന്ന മാറ്റങ്ങളാണ് കവിളിലെ നുണക്കുഴികളായി മാറുന്നത്. ആ ദശയുടെ കട്ടികൊണ്ടോ, അതിനോടുചേർന്ന ദശയിൽ ഉണ്ടാവുന്ന പിളർപ്പുകൊണ്ടോ ആണ് കവിളിൽ കുഴിയുണ്ടാവുന്നത്. മുഖത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പും കവിളിലെ കുഴിയുണ്ടാവാൻ കാരണമാവുന്നുണ്ട്. എന്നാൽ കൊഴുപ്പ് കുറയുമ്പോൾ ആ കുഴികൾ അപ്രത്യക്ഷമാവുകയും ചെയ്യും. യൗവ്വനകാലത്ത് ഭംഗിയോടുകൂടി നുണക്കുഴി, പ്രത്യക്ഷപ്പെട്ടാലും വയസ്സാവുമ്പോൾ അത് അപ്ത്യക്ഷമാവും.  സ്വാഭാവിക നുണക്കുഴി അല്ലെങ്കിൽ ജന്മനാ നുണക്കുഴി ഇല്ലാത്തവർക്കിപ്പോൾ കൃത്രിമമായി നുണക്കുഴികൾ സൃഷ്ടിക്കാം എന്നതാണ് പുതിയ സൗന്ദര്യ വാർത്ത. ഇത് നവീനസൗന്ദര്യചികിത്സയുടെ ഭാഗമാണ്. ഇതിന് "ഡിമ്പിൾ ക്രിയേഷൻ സർജറി' എന്നാണ് പേര്. ലോക്കൽ അനസ്തീഷ്യ നൽകി ഇരുപത് നിമിഷം കൊണ്ട് കുഴി സൃഷ്ടിക്കപ്പെടുന്നു. മുഖത്തെ ദശയുടെ ബലം, അതിൽ അടങ്ങിയിട്ടുള്ള കൊഴുപ്പിന്റെ അളവ്, മുഖ ശരീരഘടന തുടങ്ങി പല വിഷയങ്ങളേയും പരിശോധിച്ചശേഷമാണ് ഈ കുഴി സൃഷ്ടിക്കുന്നത്. ഓപ്പറേഷൻ കഴിഞ്ഞ് ആദ്യത്തെ ആഴ്ചയിൽ മുഴുവൻ സമയവും കാണപ്പെടുന്ന ഈ കൃത്രിമ നുണക്കുഴി പിന്നീട് ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും മാത്രമേ കാണുകയുള്ളു. ഇനി കൃത്രിമ നുണക്കുഴിക്ക് ഭംഗി പോരാ എന്നുണ്ടെങ്കിൽ മറ്റൊരു ലളിതമായ ശസ്ത്രക്രിയയിലൂടെ അത് മൂടുകയുമാവാം. എല്ലാറ്റിനും വേണ്ടത് പണം മാത്രമെന്ന് സാരം.

പല്ലുകളുടെ തിളക്കത്തിനും ശുദ്ധിക്കും

പല്ലുകളുടെ തിളക്കത്തിനും ശുദ്ധിക്കും

നമ്മുടെ പല്ലുകളുടെ തിളക്കം വർദ്ധിക്കാനും അവയുടെ ശുദ്ധിക്കുവേണ്ടിയും പ്രകൃതിദത്തമായ ടിപ്സുകൾ.
     ആപ്പിൾ, പേരയ്ക്ക, കോളിഫ്ളവർ, വെള്ളരിക്ക എന്നിവ പതിവായി കഴിച്ചാൽ വായിൽ അധിക അളവിൽ ഉമിനീര് ചുരത്തും. തന്മൂലം പല്ലുകളിലുള്ള കറകളും അഴുക്കുകളും താനേപോകും.
    ഓറഞ്ച്, ചാത്തുക്കുടി (മൊസമ്പി) എന്നിവ പല്ലുകളിലുണ്ടാവുന്ന രക്തസാവത്തെ തടയും.
    പൈനാപ്പിൾ പല്ലുകളിലെ കറകളകറ്റാൻ ശക്തിയുള്ളതാണ്.
     വെണ്ണ പല്ലുകളെ അമ്ലതയിൽ നിന്നും സംരക്ഷി ക്കുന്നു. 
 എള്ള്, എള്ളുണ്ട എന്നിവ പല്ലുകളിലെ അഴുക്കിനെ ശുദ്ധമാക്കുന്നു.    
    നല്ലെണ്ണ (എള്ളണ്ണ) കൊണ്ട് വായ കുലുക്കുഴിയുന്നത് പല്ലുകൾ ശുദ്ധമാവാൻ വളരെയധികം സഹായിക്കും.  
     ഉള്ളി, ബാക്ടീരിയാകളെ നശിപ്പിച്ച് പുഴുപ്പൽ ഉണ്ടാവുന്നതിനെ തടയുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരിക്കൽ ചെറിയ ഉള്ളി പച്ചയായി ചവച്ചുതിന്നുന്നത് നല്ലതാണ്.
    ഇഞ്ചി പല്ലുകളിലെ ഇൻഫെക്ഷൻ തടഞ്ഞ് മോണയേയും ദശകളേയും സംരക്ഷിക്കും. 
      പല്ലുകളിലെ പ്രധാനഭാഗമായ ഇനാമലിന് കേടു സംഭവിക്കാതിരിക്കാൻ കാരറ്റ് നല്ലവണ്ണം കഴിക്കണം. 
      തുളസി ബാക്ടീരിയാകളെ തടയുന്ന പ്രകൃതി സസ്യമാണ്.
     ചുണ്ടുകൾ വരളാതെ സൂക്ഷിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിച്ചാൽ തന്നെ പല്ലുകളുടെ തിളക്കം നിലനിൽക്കും.

മുടി വളർച്ചയ്ക്ക് ചില നാടൻ ചികിത്സകൾ

മുടി വളർച്ചയ്ക്ക്  ചില നാടൻ ചികിത്സകൾ

ഒരു സാധാരണ മനുഷ്യന്റെ തലയിൽ ഏതാണ്ട് ഒരു ലക്ഷത്തോളം മുടികൾ ഉണ്ടാകും. ഭാരതീയരെ സംബന്ധിച്ചിടത്തോളം മുടി സൗന്ദര്യത്തിന്റെയും ആരോഗ്യത്തി ന്റെയും പ്രതീകമാണ്. മുടികൊഴിയുന്നതും മുടിയിഴകൾ പൊട്ടുന്നതും മുടിയുടെ അഗ്രം പൊട്ടുന്നതും സാധാരണ കണ്ടുവരുന്ന കുഴപ്പങ്ങളാണ്. ഷാംപൂ ചെയ്തതു കൊണ്ടോ ചീകിക്കെട്ടിയതുകൊണ്ടോ ഈ അസുഖങ്ങൾ വിട്ടുമാറുന്നില്ല. മുടിയുടെ അഗ്രം ചിന്നിച്ചാൽ, ആ ഭാഗം മുറിച്ചുകളയുന്നതാണ് നല്ലത്.
നേർത്ത ചൂടുള്ള കാലാവസ്ഥയിൽ മുടി നന്നായി വളരുന്നു. മുടി മുറിച്ചാൽ വേഗത്തിൽ വളരുമെന്ന വിശ്വാസം തെറ്റാണ്. അതുപോലെതന്നെ ഇടയ്ക്കിടെ മുടി കഴുകിയാൽ മുടികൊഴിയുമെന്ന പ്രചരണവും തെറ്റാണ്. - അമ്പതുവയസ്സ് കഴിഞ്ഞാൽ നല്ലൊരു വിഭാഗം പുരുഷന്മാരുടെ മുടി കൊഴിഞ്ഞ് കഷണ്ടി വന്നുതുടങ്ങുന്നു. അതുപോലെതന്നെ അമ്പതുകഴിയുന്ന സ്ത്രീകളുടെ മുടിയും കൊഴിയാറുണ്ട്. ഒരു ദിവസം നൂറ് മുടിയെങ്കിലും ഒരു വ്യക്തിയുടെ തലയിൽ നിന്നും കൊഴിയുമെന്നാണ് പറയപ്പെടുന്നത്.  മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പ്രധാന മായും വേണ്ടത് പോഷക സമൃദ്ധമായ ആഹാരമാണ്. മുട്ട, കരൾ, കിഡ്നി, കടൽമത്സ്യം , കാരറ്റ്, പച്ചക്കറികൾ തുടങ്ങിയവ മുടിവളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി വേണ്ടുന്ന ഘടകങ്ങളാണ്. വൈറ്റമിൻ ‘സി’ വൈറ്റമിൻ 'ഡി' എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് വേണ്ടത്. സൂര്യപ്രകാശം അമിതമായാൽ മുടിക്ക് ദോഷകരമാണ്. ഇത് തലയോട്ടിയിൽ തകരാറുണ്ടാക്കുന്നു. സൂര്യന്റെ "യുവി' യിൽനിന്ന് സംരക്ഷണം ലഭിക്കുന്ന വസ്തുക്കളാണ് മുടി സംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്. കടുത്ത ചൂടിൽ തല മറയ്ക്കുന്നത് അനുകരണീയമായ കാര്യമത്രെ.
 മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്ന പല വസ്തുക്കളും നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്. അവയെപ്പറ്റിയാണ് താഴെ വിവരിക്കുന്നത്.
 ഉലുവ 
     മനുഷ്യവർഗ്ഗത്തിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നൽകിയിട്ടുള്ള ഒന്നാണ് ഉലുവ. നിരവധി രോഗങ്ങൾക്ക് ഉലുവ ഔഷധമായി ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചിലിനും ഇത് നല്ലൊരു ഔഷധമത്രെ. ഒരുപിടി ഉലുവ വെള്ളത്തിലിട്ട് മൂന്നോ നാലോ മണിക്കൂർ വയ്ക്കുക. ഇത് നന്നായി അരച്ചെടുത്ത് ഷാംപു പോലെ തലയിൽ തേയ്ക്കുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുക. മുടികൊഴിച്ചിലിന് ഫലപ്രദമായ ഒരു ചികിത്സയാണിത്.
എള്ള് 
  എള്ളിന്റെ എണ്ണ നല്ലൊരു ഔഷധമാണ്. അതുപോലെതന്നെ  എള്ളിന്റെ ഇലയും ഔഷധ ഗുണമുള്ളതത്രെ. ഇലയും വേരും മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നു. ഇലയും വേരും പതിനഞ്ചുമിനിറ്റ് സമയം വെള്ളത്തിലിട്ടുവച്ചതിനു ശേഷം ചതച്ചെടുത്ത് മുടിയിൽ തേച്ച് മസാജ് ചെയ്യുക. മുടി നരയ്ക്കുന്നത് തടയാനും ഇതിന് കഴിയുന്നു. 
 ബദാം 
   ബദാംഎണ്ണ (ഒരു സ്പൺ) തേൻ (ഒരു സ്പൺ) മുട്ടയുടെ മഞ്ഞക്കരു (ഒരു മുട്ടയുടെ) എന്നിവ കൂട്ടിക്കലർത്തി ഒരു പേസ്റ്റാക്കുക. ഈ പേസ്റ്റ് തലയിൽ തേച്ച് ഒരു ടൗവൽകൊണ്ട് ഇത് മറച്ചുകെട്ടി അരമണിക്കൂർ ഇരിക്കുക. അതുകഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ ഈ ചികിത്സ നടത്തിയാൽ മുടികൊഴിച്ചിൽ ഇല്ലാതാവുകയും ആരോഗ്യമുള്ള മുടി വളരുകയും ചെയ്യുന്നു.
പുകയിലയും ഒലിവ് എണ്ണയും
 പുരുഷന്മാർക്ക് മുടി കൊഴിയുന്നുണ്ടെങ്കിൽ ഇത് ചികിത്സയായി ഉപയോഗിക്കാം. പുകയിലച്ചെടിയുടെ പൂക്കൾ ശേഖരിച്ച് അവ അരച്ച് പേസ്റ്റാക്കുക. അൽപ്പം ഒലീവ് എണ്ണ ഇതിൽ ചേർക്കണം. ഈ പേസ്റ്റ് മുടികൊഴിയുന്ന ഭാഗങ്ങളിൽ തേച്ച് മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്താൽ കഷണ്ടി മാറി മുടി കിളിർക്കാൻ തുടങ്ങുന്നു.
ഒലിവ് ഓയിൽ മസാജ് 
  നിത്യവും ഒലീവ് എണ്ണ തലയിൽ തേച്ച് മസ്സാജ് ചെയ്താൽ മുടി വളരാൻ തുടങ്ങും. മുടി നരയ്ക്കാതിരിക്കാനും ഇത് കാരണമായിത്തീരും. ഇത് താരൻ വരാതിരിക്കാനും സഹായകമാണ്. ഈ എണ്ണയ്ക്കൊപ്പം ബദാം എണ്ണ കൂടി കലർത്തി തേയ്ക്കാറുണ്ട്.

Friday, 15 January 2021

നല്ല കാൽ പാദങ്ങൾക്ക്

നല്ല കാൽ പാദങ്ങൾക്ക് 

* നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് ശ്വസിക്കാൻ അവസരം നൽകുക. 
* പാദരക്ഷകൾ ധരിക്കാതെ ദിവസവും കുറെ സമയമെങ്കിലും നടക്കുക.
* കഴിയുന്നതും ഫ്ളാറ്റ് ഹീൽസുള്ള പാദരക്ഷകൾ ധരിക്കുക. 
* ഓപ്പൺ ലതർ ഷൂസ് സാൻഡൽസ് തുടങ്ങിയവ ഉപയോ ഗിക്കുന്നതാണ് നല്ലത്. 
* അഞ്ച് സെന്റീമീറ്ററിൽ കൂടുതൽ ഹീൽസുള്ള ഷൂസ് ഉപയോ ഗിക്കരുത്. 
* പാദരക്ഷകൾ വൈകുന്നേരങ്ങളിൽ വാങ്ങുക.
* കാൽപ്പാദത്തെക്കാൾ ഒരിഞ്ച് നീളമുള്ള പാദരക്ഷകൾ വാങ്ങുക.
* പ്ലാസ്റ്റിക്ക് ഷൂസ് വാങ്ങരുത്.
* ഇടുങ്ങിയ പാദരക്ഷകൾ കൂടുതൽ സമയം ധരിക്കരുത്. ഇവ രക്തയോട്ടത്തെ മന്ദീഭവിപ്പിക്കും.
വേനലിനെ ചെറുക്കാൻ  18 കൽപ്പനകൾ
1. സാധാരണയായി വേനൽക്കാലത്ത് ചൂട് കൂടുതലായിരിക്കുമെന്നതുകൊണ്ട് രാവിലെ പത്തുമുതൽ വൈകിട്ട് നാലുമണിവരെ ശരീരത്തിന് വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 
2. ക്ഷീണമുണ്ടാവുമ്പോൾ കണ്ണുകളിൽ റോസ് വാട്ടർ തളിക്കുക. നവോന്മേഷം വീണ്ടെടുക്കാം. 
3. തണ്ണിമത്തൻ ജ്യൂസിനൊപ്പം അൽപ്പം ചെറുനാരങ്ങാനീര്, പുതിനയില, തേൻ എന്നിവ ചേർത്ത് കുടിക്കുക. വേനൽചൂടിനെ അതിജീവിക്കാനുള്ള ബെസ്റ്റ് ജ്യൂസാണിത്. 
4. വാട്ടർകൂളറിൽ രാമച്ചവേര് വെച്ചാൽ കാറ്റിന് കുളിർമ്മയും നല്ല സുഗന്ധവുമുണ്ടാവും. 
5. ലൈറ്റുകൾ, കമ്പ്യൂട്ടർ, സ്റ്റീരിയോ, ടി.വി. എന്നീ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഓഫ് ചെയ്ത് വെച്ചാൽ മുറിയിലെ അനാവശ്യമായ ചൂട് കുറയും. 
6. നിത്യവും ഭക്ഷണത്തിൽ പാവയ്ക്കാ ഉൾപ്പെടുത്തിയാൽ വേനൽക്കാലത്ത് സർവ്വസാധാരണമായിട്ടുണ്ടാവുന്ന ഉദരസംബന്ധമായ ഇൻഫെക്ഷനുകളെ തടയാം . 
7. ടൂവീലറിൽ പതിവായി യാത്രചെയ്യുന്നവർ വീട്ടിൽ തിരിച്ചെത്തിയാലുടൻ അൽപ്പം തൈരും തേനും കുഴച്ച് മുഖത്ത് പുരട്ടിയാൽ മുഖചർമ്മം കറുക്കുകയില്ല.
8. ചെറുനാരങ്ങാനീരിനോടൊപ്പം പഞ്ചസാരയ്ക്ക പകരം ഉപ്പു ചേർത്ത് കുടിച്ചാൽ ദാഹം ശമിക്കും. 
9. ദിവസവും ഒരു കപ്പ് പാൽ കുടിച്ചാൽ ഉഷ്ണത്താൽ ശരീരത്തിലുണ്ടാവുന്ന അസ്വസ്തത കുറയും. 
10. തൈര് പാത്രത്തിൽ ഒരു ചെറിയ കഷണം തേങ്ങാ ഇട്ടുവെച്ചാൽ തൈര് അധികം പുളിക്കാതിരിക്കും .
11. ചെടിച്ചട്ടിയിലെ ചെടികൾക്ക് വെള്ളമൊഴിച്ച ശേഷം മണ്ണ് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടിവെച്ചാൽ ചെടിയിൽ ഈർപ്പം നിലനിൽക്കും. 
12. കിടക്കമുറി കുളിർമ്മയുള്ളതാക്കാൻ ഒരു പൊടിക്കെ. ഫാനിൽ ഒരു ഈറൻ തുണി (കൊടി) കെട്ടിയിട്ട് ഫാൻ ഓൺ ചെയ്യുക. മുറിക്കുള്ളിൽ കുളിര് പടരും. 
13. ടെറസ്സിൽ ചെടികൾ വെച്ചാൽ വീടിനകത്ത് കുളിർമ്മയുണ്ടാവും.  14. ഇഡ്ഡലിക്കും ദോശയ്ക്കുമുള്ള മാവ് അരച്ച ഉടൻ തന്നെ ഫ്രിഡ്ജിൽ എടുത്തുവെയ്ക്കുക. ആവശ്യത്തിനുള്ള മാവുമാത്രം എടുത്ത് പുളിപ്പിച്ചാൽ മാവ് ഈ വേനൽക്കാലത്ത് നാലുദിവസംവരെ പുളിക്കാതിരിക്കും.
15. വീട്ടമ്മമാർ കൂടുതൽ ആയാസമുള്ള ജോലികൾ അതിരാവിലെയോ വൈകിട്ടോ ചെയ്യുക.
16. വിയർപ്പ് കുരു, ഉഷ്ണക്കുരു എന്നിവയിൽ പന നൊങ്കിന്റെ മാംസഭാഗംകൊണ്ട് തേച്ചാൽ കുരുക്കൾ പെട്ടെന്ന് മാറും. 
17. വിയർപ്പുകുരു വന്നാൽ കുളിക്കുന്നതിനുമുമ്പായി മോര് തടവി ഉണങ്ങിയശേഷം കുളിച്ചാൽ വിയർപ്പുകുരു ഉണ്ടാവില്ല. 
18. വേനൽക്കാലത്ത് വീട്ടിലെ ചെടികൾക്ക് നിർബന്ധമായും വൈകുന്നേരങ്ങളിലും വെള്ളം ഒഴിക്കണം.  

ആരോഗ്യ-സൗന്ദര്യ ടിപ്സ്

ആരോഗ്യ-സൗന്ദര്യ ടിപ്സ്

 ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് പനംകരുപ്പെട്ടി. ആസ്തമാ, ഡസ്റ്റ് അലർജി, ജലദോഷം, കഫശല്യം എന്നീ രോഗങ്ങളുള്ളവർ ചുക്കും തിപ്പലിയും കരുപ്പെട്ടി ചേർത്ത് അൽപ്പം സേവിച്ചുപോന്നാൽ ഈ രോഗങ്ങളിൽനിന്നും മുക്തി നേടാൻ കഴിയും. മാത്രമല്ല മാർക്കറ്റിങ്ങ് പോലുള്ള ജോലികളിൽ വ്യാപൃതരായിട്ടുള്ളവർ ഇത് സേവിച്ചാൽ ദിവസം മുഴുവൻ പൊടി, അശുദ്ധമായ കാറ്റ്, പരിസരമലിനീകരണം എന്നിവയാൽ ശരീരത്തിനുണ്ടാവുന്ന ദോഷങ്ങൾ അകലും.
ചെറിയ ഉള്ളി, തക്കാളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, കൊത്തമല്ലി എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർദ്ധിക്കും. രണ്ടോ, മൂന്നോ കുരുമുളക് വെറ്റിലയിൽ ചുരുട്ടി ചവച്ച്, നീരിറക്കിയാലും ഫലം കിട്ടും. 
 നെല്ലിക്കയുടെ പൊടി ചൂടുവെള്ളത്തിൽ കലക്കി ദിവസവും ഒരു നേരം കുടിച്ചുപോന്നാൽ പൊണ്ണത്തടി കുറയും.
 കശകശ, മഞ്ഞൾ എന്നിവ അരച്ച് പനിനീരിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി ദിവസവും ഒരുനേരം മുഖത്ത് പൂശി വെള്ളംകൊണ്ട് കഴുകിയാൽ മുഖത്തുള്ള കറുത്ത പുള്ളികൾ അപ്രത്യക്ഷമാവും.
 ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകിയാൽ മുഖക്കുരു അപ്രത്യക്ഷമാകുന്നതോടൊപ്പം മുഖത്തിന്റെ പൊലിമയും വർദ്ധിക്കും .
 ചുണ്ടുകളിൽ വെണ്ണ തേയ്ക്കുന്നത് പതിവാക്കിയാൽ കാലക്രമേണ ചുണ്ടുകൾ റോസിറമാകും. മാത്രമല്ല ചുണ്ട് വരളുകയുമില്ല. ബീറ്റ്റൂട്ടിന്റെ നീര് ചുണ്ടിൽ പുരട്ടിയാലും ഫലം പെട്ടെന്നറിയാം. 

വേനലിനെ അതിജീവിക്കാം

വേനലിനെ  അതിജീവിക്കാം

ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിർത്താം? ചില ലളിതമായ മാർഗ്ഗങ്ങളിതാ.
 വേനൽക്കാലമായാൽ ധാരാളം ചെറുനാരങ്ങ വാങ്ങി സ്റ്റോക്ക് വെയ്ക്കുക. ദിവസവും ഒരു ഗ്ലാസ് നാരങ്ങാനീര് ഉപ്പോ, തേനോ പനംചക്കരയോ ചേർത്ത് കുടിക്കുക. ശരീരത്തിന്റെ ഉഷ്ണം ശമി ക്കുന്നതോടൊപ്പം ഈ പാനീയം രക്തശുദ്ധിയും നൽകുന്നു.
 മോര്, ഇളനീര്, ഏലം, ചുക്ക്, ശർക്കര ചേർത്ത പാനീയം എന്നിവ ഇടയ്ക്കിടെ കുടിക്കാം. ഉള്ളി ചേർത്ത പഴങ്കഞ്ഞിയും കഴിക്കാം.
 കുപ്പികളിലാക്കി മോഹിപ്പിക്കുന്ന പരസ്യവുമായി വിപണിയിൽ കിട്ടുന്ന ശീതളപാനീയങ്ങളിൽ ആസിഡ് അധികമുള്ളതുകൊണ്ട് അവ ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും. ഇടയ്ക്കിടെ നാവ് വരണ്ട് വീണ്ടും വീണ്ടും അത് കുടിക്കാനുള്ള പ്രേരണ വർദ്ധിക്കും. അതുകൊണ്ട് ഇത്തരം ശീതള പാനീയങ്ങൾ പാടേ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമോ, തണുത്ത ശുദ്ധജലമോ ആണ് ദാഹത്തിന് ഉത്തമം.  
 തണ്ണിമത്തൻ, നൊങ്ക്, വെള്ളരി എന്നിവ ധാരാളം കഴിക്കുക.
 മലക്കറികളിൽ പടവലങ്ങ, പീച്ചിങ്ങ, ചുരയ്ക്ക, അമര, മുള്ളങ്കി, കുമ്പളങ്ങ, ചീരകളിൽ മണത്തക്കാളി, ഉലുവാചീര എന്നിവയും ചൂട് ശമിപ്പിക്കുന്നവയാണ്. 
 കറ്റാർവാഴയുടെ പൾപ്പ് തേച്ച് കുളിച്ചാൽ ചർമ്മം വരണ്ടുപോകാതെ സംരക്ഷിക്കാനാവും. 
 മാർക്കറ്റിൽ ലഭിക്കുന്ന ഹെന്ന ഒഴിവാക്കി മരുതാണി ഇല ഉപയോഗിച്ചാൽ ശരീരം തണുക്കും.
 സ്ത്രീകൾ വേനൽക്കാലത്ത് മുല്ലപ്പൂവ് ചൂടുന്നത് നല്ലതാണ്. മുല്ലപ്പൂവ് തണുപ്പ് മാത്രമല്ല മനസ്സിന് ഉന്മേഷവും പകരുന്നു. 
 വെയിലത്ത് അധികം അലയുന്നവർ രാത്രി തലയിലും ഉള്ളംകാലിലും ആവണക്കെണ്ണ പുരട്ടുക.
 രണ്ടുനേരവും കുളിച്ച് കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും എരിവ്, പുളി, മാംസാഹാരം എന്നിവ കുറച്ച് ധാരാളം വെള്ളം കുടിക്കുകയും ചെയ്താൽ തന്നെ വേനലിനെ ഒരു പരിധിവരെ അതിജീവിക്കാം

ഹെർബൽ ടീയുടെ ഗുണങ്ങൾ

ഹെർബൽ ടീയുടെ ഗുണങ്ങൾ

ഹെർബൽ ടീ പല തരമുണ്ട്. ഓരോതരത്തിലുള്ള ഹോർബ്സും ഓരോതരം അസുഖങ്ങളെ ഇല്ലാതാക്കുകയും ശരീരത്തിന് സൗന്ദര്യവും ഓജസും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഹെർബൽ ടീ കുടിക്കുന്നതുമൂലമുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധി ക്കാം . > ജനറൽ ടോണിക്കിന്റെ പ്രയോജനം ചെയ്യുന്നു. > ശരീരത്തിലെ നാഡികളെ സജീവമാക്കുന്നു. > ഉറക്കം സുഖകരമാക്കുന്നു. > ത്വക്കിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. > രക്തത്തെ ശുദ്ധീകരിക്കുന്നു. > മുടിയും നഖവുമെല്ലാം നന്നായി വളരാൻ സഹായിക്കുന്നു. > ശരീരത്തിന്റെ ഓജസ് നന്നാക്കുന്നു. > സംഘർഷവും മറ്റും ഇല്ലാതാക്കുന്നു. > കണ്ണുകൾക്ക് തിളക്കമേകുന്നു. > ശരീരത്തിനാവശ്യമുള്ള മിനറലുകളും വൈറ്റമിനുകളും നൽകുന്നു. > ആശ്വാസം പകരുന്നു. > ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നു. > "കെൽപ്പ്' എന്ന ഹെർബ് അരയ്ക്കുചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. "ലമൺഗ്രാസ്' ടീ ത്വക്കിന് അഴക് നൽകുകയും, തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. > തുളസിയില കൊണ്ടുള്ള ടീ ശ്വാസോച്ഛ്വാസത്തെ ശുദ്ധമാക്കുന്നു. വായിലെ ദുർഗന്ധം ഇല്ലാതാക്കുന്നു.

നടുവേദന തടയാൻ

നടുവേദന തടയാൻ...

മധ്യവയസ്സിൽ വരേണ്ട മുതുക്, നടുവേദന ഇന്ന് നന്നേ  ചെറുപ്പത്തിൽ തന്നെ കണ്ടുതുടങ്ങുന്നു. പ്രത്യേകിച്ച് പെൺകുട്ടികളിൽ. ഭക്ഷണവിഷയത്തിലെ ക്രമമില്ലായ്മയും അശ്രദ്ധയുമാണ് നടുവേദനയുടെ പ്രധാന കാരണം. കൂടാതെ ടൂവീലർ ഓടിക്കൽ, അമിതമായ ഭാരമെടുക്കൽ, കമ്പ്യൂട്ടറിന്റെ മുന്നിൽ അധികസമയം നേരാംവണ്ണമല്ലാത്ത ഇരിപ്പ്, എന്നിങ്ങനെ നടുവേദനയ്ക്ക് പലതരം കാരണങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും പോഷകാംശമുള്ള ഭക്ഷണത്തിന്റെ കുറവാണെന്നതാണ് പ്രധാന കാരണം. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് അധികവും നടുവേദനയുടെ ദുരിതമനുഭവിക്കുന്നവർ. ജോലിക്ക് പുറപ്പെടുമ്പോൾ കാണിക്കുന്ന കൃതി. കുട്ടികളെ സ്കൂളിലേക്കും, ഭർത്താവിനെ ഓഫീസിലേക്കും അയയ്ക്കാനുള്ള ബദ്ധപ്പാടുകൾക്കിടെ മിക്കവാറും വീട്ടമ്മമാർ നേരാംവണ്ണം ഭക്ഷണം കഴിക്കാറില്ല. അതുകൊണ്ട് മുതുകിലുള്ള എല്ലുകൾക്ക് ബലം നഷ്ടപ്പെട്ടുതുടങ്ങുന്നു. ഇതിനെല്ലാമുപരി സ്ത്രീകൾക്ക് ആർത്തവവിരാമ (മെനോപസ്) കാലത്തും നടുവേദന വരാറുണ്ട്. ഈ സമയത്ത് സ്ത്രീകൾക്ക് ആവശ്യത്തിനുള്ള കാത്സ്യം നൽകുന്ന ഈസ്ട്രോജൻ ഹോർമോണുകൾ കുറയുന്നു. അതുകൊണ്ടും നടുവേദനയുണ്ടാവുന്നു. ഇത് തടയാനായി സ്ത്രീകൾ മെനോപസ് കാലഘട്ടത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
നടുവേദന മാറാൻ ചില ടിപ്സുകൾ
നടുവേദനയുള്ളവർ കാലിനടിയിൽ തലയിണ വെച്ചുകിടക്കുക.
അമിതമായ ഭാരമെടുക്കാതിരിക്കുക.
ഒരേ സ്ഥലത്ത് അധികസമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക. പ്രത്യേകിച്ച് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ.
നിത്യവും രണ്ടുനേരം ചൂടുവെള്ളം കിഴിവെയ്ക്കുക. പകുതി വേദനകുറയും.
കസേരയിലിരിക്കുമ്പോൾ പിന്നിൽ ചെറിയ തലയിണ വെയ്ക്കുക.
മെത്തയും തലയിണയും ഇല്ലാതെ മലർന്നുകിടന്ന് ഉറങ്ങുന്നത് ഏറ്റവും നല്ല ചികിത്സയാണ്.
കുനിഞ്ഞു നിന്ന് തുണി അലക്കരുത്.  ഹീലുള്ള ചെരിപ്പുകൾ ധരിക്കരുത്.
ദീർഘനേരത്തെ യാത്ര ഒഴിവാക്കുക. ഈ ചിട്ടകളൊക്കെ പിന്തുടരുന്നതോടൊപ്പം പോഷകാംശമുള്ള ഭക്ഷണശീലവും കൂടിയാവുമ്പോൾ നിങ്ങൾക്ക് നടുവേദനവരില്ല. നടുവേദന വരാതിരിക്കാനുള്ള ഭക്ഷണരീതികൾ  മുട്ട, കോഴി, ആട്ടിൻസൂപ്പ് എന്നിവ നല്ലതാണ്.
 ഉലുവ കഞ്ഞി കഴിച്ചാൽ എല്ലുകൾക്ക് ബലം വർദ്ധിക്കും.  പുഴുങ്ങിയ മുട്ട മുറിച്ച് അതിൽ കുരുമുളകുപൊടിയും ഉപ്പും വിതറികഴിക്കാം.
ശരീരഭാരം കുറയ്ക്കുക. അതിനുവേണ്ടി ഭക്ഷണനിയന്ത്രണവും പാലിക്കുക.

വാഴപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഴപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്നറിയാമല്ലോ. ഹൃദയത്തിന്റെ പ്രവർത്തനത്തിന് പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. പക്ഷേ, കൂടുതൽ പൊട്ടാസ്യം ശരീരത്ത് ചെല്ലുന്നത് ഗുണകരമല്ല. അതായത് വാഴപ്പഴം അമിതമായി ഉപയോഗിക്കരുത്.  വാഴപ്പഴം നന്നായി പഴുത്തതിനുശേഷമേ കഴിക്കാവൂ.
    ചിലർക്ക് വാഴപ്പഴവും അലർജിയാകാം. വാഴപ്പഴ അലർജിയുള്ളവർക്ക് തൊണ്ടയിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെടാറുണ്ട്. വാഴപ്പഴം കഴിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.
    വാഴപ്പഴത്തിന്റെ മറ്റൊരു പ്രത്യേകത ഭാരം കൂടുമെന്നതാണ്. എണ്ണം കുറച്ചാൽ കുഴപ്പമില്ല. വാഴപ്പഴം കൂടുതലായി ഉപയോഗിച്ചാൽ ബ്ലഡ് പ്രഷർ കുറയുമത്രെ. എന്തായാലും ഒരു ദിവസം ഏഴ് വാഴപ്പഴത്തിൽ കൂടുതൽ ഒരാളും കഴിക്കരുത്. ദിവസവും മൂന്ന് നാലെണ്ണമാകാം. 

സുരക്ഷിത വ്യായാമം

സുരക്ഷിത വ്യായാമം

     ബാല്യം ഇന്ന് സംഘർഷഭരിതമാണ്. സ്കൂളിലെ വിദ്യാഭ്യാസസംബന്ധമായ സംഘർഷങ്ങളുടെയും മാതാപിതാക്കൾക്കുണ്ടാകുന്ന സംഘർഷങ്ങളുടെയും ഇടയിൽപ്പെട്ട് കുട്ടികൾക്ക് സന്തോഷകരമായ ബാല്യം തന്നെ നഷ്ടമാക്കും.
ഇത്തരം സംഘർഷങ്ങളിൽനിന്ന് മോചനം നേടാൻ കുട്ടികളെ മാതാപിതാക്കൾ സഹായിക്കുകതന്നെ വേണം. വ്യായാമം ഇതിന് പറ്റിയ മാർഗ്ഗമാണ്. സ്കൂളിൽ പോകുന്നതിനുമുമ്പോ പോയിട്ടുവന്നതിനു ശേഷമോ വ്യായാമമാകാം. വ്യായാമം കുട്ടികളിൽ സംഘർഷമുണ്ടാക്കുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ ഉൽപ്പാദനം കുറയ്ക്കുന്നു. കുട്ടികൾ സൈക്കിൾ സവാരി നടത്താനോ, ബൈക്ക് ഓടിക്കാനോ, കേറ്റിംഗ് നടത്താനോ തുടങ്ങുമ്പോൾ ഹെൽമറ്റ് ധരിക്കുന്നിന്റെ പ്രാധാന്യം അവർക്ക് വിശദീകരിച്ചുകൊടുക്കാം. കുട്ടിക്കാലത്തുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളിൽ അവബോധം ലഭിച്ചാൽ കുട്ടികൾ മുതിർന്നുകഴിഞ്ഞാലും, ആ ശീലം തുടരും. ഇതാകട്ടെ മാതാപിതാക്കളുടെ സംഘർഷം കുറയ്ക്കുകയും ചെയ്യും.

വേനൽക്കാല കുന്തൽ സംരക്ഷണം

വേനൽക്കാല കുന്തൽ സംരക്ഷണം

    വേനൽക്കാലത്ത് അമിതവിയർപ്പുണ്ടാവുമെന്നതുകൊണ്ട് ആഴ്ചയിൽ മൂന്നുതവണയെങ്കിലും നല്ല ഷാമ്പൂ ഉപയോഗിച്ച് തലമുടി കഴുകി വൃത്തിയാക്കണം. വിയർപ്പു പറ്റിപ്പിടിച്ചാൽ തലയോട്ടിയിലെ ദ്വാരങ്ങൾ അടഞ്ഞ് മുടികൊഴിയും. മുടിയുടെ ആരോഗ്യവും നഷ്ടപ്പെടും.
    രാത്രി ഒരു കപ്പ് തൈരിൽ ഒരുപിടി ഉലുവ കുതിർത്തുവെച്ച് രാവിലെ പേസ്റ്റുപോലെ അരച്ചെടുത്ത് തലയിൽ പുരട്ടുക. എന്നിട്ട് അൽപ്പനേരം കഴിഞ്ഞ് തല നല്ലവണ്ണം കഴുകുക. ഉച്ചിമുതൽ പാദംവരെ ശരീരത്തെ തണുപ്പിക്കുന്നതോടൊപ്പം മുടിയുടെ ബലവും വർദ്ധിക്കും.
     ചിലർക്ക് വേനൽക്കാലത്ത് തലയിൽ താരൻ ഉണ്ടാവും. എണ്ണയിൽ അൽപ്പം ചെറുനാരങ്ങാനീര് ചേർത്ത് തലയിൽ തേച്ച് കുളിക്കുക. ആരംഭ അവസ്ഥയിലെ താരൻ ഇല്ലാതാക്കാൻ ഇത് സഹായകമാവും.
    ചെമ്പരത്തിയില അരച്ച് തൈര് ചേർത്ത് തലയിൽ തേച്ച് അരമണിക്കൂറിനുശേഷം കുളിച്ചാൽ ശരീരത്തിന് കുളിർമ്മയും മുടിക്ക് മിനുസവുമുണ്ടാവും. 
 തേങ്ങാപ്പാൽ തലയിൽ പുരട്ടി അൽപ്പനേരം കഴിഞ്ഞ് കുളിക്കുക. തേങ്ങാപ്പാൽ കുളിർമ്മ പ്രദാനം ചെയ്യുന്നതോടൊപ്പം തലമുടിയുടെ ബലവും വർദ്ധിപ്പിക്കും.
    ചർമ്മത്തെപ്പോലെതന്നെ തലമുടിക്കും വെയിലിൽ നിന്നും സംരക്ഷണം ആവശ്യമാണ്. അതുകൊണ്ട് പുറത്തുപോകുമ്പോൾ തൊപ്പി ധരിക്കുകയോ തലയിൽ തുണി അണിയുകയോ കുട ചൂടുകയോ ചെയ്യണം. 

Thursday, 14 January 2021

മുഖക്കുരു നിയന്ത്രിക്കാൻ

മുഖക്കുരു നിയന്ത്രിക്കാൻ 

* അമിതമായ സംഘർഷം കുറയ്ക്കുക. 
* ഗ്ലിസറിൻ കലർന്ന വൈറ്റമിൻ ഇ സോപ്പ് ഉപയോഗിച്ച് ദിവസവും മൂന്നുനേരമെങ്കിലും മുഖം കഴുകുക. 
* ആവശ്യത്തിന് കാത്സ്യം കഴിക്കുക.
* നെറ്റിയിലേക്ക് മുടികൾ ഊർന്നുകിടക്കുന്നത് ഒഴിവാക്കുക. 
* മുഖക്കുരുവോ, ചുവന്ന പാടോ കണ്ടാൽ അത് പൊട്ടിക്കരുത്.
* എല്ലാ പ്രഭാതത്തിലും മുഖം നന്നായി വൃത്തിയാക്കിയതിനുശേഷം ഹെർബൽ മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിക്കുക

താരൻ അകറ്റാൻ ഏതാനും നിർദ്ദേശങ്ങൾ

താരൻ അകറ്റാൻ ഏതാനും നിർദ്ദേശങ്ങൾ

 സ്ത്രീ സൗന്ദര്യസങ്കൽപ്പത്തിൽ മുടിക്ക് വലിയ സ്ഥാനമാണുള്ളത്. ആരോഗ്യമുള്ള ഇടതൂർന്ന കാർകൂന്തൽ ഏത് സ്ത്രീയുടെയും അഭിമാനമാണ്. നല്ല മുടിയുണ്ടെന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല, അത് സംരക്ഷിക്കുന്നതിൽ കൂടി പ്രാഗത്ഭ്യം ഉണ്ടാകണം. വളരെ ശ്രദ്ധയോടുതന്നെ മുടി പരിപാലിക്കേണ്ടതാവശ്യമാണ്. വേങ്ങേത്ര ശ്രദ്ധ മുടി പരിപാലനത്തിൽ ഉണ്ടായില്ലെങ്കിൽ താരനും മറ്റും ആക്രമിച്ച് മുടിയെ നശിപ്പിക്കുന്നു. മുടിയുടെ മൂട്ടിൽനിന്ന് മൃതകോശങ്ങൾ കൊഴിയുന്ന പ്രതിഭാസത്തിനാണ് താരൻ എന്ന് പറയുന്നത്. ഇതുമൂലം മുഖക്കുരു തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നു. താരനെ ഒഴിവാക്കാൻ പറ്റിയ ഏതാനും നിർദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്. 
 1. ഒന്നിടവിട്ട ദിവസങ്ങളിൽ മുടിയിൽ എണ്ണ തേയ്ക്കുകയും, ഷാമ്പൂവിടുകയും ചെയ്യണം. സദാവൃത്തിയായി സൂക്ഷിക്കുക.
 2. ഒരു കപ്പ് ശുദ്ധജലത്തിൽ രണ്ട് ടീസ്പ്പൂൺ ബാൻഡി ചേർത്ത് തലയോട്ടിയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് ഷാമ്പൂവിട്ട് കഴുകുക. 
 3. ഒരു മുട്ട ഒരു കപ്പ് തൈരിൽ ചേർത്ത് മിശ്രിതമാക്കി, അത് തലയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.
 4. ഒരു ടേ. സ്പൂൺ നാരങ്ങാനീരും ഒരു ടേ. സ്പ്പൂൺ ഒലീവ് എണ്ണയും കൂടി കലർത്തി മിശ്രിതമാക്കി മുടിയുടെ വേരിൽ തേച്ചുപിടിപ്പിക്കുക. തുടർന്ന് ഒരു സ്കാർഫ് കൊണ്ട് തല മൂടിക്കെട്ടാം. ഒരു രാത്രി കഴിഞ്ഞ് രാവിലെ ഷാമ്പൂ തേച്ച് മുടി കഴുകുക. 
 5. ഒരു ടേ. സ്പൂ ൺ ഉലുവാപ്പൊടി ഒരു മുട്ട പൊട്ടിച്ചതിൽ ചേർത്ത് മിശ്രിതമാക്കുക. തലയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.
6, ഒരു ടേ. സ്പൺ ബീറ്റ്റൂട്ട് ജൂസ് ഒരു മുട്ടയും ഒരു സ്പ്പൂൺ നാരങ്ങാനീരുമായി യോജിപ്പിച്ച് തലയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം

സൗന്ദര്യo വീട്ടുമുറ്റത്തു

സൗന്ദര്യo വീട്ടുമുറ്റത്തു

ഇന്ന് മാർക്കറ്റിൽ സൗന്ദര്യത്തിനായി പല പേരിൽ, പല രൂപത്തിൽ ക്രീമായും ലോഷനായും പായ്ക്കായും ബ്ലീച്ചായും എന്തെന്തെല്ലാം സൗന്ദര്യവർദ്ധകങ്ങളാണ്. വില കേട്ടാലോ പൊള്ളിപ്പോകും. സൗന്ദര്യത്തിന് ഇത് വിലയുണ്ടെന്ന് കടയിൽ കയറുമ്പോഴാണ് നമുക്കറിയാനാവുക.
സൗന്ദര്യം വീട്ടുമുറ്റത്തുനിന്നായാലോ? 
 അടുക്കളയിൽ നിത്യവും എടുത്തുപെരുമാറുന്ന പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും ഇതിലും മെച്ചപ്പെട്ട കൂടുതൽ ഇഫക്ടീവായ സൗന്ദര്യവർദ്ധകങ്ങളുണ്ടെന്ന് നമ്മളറിയുന്നോ? എളുപ്പത്തിൽ പ്രയോഗിക്കാവുന്ന ചില നുറുങ്ങുവിദ്യകൾ നോക്കാം: 
ഉരുളക്കിഴങ്ങ്: 
 മുഖത്തെ പാടുകൾ മായ്ക്കാൻ ഇത് നല്ലതാണ്. കണ്ണിന് താഴെയുള്ള കറുപ്പു മാറാൻ ഉരുളക്കിഴങ്ങ് അരച്ചുപുരട്ടിയാൽ മതി. ഉരുളക്കിഴങ്ങ് അരച്ചതിൽ തക്കാളി, നാരങ്ങാനീര് ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടിയാൽ കലകൾ മങ്ങി മുഖത്തിന് നല്ല നിറംകൂടും.
വെള്ളരിക്ക: 
 നാരങ്ങാനീരും വെള്ളരിക്കാനീരും ചേർത്ത് പുരട്ടുന്നത് മുഖക്കുരു വന്ന പാടുകൾ മായാൻ സഹായിക്കും.
തക്കാളി: 
 ചർമ്മത്തെ മൃദുലമാക്കുന്ന നല്ലൊരു ടോണറാണ് തക്കാളിനീര്. തക്കാളി അരച്ചുപുട്ടുന്നത് വരണ്ട ചർമ്മക്കാർക്ക് നല്ലതാണ്.
തെരും തക്കാളിനീരും ചേർത്തും മുഖത്ത് പുരട്ടാവുന്നതാണ്.
നാരങ്ങ: 
 മികച്ചൊരു ബ്ലീച്ചാണ് നാരങ്ങാനീര്. പാടുകൾ മായാൻ അതിനാൽത്തന്നെ നാരങ്ങാനീര് ധാരാളം. ദിവസവും കഴുത്തിൽ നാരങ്ങാനീര് തേയ്ക്കുന്നത് കഴുത്തിലെ കറുപ്പ് നിറം മങ്ങാൻ ഗുണകരമാണ്.
പുതിനയില: 
 ഒരു നുള്ള് പച്ചക്കർപ്പൂരവും പുതിനയിലയും ചേർത്തരച്ച് പേസ്റ്റ് മുഖത്ത് ദിവസവും അരമണിക്കൂർ തേയ്ക്കുന്നത് മുഖക്കുരു, വൈറ്റ്ഹെഡ്, ബ്ലാക്ക് ഹെഡ് എന്നിവ കുറയ്ക്കും.
തേയില: 
 മികച്ചൊരു കണ്ടീഷനറാണ് തേയില. മുടി ഷാമ്പൂ ചെയ്തശേഷം തേയിലവെള്ളത്തിൽ കഴുകിയാൽ തിളക്കവും മിനുസവും കിട്ടും. ചായ തിളപ്പിച്ചാൽ ബാക്കിവരുന്ന തേയിലക്കൊത്ത് കനംകുറഞ്ഞ തുണിയിൽ പൊതിഞ്ഞ് നനവോടെ കൺപോളകളിൽ വെയ്ക്കന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായകമാണ്.
തുളസിയില: 
  അരച്ചുപുരട്ടുന്നത് എല്ലാത്തരം ചർമ്മരോഗങ്ങൾക്കും മികച്ച ഔഷധമാണ്. പേൻശല്യം അകറ്റാൻ രാത്രി കിടക്കുമ്പോൾ തലയിണയിൽ തുളസിയിലകൾ വിതറുകയും മുടിക്കെട്ടിൽ തിരുകുകയും ചെയ്താൽ മതി. തുളസിയിലയിട്ട് ആവികൊള്ളുന്നത് ജലദോഷത്തെ മാത്രമല്ല മുഖക്കുരുവിനെയും അകറ്റും. 
 കറിവേപ്പില:
   വേപ്പിലയും പച്ച മഞ്ഞളും ചേർത്തരച്ച് മുഖത്തുപുരട്ടിയാൽ മുഖക്കുരുവിന്റെ പ്രശ്നം  മാറും. തലമുടിക്ക് നല്ല കറുപ്പ് നിറമുണ്ടാകാനും അകാലനരയും മുടികൊഴിച്ചിലും അകറ്റാനും കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തേച്ചാൽമതി.
പാൽ: 
 നല്ലൊരു ക്ലെൻസറാണ് പാൽ എന്ന കാര്യം എല്ലാവർക്കും അറിയാം. പാൽ മുഖത്ത് പുരട്ടി നന്നായി തിരുമ്മിപ്പിടിപ്പിച്ചശേഷം തുടച്ചുകളയുകയോ തണുത്ത വെള്ളമൊഴിച്ച് കഴുകുകയോ ചെയ്താൽ അറിയാം ആ വ്യത്യാസം. മുഖം വൃത്തിയാകുക മാത്രമല്ല, മിനുസവും തിളക്കവും കിട്ടും. കാരറ്റ് അരച്ച് പാലിൽ കലക്കി പുരട്ടുന്നത് ഇരട്ടിഗുണകരമാണ്. മുഖകാന്തി വർദ്ധിക്കും.
തെര്: 
 തലയിൽ തൈര് തേച്ചുപിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. താരനെ അകറ്റാൻ ഇതൊരു നല്ല മാർഗ്ഗമാണ്. അതുപോലെ തന്നെ മുഖക്കുരുവിനെ അകറ്റാൻ കടലമാവിൽ തൈര് ചേർത്ത് കുഴമ്പ് രൂപത്തിലാക്കി പുരട്ടിയാൽ മതി.
വാഴപ്പഴം: 
 രണ്ട് വാഴപ്പഴം നന്നായി കുഴച്ച് രണ്ട് ടീസ്പ്പൂൺ തേനും ചേർത്ത് തലമുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളഞ്ഞാൽ തിളക്കമുള്ള മുടിയായിത്തീരും

പെർഫ്യൂം തെരഞ്ഞെടുക്കുമ്പോൾ

പെർഫ്യൂം തെരഞ്ഞെടുക്കുമ്പോൾ

ഒരു വ്യക്തിയെ വിലയിരുത്തുമ്പോൾ, “ആൾപാതി, ആടപാതി' എന്നാണ് പറയാറ്. വസ്ത്രം മാത്രമല്ല. പെർഫ്യൂമും ഇതിൽ അടങ്ങുന്നു. ഒരാളുടെ സ്വഭാവ സവിശേഷത എന്തെന്നുപോലും അയാൾ ഉപയോഗിക്കുന്ന പെർഫ്യൂമിനെ അടിസ്ഥാനമാക്കി കണ്ടുപിടിക്കാനാവും എന്നാണ് പറയുന്നത്. പറയുന്നത് മറ്റാരുമല്ല. ബോളിവുഡ് സുന്ദരി ബിപാഷ ബസു. പെർഫ്യൂമുകൾ വാങ്ങി ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് ചില നിർദ്ദേശങ്ങൾ നൽകുകയാണിവിടെ.  
പെർഫ്യൂം വാങ്ങുന്നതിനുമുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. ?
ഒരിക്കലും പാക്കിങ്ങ് നോക്കി അതിന്റെ ഭംഗി കണ്ട് പെർഫ്യൂം തെരഞ്ഞെടുക്കരുത്. പെർഫ്യൂം നിർമ്മിച്ച കമ്പനി നിലവാരമുള്ള കമ്പനിയാണോ എന്ന് ആദ്യം നോക്കുക. പെർഫ്യൂം മിന്റെ എക്സ്പയറി ഡേറ്റ് പ്രത്യേകം ശ്രദ്ധിക്കുക. പെർഫ്യൂമിന്റെ മണം മനസ്സിലാക്കാൻ പെർഫ്യൂം കുപ്പിയുടെ മൂടിയിൽ അൽപ്പം സ്പ്ര ചെയ്ത് മണപ്പിച്ചുനോക്കുക. ആവശ്യമെങ്കിൽ ഒന്നോ രണ്ടോ തവണ സ്പ്ര ചെയ്ത് പരിശോധിക്കാം. അതിൽ കൂടുതൽ വേണ്ട. ഇങ്ങനെ സ്മെൽടെസ്റ്റ് ചെയ്തുനോക്കിയശേഷം ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാവുന്നതാണ്.
പെർഫ്യൂമുകൾ എത്ര തരമുണ്ട്. ?
  ചോക്ലേറ്റ്, ഓറഞ്ച്, ജാസ്മിൻ, റോസ് എന്നിങ്ങനെ ഒട്ടനവധി സുഗന്ധങ്ങളിൽ പെർഫ്യൂം ലഭ്യമാണ്. ഓയിൽ സ്കിൻ, ഡസ്കിൻ, നോർമൽ സ്കിൻ എന്നിങ്ങനെ എല്ലാ ചർമ്മങ്ങൾക്കും അനുയോജ്യമായവ സെലക്ട് ചെയ്യാം. ബോഡി പ്രയും പെർഫ്യൂമും വേറെ വേറെയാണെന്നത് പ്രത്യേകം ഓർക്കുക. ബോഡി സ്പ്ര  എന്ന സുഗന്ധദ്രവ്യത്തെ നമ്മുടെ ശരീരത്തിൽ മാത്രമേ സ്പ്ര ചെയ്യാവൂ. വസ്ത്രങ്ങളിൽ സ്പ്ര ചെയ്യാൻ പാടില്ല. അതുപോലെ പെർഫ്യൂം ശരീരത്തിലേക്ക് നേരിട്ട്  സ്പ്ര ചെയ്യാൻ പാടില്ല. എന്തുകൊണ്ടെന്നാൽ പെർഫ്യൂമുകളിൽ അടങ്ങിയിട്ടുള്ള ആസിഡിന്റെ അംശം ചർമ്മത്തിന് ദോഷമുണ്ടാക്കും. അതു പോലെ പെർഫ്യൂം നേരിട്ട് തുണികളിലേക്കും  സ്പ്ര ചെയ്യാൻ പാടില്ല. തുണിയുടെ നിറം മങ്ങാൻ ഇടവരുത്തും. ഇതിന് കാരണം ഇതിലുള്ള ആസിഡിന്റെ അംശം തന്നെയാണ്.
         ചെറിയ പഞ്ഞി തുണ്ടുകളിൽ പെർഫ്യൂം സ്പ്ര ചെയ്ത് ആ പഞ്ഞി വസ്ത്രങ്ങളിൽ തടവുക. ഗുണ നിലവാരമുള്ള പെർഫ്യൂമുകൾ ഉപയോഗിച്ചാൽ ഈ ദോഷഫലങ്ങൾ ഒന്നും ഉണ്ടാവുകയില്ല. നല്ല കമ്പനികളുടെ പെർഫ്യൂം ബോട്ടിലുകളിൽ തന്നെ അത് ഉപയോഗിക്കേണ്ട രീതി കുറിച്ചിട്ടുണ്ടാവും. അത് വായിച്ച് ഉപയോഗിച്ചാൽ മതിയാവും.  പെർഫ്യൂം എവിടെയൊക്കെയാണ് ഉപയോഗി ക്കേണ്ടത്. ?  
 നമ്മുടെ ശരീരത്തിൽ വിയർപ്പ് അമിതമായി ഉണ്ടാകുന്ന പ്രദേശങ്ങളായ കക്ഷം, കഴുത്തിന്റെ പിൻവശം  എന്നിവിടങ്ങളിൽ ഉപയോഗിക്കാം. പക്ഷേ, മുടിയിലോ, മാലയിലോ പെടാതെ വേണം  സ്പ്ര  ചെയ്യാൻ.

നഖസൗന്ദര്യത്തിന് നെയിൽ ആർട്ട്

നഖസൗന്ദര്യത്തിന് നെയിൽ ആർട്ട്

  നെയിൽ പോളിഷിനോട് ഇഷ്ടം കൂടാത്ത പെൺകുട്ടികളുണ്ടാവില്ല. പക്ഷേ, ഇവരെല്ലാവരും ഒന്നുപോലെ നെയിൽ പോളിഷിനെക്കുറിച്ച് പരാതികളും പറയുന്നുണ്ട്. നെയിൽ പോളിഷിട്ട് ഉംങ്ങും വരെ കാത്തിരുന്നാലും പാടുകളും പോറലുകളും കാണുന്നു. പോളീഷ് രണ്ടുദിവസം കഴിയുമ്പോഴേയ്ക്കും പൊളിയാൻ തുടങ്ങുന്നു. വ്യത്യസ്തമായ ഡിസൈനുകൾ പരീക്ഷിക്കാനാകുന്നില്ല. ഇങ്ങനെ പരാതികൾ പലതാണ്. ഇതിനെല്ലാം പരിഹാരമാണ് നെയിൽ പോളിഷ് സ്ട്രിപ്പുകൾ. കാഴ്ചയ്ക്ക് കൃത്രിമത്വം ഒട്ടും തോന്നാത്ത ഇത്തരം സ്ട്രിപ്പുകൾ യഥാർത്ഥ നെയിൽ പോളിഷ് ഉപയോഗിച്ചു തന്നെയാണ് നിർമ്മിച്ചിട്ടുള്ളതും. നഖങ്ങളെ ഇവ മനോഹരമാക്കുന്നുമുണ്ട്.  നെയിൽ പോളിഷ് സ്ട്രിപ്പ് നഖത്തിലണിയുക വളരെ എളുപ്പമാണ്. പല അളവുകളിലുള്ള കുറെ സ്ട്രിപ്പുകളാണ് ഒരു പായ്ക്കറ്റിലുണ്ടാവുക. ഇത്തരം സ്ട്രിപ്പുകൾക്കൊപ്പം നെയിൽ ഫയലും ഓറഞ്ച് സ്റ്റിക്കും കാണും. നഖത്തിൽ പോളിഷ് ഉണ്ടെങ്കിൽ അത് ആദ്യം നീക്കം ചെയ്യണം. അതിനുശേഷം കൈകൾ നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കണം. പിന്നെ ഓറഞ്ച് സ്റ്റിക്ക് ഉപയോഗിച്ച് നഖത്തോട് ചേർന്നുള്ള ചർമ്മം പിന്നിലേക്ക് തള്ളണം. അതിനുശേഷം സ്ട്രിപ്പ് ഇളക്കിയെടുത്ത് നഖത്തോട് ചേർത്തുവെച്ച് മെല്ലെ അമർത്തണം. ഒട്ടിക്കുമ്പോൾ സ്ട്രിപ്പിൽ ചുളിവ് വീണാൽ മുൻഭാഗത്ത് പിടിച്ച് മെല്ലെ വലിച്ച് നേരെയാക്കി വയ്ക്കണം. നെയിൽ ഫയലുകൊണ്ട് ഉരസി നഖത്തിന്റെ അറ്റത്ത് നീണ്ടുനിൽക്കുന്ന ഭാഗം നീക്കം ചെയ്യാം. നഖത്തിൽ സ്ട്രിപ്പ് നന്നായി ചേർത്തശേഷം നെയിൽ പോളിഷ് ടോപ്പ് കോട്ട് (നിറ മില്ലാത്ത പോളിഷ്) കൂടി ഇടണം. ഇത്തരം സ്ട്രിപ്പുകൾ ഒരാഴ്ചവരെ നിൽക്കും. ഇവ നീക്കം ചെയ്യേണ്ടിവരുമ്പോൾ മെല്ലെ വലിച്ചിളക്കുകയോ സാധാരണ നെയിൽ പോളീഷ് പോലെ റിമൂവറിൽ മുക്കിയ പഞ്ഞികൊണ്ട് തുടച്ച് നീക്കുകയോ ചെയ്യാം. നഖങ്ങളെ സുന്ദരമാക്കാൻ വ്യത്യസ്തമാർന്ന നിരവധി ഡിസൈനുകളും പാറ്റേണുകളുമുണ്ട് വിപണികളിൽ തെരഞ്ഞെടുക്കാൻ.

ഈന്തപ്പഴത്തില പോഷകമൂല്യം

ഈന്തപ്പഴത്തില പോഷകമൂല്യം

   ഭക്ഷണം കഴിക്കാതെയിരിക്കുന്നവർക്ക് പെട്ടെന്ന് ഊർജ്ജവും ശക്തിയും പ്രദാനംചെയ്യുന്ന ഫലമാണ് ഈന്തപ്പഴം. ഭക്ഷണം കഴിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് ഏതാനും ഈന്തപ്പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിച്ച്, വിശപ്പിനെ കുറയ്ക്കും. അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ടുള്ള ക്ഷീണം അകലാനും ഇത് സഹായിക്കും. അതുകൊണ്ടാണ് ലോഷുഗറുള്ള പ്രമേഹരോഗികൾക്ക് മൂന്ന് ഈന്തപ്പഴം കഴിക്കാമെന്ന് ശുപാർശ ചെയ്തിട്ടുള്ളത്.
100 ഗ്രാം ഈന്തപ്പഴത്തിൽ 21 ഗ്രാം ജലാംശം, 75 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.4 ഗ്രാം കൊഴുപ്പ്, 2.5 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.
ഈന്തപ്പഴത്തിൽ പതിനഞ്ചിനം മിനറലുകൾ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഈന്തപ്പഴത്തിൽ 648 മില്ലിഗ്രാം പൊട്ടാസ്യം, 59 മില്ലിഗ്രാം കാത്സ്യം, 1.3 മില്ലിഗ്രാം ഇരുമ്പ് സത്ത് എന്നിവയുണ്ട്. അമിതമായ രക്തസമ്മർദ്ദമുള്ളവർക്ക് ഈന്തപ്പഴം വളരെ നല്ലതാണ്. ഈന്തപ്പഴത്തിലാണ് മറ്റുപഴങ്ങളേക്കാൾ ഏറ്റവും കൂടുതൽ നാര് സത്ത് അടങ്ങിയിട്ടുള്ളത്. ഏഴ് ഇന്തപ്പഴം കഴിച്ചാൽ നമ്മുടെ ശരീരത്തിന് ഒരു ഗ്രാം പ്രോട്ടീൻ ലഭ്യമാവുന്നു. 100 ഗ്രാം ഈന്തപ്പഴത്തിൽ 280 കിലോ കലോറിയാണുള്ളത്. 30 നും 60 നും മദ്ധ്യേ പ്രായമുള്ളവർക്ക് നിത്യവും 38 ഗ്രാം ഈന്തപ്പഴം കഴിക്കാം .

മൂക്കുത്തിയും സൗന്ദര്യവും

മൂക്കുത്തിയും സൗന്ദര്യവും

കേരളത്തിൽ മൂക്കുത്തി ധരിക്കുന്നവരുടെ എണ്ണം ഏറെയാണ്. പൊതുവേ പതിനഞ്ചുവയസ്സിന് ശേഷം പെൺകുട്ടികൾ മൂക്കുത്തി അണിയാൻ താൽപ്പര്യം കാണിച്ചുവരുന്നുണ്ട്.
പെൺമുഖത്തിന് ചന്തം കൂട്ടാൻ മൂക്കുത്തിക്ക് ആകും. മൂക്കുത്തി അണിഞ്ഞ ഒരു പെൺകുട്ടിക്ക് ലാവണ്യവും ഒരു ദൈവികഭാവവും ഉണ്ടാകുന്നു.  മൂക്കുത്തി ധരിക്കുന്നതിലൂടെ മുഖ സൗന്ദര്യം മാത്രമല്ല അത് ധരിക്കുന്നവർക്ക് രോഗപ്രതിരോധശേഷിവരെ ലഭിക്കുമത്രെ. മൂക്കിലുണ്ടാകുന്ന അണുബാധയെ തടയാൻ അകപങ്ചർ ചികിത്സയിൽ എന്നതു പോലെ മൂക്കുത്തിക്ക് കഴിയുന്നു.  ഇന്ത്യയിൽ മൂക്കുത്തി ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷം യുവതികളും. പ്രത്യേകിച്ച് നോർത്ത് ഇന്ത്യക്കാർ.

മുഖകാന്തിക്ക് 3 തരം ഫേഷ്യലുകൾ

മുഖകാന്തിക്ക്  3 തരം ഫേഷ്യലുകൾ

ഇൻസ്റ്റന്റ് ഫേഷ്യൽ 
 മുഖകാന്തി വർദ്ധിപ്പിക്കാൻ വളരെയധികം ഫലപ്രദമായ ഒന്നാണ് പപ്പായ. പപ്പായപൾപ്പും ഒരു സ്പൂൺ തേനും കൂട്ടിക്കലർത്തി മുഖത്ത് പുരട്ടുക. 15 മിനുറ്റുകൾക്കുശേഷം ചെറിയ ചൂടുവെള്ളത്തിൽ മുഖം കഴുകുക. ഇതൊരു ഇൻസ്റ്റന്റ് ഫേഷ്യൽ ഫലം തരും.
ഗോൾഡ് മാംഗോ ഫേഷ്യൽ 
  ഏതുതരം ചർമ്മമാണെങ്കിലും മാങ്ങ വളരെയധികം ഗുണം ചെയ്യുന്നു. രണ്ട് സ്പൺ പഴുത്ത മാങ്ങാജ്യൂസ്+ ഒരു സ്പൺ തേൻ+ ഒരു സ്പൺ തൈര് എന്നിവ നന്നായി മിക്സ് ചെയ്യുക. മുഖത്തും കഴുത്തിലും ഒരുപോലെ തേച്ചുപിടിപ്പിക്കുക. 2-3 മിനിറ്റുവരെ നന്നായി വിരലുകൾകൊണ്ട് മസാജ് ചെയ്യുക. പിന്നെ 10 മിനിറ്റുകൾക്കുശേഷം നല്ല തണുത്തവെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ ക്ഷീണവും തളർച്ചയും മാറി ചർമ്മം തിളങ്ങുന്നത് കാണാം. ആ ദിവസം കഴിവതും ചർമ്മം സോപ്പുപയോഗിച്ച് കഴുകാതിരിക്കുക.
 കാരറ്റ് ഫേഷ്യൽ 
 വരണ്ട ചർമ്മമുള്ളവരുടെ മുഖം ചിലപ്പോൾ തിളങ്ങുന്നതായും ചിലപ്പോൾ കറുത്തിരിക്കുന്നതായും തോന്നാം. വരണ്ട ചർമ്മം ഉള്ളവർക്ക് ഏറ്റവും ഇണങ്ങിയത് കാരറ്റ് അല്ലെങ്കിൽ പൈനാപ്പിൾ (കൈതച്ചക്ക) ഫേഷ്യലാണ്. നന്നായി അരച്ച് കാരറ്റ് മുഖത്തിലും കഴുത്തിലും തേച്ചുപിടിപ്പിക്കുക. 10 മിനിറ്റുകൾക്കു ശേഷം നന്നായി വിരലുകൾ കൊണ്ട് മസാജ് ചെയ്യുക. വെള്ളരിക്കയുടെ നീരും ഇതിനോടൊപ്പം ചേർക്കാം. 15 മിനിറ്റുകൾക്കുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മകാന്തി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. മുഖകാന്തി വർദ്ധിപ്പിക്കാൻ അത്യുത്തമമായതാണ് കാരറ്റ് ഫേഷ്യൽ.

Wednesday, 13 January 2021

തിളങ്ങുന്ന ത്വക്കിന്

തിളങ്ങുന്ന ത്വക്കിന്

    വെളുത്തതും തിളങ്ങുന്നതുമായ ത്വക്കാണ് ഏവരും ആഗ്രഹിക്കുന്നത്. നല്ല ത്വക്ക് നല്ല ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്.   
  വീട്ടിൽ തന്നെ നമുക്ക് ലഭ്യമാകുന്ന വസ്തക്കൾകൊണ്ട് ത്വക്കിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്താനും ത്വരിതപ്പെടുത്താനും കഴിയുന്നതാണ്. പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇവ അത്ഭുതകരങ്ങളായ ഫലങ്ങൾ നൽകുകയും ചെയ്യും.
തക്കാളി 
  തക്കാളിയിൽ പ്രായത്തെ നിയന്ത്രിക്കുന്ന ലൈക്കോപ്പൻ എന്ന ആന്റീ ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. നിത്യവും തക്കാളി കഴിച്ചാൽ ത്വക്കിന്റെ തിളക്കം വർദ്ധിക്കുന്നതാണ്.
ബദാം 
   ബദാംപരിപ്പ് ത്വക്കിന്റെ ഈർപ്പം നിലനിറുത്താൻ സഹായിക്കുന്നു. ജലാംശമില്ലെങ്കിൽ ത്വക്ക് ഉണങ്ങിവരളുകയും ചുളിവുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ച ബദാംപരിപ്പ് കഴിച്ചാൽ ത്വക്കിന്റെ ആരോഗ്യം വർദ്ധിക്കുന്നു.
സ്ട്രോബറി, ഓറഞ്ച്, നാരങ്ങ
   തുടങ്ങിയവയിൽ ധാരാളം വൈറ്റമിൻ "സി' അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ ത്വക്കിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകമാണ്.
വാഴപ്പഴം 
   വാഴപ്പഴത്തിൽ വൈറ്റമിൻ എ.ബി.ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയാകട്ടെ പ്രായമാകുന്ന പ്രക്രിയയെ ചെറുക്കുന്നവയാണ്. വാഴപ്പഴം തേനുമായി ചേർത്ത് കഴിക്കുക. ത്വക്കിന് തിളക്കമുണ്ടാകും. കൂടാതെ വാഴപ്പഴവും തേനും ചേർത്ത് ഒരു മിശ്രിതമുണ്ടാക്കി അത് മുഖത്തു തേയ്ക്കുക. പതിനഞ്ച് മിനിറ്റുകൾക്കുശേഷം കഴുകികളയാം. ത്വക്കിന്റെ തിളക്കം ഇരട്ടിയാകും.

പ്രമേഹവും കണ്ണു സംരക്ഷണവും

പ്രമേഹവും കണ്ണു സംരക്ഷണവും

 പ്രമേഹരോഗികളുടെ എണ്ണം ഇന്ത്യയിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ 50.5 ദശലക്ഷം പ്രമേഹരോഗികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് ഇവിടെയാണ്.  ഈ രോഗികളുടെ രക്തത്തിൽ ഗ്ലൂക്കോസ് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ഹൃദയം, രക്തധമനികൾ, കണ്ണുകൾ, കിഡ്നി, തലച്ചോറ് തുടങ്ങിയ അവയവങ്ങളെ ഈ രോഗം ബാധിക്കുന്നു.  ഉദാഹരണത്തിന് കാഴ്ചശക്തി നഷ്ടപ്പെടാൻ പ്രമേഹം ഒരു പ്രധാനകാരണമാണ്. പ്രമേഹം ഏറെക്കാലം നീണ്ടു നിന്നാൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുന്നു. കൂടാതെ രക്ത സമ്മർദ്ദം, രക്തത്തിൽ ലിപ്പിഡിന്റെ വർദ്ധനവ്, മൂത്രസംബന്ധമായ അസുഖങ്ങൾ, വിളർച്ചാരോഗം തുടങ്ങിയവയും ശരീരത്തെ ആക്രമിക്കാൻ തുടങ്ങുന്നു. പ്രമേഹരോഗമുള്ളവർ പുകവലി ശീലമുള്ളവരായി മാറിയാൽ കണ്ണിന് കൂടുതൽ അപകടം ഉണ്ടാകാൻ സാദ്ധ്യത വർദ്ധിക്കുന്നു. ഇപ്രകാരം കണ്ണിന് സംഭവിക്കുന്ന അസുഖത്തെ ഡയബറ്റിക് ററ്റിനോപ്പതി എന്ന് പറയുന്നു.
    കണ്ണിനുള്ളിൽ രക്തം പൊടിക്കുക മൂലം കാഴ്ച നഷ്ടപ്പെടുന്നു.  പ്രമേഹരോഗമുള്ളവർ വളരെ സൂക്ഷ്മതയോടെ കണ്ണുകൾ പരിശോധിക്കേണ്ടതാണ്. നേരത്തെ ചെക്ക് ചെയ്യുന്നത് കാര്യങ്ങൾ സങ്കീർണ്ണമാകാതിരിക്കാൻ സഹായിക്കുന്നു.  ഡയബറ്റിക്ക് ററ്റിനോപ്പതി ഉണ്ടെന്ന് തോന്നിയാൽ ഉടൻതന്നെ കണ്ണുരോഗവിദഗ്ധനെക്കണ്ട് വിശദമായ പരിശോധന നടത്തുക. 
  ഗർഭിണികളായ പ്രമേഹരോഗികൾക്ക് ഡയബറ്റിക്ക് പറ്റിനോപ്പതി ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. ഗർഭകാലത്തിന്റെ ആദ്യ ഘട്ടത്തിൽതന്നെ കണ്ണുരോഗവിദഗ്ധനെ കാണുക. 
 ഹൈപ്പർടെൻഷനും വൃക്കരോഗങ്ങളുമുള്ള പ്രമേഹരോഗികൾ ആറുമാസത്തിലൊരിക്കൽ കണ്ണുകൾ പരിശോധിപ്പിക്കേണ്ടതാണ്.
ഡയബറ്റിക്ക് ററ്റിനോപ്പതി  
  കണ്ണിന്റെ പിൻഭാഗമാണ് ററ്റിനാ. ററ്റിനയും അതുമായി  ബന്ധപ്പെട്ട നാഡികളും തലച്ചോറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ററ്റിനയിലേക്കുള്ള രക്തക്കുഴലുകളുടെ ഭിത്തികളിലെ കോശങ്ങൾ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഈ രോഗികളിൽ മേൽ സൂചിപ്പിച്ച കോശങ്ങൾ നശിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ എത്തിക്കുക  എന്ന ചുമതലയാണ് രക്തക്കുഴലുകൾക്കുള്ളത്. ററ്റിനായിലെ രക്തക്കുഴലുകൾക്ക് തകരാറ്സംഭവിക്കുമ്പോൾ ററ്റിനായിലേക്കുള്ള രക്തചലനത്തിന് ലംഘനമുണ്ടാകുന്നു. പകരം പുതിയ രക്തക്കുഴലുകൾ വളരുമെങ്കിലും അവ ററ്റിനയുടെ ഉപരിഭാഗത്താണ് വളരുക. ഇങ്ങനെ വളരുന്ന രക്തക്കുഴലുകൾ നേർത്തതും ബലമില്ലാത്തവയുമാണ്. ഇവ പൊട്ടി ഒഴുകുകയും കണ്ണിനുള്ളിൽ രക്തം വാർന്നുവീഴാൻ വഴി വയ്ക്കകയും ചെയ്യുന്നു.
ചില പ്രമേഹരോഗികളിൽ രോഗം നിയന്ത്രണത്തിലാകാത്ത സാഹചര്യത്തിൽ രക്തത്തിലെ പഞ്ചസാരമൂലം കണ്ണിലെ ലെൻസിന് വീക്കം സംഭവിക്കുന്നു. ഇതും താൽക്കാലികമായ കാഴ്ചക്കുറവിന് കാരണമാണ്. ബഡ്ഷുഗർ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ ഈ അവസ്ഥകളിൽനിന്ന് മോചനം നേടാൻ കഴിയും.

Search This Blog