സ്ത്രീകൾ ശ്രദ്ധിക്കേണ്ട ആരോഗ്യനിർദ്ദേശങ്ങൾ - women's health tips

സ്ത്രീകൾ ശ്രദ്ധിക്കേണ്ട ആരോഗ്യനിർദ്ദേശങ്ങൾ

 കാത്സ്യം ധാരാളം കലർന്ന ഭക്ഷണത്തിന് സ്ത്രീകൾ പ്രാധാന്യം നൽകണം.
ഒരുമിച്ച് കഴിക്കുന്നതിനേക്കാൾ ഭക്ഷണം ചെറിയ ഭാഗങ്ങളായി ഇടവിട്ടുകഴിക്കുന്നതാണ് നല്ലത്. ഒരുദിവസം ആവശ്യമുള്ള കലോറിയുടെ അടിസ്ഥാനത്തിൽ ഭക്ഷണത്തോത് നിശ്ചയിക്കുക.
പഴങ്ങൾ, പഴച്ചാറ്, മുട്ട തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ചിപ്സ് തുടങ്ങിയവ ഉപേക്ഷിക്കുക.
ധാരാളം ജലം പാനം ചെയ്യുക  നിത്യവും ഏഴുമുതൽ എട്ടുഗ്ലാസ് ജലംവീതം കുടിക്കുക. ശരീരം ശുദ്ധമാകാൻ ഇതാവശ്യമാണ്. സിന്തറ്റിക്കായ പാനീയങ്ങൾ ഉപയോഗിക്കാതെ പഴച്ചാറും മറ്റും കുടിക്കുക. കാപ്പിയോ ചായയോ അമിതമായി ഉപയോഗിക്കരുത്. എല്ലാം മിതമായി കഴിക്കുക.

 നന്നായി ഉറങ്ങുക  നിത്യവും ഏഴ്, എട്ടുമണിക്കൂർ സമയം ഉറങ്ങുക. സുഖകരമായ ഉറക്കമാണ് ആവശ്യം. എങ്കിൽ മാത്രമേ ശരീരത്തിന് ശരിയായ വിശ്രമം അനുഭവപ്പെടുകയുള്ളു. അസമയത്തുറങ്ങുന്ന രീതി നിർത്തുക. ഉറക്കരീതി കൃത്യതയോടെ നിലനിർത്തുക. ഉറങ്ങുന്നതിനു മുമ്പ് കാപ്പിയോ ചായയോ ഉപയോഗിക്കരുത്. ഉച്ചയുറക്കം അധികസമയം നീളരുത്.
 ദന്തഡോക്സ് ഇടയ്ക്കിടെ കാണുക
ആറുമാസത്തിനിടയിൽ ദന്തഡോക്ടറെ കാണുന്നത് ശീലമാക്കുക. നല്ല ചിരി നിലനിർത്താൻ ഇത് ആവശ്യമാണ്. വായുടെ അശുദ്ധി പല്ലുകൾ കൊഴിയാനും മോണരോഗങ്ങൾ ഉണ്ടാകാനും കാരണമായിത്തീരുന്നു. വായിലെ ചെറിയ അസ്വസ്ഥതപോലും അവഗണിക്കരുത്. ഭക്ഷണ ശേഷം പല്ലുതേയ്ക്കുക എന്നത് ശീലമാക്കുക. ഇടയ്ക്കിടെ ഫ്ളോസ് ചെയ്യുന്നതും നല്ലതാണ്.
 . നിത്യവും 30 മിനിറ്റ് സമയമെങ്കിലും വ്യായാമം ചെയ്യേണ്ടതാണ്. പടികയറുക, നടക്കുക, നീന്തുക, നൃത്തംചെയ്യുക തുടങ്ങിയ ഏതുതരം വ്യായാമവും സ്വീകരിക്കാവുന്നതാണ്. സംഘർഷത്തിൽനിന്ന് മോചനം നേടാനും വ്യായാമം സഹായകമത്രെ.
വ്യക്തിഗത ശുചിത്വം പാലിക്കുക
വ്യക്തിഗതമായി പാലിക്കേണ്ട ശുചിത്വരീതികൾ കൃത്യമായിത്തന്നെ ഓരോരുത്തരും പരിശീലിക്കേണ്ടതാണ്. കുളിയും കൈകാൽകഴുകലും ഒഴിവാക്കരുത്. മൂക്ക് ചീറ്റു മ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് ഉപയോഗിക്കുക. ലൈംഗികതയിൽ ശുചിത്വം പാലിക്കുക. ഗുഹ്യഭാഗങ്ങൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കരുത്. കഴിയുന്നതും കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക. ഇവ നിത്യവും മാറ്റുകയും വേണം. സാനിറ്ററി നാപ്കിനുകൾ നിത്യവും മാറ്റേണ്ടതാണ്. പാഡിൽ സ്പർശിക്കുന്നതിനുമുമ്പുതന്നെ കൈകൾ കഴുകി വൃത്തിയാക്കുക. ലൈംഗികബന്ധത്തിനുശേഷം മൂത്രം വിസർജ്ജിക്കുന്നത് നല്ലതാണ്. യൂറിനറിബ്ലാഡറിലും യൂറിത്രായിലും കടന്നുകൂടുന്ന പല ബാക്ടീരിയാകളും മൂത്രംവഴി പുറത്തുപോകുന്നു.
ഔഷധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് വേദനസംഹാരികൾ. ഡോക്ടറുടെ നിർദ്ദേശമനുസരിച്ചുമാത്രം ഗർഭനിരോധന ഔഷധങ്ങൾ ഉപയോഗിക്കുക. ഔഷധങ്ങൾ ഉപയോഗിക്കുന്നതിൽ കൃത്യത പാലിക്കണം.
സംഘർഷം ഉപേക്ഷിക്കുക  വീട്ടിലും ഓഫീസിലുമെല്ലാം സംഘർഷം ഒഴിവാക്കുക. സംഘർഷം രക്തസമ്മർദ്ദം ഉയർത്തുന്നു. കൂടാതെ ഉൽക്കണ്, നിരാശ തുടങ്ങിയവ നിങ്ങളെ ക്ഷീണിതരാക്കിമാറ്റുന്നു. വ്യായാമം സംഘർഷം നിയന്ത്രിക്കാൻ സഹായിക്കുന്നു. യോഗ, ധ്യാനം തുടങ്ങിയവ സംഘർഷത്തിൽനിന്ന് മോചനം നേടാൻ സഹായിക്കുന്നു. ഏതെങ്കിലും കളികളിൽ ഏർപ്പെടാം. അൽപ്പം നടക്കാം. സന്തോഷം തരുന്ന മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടാം. സുഹൃത്തുക്കളുമൊത്ത് സമയം ചിലവഴിക്കാം.

Search This Blog