സീരിയൽ നടി സ്വാസികയുടെ വിശേഷങ്ങൾ - Malayalam TV serial actress swasika

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വാസികയെ തേടി കുറേ ഫോൺ കാളുകൾ വരുന്നു. “ദത്തുപുത്രി' എന്ന സീരിയലിലെ അഭിനയം കണ്ടശേഷമാണ് ഈ വിളിയെല്ലാം വരുന്നത്. മലയാളത്തിൽ കുറച്ച സിനിമകൾ ചെയ്തിട്ടും ശ്രദ്ധിക്കപ്പെട്ടില്ലല്ലോ എന്ന സങ്കടം സ്വാസിക അപ്പാടെ മായ്ച്ചു കളഞ്ഞത് ഈ സന്തോഷത്തിൽ കൂടിയാണ്. പ്രേക്ഷകരുടെ അംഗീകാരത്തിലൂടെ നല്ല കഥാപാത്രങ്ങൾ സിനിമയിലും കിട്ടുമെന്ന പ്രതീക്ഷയിലാണ്.
കൺഫ്യൂഷൻ ഉണ്ടായിരുന്നു

 പട്ടുസാരി, ചന്ദനമഴ, കറുത്തമുത്ത്, ഭാഗ്യദേവത തുടങ്ങിയ സീരിയലുകളിലേക്ക് വിളിച്ചിരുന്നു. ആ സമയത്ത് നല്ല കൺഫ്രഷനുണ്ടായിരുന്നു. തമിഴിലും മലയാളത്തിലുമായി കുറച്ച സിനിമകൾ ചെയ്യന്നുണ്ടായിരുന്നു. പെട്ടെന്നൊരു തീരുമാനം എടുക്കേണ്ട എന്നു കരുതി. വേണമെന്നു തോന്നിയ റോളുകളൊന്നും തന്നെ സിനിമയിൽ നിന്നും വരാത്ത സമയത്താണ് “ദത്തു പുത്രി' സീരിയലിൽ നിന്നും വിളി വന്നത്. മികച്ച ടീമിന്റെ സീരിയൽ കൂടിയായപ്പോൾ മറ്റൊന്നും തന്നെ ആലോചിച്ചില്ല. ഡബിൾ റോളാണ്, അഭിനയിക്കാനുള്ള സ്പേസുണ്ട് വെറുതേ വന്നുപോകുന്ന റോളുമല്ല. ഇതൊക്കെ ചിന്തിച്ചപ്പോൾ ഓഫർ കളയേണ്ട എന്നു തോന്നി. തമിഴിൽ നവംബറിൽ സിനിമ റിലീസ് ചെയ്തിട്ടണ്ട്. "പ്രഭുവിന്റെ മക്കൾ' എന്ന സിനിമയിൽ നല്ല വേഷമായിരുന്നു, ഓഫ്ബീറ്റ് സിനിമയായതിനാൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ പക്ഷേ കുറേപേർ കണ്ട്നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. "അറ്റ്ൺ സാ' അവസാനം റിലീസ് ചെയ്ത ചിത്രം. ബാബു ജനാർദ്ദനന്റെ ഒരു ചിത്രം കൂടി വരാനുണ്ട്.
റിയാലിറ്റി ഷോ
  "ബിഗ്ബ്രേക്ക് എന്ന റിയാലിറ്റി ഷോ വഴിയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മൂന്നുവർഷം മുമ്പായിരുന്നു അത്. കുട്ടിക്കാലം മുതലേ അഭിനയത്തോടു വലിയ താത്പര്യമായിരുന്നു. മറ്റുള്ളവരെ അനുകരിക്കുക, പാട്ടും ഡാൻസുമായി നടക്കുക.. ഇതൊക്കെ കൊച്ചുനാളിലേ ഉണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ അഭിനയിക്കണമെന്ന രീതിയിലായി. പത്രത്തിൽ പരസ്യമൊക്കെ വരുമ്പോൾ പോയിട്ടുണ്ട്. കുറച്ചു മോഡലിംഗും ചെയ്തു. ഷോയുടെ പരസ്യം കണ്ടാണ് അപേക്ഷ നൽകിയത്. അങ്ങനെ അവർ വിളിച്ചു. ലാൽ ജോസ് സാറുണ്ടായിരുന്നു ജഡ്ജിമാരിൽ ഒരാളായി. പിന്നീട് സാറിന്റെ “അയാളും ഞാനും തമ്മിൽ' എന്ന സിനിമയിൽ നല്ലൊരു വേഷവും കിട്ടി..
സിനിമയിലേക്ക്
  തമിഴിൽ നിന്നായിരുന്നു ആദ്യം ഓഫർ വന്നത്. വൈഗൈ, ഗോപിപാളയം.മെതാനം എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ തുടർച്ചയായി കിട്ടി. അതിലെ റോളുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. പിന്നെ മലയാളത്തിൽ കാറ്റ് പറഞ്ഞ കഥ, സിനിമാ കമ്പനി, ഒറീസ എന്നീ ചിത്രങ്ങൾ. തമി ഴിൽ നിന്ന് നല്ല ശ്രദ്ധ കിട്ടിയിട്ടുണ്ട്. മലയാളത്തെക്കാൾ വ്യത്യസ്തമായ വേഷങ്ങൾ കിട്ടിയതും അവിടെയാണ്. തെലുങ്കിലും ഒരു പടം ചെയ്തു. അന്യഭാഷകളെക്കാൾ ഇവിടെയെന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. സ്വപ്നം കണ്ട ഒരു ശ്രദ്ധ ലഭിച്ചില്ലെന്നതിൽ അൽപ്പം സങ്കടമുണ്ട്, പക്ഷേ, ഇപ്പോഴും പ്രതീക്ഷയുണ്ട്.
ഭാഗ്യത്തിന്റെ റോൾ
 സിനിമയിൽ ഉയർന്നുവരണമെങ്കിൽ പരിശ്രമത്തോടൊപ്പം നല്ല ഭാഗ്യവും വേണം. ഭാഗ്യത്തിന് പ്രധാന റോളുണ്ടെന്ന കാര്യം എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ചെറിയ വേഷത്തിലൂടെവന്ന് ഉയരങ്ങളിലെത്തുന്ന കുറേപേരുണ്ട്, അതേപോലെ ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയിലേക്ക് ഉയരുന്നവരും. ഇവിടെയെല്ലാം പരിശ്രമത്തോടൊപ്പം ഭാഗ്യവും നന്നായി വേണം. എന്റെ കാര്യത്തിൽ ഇതുവരെ ആ ഭാഗ്യം തേടി വന്നില്ല. പക്ഷേ, അതൊരു ദിവസമുണ്ടാകുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. വളരെ പോസിറ്റീവായാണ് ഈ സാഹചര്യങ്ങളെയെല്ലാം വിലയിരുത്തുന്നത്. ഭാഗ്യം വരുന്നതിനും പോകുന്നതിനും പ്രത്യേക കാരണങ്ങളൊന്നുമില്ലല്ലോ.
കൈവന്ന ആത്മവിശ്വാസം
 അൽപ്പസ്വൽപ്പം നാണം കുണുങ്ങിയായ പെൺകുട്ടിയായിരുന്നു ഞാൻ. അഭിനയിക്കണമെന്ന് അതിയായി ആഗ്രഹിക്കുമ്പോഴും പെട്ടെന്നൊരു ദിവസം കാമറയുടെ മുന്നിലേക്ക് വരാനൊക്കെ എനിക്കു പേടിയായിരുന്നു. അതിനുള്ള ധൈര്യം തന്നത് ഷോയായിരുന്നു. എങ്ങനെ സംസാരിക്കണം, പെരുമാറണം ഇതൊക്കെ പറഞ്ഞു തന്നതഷോയായിരുന്നു. എന്റെ ആറ്റിറ്റ്യഡ് തന്നെ മാറ്റിയത് സിനിമയായിരുന്നു. സാധാരണ കുടുംബത്തിൽ വളർന്ന എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതലോകം തന്നെയായിരുന്നു സിനിമ. ഇത്തിരി സമയമെടുത്തങ്കിലും വളരെ പെട്ടെന്നു തന്നെ അഭിനയത്തോടും സിനിമ എന്ന വലിയ ലോകത്തോടും ഇഴുകി ചേരാൻ എനിക്ക് സാധിച്ചു. ഞാൻ പോലും അതിശയപ്പെട്ടൊരുകാര്യമായിരുന്നുഈമാറ്റം. നേരത്തെ പറഞ്ഞതുപോലെ വളരെ പണ്ടസിനിമഉള്ളിലുണ്ടായിരുന്നെങ്കിലും അതൊരു ആഗ്രഹം മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ അത്പാഷൻ തന്നെയാണ്. സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കണം, മനസിലാക്കണം, എന്റെ പേര് പറ്റാവുന്ന രീതിയിൽ അടയാളപ്പെടുത്തണം എന്നൊക്കെയുണ്ട് മനസിൽ. നടക്കുമെന്ന് വിശ്വസിക്കുന്ന മോഹങ്ങളാണ് ഇതൊക്കെ. എന്നെ കൂടുതൽ ഇംപൂവ് ചെയ്യാനുള്ള പരിശ്രമമൊക്കെ ഒരുപാടുണ്ട് എന്റെ ഭാഗത്തുനിന്നും. സിനിമ എന്നെ പഠിപ്പിച്ച കാര്യങ്ങളാണ്.
 വീടുണ്ട് കൂടെ
 അമ്മയാണ് എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട്. അച്ഛൻ വിദേശത്തു ജോലി ചെയ്യുകയാണ്. അഭിനയമൊക്കെ കരിയറായി കൊണ്ടു പോകാൻ കഴിയുമോ എന്ന രീതിയിൽ അച്ഛന് ആശങ്കയുണ്ടായിരുന്നു. എന്റെ മനസിലാക്കിയതുകൊണ്ടാവാം ഇപ്പോൾ എന്റെ കൂടെ നിൽക്കുന്നുണ്ട്. ഇവർക്കൊപ്പം തന്നെ കുടുംബാംഗങ്ങളെല്ലാം എന്റെ കൂടെയുണ്ട്. അവരുടെ വീട്ടിലെ കുട്ടി എന്നതിനൊപ്പം തന്നെ നല്ലതായാലും ചീത്തയായാലും അഭിനയത്തെക്കുറിച്ചുള്ള എല്ലാ കമന്റ്സുകളും വരാറുണ്ട്.
കാത്തിരിക്കുന്ന വേഷങ്ങൾ
തുടക്കാരിയെന്ന നിലയിൽ മികച്ച വേഷങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് വാശിപിടിക്കാൻ കഴിയില്ല, അങ്ങനെ തീരുമാനിച്ചാലും കിട്ടുമെന്നും പറയാൻ കഴിയില്ല. ആദ്യമൊക്കെ നോക്കിയിരുന്നത് നല്ല സംവിധായകരാണോ എന്നായിരുന്നു. ഇനി വരുന്ന സിനിമകൾ കുറച്ചുകൂടി ശ്രദ്ധിച്ച് ചെയ്യണമെന്നാണ്. വെറുതേ ഒരു സീനിൽ വന്നിട്ട് കാര്യമില്ല. കുറച്ചു കൂടി സെലക്ടീവാകണം എന്നുണ്ട്. ഈ സീരിയൽ ചെയ്യാൻ കാരണം എന്നെ തന്നെ സന്തോഷിപ്പിച്ച വേഷം എന്ന നിലയിലാണ്. ഇത്രയും നാളത്തെ കാത്തിരിപ്പിനുള്ള ഫലം തന്നെയാണ് എന്ന് എനിക്കു തോന്നി.
 

Search This Blog