സൗന്ദര്യ സംരക്ഷണത്തിന് പനിനീർ - Beauty Tips

സൗന്ദര്യ സംരക്ഷണത്തിന് പനിനീർ
പനിനീർപ്പൂവിനെപ്പറ്റി ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ സുഖമുള്ള നിരവധി സ്മരണകൾ തികട്ടിവരുന്നു. നാമറിയാതെ ഒരു സുഗന്ധം നമുക്ക് ചുറ്റും പരക്കുന്നു. റോസ്സാപ്പൂവിന്റെ മണവും നിറവുമെല്ലാം അനുഭൂതി ദായകമാണ്. പല നിറത്തിലും വലിപ്പത്തിലുംപെട്ട റോസ്സാപ്പൂവുകൾ ഇന്ന് നമുക്ക് ലഭ്യമാണ്.  റോസാപ്പൂവും സൗന്ദര്യസംരക്ഷണവുമായി ഇന്ന് വലിയ ബന്ധമുണ്ട്. സൗന്ദര്യസംരക്ഷണ വസ്തുക്കളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പനിനീർ. ഇതിന് നിരവധി ആരോഗ്യസംരക്ഷണ ഗുണങ്ങളുണ്ട്.  ചരിത്രപരമായിത്തന്നെ പനിനീരിന് വലിയൊരു പ്രാധാന്യമുണ്ട്. മതപരമായ ചടങ്ങുകളിലും സാമൂഹിക സാംസ്കാരിക ചടങ്ങുകളിലും പനിനീർ ഉപയോഗിച്ചിരുന്നു. ലോകസുന്ദരിയായിരുന്ന ക്ലിയോപാട്ര, ഏതാണ്ട് മൂവായിരം വർഷങ്ങൾക്കുമുമ്പ് പനിനീർ ലൈംഗിക ഉത്തേജക ഔഷധമായി ഉപയോഗിച്ചിരുന്നു. ക്ലിയോപാട്ര, കുളിച്ചിരുന്നത് റോസ്സാദലങ്ങൾ വിതറിയ പാലിലായിരുന്നുവത്രെ. ബാബിലോണിയായിലും മറ്റും റോസും പനിനീരും ഔഷധനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ രാജകീയഭക്ഷണങ്ങളിൽ പനിനീർ ഒരു ഘടകമായിരുന്നു. റോസ്സാപ്പൂക്കൾക്കും, പനിനീരിനും അന്ന് വിരുദ്ധ ഗുണങ്ങളുള്ളതിനാൽ പൗരാണികറോമിൽ ഇവ ആന്റീ സെപ്റ്റിക്കായും ഉപയോഗിച്ചിരുന്നു. രാജാക്കന്മാർ കുളിച്ചിരുന്നതും കൈകൾ കഴുകുന്നതും പനിനീരിലായിരുന്നു. സംഘർഷങ്ങളിൽനിന്ന് മോചനം നേടാനും നിരാശാരോഗത്തിൽനിന്നും മോചനം നേടാനും പനിനീർ സഹായിക്കുന്നു. ഇന്ന് മിക്ക വീടുകളിലും പനിനീർ വാങ്ങി സൂക്ഷിക്കുന്നു.
പനിനീരിന്റെ ഗുണങ്ങൾ
ത്വക്കിന്
സൗന്ദര്യവുമായി ബന്ധപ്പെട്ട് ഇന്ന് ധാരാളം പേർ പനിനീർ ഉപയോഗിക്കുന്നു. ത്വക്കിന്റെ സൗന്ദര്യസംരക്ഷണത്തിന് പനിനീർ ഏറെ ഗുണകരമാണ്. ബാക്ടീരിയായുടെ ആക്രമണത്തിൽ നിന്നും പനിനീർ ത്വക്കിനെ സംരക്ഷിക്കുന്നു. ത്വക്കിന് നല്ല ടോൺ നൽകുന്നതിനും പനിനീർ സഹായിക്കുന്നു. ത്വക്കിൽ പറ്റിപ്പിടിക്കുന്ന പൊടികൾ, അഴുക്കുകൾ, എണ്ണ തുടങ്ങിയവ തുടച്ചുമാറ്റാൻ പനിനീർ ഉപയോഗിക്കാവുന്നതാണ്. ത്വക്കിലെ രക്തധമനികളെ കൂടുതൽ പ്രവർത്തന ക്ഷമമാക്കുന്നതിനും പനിനീർ സഹായിക്കുന്നു.  മുഖക്കുരു തുടങ്ങിയവയിൽ നിന്ന് ആശ്വാസം ലഭിക്കുവാൻ പനിനീർ തേച്ചാൽ മതിയാകും.
മുടിക്ക്
പനിനീർ രക്തയോട്ടം ത്വരിതപ്പെടുത്തുന്നതിനാൽ മുടിവളരാൻ സഹായിക്കുന്നു. മുടിയിലുണ്ടാകുന്ന താരൻ ഇല്ലാതാക്കാൻ പനിനീർ തേച്ചാൽ മതിയാകും.
കണ്ണുകൾക്ക്
 കണ്ണുകളുടെ ക്ഷീണമകറ്റാൻ പനിനീർ ഉപയോഗിച്ചാൽ മതിയാകും. കമ്പ്യൂട്ടറിന്റെ മുന്നിൽ ഏറെ സമയം ചെലവഴിക്കുന്നവർ ഇടയ്ക്കിടെ പനിനീർ കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. കണ്ണിന് നല്ല തിളക്കം കിട്ടാൻ ഇത് സഹായിക്കുന്നു.
പല്ലിന്
പനിനീരുകൊണ്ട് പല്ലിന്റെ പല രോഗങ്ങളും
ഭേദപ്പെടുത്താൻ കഴിയുന്നു. മോണയിലുണ്ടാകുന്ന നീര് കുറയാൻ പനിനീർ പുരട്ടിയാൽ മതിയാകും.  പല്ലുകളുടെ വേരിന് ഉറപ്പുകിട്ടാനും പനിനീർ സഹായിക്കുന്നു. വായിലെ ദുർഗന്ധം അകറ്റാൻ ഇടയ്ക്കിടെ പനിനീർ വായിൽ കൊള്ളുക. പനിനീർ മൗത്തുവാഷായി ഉപയോഗിക്കാവുന്നതുമാണ്.
സംഘർഷം ഒഴിവാക്കാൻ
റോസിന്റെ സുഗന്ധം സംഘർഷം ഒഴിവാക്കാൻ  ഉത്തമമാണ്. സ്പാകളിലും “അരോമാതെ - റാപ്പിസെന്ററു'കളിലും പനിനീരും റോസ് എണ്ണയും ഉപയോഗിക്കുന്നുണ്ട്.
Search This Blog