Saturday, 16 January 2021

പൂക്കാലം വരവായി 18 January 2021 Episode | Zee Keralam

 പൂക്കാലം വരവായി 18-01-2021 Episode

 
സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
pookkalam varavayi serial actress Samyukta dressing style
ചുരിദാർ ട്രെന്റ്
ചരിദാറിന്റെ ട്രെന്റ് എപ്പോഴും ഒരു സൈക്കിൾ പോലെയാണ്. അതങ്ങനെമാറിമാറി വന്നുകൊണ്ടിരിക്കും. എങ്കിലും പല മോഡലുകളും ഇന്നും ചുരിദാർ വിപണിയിൽ സജീവമായിത്തന്നെ നിലനിൽക്കുന്നു. കോട്ടൻ ചുരിദാറുകൾ, സ്റ്റോൺ വർക്ക് ചെയ്ത ഷിഫോൺ ചുരിദാറുകൾ, ഖാദി കോട്ടൺ ചുരിദാറുകൾ, ലെഗിങ്സ്, ഷോർട്ട് ടോപ്പ്, ചുരി ബോട്ടം, മസാക്കലി, അനാർക്കലി ടൈപ്പ് എന്നിങ്ങനെയുള്ള ചുരിദാറുകളാണ് ഇന്നും പുതുമ നഷ്ടപ്പെടാതെ രംഗത്തുള്ളത്.
ചുരിദാർ ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചുരിദാർ ധരിക്കുന്നവരുടെ ശരീരപ്രകൃതിയും നിറവും പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യങ്ങളാണ്. വണ്ണമുള്ളവർക്ക് ചില ടൈപ്പിലുള്ള ചുരിദാറുകൾ യോജിക്കുകയില്ല. അതുപോലെതന്നെ കറുത്ത നിറക്കാർക്ക് കൂടുതൽ കടുത്ത നിറങ്ങളും യോജിക്കുകയില്ല.
മസാക്കലി എന്നറിയിപ്പെടുന്ന ചുരിദാറുകൾ വണ്ണമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ യോജിക്കുമെങ്കിൽ അനാർക്കലി ടൈപ്പ് വണ്ണമുള്ളവർക്ക് കൂടുതൽ വണ്ണം തോന്നിപ്പിക്കും. എങ്കിലും ഈ ചുരിദാറുകൾ പൊതുവെ ട്രെന്റിയാണ്. പല നല്ല മുഹൂർത്തങ്ങൾക്കും ചടങ്ങുകൾക്കും, പൊതുവെ എമ്പായിഡറിയും
സ്റ്റോൺവർക്കും ചെയ്ത ഇത്തരം ചുരിദാറുകളാണ് ഉപയോഗിച്ചു കാണാറുള്ളത്. ഇതിനോടൊപ്പമുള്ള ഷാളും അതനുസരിച്ച് ഡിസൈൻ ചെയ്തതായിരിക്കും.
ഷിഫോൺ മോഡൽ തീരെ മെലിഞ്ഞ പ്രകൃതികാർക്കും വണ്ണംകൂടുതലുള്ളവർക്കും യോജിക്കുകയില്ല. അതുപോലെ തന്നെ ലെഗിങ്സും ബനിയൻ സ്റ്റഫ് ബോട്ടമായി വരുന്നതിനാൽ ഇത് ശരീരത്തിൽ കൂടുതൽ ഒട്ടി ച്ചേർന്നിരിക്കും. വണ്ണമുള്ളവർക്ക് ഇത് വൃത്തികേടായി തോന്നിക്കും. എന്നാൽമെലിഞ്ഞതും ഉയരം കൂടിയവർക്കും ലെഗിങ്സ് വളരെ ഭംഗിയായിരിക്കും. ഷോർട്ട് ടോപ്പ് ഇന്ന് ഔട്ടായിക്കൊണ്ടിരിക്കുകയാണെങ്കിലും ലെഗിങ്സിന്റെ കൂടെയും അല്ലാതെയും ഇത് ടീനേജേഴ്സ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്

ചെമ്പരത്തി 18 January 2021 Episode | Zee Keralam

 ചെമ്പരത്തി serial 18-12-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
chembarathi serial actress kalyani beauty tips
കൃത്രിമ നുണക്കുഴിയും സൗന്ദര്യവും
സ്ത്രീകളുടെ കവിളിലെ നുണക്കുഴി കവി മനസ്സുകൾക്ക് പ്രചോദനമാണ്. നുണക്കുഴിയിൽ വിടരുന്ന ഭംഗിയെക്കുറിച്ച് എത്രയെത്ര കവികൾ വർണ്ണിച്ചിട്ടുണ്ട്. സത്യത്തിൽ പെണ്ണുങ്ങൾ ചിരിക്കുമ്പോൾ അവരുടെ കവിളിൽ നുണക്കുഴിയുണ്ടാവുന്നത് വലിയ ഭംഗിതന്നെ എന്നതിൽ തെല്ലുമില്ല സംശയം. ഹോളിവുഡ് താരസുന്ദരി എയ്ഞ്ചലീനാ ജോളിയും ബോളിവുഡ് താരസുന്ദരി പ്രീതിസിന്റെയും മാത്രം മതി. ഉദാഹരണത്തിന് താര സുന്ദരിമാർക്ക് മാത്രമല്ല നമുക്കിടയിലെ പെൺകുട്ടികൾക്കും അവർ ചിരിക്കുമ്പോൾ നുണക്കുഴിയുണ്ടാവുന്നത് ഭംഗിതന്നെ. അതുകൊണ്ടാവണം കവിളിൽ നുണക്കുഴിയുള്ള പെണ്ണിനെ ദൈവം ആസ്വദിച്ചു സൃഷ്ടിച്ചതാണെന്ന് പറയുന്നത്. പക്ഷേ, ഇനി അങ്ങനെ ക്രഡിറ്റ് ദൈവത്തിന് മാത്രം നൽകാനാവില്ല. ഇന്ന് ഡോക്ടർമാർ ആവശ്യക്കാരുടെ കവിളിൽ കൃത്രിമമായി നുണക്കുഴി സൃഷ്ടിച്ചുകൊടുക്കുന്നു.  സ്വാഭാവികമായി നുണക്കുഴികൾ രണ്ടുതരമുണ്ട്. ആദ്യത്തേത് സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും മാത്രം കാണുന്നത്. രണ്ടാമത്തേത് എപ്പോഴും കാണപ്പെടുന്നത്. പൊതുവെ സ്ത്രീകൾക്ക് ജന്മനാതന്നെ കവിളിലും താടിയിലും കുഴിയുണ്ടാവാറുണ്ട്. കവിളിലെ ദശഭാഗത്തുണ്ടാവുന്ന മാറ്റങ്ങളാണ് കവിളിൽ കുഴിയുണ്ടാവുന്നതിന് കാരണം. മുഖത്ത് ഹൈക്കോ മാറ്റിക്ക്സ് മേജർ എന്ന ദശഭാഗത്തുണ്ടാവുന്ന മാറ്റങ്ങളാണ് കവിളിലെ നുണക്കുഴികളായി മാറുന്നത്. ആ ദശയുടെ കട്ടികൊണ്ടോ, അതിനോടുചേർന്ന ദശയിൽ ഉണ്ടാവുന്ന പിളർപ്പുകൊണ്ടോ ആണ് കവിളിൽ കുഴിയുണ്ടാവുന്നത്. മുഖത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പും കവിളിലെ കുഴിയുണ്ടാവാൻ കാരണമാവുന്നുണ്ട്. എന്നാൽ കൊഴുപ്പ് കുറയുമ്പോൾ ആ കുഴികൾ അപ്രത്യക്ഷമാവുകയും ചെയ്യും. യൗവ്വനകാലത്ത് ഭംഗിയോടുകൂടി നുണക്കുഴി, പ്രത്യക്ഷപ്പെട്ടാലും വയസ്സാവുമ്പോൾ അത് അപ്ത്യക്ഷമാവും.  സ്വാഭാവിക നുണക്കുഴി അല്ലെങ്കിൽ ജന്മനാ നുണക്കുഴി ഇല്ലാത്തവർക്കിപ്പോൾ കൃത്രിമമായി നുണക്കുഴികൾ സൃഷ്ടിക്കാം എന്നതാണ് പുതിയ സൗന്ദര്യ വാർത്ത. ഇത് നവീനസൗന്ദര്യചികിത്സയുടെ ഭാഗമാണ്. ഇതിന് "ഡിമ്പിൾ ക്രിയേഷൻ സർജറി' എന്നാണ് പേര്. ലോക്കൽ അനസ്തീഷ്യ നൽകി ഇരുപത് നിമിഷം കൊണ്ട് കുഴി സൃഷ്ടിക്കപ്പെടുന്നു. മുഖത്തെ ദശയുടെ ബലം, അതിൽ അടങ്ങിയിട്ടുള്ള കൊഴുപ്പിന്റെ അളവ്, മുഖ ശരീരഘടന തുടങ്ങി പല വിഷയങ്ങളേയും പരിശോധിച്ചശേഷമാണ് ഈ കുഴി സൃഷ്ടിക്കുന്നത്. ഓപ്പറേഷൻ കഴിഞ്ഞ് ആദ്യത്തെ ആഴ്ചയിൽ മുഴുവൻ സമയവും കാണപ്പെടുന്ന ഈ കൃത്രിമ നുണക്കുഴി പിന്നീട് ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും മാത്രമേ കാണുകയുള്ളു. ഇനി കൃത്രിമ നുണക്കുഴിക്ക് ഭംഗി പോരാ എന്നുണ്ടെങ്കിൽ മറ്റൊരു ലളിതമായ ശസ്ത്രക്രിയയിലൂടെ അത് മൂടുകയുമാവാം. എല്ലാറ്റിനും വേണ്ടത് പണം മാത്രമെന്ന് സാരം.

മനംപോലെ മംഗല്യം 18 January 2021 Episode | Zee Keralam

  മനംപോലെ മംഗല്യം 18-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
 
Manampole Mangalyam serial actress kalyani teeth care tips
പല്ലുകളുടെ തിളക്കത്തിനും ശുദ്ധിക്കും
നമ്മുടെ പല്ലുകളുടെ തിളക്കം വർദ്ധിക്കാനും അവയുടെ ശുദ്ധിക്കുവേണ്ടിയും പ്രകൃതിദത്തമായ ടിപ്സുകൾ.
     ആപ്പിൾ, പേരയ്ക്ക, കോളിഫ്ളവർ, വെള്ളരിക്ക എന്നിവ പതിവായി കഴിച്ചാൽ വായിൽ അധിക അളവിൽ ഉമിനീര് ചുരത്തും. തന്മൂലം പല്ലുകളിലുള്ള കറകളും അഴുക്കുകളും താനേപോകും.
    ഓറഞ്ച്, ചാത്തുക്കുടി (മൊസമ്പി) എന്നിവ പല്ലുകളിലുണ്ടാവുന്ന രക്തസാവത്തെ തടയും.
    പൈനാപ്പിൾ പല്ലുകളിലെ കറകളകറ്റാൻ ശക്തിയുള്ളതാണ്.
     വെണ്ണ പല്ലുകളെ അമ്ലതയിൽ നിന്നും സംരക്ഷി ക്കുന്നു. 
 എള്ള്, എള്ളുണ്ട എന്നിവ പല്ലുകളിലെ അഴുക്കിനെ ശുദ്ധമാക്കുന്നു.    
    നല്ലെണ്ണ (എള്ളണ്ണ) കൊണ്ട് വായ കുലുക്കുഴിയുന്നത് പല്ലുകൾ ശുദ്ധമാവാൻ വളരെയധികം സഹായിക്കും.  
     ഉള്ളി, ബാക്ടീരിയാകളെ നശിപ്പിച്ച് പുഴുപ്പൽ ഉണ്ടാവുന്നതിനെ തടയുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരിക്കൽ ചെറിയ ഉള്ളി പച്ചയായി ചവച്ചുതിന്നുന്നത് നല്ലതാണ്.
    ഇഞ്ചി പല്ലുകളിലെ ഇൻഫെക്ഷൻ തടഞ്ഞ് മോണയേയും ദശകളേയും സംരക്ഷിക്കും. 
      പല്ലുകളിലെ പ്രധാനഭാഗമായ ഇനാമലിന് കേടു സംഭവിക്കാതിരിക്കാൻ കാരറ്റ് നല്ലവണ്ണം കഴിക്കണം. 
      തുളസി ബാക്ടീരിയാകളെ തടയുന്ന പ്രകൃതി സസ്യമാണ്.
     ചുണ്ടുകൾ വരളാതെ സൂക്ഷിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിച്ചാൽ തന്നെ പല്ലുകളുടെ തിളക്കം നിലനിൽക്കും.

സത്യ എന്ന പെൺകുട്ടി 18 January 2021 Episode | Zee Keralam

  സത്യ എന്ന പെൺകുട്ടി  18-01-2021 Episode

 
സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press ചെയ്യുക
Sathya enna penkutty actress health care tips
കിഡ്നി രോഗങ്ങൾ വരാതിരിക്കാൻ
     ബിയർ കഴിച്ചാൽ കിഡ്നി സ്റ്റോൺ അലിഞ്ഞില്ലാതാകുമെന്ന് ഒരു വിശ്വാസം എങ്ങനെയോ പടർന്നിട്ടുണ്ട്. ഈ വിശ്വാസം തെറ്റാണ്. മാത്രവുമല്ല ബീയർ അമിതമായി കുടിച്ചാൽ കിഡ്നി സ്റ്റോൺ വർദ്ധിക്കുകയും ചെയ്യും.  ബീയറല്ല, ഏതുതരം മദ്യം കഴിച്ചാലും മൂത്രവിസർജ്ജനം നടത്താനുള്ള ത്വര വർദ്ധിക്കുന്നു. ശുദ്ധജലം കുടിച്ചാലും ഈ ചോദന ഉണ്ടാകുന്നു. ഇതുമൂലം 4-8 എം.എം. സൈസിലുള്ള കല്ലുകൾ അലിഞ്ഞ് പോകാറുണ്ട്.  എന്നാൽ ബിയർ ധാരാളമായി കഴിക്കുന്നവരിൽ കല്ല് വർദ്ധിക്കുകയും അവസ്ഥ കൂടുതൽ സങ്കീർണ്ണമാവുകയുംചെയ്യുന്നു. കൂടുതലായി ബീയർ കുടിക്കുന്നതു മൂലം മൂത്രത്തിൽ ആസിഡിന്റെ അംശം വർദ്ധിക്കുന്നു. ഇങ്ങനെയാണ് കല്ലുകൾ ഉണ്ടാകുന്നത്. കൂടാതെ ബീയർ കുടിക്കുകമൂലം നെഞ്ചെരിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇതും ആസിഡുകളുടെ വർദ്ധനവുമൂലമാണ് ഉണ്ടാകുന്നത്. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ ബീയർ കുടിച്ചാൽ  കിഡ്നി സ്റ്റോൺ  ഇല്ലാതാകുമെന്ന സങ്കൽപ്പംതന്നെ തെറ്റാണെന്ന് ബോദ്ധ്യമാകും .  ആവശ്യത്തിന് ജലം കുടിക്കുന്നത് കിഡ്നി സ്റ്റോൺ ഇല്ലാതാക്കാൻ പറ്റിയ മാർഗ്ഗമാണ്. ഇത്തരം അസുഖമുള്ളവർ, നാരങ്ങാവെള്ളം, ഓറഞ്ച് ജൂസ്, കൈതച്ചക്ക ജൂസ് തുടങ്ങിയവ കുടിക്കുന്നത് ഗുണകരമാണ്. നിത്യവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ഈ അസുഖം വരില്ല. നാരങ്ങായിൽ വൈറ്റമിൻ 'സി' ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കല്ലുണ്ടാകുന്ന പ്രവർത്തനത്തെ സ്തംഭിപ്പിക്കുന്നു.
        ഏത് പ്രായത്തിൽപ്പെട്ടവർക്കും വരാൻ സാദ്ധ്യതയുള്ള ഒരു അസുഖമാണ് മൂത്രത്തിൽ കല്ലുണ്ടാവുക എന്നത്. എങ്കിലും പൊതുവേ ഇരുപത്തഞ്ചിനും നാൽപ്പത്തഞ്ചിനുമിടയ്ക്ക് പ്രായമുള്ളവർക്കാണ് ഈ അസുഖം സാധാരണയായി വരുന്നത്. സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് ഈ അസുഖം കൂടുതലായി കീഴടക്കുക. കുട്ടികൾക്കും ഇതുണ്ടാകാം. ഇരുപത്തഞ്ചുശതമാനം പേർക്ക് കുടുംബപാരമ്പര്യം വഴിയാണ് ഈ അസുഖം വരുന്നത്. കാലാവസ്ഥ, ഹുമിഡിറ്റി, ശീതോഷ്ണാവസ്ഥ തുടങ്ങിയവയും ഈ അസുഖം വരാൻ കാരണങ്ങളാണ്.  കാത്സ്യവും ഫോസ്ഫേറ്റും അടങ്ങിയവയാണ് മൂത്രത്തിലെ കല്ലുകൾ. കല്ലുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പൊതുവേ ശരീരത്തിനാവശ്യമുള്ളവയാണ്. അസ്ഥികൾ, പേശികൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഈ രാസവസ്തുക്കൾ ആവശ്യമാണ്.  കിഡ്നി സ്റ്റോണുകൾ ഉണ്ടാകാൻ പ്രധാനമായ കാരണം ഭക്ഷണരീതിതന്നെയാണ്. ആവശ്യത്തിന് ജലം കുടിക്കാതിരിക്കുന്നതും ഇതുണ്ടാകാൻ കാരണമാണ്. ചില സാഹചര്യത്തിൽ മൂത്രനാളിയിൽ അണുബാധയുണ്ടാകുന്നതുമൂലവും കിഡ്നി സ്റ്റോൺ ഉണ്ടാകാവുന്നതാണ്. പ്രോസ്റ്റേറ്റ് വികസിക്കുക, തൈറോയിഡ് സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുക തുടങ്ങിയവയും മൂത്രത്തിൽ കല്ലുകൾ ഉണ്ടാകാൻ കാരണമായിത്തീരാവുന്നതാണ്.  ഈ അസുഖം വന്നാൽ സോഡിയവും പ്രോട്ടീനും ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക. പഞ്ചസാര, കൃത്രിമ മധുരം കലർത്തിയ പലഹാരങ്ങൾ തുടങ്ങിയവ ഉപേക്ഷിക്കുക. മഗ്നീഷ്യം ശരീരത്തിൽ ആഗിരണം ചെയ്യുന്ന പ്രക്രിയയെ പഞ്ചസാര നിരുത്സാഹപ്പെടുത്തുന്നു. കാത്സ്യം ശരീരത്തിൽ അലിഞ്ഞു ചേരുന്നതിന് സഹായിക്കുന്നത് മഗ്നീഷ്യമാണ്. ഈ അസുഖമുള്ളവർ നിത്യവും മൂന്നുലിറ്റർ വെള്ളമെങ്കിലും കുടിക്കണം. 


കയ്യെത്തും ദൂരത്ത് 18 January 2021 episode | Zee Keralam

 കയ്യെത്തും ദൂരത്ത് 18-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
kayyethum dhoorath serial actress ayurvedic tips
നന്ത്യാർവട്ടപ്പൂവും ഔഷധഗുണങ്ങളും
ശീതവും ചവർപ്പുരുചിയുള്ളതുമായ പുഷ്പമാണ് നന്ത്യാർവട്ടം. ആയൂർവേദത്തിലും സിദ്ധയിലും നേത്രരോഗങ്ങൾക്കുള്ള ഔഷധകൂട്ടാണിത്.
കണ്ണിലെ ചുവപ്പ്, കണ്ണെരിച്ചിൽ എന്നിവ നന്ത്യാർവട്ടപ്പൂവിൻ ഇതളുകൾ പിഴിഞ്ഞ നീര് രണ്ട് തുള്ളിയും രണ്ട് തുള്ളി മുലപ്പാലും ചേർത്ത് കണ്ണിൽ ഒഴിച്ചാൽ ഉടൻതന്നെ ശമനം കിട്ടും.  നന്ത്യാർവട്ടം രാത്രി കിടക്കുമ്പോൾ രണ്ട് കണ്ണുകളുടെയും മീതെവെച്ച് തുണികൊണ്ട് കെട്ടിവെച്ചാൽ കണ്ണിലെ എരിച്ചിൽ കണ്ണിലെ ചുവപ്പ്, കണ്ണിൽ പരിക്കുപറ്റിയതുകൊണ്ടുള്ള വേദന എന്നിവ ഗുണപ്പെടും. കാഴ്ചശക്തി വർദ്ധിക്കും. നേത്രരോഗങ്ങൾ അടുക്കുകയുമില്ല. നന്ത്യാർവട്ടത്തിന്റെ ഇതളുകൾമാത്രം തുണിയിൽ കിഴികെട്ടി മൂന്ന് മണിക്കൂർ നേരം മുലപ്പാലിൽ കുതിർത്തുവെച്ച് രണ്ട് തുള്ളി വീതം ദിവസവും കണ്ണിലൊഴിച്ചു പോന്നാൽ കണ്ണിലെ പൂപ്പൽ അടയാളം ഒരാഴ്ചകൊണ്ട് അപ്രത്യക്ഷമാവും.  നന്ത്യാർവട്ടത്തിന്റെ വേര് പാലിൽ അരച്ച് ഒരു ചുണ്ടയ്ക്കയുടെ അളവിൽ സേവിച്ചാൽ മലത്തിലെ ക്രിമികൾ ചത്ത് പുറത്തുവരും.  നന്ത്യാർവട്ടം, തുമ്പ, എള്ള്, പുളി എന്നിവയുടെ പൂവിനോടൊപ്പം തിപ്പലി, തേൻ ചേർത്ത് അരച്ച് മഷിപോലെ കണ്ണിൽ തേച്ചു പോന്നാൽ വെള്ളഴുത്ത്, തിമിരം പ്രശ്നം മാറും.  നന്ത്യാർവട്ടത്തിന്റെ പാല് മുറിവിൽ പുരട്ടിയാൽ മുറിവ് പഴുക്കാതെ പെട്ടെന്ന് ഉണങ്ങും.  നന്ത്യാർവട്ടത്തിന്റെ വേര് വായിലിട്ട് ചവച്ചാൽ പല്ലുവേദനയ്ക്ക് ആശ്വാസം കിട്ടും.  നന്ത്യാർവട്ടത്തിന്റെ പാലിൽ എണ്ണ ചേർത്ത് നെറ്റിയിൽ പുരട്ടിയാൽ കണ്ണുവേദനയ്ക്ക് ആശ്വാസം കിട്ടും.  നന്ത്യാർവട്ടപ്പൂവിന്റെ ചാറിനോടൊപ്പം എണ്ണ ചേർത്ത് ഒന്നോ രണ്ടോ തുള്ളി കണ്ണിൽ ഒഴിച്ചാൽ കണ്ണെരിച്ചിലിന് ആശ്വാസം കിട്ടും.

കാർത്തികദീപം 18 January 2021 Episode | Zee Keralam

 കാർത്തികദീപം 18-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
Karthika dheepam serial actress beauty tips
അധരസംരക്ഷണത്തിന്
1. ഒരു ചെറിയ കഷണം നാരങ്ങായെടുത്ത് അതിൽ അൽപ്പം പഞ്ചസാരയിടുക. ഇതുപയോഗിച്ച് അധരത്തിൽ ഉരസുക. അധരത്തിന് തിളക്കം വർദ്ധിക്കും .
2. അൽപ്പം തേൻ, പഞ്ചസാര, ഏതാനും തുള്ളി ഒലീവ് ഓയിൽ എന്നിവ ചേർത്ത് ഒരു മിശ്രിതമാക്കി അധരത്തിൽ തേയ്ക്കുക. പത്തുമിനിറ്റ് സമയം മൃദുവായി മസാജ് ചെയ്യുക. 
3. പാൽ കുടിക്കുന്നതും ചുണ്ടുകളിൽ തേയ്ക്കുന്നതും നല്ലതാണ്. അൽപ്പം കോട്ടണെടുത്ത് അതിൽ ഏതാനും തുള്ളി പാലൊഴിച്ച്, അതുകൊണ്ട് അധരത്തിൽ ഉഴിയുക. അധരത്തിലെ മൃദുകോശങ്ങൾ ഇളകിപ്പോയി അധരം മൃദുവും തിളക്കമുള്ളതുമായിത്തീരുന്നു.
4. ഏതാനും റോസാദളങ്ങൾ പാലിൽ നിക്ഷേപിക്കുക. കുറെ സമയം കഴിഞ്ഞ് പാലും റോസാദളങ്ങളും ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കി അതിൽ അൽപ്പം തേനും ഗ്ലിസറിനും ചേർത്ത് ചുണ്ടുകളിൽ തേയ്ക്കുക. പതിനഞ്ചുമിനിറ്റുകൾക്കുശേഷം കഴുകിക്കളയുക. നിത്യവും ഇത് ചെയ്താൽ നല്ല ഫലം സിദ്ധിക്കുന്നു.
5. നാരങ്ങാനീര്, തേൻ, തെര് എന്നിവ ചേർത്ത് ഒരു മിശ്രിതമാക്കി അധരങ്ങളിൽ തേയ്ക്കുക. ഒരു മണിക്കൂർ സമയം കഴിഞ്ഞ് കഴുകിക്കള യാം . 
6. നാരങ്ങാനീരും ഗ്ലിസറിനും ചേർത്ത് മിശ്രിതമുണ്ടാക്കി അധര ത്തിൽ തേയ്ക്കാം . നിത്യവും ഇത് ചെയ്യുക.
7. ഒലീവ് ഓയിൽ, തേൻ, പഞ്ചസാര എന്നിവ ചേർത്ത് മിശ്രിതമാക്കി ചുണ്ടുകളിൽ തേയ്ക്കാം . മൃതകോശങ്ങൾ പോയി ചുണ്ടുകൾക്ക് തിളക്കം വർദ്ധിക്കും. 
8. ബീറ്റ്റൂട്ടിന്റെ ഒരു കഷണമെടുത്ത് അധരങ്ങളിൽ തേയ്ക്കുക. ഉറങ്ങാൻ കിടക്കുംമുമ്പ് ഇത് ചെയ്യാം. നിത്യവും ഇതുചെയ്താൽ ചുണ്ടുകൾ നന്നായി തിളങ്ങുന്നു.
9. തക്കാളി പേസ്റ്റാക്കി ചുണ്ടിൽ തേയ്ക്കുക. 
10. വെള്ളരിക്കാനീരും അധരത്തിലെ കറുത്തപാടുകൾ മാറ്റി തിള ക്കമാർന്നവയാക്കി മാറ്റുന്നു. 
11. പൊട്ടിയ അധരങ്ങൾ ലിപ്പ് ബാം പുരട്ടി ഭേദപ്പെടുത്തിയിട്ടുവേണം മേൽപ്പറഞ്ഞതെന്തും ചെയ്യാൻ.
12. ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് ചുണ്ടുകളിൽ അൽപ്പസമയം
ഐസ്കട്ട വയ്ക്കുക. 
13. കിടക്കുന്നതിനുമുമ്പ് ലിപ്റ്റിക്ക് തുടച്ചുകളഞ്ഞതിനു ശേഷം ചുണ്ടുകളിൽ ഒലീവ് എണ്ണ തേയ്ക്കാം . 
14. ഫ്രഷായ ഫലവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുക. 
15. കൂടുതൽ ചായ, കോഫി തുടങ്ങിയവ കുടിച്ചാൽ അധരങ്ങൾ കറുക്കുന്നതാണ്. 
16. ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ ഡീ ഹൈഡ്രേഷനുണ്ടായി ചുണ്ടുകൾ വരണ്ടുപോകും.

കസ്തൂരിമാൻ serial 17 January 2021 MEGA episode | Asianet serial

 കസ്തൂരിമാൻ serial 17-01-2021 episodekasthooriman serial actress Kavya and Jeeva lovely relationship secret
ഭർത്താവിന്റെ മദ്യപാനത്തെ  എങ്ങനെ നേരിടാം?
ഇടയ്ക്ക് വല്ലപ്പോഴും രണ്ടെണ്ണം വീശുന്നതിൽ തെറ്റൊന്നുമില്ലായിരിക്കാം. ആർക്കും ശല്യവുമില്ല. മദ്യപാനം അമിതമാവുന്നില്ലെങ്കിൽ.
കൂട്ടുകാരുമൊത്ത് വല്ലപ്പോഴും അല്ലെങ്കിൽ ഒരു പാർട്ടി അല്ലെങ്കിൽ ഒരു രസത്തിന് ഒന്നു കൂടാൻ മാത്രം. ഇവയെല്ലാം ഭാര്യമാർ പൊറുക്കുമായിരിക്കാം. പക്ഷേ, ഇതിൽ കവിഞ്ഞ് എന്നും ഇതൊരു പതിവാക്കുകയാണെങ്കിലോ? എല്ലാ പരിധിയും ലംഘിച്ച് കുടുംബത്തിൽ ഒരു തലവേദന സൃഷ്ടിക്കുകയാണെങ്കിലോ? ഭാര്യമാർക്ക് ഇത് എങ്ങനെ നേരിടാം? ഭർത്താവിന്റെ ഈ ദുഃശീലം എങ്ങനെ മാറ്റാൻ ശ്രദ്ധിക്കാം.
1. ഭർത്താവ് മദ്യപിക്കുന്നതിന്റെ കാരണമാണ് ആദ്യം മനസ്സിലാക്കേണ്ടത്.
2. പലപ്പോഴും എന്തെങ്കിലും പ്രശ്നങ്ങൾ വരുത്തി അതിൽനിന്നും കരകയറാൻ സാധിക്കാതെ വരുമ്പോഴായിരിക്കാം മദ്യത്തെ സമീപിക്കുന്നത്. ചിലപ്പോൾ വെറുതെ ഒരു രസത്തിനായിരിക്കാം. അല്ലെങ്കിൽ മാതാപിതാക്കളിൽനിന്നും ഒരു ശീലമായി കിട്ടിയതായിരിക്കാം. 
3. ഈ ശീലത്തിൽ നിന്നും മാറ്റിയെടുക്കാൻ നിങ്ങളുടെ ശ്രമം മറ്റാരേക്കാളും വലുതാണെന്ന് തിരിച്ചറിയുക. 
4, ഒറ്റദിവസം കൊണ്ടോ ഒരാഴ്ചകൊണ്ടോ മാറ്റിയെടുക്കാവുന്നതല്ല എന്നും മനസ്സിലാക്കി, നല്ല ക്ഷമയോടുകൂടി നേരിടുക.
5, മദ്യപിച്ചുവരുന്ന സമയത്ത് ഒരിക്കലും ഈ വിഷയം എടുത്തിട്ട് സാഹചര്യം വഷളാക്കാതിരിക്കുക. അത് കൂടുതൽ മദ്യപിക്കാനേ ഉപകരിക്കൂ. കൂടാതെ തർക്കവും, വഴക്കും കൂടുകയും ചെയ്യും. 
6. മദ്യപിക്കാത്ത സമയത്ത് ക്ഷമയോടെ ഈ വിഷയത്തെക്കുറിച്ച് സൗമ്യതയോടെ സംഭാഷണത്തിലേർപ്പെടാൻ തുടങ്ങുക.  
7. മദ്യപാനം മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, കുടുംബത്തിൽ ഉണ്ടാകാവുന്ന സമാധാനക്കേടിനെക്കുറിച്ചും വളർന്നുവരുന്ന മക്കൾ തെറ്റായ വഴിയിലേക്ക് സഞ്ചരിച്ചേക്കാമെന്ന ഓർമ്മപ്പെടുത്തലും, സമൂഹത്തിലെ നഷ്ടപ്പെടുന്ന മാന്യതയെക്കുറിച്ചും, സാമ്പത്തിക നഷ്ടത്തെക്കുറിച്ചും എല്ലാം സാവധാനത്തിൽ ഘട്ടംഘട്ടമായി ഒരു സംഭാഷണശൈലിയിൽ പറയാൻ ശ്രമിക്കുക. ഒരു ഉപദേശം കൊടുക്കുന്ന രീതിയിൽ ഒരിക്കലും ഭർത്താവിന് തോന്നാൻ ഇടവരരുത്. 
8. ക്രമേണ, മദ്യപാനം ഒഴിവാക്കാമെന്ന് സത്യം ചെയ്യിക്കുക. പിന്നീട് മദ്യപിക്കാൻ ഒരുങ്ങുമ്പോൾ നേരത്തെ ചെയ്ത സത്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക, സ്നേഹ പൂർവ്വം മാത്രം. 
9. ആവശ്യമെങ്കിൽ ഒരു കൗൺസിലിങ്ങിന് രണ്ടു പേരും ഒരുമിച്ച് വിധേയരാവുക. ഇതിന്റെ ആവശ്യകത രണ്ടു പേർക്കും ഉണ്ടെന്നും മക്കൾക്കു വേണ്ടിയും കുടുംബം നിലനിർത്താനാണെന്നും സ്നേഹപൂർവ്വം പറഞ്ഞുമനസ്സിലാക്കുക.
10. ഈ പ്രശ്നത്തിന് മികച്ച പോംവഴി എന്താണെന്ന് അഭിപ്രായം ചോദിക്കണം. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് വേണമെങ്കിൽ രണ്ടുപേരും മാർഗം കണ്ടെത്താനായി ഉറ്റ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടാവുന്നതാണ്.
മദ്യപാനത്തോടുള്ള അമിത താൽപ്പര്യവും ശീലവും ക്രമേണ മനുഷ്യനെ ഇതിന് അടിമയാക്കുന്നു. ജീവിതം തന്നെ സ്വയം കുളംതോണ്ടുന്ന അവസ്ഥയിൽ നിന്നും കരകയറ്റണം എന്നത് ഉത്തരവാദിത്വമുള്ള ഒരു ഭാര്യയുടെ കടമയാണ്. ഫലപ്രദമായ എല്ലാ വഴികളും പരീക്ഷിക്കണം. ഇത്തരം ഘട്ടത്തിൽ ഭർത്താവിന്റെ അവസ്ഥ, നിസ്സഹായതയോടെയുള്ള ഒരു ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്ന് ഒരു ഭാര്യ തിരിച്ചറിയണം. സഹായിക്കണം. 

നീയും ഞാനും 17 November 2021 Episode | Zee Keralam

 Zee Keralam serial നീയും ഞാനും  17-01-2021 EpisodeNeeyun Njanum serial actress food and character 
ഭക്ഷണവും സ്വഭാവവും
 ഒരാൾ കഴിക്കുന്ന ഭക്ഷണം കണക്കിലെടുത്ത് അയാളുടെ സ്വഭാവ നിർണ്ണയം നടത്താം .  
  പാൽ, നെയ്യ്, ചീര, പച്ചക്കറികൾ, ധാന്യം, പരിപ്പ്, പഴങ്ങൾ എന്നീ സാത്വികമായ ഭക്ഷണങ്ങളെ ശരിയായ അളവിൽ ഒരാൾ കഴിക്കുന്നുവെങ്കിൽ അയാളുടെ മാനസ്സികാവസ്ഥ പളുങ്കുപോലെ തെളിഞ്ഞിരിക്കും. അൽപ്പംപോലും പതർച്ചയില്ലാതെ ഏത് കാര്യവും ആലോചിച്ച് തീരുമാനമെടുക്കാൻ അയാൾക്ക് കഴിയും. ഏത് ചുറ്റുപാടുകളുമായും ഇണങ്ങിച്ചേരും. 
 ഉപ്പ്, പുളി, കാരം എന്നിവയെല്ലാം കൂടുതലുള്ള ഭക്ഷണവും, എണ്ണപ്പലഹാരങ്ങളും മാംസവും മറ്റും കഴിക്കുന്നവരുടെ മാനസികാവസ്ഥ ചാഞ്ചല്യമുള്ളതായിരിക്കും. വികാരപരമായിട്ടായിരി ക്കും ഇവർ കാര്യങ്ങളെ കാണുക. മറ്റുള്ളവർ പറഞ്ഞാൽ അനുസരിക്കാറുമില്ല. തെറ്റായ തീരുമാനങ്ങൾ എടുത്തിട്ട് അതിനുവേണ്ടി പിന്നീട് ദുഃഖിക്കും. 
  വൃത്തിയില്ലാത്ത ഭക്ഷണം, മിച്ചം വരുന്ന ഭക്ഷണം, പുളിച്ചത്, വീണ്ടും വീണ്ടും ചൂടാക്കിയത് എന്നീ ഭക്ഷണങ്ങൾ കഴിക്കുന്നവർ മന്ദബുദ്ധിയുള്ളവരായിരിക്കും. ഒരു കാര്യത്തിനും ഉറച്ച തീരുമാനങ്ങളെടുക്കാൻ ഇവർക്കാകില്ല. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ പോലും ഇവർക്ക് കഴിയില്ല.

സാന്ത്വനം serial 16 January 2021 episode | Asianet serial

  സാന്ത്വനം  serial 16-01-2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക 
Sathanam serial actress anjaly hair caring naturally treatment
മുടി വളർച്ചയ്ക്ക്  ചില നാടൻ ചികിത്സകൾ
ഒരു സാധാരണ മനുഷ്യന്റെ തലയിൽ ഏതാണ്ട് ഒരു ലക്ഷത്തോളം മുടികൾ ഉണ്ടാകും. ഭാരതീയരെ സംബന്ധിച്ചിടത്തോളം മുടി സൗന്ദര്യത്തിന്റെയും ആരോഗ്യത്തി ന്റെയും പ്രതീകമാണ്. മുടികൊഴിയുന്നതും മുടിയിഴകൾ പൊട്ടുന്നതും മുടിയുടെ അഗ്രം പൊട്ടുന്നതും സാധാരണ കണ്ടുവരുന്ന കുഴപ്പങ്ങളാണ്. ഷാംപൂ ചെയ്തതു കൊണ്ടോ ചീകിക്കെട്ടിയതുകൊണ്ടോ ഈ അസുഖങ്ങൾ വിട്ടുമാറുന്നില്ല. മുടിയുടെ അഗ്രം ചിന്നിച്ചാൽ, ആ ഭാഗം മുറിച്ചുകളയുന്നതാണ് നല്ലത്.
നേർത്ത ചൂടുള്ള കാലാവസ്ഥയിൽ മുടി നന്നായി വളരുന്നു. മുടി മുറിച്ചാൽ വേഗത്തിൽ വളരുമെന്ന വിശ്വാസം തെറ്റാണ്. അതുപോലെതന്നെ ഇടയ്ക്കിടെ മുടി കഴുകിയാൽ മുടികൊഴിയുമെന്ന പ്രചരണവും തെറ്റാണ്. - അമ്പതുവയസ്സ് കഴിഞ്ഞാൽ നല്ലൊരു വിഭാഗം പുരുഷന്മാരുടെ മുടി കൊഴിഞ്ഞ് കഷണ്ടി വന്നുതുടങ്ങുന്നു. അതുപോലെതന്നെ അമ്പതുകഴിയുന്ന സ്ത്രീകളുടെ മുടിയും കൊഴിയാറുണ്ട്. ഒരു ദിവസം നൂറ് മുടിയെങ്കിലും ഒരു വ്യക്തിയുടെ തലയിൽ നിന്നും കൊഴിയുമെന്നാണ് പറയപ്പെടുന്നത്.  മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പ്രധാന മായും വേണ്ടത് പോഷക സമൃദ്ധമായ ആഹാരമാണ്. മുട്ട, കരൾ, കിഡ്നി, കടൽമത്സ്യം , കാരറ്റ്, പച്ചക്കറികൾ തുടങ്ങിയവ മുടിവളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി വേണ്ടുന്ന ഘടകങ്ങളാണ്. വൈറ്റമിൻ ‘സി’ വൈറ്റമിൻ 'ഡി' എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് വേണ്ടത്. സൂര്യപ്രകാശം അമിതമായാൽ മുടിക്ക് ദോഷകരമാണ്. ഇത് തലയോട്ടിയിൽ തകരാറുണ്ടാക്കുന്നു. സൂര്യന്റെ "യുവി' യിൽനിന്ന് സംരക്ഷണം ലഭിക്കുന്ന വസ്തുക്കളാണ് മുടി സംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്. കടുത്ത ചൂടിൽ തല മറയ്ക്കുന്നത് അനുകരണീയമായ കാര്യമത്രെ.
 മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്ന പല വസ്തുക്കളും നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്. അവയെപ്പറ്റിയാണ് താഴെ വിവരിക്കുന്നത്.
 ഉലുവ 
     മനുഷ്യവർഗ്ഗത്തിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നൽകിയിട്ടുള്ള ഒന്നാണ് ഉലുവ. നിരവധി രോഗങ്ങൾക്ക് ഉലുവ ഔഷധമായി ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചിലിനും ഇത് നല്ലൊരു ഔഷധമത്രെ. ഒരുപിടി ഉലുവ വെള്ളത്തിലിട്ട് മൂന്നോ നാലോ മണിക്കൂർ വയ്ക്കുക. ഇത് നന്നായി അരച്ചെടുത്ത് ഷാംപു പോലെ തലയിൽ തേയ്ക്കുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുക. മുടികൊഴിച്ചിലിന് ഫലപ്രദമായ ഒരു ചികിത്സയാണിത്.
എള്ള് 
  എള്ളിന്റെ എണ്ണ നല്ലൊരു ഔഷധമാണ്. അതുപോലെതന്നെ  എള്ളിന്റെ ഇലയും ഔഷധ ഗുണമുള്ളതത്രെ. ഇലയും വേരും മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നു. ഇലയും വേരും പതിനഞ്ചുമിനിറ്റ് സമയം വെള്ളത്തിലിട്ടുവച്ചതിനു ശേഷം ചതച്ചെടുത്ത് മുടിയിൽ തേച്ച് മസാജ് ചെയ്യുക. മുടി നരയ്ക്കുന്നത് തടയാനും ഇതിന് കഴിയുന്നു. 
 ബദാം 
   ബദാംഎണ്ണ (ഒരു സ്പൺ) തേൻ (ഒരു സ്പൺ) മുട്ടയുടെ മഞ്ഞക്കരു (ഒരു മുട്ടയുടെ) എന്നിവ കൂട്ടിക്കലർത്തി ഒരു പേസ്റ്റാക്കുക. ഈ പേസ്റ്റ് തലയിൽ തേച്ച് ഒരു ടൗവൽകൊണ്ട് ഇത് മറച്ചുകെട്ടി അരമണിക്കൂർ ഇരിക്കുക. അതുകഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ ഈ ചികിത്സ നടത്തിയാൽ മുടികൊഴിച്ചിൽ ഇല്ലാതാവുകയും ആരോഗ്യമുള്ള മുടി വളരുകയും ചെയ്യുന്നു.
പുകയിലയും ഒലിവ് എണ്ണയും
 പുരുഷന്മാർക്ക് മുടി കൊഴിയുന്നുണ്ടെങ്കിൽ ഇത് ചികിത്സയായി ഉപയോഗിക്കാം. പുകയിലച്ചെടിയുടെ പൂക്കൾ ശേഖരിച്ച് അവ അരച്ച് പേസ്റ്റാക്കുക. അൽപ്പം ഒലീവ് എണ്ണ ഇതിൽ ചേർക്കണം. ഈ പേസ്റ്റ് മുടികൊഴിയുന്ന ഭാഗങ്ങളിൽ തേച്ച് മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്താൽ കഷണ്ടി മാറി മുടി കിളിർക്കാൻ തുടങ്ങുന്നു.
ഒലിവ് ഓയിൽ മസാജ് 
  നിത്യവും ഒലീവ് എണ്ണ തലയിൽ തേച്ച് മസ്സാജ് ചെയ്താൽ മുടി വളരാൻ തുടങ്ങും. മുടി നരയ്ക്കാതിരിക്കാനും ഇത് കാരണമായിത്തീരും. ഇത് താരൻ വരാതിരിക്കാനും സഹായകമാണ്. ഈ എണ്ണയ്ക്കൊപ്പം ബദാം എണ്ണ കൂടി കലർത്തി തേയ്ക്കാറുണ്ട്.

Friday, 15 January 2021

കസ്തൂരിമാൻ serial 16 January 2021 episode | Asianet serial

 കസ്തൂരിമാൻ serial 16-01-2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക 
kasthooriman serial actress kavya eye care tips
കാഴ്ചയുടെ നിശ്ശബ്ദനായ കളളൻ
  കണ്ണിനെ സംബന്ധിക്കുന്ന രോഗങ്ങളുടെ കൂട്ടത്തിൽ കാഴ്ച നശിപ്പിക്കുന്ന നിശബ്കള്ളൻ എന്ന പേര് സമ്പാദിച്ച രോഗമാണ് ഗ്ലൂക്കോമ. കണ്ണിന്റെ പിൻഭാഗത്തുള്ള സിരാവ്യൂഹത്തെ ഇത് തകരാറിലാക്കുന്നു. തന്മൂലം അത് അന്ധതയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഗ്ലൂക്കോമ കണ്ണിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിന് കാരണമാകുന്നു. അത് പ്രധാനമായും ബാധിക്കുന്നത് കണ്ണിലെ സ്വജന്യമായ രൂപത്തെയാണ്. അത് നിരന്തരമാകുമ്പോൾ ഒരു വ്യക്തി അന്ധതയിൽ എത്തിപ്പെടാൻ സാദ്ധ്യത വളരെയാണ്. നിർഭാഗ്യമെന്നുതന്നെ പറയട്ടെ ഗ്ലൂക്കോമയ്ക്ക് പ്രകടമായ ലക്ഷണങ്ങളോ വേദനയോ ഒന്നും തന്നെയില്ല. പക്ഷേ, അത് നമ്മുടെ നേത്രപടലങ്ങളിൽ കടന്നുകയറി മെല്ലെ മെല്ലെ കാഴ്ചയെ നശിപ്പിച്ചുകളയുന്നു. എന്നാൽ കാഴ്ചയുടെ അവസാനവെട്ടവും ഇല്ലാതാകുമ്പോഴായിരിക്കും നാം അവനെ തിരിച്ചറിയുക.
അതുകൊണ്ടാണ് ഗ്ലൂക്കോമയെ കാഴ്ചയുടെ നിശ്ശബ്ദനായ കള്ളൻ എന്ന് വിളിക്കുന്നത്.
ഇതിന് പരിഹാരമെന്നത് ഏതെങ്കിലും തരത്തിൽ കാഴ്ചയുടെ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾതന്നെ സീനിംഗിന് വിധേയമാകുക എന്നതാണ്. സീനിംഗിൽ ഗ്ലൂക്കോമയുടെ തുടക്കം കണ്ടെത്താം. അങ്ങനെ ഒരു പ്രശ്നമില്ലെങ്കിൽ ആശ്വസിക്കാം. ഈ രോഗത്തെ സംബന്ധിച്ചുള്ള ദൗർഭാഗ്യകരമായ കാര്യം ഇനിയും ഇതിനെ സംബന്ധിച്ച് നല്ല രീതിയിലുള്ള ക്ലിനിക്കൽ പഠനങ്ങൾ നടന്നിട്ടില്ലെന്നുള്ളതാണ്. പിന്നെ പോഷകസമൃദ്ധമായ ആഹാരചര്യകളിലൂടെ ഗ്ലൂക്കോമയെ ഒരുപരിധിവരെ തടയിടാൻ കഴിയും. പൊതുവെ ആരോഗ്യമുള്ള ശരീരത്തിൽ ഗ്ലൂക്കോമയുടെ സാദ്ധ്യത വിരളമായേ കാണുന്നുള്ളൂ. അടുത്തിടെ നടന്നൊരു പഠനം സൂചിപ്പിക്കുന്നത് ഉയർന്ന രക്ത സമ്മർദ്ദം ഇൻട്രാ ഓക്കുലർ പ്രഷറിലേക്ക് ഉയർത്തപ്പെടുമ്പോൾ ഗ്ലൂക്കോമയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്നാണ്. ഇതിന് അനുബന്ധമായി ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്ന ഇൻസുലിനെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. ഇതിന് പ്രതിവിധിയായി ഡോക്ടർമാർ പറയുന്നത് സമതുലനമായ ആഹാരങ്ങൾ നമ്മൾ നിത്യമായി ഉപയോഗിക്കുകയാണെങ്കിൽ ഇൻട്രാ ഓക്കുലർ പ്രഷറിനെ നിയന്തിക്കാനാകുമെന്ന് മാത്രമല്ല, ഗ്ലൂക്കോമക്കെതിരെ പ്രതിരോധം സൃഷ്ടിക്കാനാകുമെന്നുമാണ്. മനസ്സിന്റെ നിയന്തണംകൊണ്ട് ഏത് ശാരീരിക രോഗത്തേയും വരുതിയിലാക്കാൻ കഴിയുമെന്നാണ് സാധാരണ പറയുക. അതിന് യോഗ ശീലമാക്കുന്നത് നല്ലതാണ്. മുമ്പ് പലരും പറഞ്ഞിട്ടുള്ളതാണ് നിത്യവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുകയെന്നത്. ജലം ശരീരത്തിൽ വഴക്കങ്ങൾ സൃഷ്ടിക്കുന്നു; അതുപോലെ കണ്ണിന്റെ നിശ്ചലാവസ്ഥയ്ക്ക് പരിഹാരം കൂടിയാണ്.  ഏതായാലും ഗ്ലൂക്കോമയ്ക്കെതിരെ ശ്രദ്ധയും പ്രതിരോധവും നമുക്ക് ആവശ്യമാണ്. അതിലേക്കുള്ള ചില നിർദ്ദേശങ്ങൾ ഇവയാണ്. 40 വയസ്സ് കഴിഞ്ഞവർ ഇടയ്ക്കിടെ കണ്ണ് സ്ക്രീൻ ടെസ്റ്റിന് വിധേയമാക്കുക. ഗ്ലൂക്കോമ കുടുംബത്തിൽ പാരമ്പര്യമായി വന്നിട്ടുണ്ടോ എന്ന് കണ്ടെത്തുക. തൈറോയിഡ് രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം ഇതിന് അടിപ്പെട്ടിട്ടുള്ളവർ കണ്ണിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തുക. വന്ധീകരണ മരുന്നുകൾ കഴിക്കുന്നവർ കാഴ്ചയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടങ്കിൽ ശ്രദ്ധിക്കുക. തെളിഞ്ഞ പ്രകാശത്തിലേക്ക് നോക്കുമ്പോൾ പല വർണ്ണവലയങ്ങൾ കാണുന്നെങ്കിൽ കണ്ണ് പരിശോധനയ്ക്ക് വിധേയമാക്കുക. ആസ്ത്മ, ഉറക്കം, ഉത്കണ്ഠ, തളർച്ച, പാർക്കിൻസോണിസം എന്നിവയ്ക്ക് മരുന്നുകൾ കഴിക്കുന്നവർ കാഴ്ച പ്രശ്നമാകുമ്പോൾ അടിയന്തിരമായി കണ്ണ് പരിശോധിക്കേണ്ടതാണ്. കണ്ണിന് മുറിവേറ്റവരും കണ്ണിൽ പാടമൂടുന്നവരും നിരന്തരമായി തലവേദന അനുഭവപ്പെടുന്നവരും ഗ്ലൂക്കോമയ്ക്കെതിരെ പ്രതിരോധമാർഗ്ഗം സ്വീകരിക്കേണ്ടതാണ്

പൗർണമി തിങ്കൾ serial 16 January 2021 episode | Asianet serial

  പൗർണമി തിങ്കൾ serial 16-01-2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു click  ചെയ്യുക 
 pournami thinkal serial actress long life tips
ദീർഘായുസ്സിന് ചില എളുപ്പവഴികൾ
ചിലർ പറയാറില്ലേ "മരണം അവളെ ധന്യയാക്കി  മഹത്തരമാക്കി'യെന്നുമൊക്കെ. പക്ഷേ, മരണത്തിലേക്ക് അവരെ നയിക്കുന്നതിനുമുമ്പ് അനുഭവിച്ച  രോഗാതുരമായ അവസ്ഥകളെ ആരും കാര്യമാക്കാറില്ല. ഏത്  നേട്ടങ്ങളെക്കാളും മികച്ച
താണ് രോഗരഹിതമായ ജീവിതം. അതിലേക്ക് എളുപ്പവഴികൾ പറഞ്ഞുതരാം.
 നിത്യവും 10,000 അടിയെങ്കിലും നടത്തം ശീലമാക്കുക.
 പഞ്ചസാരയോ തത്തുല്യമായി അത് ഇടക ലർത്തിയ പാനീയങ്ങളോ ഒഴിവാക്കുക. കൊഴുപ്പ് അധീകരിച്ച ഭക്ഷ്യവസ്തുക്കൾ,ധാന്യങ്ങൾ
എന്നിവയ്ക്കുനേരെ 100 ശതമാനവും "നോ' എന്ന വാക്കു  പയോഗിക്കുക. 
 ധ്യാനത്തിലാണ് കാര്യം.  നിത്യവും 12 മിനിറ്റെങ്കിലും
 ധ്യാനത്തിന് ചെലവഴിക്കുക. 
 മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ താനൊരു
വാളണ്ടിയർ എന്ന ധാരണ പുലർത്തുക. ധാരണപുലർത്തിയാൽ മാത്രം പോരാ. പ്രവർത്തിക്കുകയും വേണം. എന്നാലേ രാത്രിയിൽ  ഉറങ്ങാൻ കിടക്കുമ്പോഴെങ്കിലും മനസ്സ് ധന്യമാകൂ. ആ ധന്യതയാണ് ആരോഗ്യത്തിന് പ്രചോദനം.
എല്ലാവരോടും, അത് സുഹൃത്തുക്കളായാലും കുടും ബക്കാരായാലും, എന്തിന് വളർത്തുമൃഗങ്ങളോടായാലും ആത്മബന്ധം നിലനിർത്താൻ
ശ്രമിക്കുക. ഈർഷ്യ, പക,വെറുപ്പ് എന്നിവ ചിന്തയെ
അനാരോഗ്യകരമായി ബാധിക്കാം. തുടർന്ന് ശരീരത്തെയും.
ഇത്തരം അഞ്ച് നിർദ്ദേശങ്ങൾ പാലിക്കാൻ നിങ്ങൾക്ക് 
മടിയില്ലെങ്കിൽ നിങ്ങളുടെ  ജീവിതം യൗവ്വനയുക്തവും  ആരോഗ്യപ്രദവുമായിരിക്കും.

സാന്ത്വനം വീട്ടിലെ മരുമകൾ അഞ്ജലിയുടെ വിശേഷങ്ങൾ -Santwanam serial Actress Gopika Interview

 അഭിനയം എന്താണെന്ന് പോലും അറിയാത്ത പ്രായത്തിലാണ് ഗോപിക സിനിമയിലെത്തിയത്. ബാല താരമായി തിളങ്ങിയെങ്കിലും എന്നെങ്കിലുമൊരിക്കൽ നായികയായി തിരികെയെത്തുമെന്നോ കൈയടികൾ സ്വന്തമാക്കുമെന്നോ അവൾ മനസിൽ കരുതിയിരുന്നില്ല. പതിയെ അഭിനയം വിട്ട് പഠനത്തിന്റെ തിരക്കുകളിലേക്കായി ശ്രദ്ധ. ഒടുവിൽ, പഠിച്ച് ഡോക്ടറായപ്പോഴേക്കും ഗോപികയെ തേടി പിന്നെയും അവസരങ്ങളെത്തി. ഇത്തവണ പക്ഷേ, മിനിസ്റ്റീനായിരുന്നു തട്ടകമെന്ന് മാത്രം. 

"സാന്ത്വനം' വീടിനെയും മരുമകൾ അഞ്ജലിയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോൾ ഗോപികയും ഹാപ്പിയാണ്.  "ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതൊക്കെ. എല്ലാവരും നല്ല അഭിപ്രായം പറയുന്നു, നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ പറ്റി, അങ്ങനെ സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ അമ്മ ഈ സീരിയലിന്റെ തമിഴ് സ്ഥിരമായി കാണുമായിരുന്നു. ഇങ്ങനെയൊരു അവസരം വന്നപ്പോൾ നന്നായി പെർഫോം ചെയ്യാനുള്ള അവസരമുണ്ടെന്ന് അമ്മയാണ് ആദ്യം പറഞ്ഞത്. അതിലെ മുല്ല എന്ന കഥാപാത്രത്തെ കണ്ടിട്ടുണ്ടെങ്കിലും ഇമിറ്റേറ്റ് ചെയ്യാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിപ്പോൾ സ്വന്തം രീതിക്ക് ചെയ്യാൻ കഴിയുന്നതിന്റെ സംതൃപ്തിയുണ്ട്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതിന്റെ സന്തോഷം വേറെയും. അഞ്ജലിയെ പ്രേക്ഷകർ ഹൃദയത്തിലാണ് സ്വീകരിച്ചത്'.  ഗോപിക മനസുതുറക്കുന്നു. 

അഞ്ജലി കൃട്ടാണ്, ഗോപികയും

അഞ്ജലിയെ കുറിച്ച് കേട്ടപ്പോൾ തന്നെ ഇഷ്ടമായി. പക്ഷേ, അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോയെന്ന കാര്യത്തിൽ സംശയമായിരുന്നു. തുടക്കത്തിൽ നല്ല ബബ്ലിയായിട്ടുള്ള കഥാപാത്രമായിരുന്നു. ഇപ്പോൾ കുറച്ച് കരച്ചിലും വാശിയും ദേഷ്യവുമൊക്കെയാണ് കക്ഷിക്ക്. ഇതിന് മുന്നേ ചെയ്തതൊക്കെ പാവം കഥാപാത്രങ്ങളാണ്. "കബനി'യിൽ ശോകനായികയായിട്ടായിരുന്നു.  പക്ഷേ, അഞ്ജലി അതിൽ നിന്നൊക്കെ വ്യത്യസ്തയാണ്. എല്ലാ ഇമോഷൻസും നന്നായി കാണിക്കാൻ പറ്റന്നുണ്ട്. സാധാരണ ഒരു പെൺകുട്ടിക്ക് ഉണ്ടാകുന്ന എല്ലാ ഫീലിംഗ്സും കാണിക്കുന്നുണ്ട്. എനിക്കും ഒത്തിരിയിഷ്ടമുള്ള കഥാപാത്രമാണ് അഞ്ജലി.

ഞാൻ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. അതുപോലെയാണ് ശരിക്കുള്ള അഞ്ജലിയും. ഇപ്പോൾ കഥയിൽ കുറച്ച് മാറ്റങ്ങൾ വന്നതുകൊണ്ടാണ് സങ്കടം അഭിനയിക്കേണ്ടി വരുന്നത്. എന്റെ സുഹൃത്തുക്കളൊക്കെ പറയാറുണ്ട് നിനക്ക് പറ്റിയ കഥാപാത്രത്തെ കിട്ടിയത് ഇപ്പോഴാണെന്ന്. ലൊക്കേഷനിലായാലും എപ്പോഴും കലപിലസംസാരിക്കുന്നയാളാണാൻ. ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റില്ല. എപ്പോഴും ലൈവായി നിൽക്കാനാണ് ഇഷ്ടം. ഓടി നടക്കും. എല്ലാവരോടും വർത്തമാനം പറഞ്ഞിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ടാകാം ആക്ഷൻ പറയുമ്പോഴും വലിയ ടെൻഷനില്ലാതെ കാമറയ്ക്ക് മുന്നിൽ പോയി നിൽക്കാൻ പറ്റുന്നത്. എല്ലാവരും നമുക്കറിയുന്ന ആൾക്കാരാണല്ലോ. ഷോട്ട് റെഡിയായി എന്ന് പറയുമ്പോൾ പോയി അഭിനയിക്കുകയും തിരികെ വന്ന് ഒറ്റയ്ക്കിരിക്കാനും എനിക്ക് പറ്റാറില്ല. ലൊക്കേഷൻ കംഫർട്ടായതുകൊണ്ടാണ് അഭിനയം എളുപ്പമാകുന്നത്. 

വീണ്ടുമെത്തിയ ദൈവനിയോഗം

സ്വപ്നം സഫലമാകുമ്പോഴുണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോൾ തോന്നുന്നത്. ഏതൊരു ആർട്ടിസ്റ്റം കൊതിക്കുന്ന അവസരമാണിത്. ചിപ്പി ചേച്ചിയാണ് ഈ സീരിയൽ നിർമ്മിക്കുന്നത്. ഒരു വർഷം മുന്നേ ഞാൻ അവരുടെ പ്രൊഡക്ഷൻസിന്റെ ഒരു ഓഡിഷനിൽ പങ്കെടുത്തിരുന്നു.  കബനിയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് വാനമ്പാടിയുടെ കൺട്രോളർ ചിപ്പിചേച്ചിയുടെ പ്രൊഡക്ഷൻസിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ പറയുന്നത്. അന്ന്

ഞാനും അനിയത്തിയുമുണ്ട്. പക്ഷേ, ഞങ്ങൾ ഡേറ്റില്ലെന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞതാണ്. പക്ഷേ ആ ചേട്ട ൻ തന്നെയാണെന്ന് പങ്കെടുക്കൂവെന്ന് പറഞ്ഞ് നിർബന്ധിച്ചത്. അതിൽ അവസരം കിട്ടി. പക്ഷേ, അപ്പോഴേക്കും കബനിയുടെ ഷൂട്ട് തുടങ്ങിയിരുന്നു. അങ്ങനെ അന്നന്റെയ്യാൻ പറ്റിയില്ല. നല്ലൊരവസരം വന്നിട്ട് വിട്ടുകളഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി. കബനി കഴിഞ്ഞ സമയത്ത് വീണ്ടും അതേ അവസരം വന്നു. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ലോക് ഡൗൺ സമയത്ത് പല ഓഫറുകളും സീരിയലിൽ നിന്ന് വന്നിരുന്നു. ഏത് ചെയ്യണമെന്ന് ആലോചിക്കുന്ന സമയത്താണ് ഇതിയോഗം പോലെ വീണ്ടുമെത്തിയത്. കഥ കൊണ്ടും ടീം കൊണ്ടും പ്രൊഡക്ഷൻ കൊണ്ടും സാന്ത്വനം അടിപൊളിയാണ്. 

ഡോക്ടറാണ്, നായികയും 

  എന്റെ പ്രൊഫഷൻ അഭിനയമാണോ ഡോക്ടറാണോയെന്ന് ചോദിച്ചാൽ കുഴയും. പഠിച്ചത് ബി.എ.എം.എസ് ആണ്. കോഴ്സ് കഴിഞ്ഞിട്ട് രണ്ട് വർഷമായി. പക്ഷേ, പ്രാക്ടീസൊന്നും ചെയ്യുന്നില്ല. പഠിച്ച് കഴിഞ്ഞ് പി.ജിക്ക് പ്രിപ്പയർ ചെയ്യുന്ന സമയത്താണ് കബനിയിലേക്ക് വിളിക്കുന്നത്. ആദ്യം അവസരം വന്നത് അനിയത്തിക്കാണ്. "കബനി'യിലെ പത്മിനിയെന്ന കുറുമ്പും കുസൃതിയുമൊക്കെയുള്ള കഥാപാത്രത്തെയാണ് അവൾക്ക് കിട്ടിയത്.

ആ സമയത്ത് എന്റെ കാര്യത്തിൽ അഭിനയമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ല. പഠിത്തം കഴിഞ്ഞു, ഇനി ജോലി എന്നരീതിക്കായിരുന്നു കണക്കുകൂട്ടലുകളെല്ലാം. കബനി ടീം അനിയത്തിയുടെ ഫോട്ടോസ് അയക്കാൻ പറഞ്ഞപ്പോൾ അച്ഛന്റെ ഫോണിൽ കിടന്നഫോട്ടോസ് അയച്ചുകൊടുത്തു. അതിൽ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോസുമുണ്ടായിരുന്നു. അതുകണ്ടിട്ടാണ് എന്നെ കബനിയാകാൻ ക്ഷണിക്കുന്നത്. അങ്ങനെ ഒട്ടും  പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു തിരിച്ചു വരവ് സംഭവിച്ചതെന്ന് പറയാം. കബനിയ വിഷമിപ്പിച്ചാൽ തിരിച്ചു ചോദിക്കുന്ന കഥാപാത്രമാണ് അതിലെ പത്മിനി. ജീവിതത്തിലും ഞങ്ങൾ അങ്ങനെയാണ്. അവൾ തന്നെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടും. എപ്പോഴും കൂടെ നിൽക്കുന്ന ആള് മൂന്ന് വയസിന്റെ വ്യത്യാസമുണ്ടെങ്കിലും കൂട്ടുകാരെപോലെയാണ് ഞങ്ങൾ. എം ടെക്കിന് പഠിക്കുകയാണ് കക്ഷിയിപ്പോൾ. അനിയത്തിയെ വിട്ടിട്ട് ഇപ്പോൾ ഒറ്റയ്ക്ക് ചെയ്യുന്ന സീരിയലാണിത്. 

ലാലേട്ടന്റെ മക്കളാണ് ഞങ്ങൾ

 അഭിനയത്തെ കുറിച്ച് ഒന്നുമറിയാത്ത പ്രായത്തിലാണ് സിനിമയിലെത്തിയത്. "ശിവ'ത്തിൽ ബിജുമേനോന്റെ മകളായിട്ടാണ് അഭിനയിച്ച തുടക്കം കുറിച്ചത്. ഓഡിഷൻ ഒന്നും ഇല്ലാതെയാണ് അന്നെത്തിയത് എന്നതായിരുന്നു വലിയൊരു ഭാഗ്യം. അന്ന് അച്ഛനും അമ്മയുമായിരുന്നു അഭിനയം ഇഷ്ടപ്പെട്ടിരുന്നവർ. ആറ് സിനിമകളിൽ അഭിനയിച്ചു. പത്തിൽ പഠിക്കുമ്പോഴാണ് സീരിയലിൽ ആദ്യമായി അഭിനയിക്കുന്നത്, അമ്മത്തൊട്ടിൽ. അതുകഴിഞ്ഞ് പഠിത്തത്തിലായി മുഴുവൻ ശ്രദ്ധയും. ഇത് മൂന്നാമത്തെ സീരിയലാണ്. "കബനി'യിലൂടെയാണ് ടൈറ്റിൽ വേഷം ചെയ്തു തുടങ്ങിയത്. അനിയത്തിയും ഞാനും അതിലും ഒന്നിച്ചു.

ഇപ്പോഴും പലരും ചോദിക്കാറുണ്ട് ലാലേട്ടന്റെ മകളായിട്ട് അഭിനയിച്ച കുട്ടിയല്ലേയെന്ന്. ഇത്രയും വർഷം കഴിഞ്ഞിട്ടും അങ്ങനെ കേൾക്കുമ്പോൾ സന്തോഷമുണ്ട്. അതിന് വി .എം വിനുസാറിനോടാണ് നന്ദി പറയുന്നത്. അദ്ദേഹ ബാലേട്ടനിൽ അവസരം തരുന്നത്. അന്നത്തെ ആ മുഖം മാറിയിട്ടില്ല. ഉയരം വച്ചെന്ന് മാത്രമേയുള്ളുവെന്ന് പലരും പറയാറുണ്ട്. ഞാനും അനിയത്തിയും ഒന്നിച്ചായിരുന്നു അതിലും അഭിനയിച്ചത്.

 തിരിച്ചു വന്നപ്പോൾ കബനിയിലും അവൾക്കൊപ്പം അഭിനയിക്കാൻ പറ്റിയത് വലിയ ഭാഗ്യമായി. സാന്ത്വനത്തിൽ ഞങ്ങൾ ഒന്നിച്ചില്ലെങ്കിലും എന്റെ കൂടെകക്ഷിയും ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. അതാണ് സമാധാനം. 

ശിവാഞ്ജലി ട്രെൻഡിംഗാണ് 

 ലൊക്കേഷൻ അടിപൊളിയാണ്. ആദ്യ ദിവസമാക്ക എനിക്ക് നല്ല ടെൻഷനായിരുന്നു. എനിക്ക് പരിചയമില്ലാത്ത ലൊക്കേഷനും വീട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ വിഷമവുമൊക്കെയായി ആകെയൊരു അവസ്ഥയായിരുന്നു. പക്ഷേ, ലൊക്കേഷനിൽ എല്ലാവരും ചേർന്ന് അത മാറ്റിയെടുത്തു. അച്ഛനായിട്ട് അഭിനയിക്കുന്ന യതി അങ്കിളും അമ്മയായിട്ട് വരുന്ന ദിവ്യ ചേച്ചിയുമൊക്കെ നല്ലകെയറിംഗും സ്നേഹവുമാണ്. സംവിധായകൻ ആദിത്യൻ സാറിനെ കുറിച്ച് പറയാതിരിക്കാനാകില്ല. നമ്മൾ എത്രതെറ്റിച്ചാലും വഴക്ക് പറയില്ല. വളരെ കൂളാണ്. ആർട്ടിസ്റ്റ് ഒരിക്കലും ടെൻഷനാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കും. അതുപോലെ, ചിപ്പി ചേച്ചിയും നല്ല കൂട്ടാണ്. നന്നായി ചെയ്യുമ്പോഴൊക്കെ വിളിച്ച് അഭിനന്ദിക്കാൻ ചേച്ചി മടിക്കില്ല. എല്ലാവർക്കും ഇഷ്ടമാണ് ഗോപികയുടെ പെർഫോമൻസ് എന്ന് പറഞ്ഞു രഞ്ജിത്തസാർ ഒരിക്കൽ മെസേജിട്ടു. അവാർഡിട്ടിയതു പോലെയായിരുന്നു ആ വാക്കുകൾ. ഞാൻ നന്നായി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രമുള്ളതല്ല. ഫുൾ ക്രൂവിനാണ്. കാമറയ്ക്ക് മുന്നിലും പിന്നിലും നിൽക്കുന്ന ഓരോരുത്തരോടും അതിന്റെ കടപ്പെട്ടിരിക്കുന്നു.

ചിപ്പി ചേച്ചിയായാലും രഞ്ജിത്ത് സാറായാലും നമ്മൾ ഹാപ്പിയല്ലേയെന്ന് എപ്പോഴും ഉറപ്പു വരുത്തും. നമ്മൾ കoഫർട്ട് ആയില്ലെങ്കിൽ നമ്മുടെ നൂറ് ശതമാനം കൊടുക്കാനാവില്ലല്ലോ. അതുകൊണ്ട് തന്നെ ആ വൈബ് എപ്പോഴും നമുക്കിടയിൽ നിലനിറുത്താൻ അവർ ശ്രദ്ധിക്കാറുണ്ട്. ലൊക്കേഷൻ മൊത്തം ഫാമിലി ഫീലാണ്. എല്ലാവരോടും അടുപ്പമാണ്. രാജീവേട്ടൻ ശരിക്കും എനിക്ക് ചേട്ടനെ പോലെയാണ്. ഷൂട്ട് കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങളുടെയെല്ലാവരുടെയും രീതി.

"ശിവാഞ്ജലി' ജോഡി ഇപ്പോൾ യുട്യബിൽ ട്രെൻഡിംഗാണ്. ആദ്യ സീൻ ചെയ്യുന്നതുമുതൽ പ്രേക്ഷകർ നല്ല സപ്പോർട്ട് തന്നിരുന്നു. കല്യാണത്തിന് മുന്നേ അഞ്ചോ ആറോ സീനിലേ ഞാനും ശിവനായി എത്തുന്ന സജിൻ ചേട്ടനും ഒന്നിച്ചു വന്നിട്ടുള്ളൂ. ഇപ്പോൾ ഞങ്ങൾക്കിടയിലെ അടിയാണ് കാണിക്കുന്നത്. എന്നിട്ടും പ്രേക്ഷകർക്ക് ജോഡി വലിയ ഇഷ്ടമാണ്.

കോഴിക്കോടാണ് വീട്. അച്ഛൻ അനിൽകുമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ബീന വീട്ടമ്മയാണ്. അനിയത്തി കീർത്തനയും അഭിനേത്രിയാണ്


കണ്ണൻറെ രാധ serial 16 January 2021 episode | Asianet serial

 കണ്ണൻറെ രാധ serial 16-01-2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക 
kannathe radha serial actress health care tips
അമിത ശുചിത്വം അപകടത്തിലേക്ക്
പാടവരമ്പത്തും, വയലുകളിലും വെള്ളത്തിലും ഒക്കെയായി കളിച്ചുതിമിർത്ത ബാല്യങ്ങളായിരുന്നു നമ്മുടെ മുൻഗാമികളുടേത്. ചെളിയെന്നോ മറ്റോ നോക്കാതെ ഫുട്ബോൾ കളിക്കുക, ഓടിപ്പിടുത്തം, കള്ളനും പോലീസും അങ്ങനെ കളികൾക്ക് ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു. കാലം കടന്നുപോകുന്നതിനനുസരിച്ച് ജീവിത നിലവാരങ്ങൾക്കും വ്യതിയാനം സംഭവിച്ചു. നിലവാരം കൂടുന്നതിന് അനുസൃതമായി സുഖസൗകര്യങ്ങളും വർദ്ധിച്ചു.  കാലക്രമേണ ഈ തലമുറക്കാർ തങ്ങളുടെ കുട്ടികളെ വേറൊരു അന്തരീക്ഷത്തിലേക്ക് മാറ്റിനട്ടു. വൃത്തിയും വെടിപ്പുമുള്ള ടെന്നീസ് കോർട്ടുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നീന്തൽക്കുളങ്ങൾ, എ.സി. കളിസ്ഥലങ്ങൾ, വീഡിയോ ഗെയിമുകൾ, പ്ലേ സ്റ്റേഷനുകൾ എന്നിവ പഴയ കളികളുടെ സ്ഥാനം കൈയേറി. കൂട്ടത്തിൽ ഇവരുടെ ആരോഗ്യവും അവതാളത്തിലാകാൻ തുടങ്ങി. കൂടുതൽ വൃത്തിയുള്ള അന്തരീക്ഷം, കുടിവെള്ളം, പകർച്ചവ്യാധികളിൽ നിന്നുമുള്ള പ്രതിരോധം, ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിലേക്കുള്ള ജീവിതമാറ്റം, ഇതെല്ലാം നല്ലതുതന്നെ. പക്ഷേ, ഇതിന്റെയൊക്കെ അനന്തരഫലമോ അൾസിമേഴ്സ് പോലുള്ള ഭയാനകമായ അവസ്ഥയിലേക്കുവരെ എത്തിപ്പെടാം എന്ന സ്ഥിതിവിശേഷം.
നല്ലതും അല്ലാത്തതുമായ ബാക്ടീരിയകൾ നമ്മുടെ ശരീരത്തിനാവശ്യമുണ്ട്. അമിതശുചിത്വം ശരീരത്തിനാവശ്യമുള്ള പ്രതിരോധശക്തിയുള്ള ബാക്ടീരിയകളുടെ സാന്നിദ്ധ്യത്തിനാണ് വിലങ്ങുതടിയാകുന്നത്. വൈറ്റ് ബെഡ് സെല്ലുകളാണ് നമ്മുടെ ശരീരത്തിന് പ്രതിരോധശക്തി നൽകുന്നത്. അമിതമായ ശുചിത്വം ഇവയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ചെറിയ ചെറിയ അലർജിയും രോഗങ്ങളും സന്തതസഹചാരികളാകുന്നു. അതിനാൽ കുട്ടികളെ പ്രകൃതിയുടെ വഴിയിലൂടെതന്നെ മുന്നോട്ടുനയിക്കേണ്ടതാണ്. പ്രതിരോധശക്തി വീണ്ടെടുത്തുകൊണ്ട് അവർ വളരട്ടെ.

മനംപോലെ മംഗല്യം 16 January 2021 Episode | Zee Keralam

 മനംപോലെ മംഗല്യം 16-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
 
Manampole Mangalyam serial actress foot care tips 
നല്ല കാൽ പാദങ്ങൾക്ക് 
* നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് ശ്വസിക്കാൻ അവസരം നൽകുക. 
* പാദരക്ഷകൾ ധരിക്കാതെ ദിവസവും കുറെ സമയമെങ്കിലും നടക്കുക.
* കഴിയുന്നതും ഫ്ളാറ്റ് ഹീൽസുള്ള പാദരക്ഷകൾ ധരിക്കുക. 
* ഓപ്പൺ ലതർ ഷൂസ് സാൻഡൽസ് തുടങ്ങിയവ ഉപയോ ഗിക്കുന്നതാണ് നല്ലത്. 
* അഞ്ച് സെന്റീമീറ്ററിൽ കൂടുതൽ ഹീൽസുള്ള ഷൂസ് ഉപയോ ഗിക്കരുത്. 
* പാദരക്ഷകൾ വൈകുന്നേരങ്ങളിൽ വാങ്ങുക.
* കാൽപ്പാദത്തെക്കാൾ ഒരിഞ്ച് നീളമുള്ള പാദരക്ഷകൾ വാങ്ങുക.
* പ്ലാസ്റ്റിക്ക് ഷൂസ് വാങ്ങരുത്.
* ഇടുങ്ങിയ പാദരക്ഷകൾ കൂടുതൽ സമയം ധരിക്കരുത്. ഇവ രക്തയോട്ടത്തെ മന്ദീഭവിപ്പിക്കും.
വേനലിനെ ചെറുക്കാൻ  18 കൽപ്പനകൾ
1. സാധാരണയായി വേനൽക്കാലത്ത് ചൂട് കൂടുതലായിരിക്കുമെന്നതുകൊണ്ട് രാവിലെ പത്തുമുതൽ വൈകിട്ട് നാലുമണിവരെ ശരീരത്തിന് വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 
2. ക്ഷീണമുണ്ടാവുമ്പോൾ കണ്ണുകളിൽ റോസ് വാട്ടർ തളിക്കുക. നവോന്മേഷം വീണ്ടെടുക്കാം. 
3. തണ്ണിമത്തൻ ജ്യൂസിനൊപ്പം അൽപ്പം ചെറുനാരങ്ങാനീര്, പുതിനയില, തേൻ എന്നിവ ചേർത്ത് കുടിക്കുക. വേനൽചൂടിനെ അതിജീവിക്കാനുള്ള ബെസ്റ്റ് ജ്യൂസാണിത്. 
4. വാട്ടർകൂളറിൽ രാമച്ചവേര് വെച്ചാൽ കാറ്റിന് കുളിർമ്മയും നല്ല സുഗന്ധവുമുണ്ടാവും. 
5. ലൈറ്റുകൾ, കമ്പ്യൂട്ടർ, സ്റ്റീരിയോ, ടി.വി. എന്നീ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഓഫ് ചെയ്ത് വെച്ചാൽ മുറിയിലെ അനാവശ്യമായ ചൂട് കുറയും. 
6. നിത്യവും ഭക്ഷണത്തിൽ പാവയ്ക്കാ ഉൾപ്പെടുത്തിയാൽ വേനൽക്കാലത്ത് സർവ്വസാധാരണമായിട്ടുണ്ടാവുന്ന ഉദരസംബന്ധമായ ഇൻഫെക്ഷനുകളെ തടയാം . 
7. ടൂവീലറിൽ പതിവായി യാത്രചെയ്യുന്നവർ വീട്ടിൽ തിരിച്ചെത്തിയാലുടൻ അൽപ്പം തൈരും തേനും കുഴച്ച് മുഖത്ത് പുരട്ടിയാൽ മുഖചർമ്മം കറുക്കുകയില്ല.
8. ചെറുനാരങ്ങാനീരിനോടൊപ്പം പഞ്ചസാരയ്ക്ക പകരം ഉപ്പു ചേർത്ത് കുടിച്ചാൽ ദാഹം ശമിക്കും. 
9. ദിവസവും ഒരു കപ്പ് പാൽ കുടിച്ചാൽ ഉഷ്ണത്താൽ ശരീരത്തിലുണ്ടാവുന്ന അസ്വസ്തത കുറയും. 
10. തൈര് പാത്രത്തിൽ ഒരു ചെറിയ കഷണം തേങ്ങാ ഇട്ടുവെച്ചാൽ തൈര് അധികം പുളിക്കാതിരിക്കും .
11. ചെടിച്ചട്ടിയിലെ ചെടികൾക്ക് വെള്ളമൊഴിച്ച ശേഷം മണ്ണ് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടിവെച്ചാൽ ചെടിയിൽ ഈർപ്പം നിലനിൽക്കും. 
12. കിടക്കമുറി കുളിർമ്മയുള്ളതാക്കാൻ ഒരു പൊടിക്കെ. ഫാനിൽ ഒരു ഈറൻ തുണി (കൊടി) കെട്ടിയിട്ട് ഫാൻ ഓൺ ചെയ്യുക. മുറിക്കുള്ളിൽ കുളിര് പടരും. 
13. ടെറസ്സിൽ ചെടികൾ വെച്ചാൽ വീടിനകത്ത് കുളിർമ്മയുണ്ടാവും.  14. ഇഡ്ഡലിക്കും ദോശയ്ക്കുമുള്ള മാവ് അരച്ച ഉടൻ തന്നെ ഫ്രിഡ്ജിൽ എടുത്തുവെയ്ക്കുക. ആവശ്യത്തിനുള്ള മാവുമാത്രം എടുത്ത് പുളിപ്പിച്ചാൽ മാവ് ഈ വേനൽക്കാലത്ത് നാലുദിവസംവരെ പുളിക്കാതിരിക്കും.
15. വീട്ടമ്മമാർ കൂടുതൽ ആയാസമുള്ള ജോലികൾ അതിരാവിലെയോ വൈകിട്ടോ ചെയ്യുക.
16. വിയർപ്പ് കുരു, ഉഷ്ണക്കുരു എന്നിവയിൽ പന നൊങ്കിന്റെ മാംസഭാഗംകൊണ്ട് തേച്ചാൽ കുരുക്കൾ പെട്ടെന്ന് മാറും. 
17. വിയർപ്പുകുരു വന്നാൽ കുളിക്കുന്നതിനുമുമ്പായി മോര് തടവി ഉണങ്ങിയശേഷം കുളിച്ചാൽ വിയർപ്പുകുരു ഉണ്ടാവില്ല. 
18. വേനൽക്കാലത്ത് വീട്ടിലെ ചെടികൾക്ക് നിർബന്ധമായും വൈകുന്നേരങ്ങളിലും വെള്ളം ഒഴിക്കണം.  

പൂക്കാലം വരവായി 16 January 2021 Episode | Zee Keralam

 പൂക്കാലം വരവായി 16-01-2021 Episode

 
സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
pookkalam varavayi serial actress health and beauty tips
ആരോഗ്യ-സൗന്ദര്യ ടിപ്സ്
 ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് പനംകരുപ്പെട്ടി. ആസ്തമാ, ഡസ്റ്റ് അലർജി, ജലദോഷം, കഫശല്യം എന്നീ രോഗങ്ങളുള്ളവർ ചുക്കും തിപ്പലിയും കരുപ്പെട്ടി ചേർത്ത് അൽപ്പം സേവിച്ചുപോന്നാൽ ഈ രോഗങ്ങളിൽനിന്നും മുക്തി നേടാൻ കഴിയും. മാത്രമല്ല മാർക്കറ്റിങ്ങ് പോലുള്ള ജോലികളിൽ വ്യാപൃതരായിട്ടുള്ളവർ ഇത് സേവിച്ചാൽ ദിവസം മുഴുവൻ പൊടി, അശുദ്ധമായ കാറ്റ്, പരിസരമലിനീകരണം എന്നിവയാൽ ശരീരത്തിനുണ്ടാവുന്ന ദോഷങ്ങൾ അകലും.
ചെറിയ ഉള്ളി, തക്കാളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, കൊത്തമല്ലി എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർദ്ധിക്കും. രണ്ടോ, മൂന്നോ കുരുമുളക് വെറ്റിലയിൽ ചുരുട്ടി ചവച്ച്, നീരിറക്കിയാലും ഫലം കിട്ടും. 
 നെല്ലിക്കയുടെ പൊടി ചൂടുവെള്ളത്തിൽ കലക്കി ദിവസവും ഒരു നേരം കുടിച്ചുപോന്നാൽ പൊണ്ണത്തടി കുറയും.
 കശകശ, മഞ്ഞൾ എന്നിവ അരച്ച് പനിനീരിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി ദിവസവും ഒരുനേരം മുഖത്ത് പൂശി വെള്ളംകൊണ്ട് കഴുകിയാൽ മുഖത്തുള്ള കറുത്ത പുള്ളികൾ അപ്രത്യക്ഷമാവും.
 ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകിയാൽ മുഖക്കുരു അപ്രത്യക്ഷമാകുന്നതോടൊപ്പം മുഖത്തിന്റെ പൊലിമയും വർദ്ധിക്കും .
 ചുണ്ടുകളിൽ വെണ്ണ തേയ്ക്കുന്നത് പതിവാക്കിയാൽ കാലക്രമേണ ചുണ്ടുകൾ റോസിറമാകും. മാത്രമല്ല ചുണ്ട് വരളുകയുമില്ല. ബീറ്റ്റൂട്ടിന്റെ നീര് ചുണ്ടിൽ പുരട്ടിയാലും ഫലം പെട്ടെന്നറിയാം. 

ചെമ്പരത്തി 16 January 2021 Episode | Zee Keralam

  ചെമ്പരത്തി serial 16-12-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
chembarathi serial actress summer season beauty care tips
വേനലിനെ  അതിജീവിക്കാം
ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിർത്താം? ചില ലളിതമായ മാർഗ്ഗങ്ങളിതാ.
 വേനൽക്കാലമായാൽ ധാരാളം ചെറുനാരങ്ങ വാങ്ങി സ്റ്റോക്ക് വെയ്ക്കുക. ദിവസവും ഒരു ഗ്ലാസ് നാരങ്ങാനീര് ഉപ്പോ, തേനോ പനംചക്കരയോ ചേർത്ത് കുടിക്കുക. ശരീരത്തിന്റെ ഉഷ്ണം ശമി ക്കുന്നതോടൊപ്പം ഈ പാനീയം രക്തശുദ്ധിയും നൽകുന്നു.
 മോര്, ഇളനീര്, ഏലം, ചുക്ക്, ശർക്കര ചേർത്ത പാനീയം എന്നിവ ഇടയ്ക്കിടെ കുടിക്കാം. ഉള്ളി ചേർത്ത പഴങ്കഞ്ഞിയും കഴിക്കാം.
 കുപ്പികളിലാക്കി മോഹിപ്പിക്കുന്ന പരസ്യവുമായി വിപണിയിൽ കിട്ടുന്ന ശീതളപാനീയങ്ങളിൽ ആസിഡ് അധികമുള്ളതുകൊണ്ട് അവ ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും. ഇടയ്ക്കിടെ നാവ് വരണ്ട് വീണ്ടും വീണ്ടും അത് കുടിക്കാനുള്ള പ്രേരണ വർദ്ധിക്കും. അതുകൊണ്ട് ഇത്തരം ശീതള പാനീയങ്ങൾ പാടേ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമോ, തണുത്ത ശുദ്ധജലമോ ആണ് ദാഹത്തിന് ഉത്തമം.  
 തണ്ണിമത്തൻ, നൊങ്ക്, വെള്ളരി എന്നിവ ധാരാളം കഴിക്കുക.
 മലക്കറികളിൽ പടവലങ്ങ, പീച്ചിങ്ങ, ചുരയ്ക്ക, അമര, മുള്ളങ്കി, കുമ്പളങ്ങ, ചീരകളിൽ മണത്തക്കാളി, ഉലുവാചീര എന്നിവയും ചൂട് ശമിപ്പിക്കുന്നവയാണ്. 
 കറ്റാർവാഴയുടെ പൾപ്പ് തേച്ച് കുളിച്ചാൽ ചർമ്മം വരണ്ടുപോകാതെ സംരക്ഷിക്കാനാവും. 
 മാർക്കറ്റിൽ ലഭിക്കുന്ന ഹെന്ന ഒഴിവാക്കി മരുതാണി ഇല ഉപയോഗിച്ചാൽ ശരീരം തണുക്കും.
 സ്ത്രീകൾ വേനൽക്കാലത്ത് മുല്ലപ്പൂവ് ചൂടുന്നത് നല്ലതാണ്. മുല്ലപ്പൂവ് തണുപ്പ് മാത്രമല്ല മനസ്സിന് ഉന്മേഷവും പകരുന്നു. 
 വെയിലത്ത് അധികം അലയുന്നവർ രാത്രി തലയിലും ഉള്ളംകാലിലും ആവണക്കെണ്ണ പുരട്ടുക.
 രണ്ടുനേരവും കുളിച്ച് കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും എരിവ്, പുളി, മാംസാഹാരം എന്നിവ കുറച്ച് ധാരാളം വെള്ളം കുടിക്കുകയും ചെയ്താൽ തന്നെ വേനലിനെ ഒരു പരിധിവരെ അതിജീവിക്കാം

സത്യ എന്ന പെൺകുട്ടി 16 January 2021 Episode | Zee Keralam

 സത്യ എന്ന പെൺകുട്ടി  16-01-2021 Episode

 
സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press ചെയ്യുക
Sathya enna penkutty actress health food tips
നാളീകേരം ഭക്ഷണവും ഔഷധവും
നമ്മുടെ  ഭക്ഷണക്രമത്തിൽ  നാളീകേരം  ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ കഴിയുകയില്ല.
ദൈനംദിനജീവിതത്തിൽ നാളീകേരത്തിന്റെ സ്ഥാനം വളരെ പ്രധാനമാണ്. എന്നാൽ ഇതേക്കുറിച്ച് ഏറെ ആരും ചിന്തിക്കാറില്ല. നാളീകേരത്തിന്റെ ഉത്ഭവം ന്യൂസിലാന്റിലാണ്. പിന്നീടാണത് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചത്. ഏത് കാലാവസ്ഥയിലും വളരുവാൻ സാധിക്കുന്ന ഇവ കേരളത്തിൽ ധാരാളമായി കണ്ടുവരുന്നു. കേരവൃക്ഷത്തിന്റെ നാമധേയത്തിലാണ് കേരളത്തെ മറ്റുള്ളവർ അറിയുന്നത്. "കേരം തിങ്ങും കേരളനാട്' എന്നാണല്ലോ ചൊല്ലുവരെ. ഭക്ഷണസാധനങ്ങൾക്ക് വേണ്ടിയാണ് നാം നാളീകേരം ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഇതിൽ നിന്നും ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ ശക്തിയും, ഊർജ്ജവും, തണുപ്പും പ്രധാനം ചെയ്യുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാത്സ്യം ഫോസ്ഫറസ്, ഇരുമ്പ്, സൽഫർ എന്നിവയാൽ സമൃദ്ധമാണ് നാളീകേരമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നാളീകേരം ഒരു നല്ല ഔഷധം കൂടിയാണ്. ഇതിലടങ്ങിയിട്ടുള്ള മധുരവും, വിറ്റാമിൻ സിയും നമ്മുടെ ശരീരത്തിന് പുത്തനുണർവും, ഉന്മേഷവും വേണ്ടത്ര നൽകുന്നു. തേങ്ങാവെള്ളം കഴിച്ചാൽ വയറ്റിലെ മാലിന്യങ്ങൾ മാറിക്കിട്ടുകയും, ഗർഭിണികൾ നാളീകേരം കൂടുതലായി ഉപയോഗിച്ചാൽ കുട്ടിക്ക് നിറവും പുഷ്ടിയും ലഭിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയിൽ ബദാം പൊടി ചേർത്ത് തലയിൽ തേച്ചാൽ തലവേദന മാറിക്കിട്ടും. മനുഷ്യന്റെ ത്വക്കുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും വെളിച്ചെണ്ണ ഒരു ഗൃഹവൈദ്യന്റെ ജോലിയാണ് ചെയ്യുന്നത്. തൊലി വരൾച്ച, പൊള്ളൽ മുതലായവയ്ക്ക് വെളിച്ചെണ്ണ അത്യുത്തമമാണ്.  മുഖക്കുരുവിന്റെ പാടുള്ളവർ തളിർ വെറ്റില അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കുറെ ദിവസം മുഖത്ത് പുരട്ടിയാൽ പാടു കൾ മാറിക്കിട്ടും. കരിക്കിൻവെള്ളത്തിൽ മുഖം കഴുകിയാൽ മുഖക്കുരുവും കറുത്ത പാടും മാറുകയും കരിക്കിൻവെള്ളത്തിന്റെ മുകളിലുള്ള വെള്ള പാടയിൽ അൽപ്പം തേൻ ചേർത്ത് മുഖത്തു പുരട്ടിയാൽ മുഖ കാന്തി വർദ്ധിക്കുകയും മുഖത്തെ ചുളിവ് മാറുകയും ചെയ്യും. ഭാരതീയ സംസ്കാരത്തിൽ നൂറ്റാണ്ടുകളായി നാളീകേരത്തിന് പ്രത്യേക മഹത്വം നൽകിയിരുന്നു. പൂജാദി കർമ്മങ്ങളിലെ പ്രമുഖഘടകമാണ് നാളീകേരം. ദേവീദേവന്മാരുടെ പൂജ- അർച്ചന, വിവാഹം, ഉത്സവാഘോഷങ്ങൾ, പറയെടുപ്പ്, ഗൃഹപ്രവേശം, മരണാനന്തരചടങ്ങുകൾ, അങ്ങനെ ഏത് മംഗളകാര്യവും ആയിക്കൊള്ളട്ടെ നാളീകേരം ഇല്ലാത്ത ഒരു കർമ്മത്തെക്കുറിച്ച് നമുക്ക് ആലോചിക്കാനേ കഴിയുകയില്ല. സ്വപ്നത്തിൽ നാളീകേരത്തെ കണ്ടാൽ പുത്രസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസം ഇന്നും പഴയ ആൾക്കാരുടെ മനസ്സിലുണ്ട് എന്നത് ഒരു വസ്തുതയാണ്.

കയ്യെത്തും ദൂരത്ത് 16 January 2021 episode | Zee Keralam

 കയ്യെത്തും ദൂരത്ത് 16-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
kayyethum dhoorath serial actress herbal tea Advantages
ഹെർബൽ ടീയുടെ ഗുണങ്ങൾ ഹെർബൽ ടീ പല തരമുണ്ട്. ഓരോതരത്തിലുള്ള ഹോർബ്സും ഓരോതരം അസുഖങ്ങളെ ഇല്ലാതാക്കുകയും ശരീരത്തിന് സൗന്ദര്യവും ഓജസും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഹെർബൽ ടീ കുടിക്കുന്നതുമൂലമുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധി ക്കാം . > ജനറൽ ടോണിക്കിന്റെ പ്രയോജനം ചെയ്യുന്നു. > ശരീരത്തിലെ നാഡികളെ സജീവമാക്കുന്നു. > ഉറക്കം സുഖകരമാക്കുന്നു. > ത്വക്കിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. > രക്തത്തെ ശുദ്ധീകരിക്കുന്നു. > മുടിയും നഖവുമെല്ലാം നന്നായി വളരാൻ സഹായിക്കുന്നു. > ശരീരത്തിന്റെ ഓജസ് നന്നാക്കുന്നു. > സംഘർഷവും മറ്റും ഇല്ലാതാക്കുന്നു. > കണ്ണുകൾക്ക് തിളക്കമേകുന്നു. > ശരീരത്തിനാവശ്യമുള്ള മിനറലുകളും വൈറ്റമിനുകളും നൽകുന്നു. > ആശ്വാസം പകരുന്നു. > ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നു. > "കെൽപ്പ്' എന്ന ഹെർബ് അരയ്ക്കുചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. "ലമൺഗ്രാസ്' ടീ ത്വക്കിന് അഴക് നൽകുകയും, തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. > തുളസിയില കൊണ്ടുള്ള ടീ ശ്വാസോച്ഛ്വാസത്തെ ശുദ്ധമാക്കുന്നു. വായിലെ ദുർഗന്ധം ഇല്ലാതാക്കുന്നു.

കാർത്തികദീപം 16 January 2021 Episode | Zee Keralam

 കാർത്തികദീപം 16-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
Karthika dheepam serial actress kids health care tips
കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസുഖങ്ങളും പ്രതിവിധികളും
     വല്ല ചെറുപ്രാണികളുടെ കടിയേറ്റാൽ ആ ഭാഗത്ത് തുളസിയിലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു പുരട്ടുക. വിഷാംശം ഏൽക്കാതിരിക്കാൻ ഇത് സഹായകമാകും. ചുവപ്പും തടിപ്പും ചൊറിച്ചിലും നീറ്റലും മാറിക്കിട്ടും.
      പ്രാണി കടിച്ചഭാഗത്ത് തുളസിയിലനീരിൽ വില്വാദി ഗുളിക അരച്ചുപുരട്ടാം.
    കുഞ്ഞുങ്ങൾക്ക് വീഴ്ചപറ്റിയാൽ മുഴച്ചുകാണും. ആ മുഴച്ച ഭാഗത്ത് അൽപ്പം ഐസ് പുരട്ടിയാൽ മുഴമാറും.
      കുഞ്ഞുങ്ങൾ വീണ് മുറിവ് പറ്റിയാൽ ചെറിയ മുറിവാണെങ്കിൽ ആന്റിബയോട്ടിക് ക്രീം പുരട്ടാം. രക്തം വരികയാണെങ്കിൽ നല്ല വൃത്തിയുള്ള തുണികൊണ്ട് മുറിവ് കെട്ടുക. ഒരുഗ്ലാസ് തണുത്ത വെള്ളം കുഞ്ഞിന് കുടിക്കാൻ കൊടുക്കുക, രക്തസാവം തടയാം.
     കുഞ്ഞുങ്ങൾക്ക് മലബന്ധം ഉണ്ടാകുമ്പോൾ വെളുത്ത ആവണക്കിന്റെ വേര് കഴുകി വൃത്തിയാക്കി അരച്ച് വെണ്ണയിൽ യോജിപ്പിച്ച് നൽകുക. മലശോധന ഉണ്ടാകും.
      കുഞ്ഞുങ്ങൾക്ക് ദഹനക്ഷയമോ, വായുക്ഷോഭമോ ഉണ്ടാകുമ്പോൾ അൽപ്പം ശുദ്ധമായ ആവണക്കെണ്ണ കൊടുത്താൽ അസുഖം മാറും. ഭക്ഷണം ദഹിക്കാനും വായു പുറത്തുപോകാനും മലശോധനയ്ക്കും ഈ പ്രയോഗം സഹായകമാകും.
        നവജാതശിശുക്കൾക്ക് മുലപ്പാൽ ദഹിക്കാതെ വരുമ്പോൾ മുലകൊടുക്കുന്നതിന് മുമ്പായി കടുക്കത്തോട് ഇളം ചൂടുവെള്ളത്തിൽ അരച്ച് മുലക്കണ്ണിൽ തേച്ച് തുടച്ച ശേഷം മുലയൂട്ടുക. 
     ഉണക്കമുന്തിരിങ്ങ ചൂടുവെള്ളത്തിലിട്ട് കുതിർന്നശേഷം പിഴിഞ്ഞു നീരെടുത്ത് അൽപ്പം കൽക്കണ്ട് പൊടി ചേർത്ത് കുഞ്ഞിന് കൊടുക്കുന്നതും ദഹനത്തിന് നല്ലതാണ്. മുലപ്പാൽ ദഹിക്കാതെ തികട്ടിവരുന്നതിന് മുന്തിരിങ്ങാനീര് കൊടുക്കാം.
     മുലപ്പാൽ കൊടുത്തശേഷം കുഞ്ഞിനെ ചുമലിൽക്കിടത്തി കുഞ്ഞിന്റെ പുറത്ത് പതുക്കെ തട്ടുക. വായു പുറത്തേക്ക് ഏമ്പക്കമായി പോകും. 
    കൊച്ചുകുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ എണ്ണ  ശരീരത്തിൽ പുരട്ടി പതുക്കെ ഉഴിഞ്ഞശേഷം ചെറുപയർപൊടികൊണ്ട് തേച്ച് നാൽപാമരമിട്ട് ചൂടാക്കിയ വെള്ളം ഇളം ചൂടിലൊഴിച്ച് ശരീരം കഴുകുക. 
       മുഖം കഴുകുമ്പോൾ കുഞ്ഞിന്റെ കാതിലോ മൂക്കിലോ വെള്ളം കയറാതെ ശ്രദ്ധിക്കുക.
      കാലത്തോ വൈകിട്ടോ വെയിലില്ലാത്ത സമയത്ത് കുഞ്ഞിനെ കുളിപ്പിക്കുക. കുഞ്ഞിന് ജലദോഷമോ പനിയോ ഉള്ളപ്പോൾ കുളിപ്പിക്കരുത്. ഇളം ചൂടുവെള്ളത്തിൽ മൃദുവായ തുണി മുക്കിപ്പിഴിഞ്ഞ് ശരീരം തുടച്ചാൽ മതിയാകും.
    കുഞ്ഞിന് ജലദോഷം കാരണം ശ്വാസതടസം നേരിടുമ്പോൾ പനികൂർക്കയുടെ ഇലയിൽ അൽപ്പം ആവണക്കെണ്ണ പുരട്ടി ഇല വാട്ടി ഉച്ചിയിലിടുക. ശ്വാസതടസ്സം നീങ്ങും.  
      കുഞ്ഞുങ്ങൾക്ക് കഫശല്യമുണ്ടാകുമ്പോൾ ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ അൽപ്പാൽപ്പമെടുത്ത്  പൊടിച്ച് മുരിങ്ങയില നീരിൽ ചാലിച്ച് നെറുകയിൽ കുഴമ്പ് രൂപത്തിൽ പുരട്ടുക.
      തേങ്ങ വെന്തെണ്ണ കുഞ്ഞുങ്ങളുടെ തലയിലും ദേഹത്തും പുരട്ടി കുളിപ്പിക്കുക. ജലദോഷം വരികയില്ല.നീയും ഞാനും 16 November 2021 Episode | Zee Keralam

 Zee Keralam serial നീയും ഞാനും  16-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
 
Neeyun Njanum serial actress tasty food tips
പാലും ചായയും രുചികരമാക്കാൻ
  പാലും ചായയും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്. ഉന്മേഷത്തിനും ഊർജ്ജത്തിനും ഉണർവ്വിനും ഉത്തമമായ രണ്ട് പനീയങ്ങളാണ് പാലും ചായയും.  പാൽ കുടിക്കാൻ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഉതകുന്നതാണെന്ന കാര്യം നമുക്കറിയാമല്ലോ. പാൽപ്പാട മുഖത്തുതേച്ചാൽ മുഖം മൃദുലമാകും, അഴകേറും.  ലോകസുന്ദരി ക്ലിയോപാട്ര പാലിലാണ് കുളിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
എന്തായാലും പാലിനെക്കുറിച്ചും ചായയെക്കുറിച്ചും പറയാൻ പലതുണ്ട്.  മൂന്ന് മൃഗങ്ങളിൽ നിന്നും കിട്ടുന്ന പാൽ നാം ഉപയോഗിക്കുന്നു. പ്രധാനമായും പശുവിൻപാലാണ് ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത്. എരുമ, ആട് എന്നിവയുടെ പാലും ഉപയോഗത്തിലുണ്ട്. ഇതിൽ ആട്ടിൻപാലിന് ചൂടു കൂടുതലായിരിക്കും.
    കട്ടൻചായ കുടിക്കുന്നത് അപ്രിയമായിട്ടുള്ളവർക്ക് പാൽ ചായ കുടിക്കാം. ഒരു ഗ്ലാസിന്റെ മൂന്നിലൊരുഭാഗം പാലും ബാക്കി വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇതിൽ രണ്ട് നുള്ള് ജീരകംകൂടി ചേർത്ത് മറ്റൊരു രുചിയോടെ പാൽചായ കുടിക്കാം. ഇത് കുട്ടികൾക്കും ഇഷ്ടമായിരിക്കും. ചായയിൽ ഏലയ്ക്ക പൊടിച്ച് ചേർത്താൽ സ്വാദേറും.
    കട്ടൻചായയിൽ പഞ്ചസാരയും ഒരു ചെറുനാരങ്ങാനീരും ചേർത്ത് കുടിച്ചാൽ വയറിളക്കത്തിന് ഉത്തമമാണ്.
   ഫ്രിഡ്ജിലിരുന്ന് പാട കെട്ടിയ പാൽ ഉപയോഗിച്ച് ചായ ഉണ്ടാക്കുമ്പോൾ പാലും വെള്ളവും ഇളക്കിക്കൊണ്ടിരുന്നാൽ ചൂടാകുമ്പോൾ പാട ലയിച്ചുചേരും. അതിനുശേഷം മാത്രം തേയിലപ്പൊടിയിടുക. പാട ലയിപ്പിക്കാതെ തേയിലപ്പൊടിയിട്ടാൽ പാടയുമായി ചേർന്ന് തേയില പൊടിയും കട്ടയായി കിടക്കും. 
    ഒരു ഗ്ലാസ് തണുത്ത പാലിൽ ഒരു സ്പ്പൂൺ പഞ്ചസാരയും ഒരു സ്പ്പൂൺ കൊക്കോപൗഡറും ചേർക്കുക. ആദ്യം പഞ്ചസാരയും കൊക്കോപൗഡറും ഗ്ലാസിലിട്ടതിനു ശേഷം ഒരു സ്പൂൺ പാലൊഴിച്ച് നന്നായി ഇളക്കി മിശ്രിതം ലയിപ്പിച്ചെടുത്തിട്ടുവേണം ഗ്ലാസ് നിറയെ പാലൊഴിക്കുവാൻ. ഇല്ലെങ്കിൽ കൊക്കോപൗഡർ ലയിക്കാതെ പാലിനുമീതെ കിടക്കും. (കാഡ്ബറീസ് കൊക്കോപൗഡർ സൂപ്പർ മാർക്കറ്റുകളിൽ ടിന്നുകളിൽ ലഭിക്കും ) 
  പാൽ ഉപയോഗിച്ച് കുറെ വിഭവങ്ങളുണ്ടാക്കാൻ കഴിയും. അതിൽ പ്രധാനമാണ് പാൽപ്പായസം. പാൽ പ്രഥമനും പാൽ പേടയുമാണ് മറ്റൊ ന്ന്. മിൽക്ക് ഷെയ്ക്കും പലരും രുചിയോടെ കഴിക്കുന്നു. 
    ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. പുറത്തു വച്ചിരിക്കുന്ന പാൽ പ്രത്യേകിച്ചും വേനൽകാലങ്ങളിൽ പെട്ടെന്ന് ചീത്തയായി പോകാനുള്ള സാദ്ധ്യത കൂടുതലാണ്.
    ഇപ്പോൾ ഗ്രീൻ ടീ വിപണിയിലുണ്ട്. ആരോഗ്യപരമായ കാരണങ്ങൾക്ക് ഗ്രീൻ ടീയുടെ ഉപയോഗം നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കും, ഡയബറ്റിക്സ് ഉള്ളവർക്കും നന്ന്. കൂടാതെ വെയിറ്റ് നില നിർത്താനും മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനും ഗ്രീൻ ടീ ഉപയോഗിക്കുന്നത് ഉത്തമമാണ്.സുമംഗലിഭവ 16 January 2021 Episode | Zee Keralam

 സുമംഗലിഭവ 16-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
 
Sumangali bhavaserial actress health care tips
നടുവേദന തടയാൻ...
മധ്യവയസ്സിൽ വരേണ്ട മുതുക്, നടുവേദന ഇന്ന് നന്നേ  ചെറുപ്പത്തിൽ തന്നെ കണ്ടുതുടങ്ങുന്നു. പ്രത്യേകിച്ച് പെൺകുട്ടികളിൽ. ഭക്ഷണവിഷയത്തിലെ ക്രമമില്ലായ്മയും അശ്രദ്ധയുമാണ് നടുവേദനയുടെ പ്രധാന കാരണം. കൂടാതെ ടൂവീലർ ഓടിക്കൽ, അമിതമായ ഭാരമെടുക്കൽ, കമ്പ്യൂട്ടറിന്റെ മുന്നിൽ അധികസമയം നേരാംവണ്ണമല്ലാത്ത ഇരിപ്പ്, എന്നിങ്ങനെ നടുവേദനയ്ക്ക് പലതരം കാരണങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും പോഷകാംശമുള്ള ഭക്ഷണത്തിന്റെ കുറവാണെന്നതാണ് പ്രധാന കാരണം. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് അധികവും നടുവേദനയുടെ ദുരിതമനുഭവിക്കുന്നവർ. ജോലിക്ക് പുറപ്പെടുമ്പോൾ കാണിക്കുന്ന കൃതി. കുട്ടികളെ സ്കൂളിലേക്കും, ഭർത്താവിനെ ഓഫീസിലേക്കും അയയ്ക്കാനുള്ള ബദ്ധപ്പാടുകൾക്കിടെ മിക്കവാറും വീട്ടമ്മമാർ നേരാംവണ്ണം ഭക്ഷണം കഴിക്കാറില്ല. അതുകൊണ്ട് മുതുകിലുള്ള എല്ലുകൾക്ക് ബലം നഷ്ടപ്പെട്ടുതുടങ്ങുന്നു. ഇതിനെല്ലാമുപരി സ്ത്രീകൾക്ക് ആർത്തവവിരാമ (മെനോപസ്) കാലത്തും നടുവേദന വരാറുണ്ട്. ഈ സമയത്ത് സ്ത്രീകൾക്ക് ആവശ്യത്തിനുള്ള കാത്സ്യം നൽകുന്ന ഈസ്ട്രോജൻ ഹോർമോണുകൾ കുറയുന്നു. അതുകൊണ്ടും നടുവേദനയുണ്ടാവുന്നു. ഇത് തടയാനായി സ്ത്രീകൾ മെനോപസ് കാലഘട്ടത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
നടുവേദന മാറാൻ ചില ടിപ്സുകൾ
നടുവേദനയുള്ളവർ കാലിനടിയിൽ തലയിണ വെച്ചുകിടക്കുക.
അമിതമായ ഭാരമെടുക്കാതിരിക്കുക.
ഒരേ സ്ഥലത്ത് അധികസമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക. പ്രത്യേകിച്ച് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ.
നിത്യവും രണ്ടുനേരം ചൂടുവെള്ളം കിഴിവെയ്ക്കുക. പകുതി വേദനകുറയും.
കസേരയിലിരിക്കുമ്പോൾ പിന്നിൽ ചെറിയ തലയിണ വെയ്ക്കുക.
മെത്തയും തലയിണയും ഇല്ലാതെ മലർന്നുകിടന്ന് ഉറങ്ങുന്നത് ഏറ്റവും നല്ല ചികിത്സയാണ്.
കുനിഞ്ഞു നിന്ന് തുണി അലക്കരുത്.  ഹീലുള്ള ചെരിപ്പുകൾ ധരിക്കരുത്.
ദീർഘനേരത്തെ യാത്ര ഒഴിവാക്കുക. ഈ ചിട്ടകളൊക്കെ പിന്തുടരുന്നതോടൊപ്പം പോഷകാംശമുള്ള ഭക്ഷണശീലവും കൂടിയാവുമ്പോൾ നിങ്ങൾക്ക് നടുവേദനവരില്ല. നടുവേദന വരാതിരിക്കാനുള്ള ഭക്ഷണരീതികൾ  മുട്ട, കോഴി, ആട്ടിൻസൂപ്പ് എന്നിവ നല്ലതാണ്.
 ഉലുവ കഞ്ഞി കഴിച്ചാൽ എല്ലുകൾക്ക് ബലം വർദ്ധിക്കും.  പുഴുങ്ങിയ മുട്ട മുറിച്ച് അതിൽ കുരുമുളകുപൊടിയും ഉപ്പും വിതറികഴിക്കാം.
ശരീരഭാരം കുറയ്ക്കുക. അതിനുവേണ്ടി ഭക്ഷണനിയന്ത്രണവും പാലിക്കുക.

സിന്ദൂരം 16 January 2021 Episode | Zee Keralam

 സിന്ദൂരം serial 16-01-2021 EpisodeSindhooram serial actress health care tips
സന്ധിവേദനയ്ക്ക് ലളിത പരിഹാരങ്ങൾ 
 പൊതുവേ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് സന്ധിവേദന. കാലാവസ്ഥയ്ക്ക് അനുസരിച്ച് വേദനയിൽ വ്യത്യാസം വരുമെങ്കിലും ഇതുണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ടാകും.
കൈമുട്ടുകളിലോ കാൽമുട്ടുകളിലോ ഇടയ്ക്ക് വേദന അനുഭവപ്പെടാം. ചെറിയ പരിശ്രമത്തിലൂടെ ഇവയെ തടയുവാനുള്ള ചില മാർഗ്ഗങ്ങളിതാ. 
സവാള 
 നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ഫോട്ടോ കെമിക്കൽസ് ധാരാളം അടങ്ങിയ ഒന്നാണ് സവാള. അതിൽ ഉൾപ്പെട്ടിട്ടുള്ള സൾഫർ വേദനയ്ക്ക് കാരണമാകുന്ന എൻസൈമുകളുടെ ഉത്പാദനം തടയുന്നു. 
കാരറ്റ് 
 സന്ധിവേദന സംഹാരിയാണ് കാരറ്റ്. കാലങ്ങളായി ചൈനക്കാർ സന്ധിവേദനയുടെ പ്രതിവിധിയുടെ മരുന്നായി ഉപയോഗിച്ചുവരുന്നത് കാരറ്റാണ്. ഒരു പാത്രത്തിൽ കാരറ്റ് ചീകി എടുക്കുക, അൽപ്പം നാരങ്ങാനീരും ചേർക്കുക. ഇത് അങ്ങനെതന്നെയോ അല്ലെങ്കിൽ ആവി കയറ്റിയോ ഭക്ഷിക്കാം. ലിഗമെന്റുകൾക്ക് ബലം നൽകുകയും വേദനയിൽ നിന്നും ആശ്വാസം ലഭിക്കുകയും ചെയ്യും.
വെള്ളം 
ധാരാളം വെള്ളം കുടിക്കുക. സന്ധിവേദന കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗമാണിത്. കാർട്ടിലേജുകളെ (cartilage) മൃദുവാക്കി ജലാംശത്തെ നിലനിർത്തുന്നു. രക്തത്തിന്റെ അളവ് ശരിയായ തോതിൽ നിലനിർത്താനും വെള്ളം സഹായിക്കുന്നു. അങ്ങനെ പോഷകങ്ങൾ സുഗമമായി രക്തത്തിലൂടെ സന്ധികളിൽ എത്തിച്ചേരുന്നു. അവിടെ അടഞ്ഞുകിടക്കുന്ന (വേസ്റ്റ്) അനാവശ്യധാതുക്കളെ അകറ്റി സന്ധിവേദന തടയാൻ സഹായിക്കുന്നു.
 മസ്സാജ്
 സന്ധികൾക്ക് നല്ല മസ്സാജ് നൽകാം. അൽപ്പം എണ്ണ ചൂടാക്കി സന്ധികളിൽ പുരട്ടുക. ചെറുതായി മസ്സാജ് ചെയ്യുക. മസിലുകളെ റിലാക്സ് ചെയ്യാനും രക്തസഞ്ചാരം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

നാഗിനി 16 January 2021 Episode | Zee Keralam

  Zee Keralam serial നാഗിനി 16-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
Nagini serial actress healthy food banana
വാഴപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
 വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്നറിയാമല്ലോ. ഹൃദയത്തിന്റെ പ്രവർത്തനത്തിന് പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. പക്ഷേ, കൂടുതൽ പൊട്ടാസ്യം ശരീരത്ത് ചെല്ലുന്നത് ഗുണകരമല്ല. അതായത് വാഴപ്പഴം അമിതമായി ഉപയോഗിക്കരുത്.  വാഴപ്പഴം നന്നായി പഴുത്തതിനുശേഷമേ കഴിക്കാവൂ.
    ചിലർക്ക് വാഴപ്പഴവും അലർജിയാകാം. വാഴപ്പഴ അലർജിയുള്ളവർക്ക് തൊണ്ടയിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെടാറുണ്ട്. വാഴപ്പഴം കഴിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.
    വാഴപ്പഴത്തിന്റെ മറ്റൊരു പ്രത്യേകത ഭാരം കൂടുമെന്നതാണ്. എണ്ണം കുറച്ചാൽ കുഴപ്പമില്ല. വാഴപ്പഴം കൂടുതലായി ഉപയോഗിച്ചാൽ ബ്ലഡ് പ്രഷർ കുറയുമത്രെ. എന്തായാലും ഒരു ദിവസം ഏഴ് വാഴപ്പഴത്തിൽ കൂടുതൽ ഒരാളും കഴിക്കരുത്. ദിവസവും മൂന്ന് നാലെണ്ണമാകാം. 

വെള്ളിനക്ഷത്രം 16 January 2021 Episode | Zee Keralam

 Zee Keralam serial വെള്ളിനക്ഷത്രം 16-01-2021 Episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
vellinakshathram serial actress health tips
സുരക്ഷിത വ്യായാമം
     ബാല്യം ഇന്ന് സംഘർഷഭരിതമാണ്. സ്കൂളിലെ വിദ്യാഭ്യാസസംബന്ധമായ സംഘർഷങ്ങളുടെയും മാതാപിതാക്കൾക്കുണ്ടാകുന്ന സംഘർഷങ്ങളുടെയും ഇടയിൽപ്പെട്ട് കുട്ടികൾക്ക് സന്തോഷകരമായ ബാല്യം തന്നെ നഷ്ടമാക്കും.
ഇത്തരം സംഘർഷങ്ങളിൽനിന്ന് മോചനം നേടാൻ കുട്ടികളെ മാതാപിതാക്കൾ സഹായിക്കുകതന്നെ വേണം. വ്യായാമം ഇതിന് പറ്റിയ മാർഗ്ഗമാണ്. സ്കൂളിൽ പോകുന്നതിനുമുമ്പോ പോയിട്ടുവന്നതിനു ശേഷമോ വ്യായാമമാകാം. വ്യായാമം കുട്ടികളിൽ സംഘർഷമുണ്ടാക്കുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ ഉൽപ്പാദനം കുറയ്ക്കുന്നു. കുട്ടികൾ സൈക്കിൾ സവാരി നടത്താനോ, ബൈക്ക് ഓടിക്കാനോ, കേറ്റിംഗ് നടത്താനോ തുടങ്ങുമ്പോൾ ഹെൽമറ്റ് ധരിക്കുന്നിന്റെ പ്രാധാന്യം അവർക്ക് വിശദീകരിച്ചുകൊടുക്കാം. കുട്ടിക്കാലത്തുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളിൽ അവബോധം ലഭിച്ചാൽ കുട്ടികൾ മുതിർന്നുകഴിഞ്ഞാലും, ആ ശീലം തുടരും. ഇതാകട്ടെ മാതാപിതാക്കളുടെ സംഘർഷം കുറയ്ക്കുകയും ചെയ്യും.

സാന്ത്വനം serial 15 January 2021 episode | Asianet serial

 സാന്ത്വനം  serial 15-01-2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക 
Sathanam serial actress anjali hair care tips
വേനൽക്കാല കുന്തൽ സംരക്ഷണം
    വേനൽക്കാലത്ത് അമിതവിയർപ്പുണ്ടാവുമെന്നതുകൊണ്ട് ആഴ്ചയിൽ മൂന്നുതവണയെങ്കിലും നല്ല ഷാമ്പൂ ഉപയോഗിച്ച് തലമുടി കഴുകി വൃത്തിയാക്കണം. വിയർപ്പു പറ്റിപ്പിടിച്ചാൽ തലയോട്ടിയിലെ ദ്വാരങ്ങൾ അടഞ്ഞ് മുടികൊഴിയും. മുടിയുടെ ആരോഗ്യവും നഷ്ടപ്പെടും.
    രാത്രി ഒരു കപ്പ് തൈരിൽ ഒരുപിടി ഉലുവ കുതിർത്തുവെച്ച് രാവിലെ പേസ്റ്റുപോലെ അരച്ചെടുത്ത് തലയിൽ പുരട്ടുക. എന്നിട്ട് അൽപ്പനേരം കഴിഞ്ഞ് തല നല്ലവണ്ണം കഴുകുക. ഉച്ചിമുതൽ പാദംവരെ ശരീരത്തെ തണുപ്പിക്കുന്നതോടൊപ്പം മുടിയുടെ ബലവും വർദ്ധിക്കും.
     ചിലർക്ക് വേനൽക്കാലത്ത് തലയിൽ താരൻ ഉണ്ടാവും. എണ്ണയിൽ അൽപ്പം ചെറുനാരങ്ങാനീര് ചേർത്ത് തലയിൽ തേച്ച് കുളിക്കുക. ആരംഭ അവസ്ഥയിലെ താരൻ ഇല്ലാതാക്കാൻ ഇത് സഹായകമാവും.
    ചെമ്പരത്തിയില അരച്ച് തൈര് ചേർത്ത് തലയിൽ തേച്ച് അരമണിക്കൂറിനുശേഷം കുളിച്ചാൽ ശരീരത്തിന് കുളിർമ്മയും മുടിക്ക് മിനുസവുമുണ്ടാവും. 
 തേങ്ങാപ്പാൽ തലയിൽ പുരട്ടി അൽപ്പനേരം കഴിഞ്ഞ് കുളിക്കുക. തേങ്ങാപ്പാൽ കുളിർമ്മ പ്രദാനം ചെയ്യുന്നതോടൊപ്പം തലമുടിയുടെ ബലവും വർദ്ധിപ്പിക്കും.
    ചർമ്മത്തെപ്പോലെതന്നെ തലമുടിക്കും വെയിലിൽ നിന്നും സംരക്ഷണം ആവശ്യമാണ്. അതുകൊണ്ട് പുറത്തുപോകുമ്പോൾ തൊപ്പി ധരിക്കുകയോ തലയിൽ തുണി അണിയുകയോ കുട ചൂടുകയോ ചെയ്യണം. 

Thursday, 14 January 2021

മൗനരാഗം serial 15 January 2021 episode | Asianet serial

 മൗനരാഗം serial 15-01-2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക 
mounaragam serial actress pimple problem solutions
മുഖക്കുരു നിയന്ത്രിക്കാൻ 
* അമിതമായ സംഘർഷം കുറയ്ക്കുക. 
* ഗ്ലിസറിൻ കലർന്ന വൈറ്റമിൻ ഇ സോപ്പ് ഉപയോഗിച്ച് ദിവസവും മൂന്നുനേരമെങ്കിലും മുഖം കഴുകുക. 
* ആവശ്യത്തിന് കാത്സ്യം കഴിക്കുക.
* നെറ്റിയിലേക്ക് മുടികൾ ഊർന്നുകിടക്കുന്നത് ഒഴിവാക്കുക. 
* മുഖക്കുരുവോ, ചുവന്ന പാടോ കണ്ടാൽ അത് പൊട്ടിക്കരുത്.
* എല്ലാ പ്രഭാതത്തിലും മുഖം നന്നായി വൃത്തിയാക്കിയതിനുശേഷം ഹെർബൽ മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിക്കുക

കുടുംബ വിളക്ക് serial 15 January 2021 episode | Asianet serial

  കുടുംബ വിളക്ക് serial 15-01-2021 episode


സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക
kudumbavilaku serial actress sumitra dandruff problem solutioms
താരൻ അകറ്റാൻ ഏതാനും നിർദ്ദേശങ്ങൾ
 സ്ത്രീ സൗന്ദര്യസങ്കൽപ്പത്തിൽ മുടിക്ക് വലിയ സ്ഥാനമാണുള്ളത്. ആരോഗ്യമുള്ള ഇടതൂർന്ന കാർകൂന്തൽ ഏത് സ്ത്രീയുടെയും അഭിമാനമാണ്. നല്ല മുടിയുണ്ടെന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല, അത് സംരക്ഷിക്കുന്നതിൽ കൂടി പ്രാഗത്ഭ്യം ഉണ്ടാകണം. വളരെ ശ്രദ്ധയോടുതന്നെ മുടി പരിപാലിക്കേണ്ടതാവശ്യമാണ്. വേങ്ങേത്ര ശ്രദ്ധ മുടി പരിപാലനത്തിൽ ഉണ്ടായില്ലെങ്കിൽ താരനും മറ്റും ആക്രമിച്ച് മുടിയെ നശിപ്പിക്കുന്നു. മുടിയുടെ മൂട്ടിൽനിന്ന് മൃതകോശങ്ങൾ കൊഴിയുന്ന പ്രതിഭാസത്തിനാണ് താരൻ എന്ന് പറയുന്നത്. ഇതുമൂലം മുഖക്കുരു തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നു. താരനെ ഒഴിവാക്കാൻ പറ്റിയ ഏതാനും നിർദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്. 
 1. ഒന്നിടവിട്ട ദിവസങ്ങളിൽ മുടിയിൽ എണ്ണ തേയ്ക്കുകയും, ഷാമ്പൂവിടുകയും ചെയ്യണം. സദാവൃത്തിയായി സൂക്ഷിക്കുക.
 2. ഒരു കപ്പ് ശുദ്ധജലത്തിൽ രണ്ട് ടീസ്പ്പൂൺ ബാൻഡി ചേർത്ത് തലയോട്ടിയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് ഷാമ്പൂവിട്ട് കഴുകുക. 
 3. ഒരു മുട്ട ഒരു കപ്പ് തൈരിൽ ചേർത്ത് മിശ്രിതമാക്കി, അത് തലയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.
 4. ഒരു ടേ. സ്പൂൺ നാരങ്ങാനീരും ഒരു ടേ. സ്പ്പൂൺ ഒലീവ് എണ്ണയും കൂടി കലർത്തി മിശ്രിതമാക്കി മുടിയുടെ വേരിൽ തേച്ചുപിടിപ്പിക്കുക. തുടർന്ന് ഒരു സ്കാർഫ് കൊണ്ട് തല മൂടിക്കെട്ടാം. ഒരു രാത്രി കഴിഞ്ഞ് രാവിലെ ഷാമ്പൂ തേച്ച് മുടി കഴുകുക. 
 5. ഒരു ടേ. സ്പൂ ൺ ഉലുവാപ്പൊടി ഒരു മുട്ട പൊട്ടിച്ചതിൽ ചേർത്ത് മിശ്രിതമാക്കുക. തലയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.
6, ഒരു ടേ. സ്പൺ ബീറ്റ്റൂട്ട് ജൂസ് ഒരു മുട്ടയും ഒരു സ്പ്പൂൺ നാരങ്ങാനീരുമായി യോജിപ്പിച്ച് തലയിൽ തേയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം